Author: News Desk

മം​ഗളൂരു: കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. വനമേഖലയില്‍ നിന്നാണ് ശര‍ണ്യ കണ്ടെത്തിയത്. ശരണ്യ സുരക്ഷിതയാണെന്ന് തെരച്ചില്‍ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ജിഎസ് ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് എത്തിയത്. എന്നാല്‍ കാട്ടാന ശല്യമുള്ളതിനാല്‍ കയറ്റിവിടാനാകില്ലെന്ന് വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോം സ്റ്റേയില്‍ മുറിയെടുത്തു. പിന്നീട് വനം വകുപ്പിന്‍റെ അനുമതി ലഭിച്ചതോടെ പത്തംഗം സംഘത്തോടൊപ്പം ഏപ്രിൽ 2ന് രാവിലെ ഓടെയാണ് ശരണ്യ ട്രക്കിംഗ് യാത്ര തുടങ്ങിയത്. എന്നാല്‍, വനത്തിനുള്ളില്‍ വെച്ച് ശരണ്യയ്ക്ക് വഴി തെറ്റി പോയിരുന്നു. വഴി തെറ്റിയെന്ന സന്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹോം സ്റ്റേ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ശരണ്യക്കൊപ്പം പോയവര്‍ വ്യാഴം വൈകീട്ട് മടങ്ങിയെത്തി. ഏറെ നേരെ കാത്തുനിന്നിട്ടും ശരണ്യ തിരിച്ചുവന്നില്ല.…

Read More

കറാച്ചി: ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയിൽ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാൽ മറുപടി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്താൻ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഖവാജ ആസിഫ് ഭീഷണി മുഴക്കിയത്.ഇന്ത്യ തടവിലുള്ള പാകിസ്ഥാൻ പൗരന്മാരേയോ അല്ലെങ്കിൽ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ സൃഷ്ടിച്ച് ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചേക്കുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ ആസിഫ് തയ്യാറായില്ല. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടുത്തില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്ന് ആസിഫ് ഭീഷണി മുഴക്കി. അതേസമയം പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ തിരിച്ചടി ശക്തമായിരിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് തിരിച്ചടിച്ചിട്ടുണ്ട്.

Read More

തൃശൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് വോട്ടർമാർക്ക് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇലക്‌ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചാർജുള്ള ഡോ.ബിന്ദുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എൽഡിഎഫ് നേതാക്കളാണ് പരാതിയുമായി തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരെ സമീപിച്ചത്. ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് ഭക്ഷ്യക്കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ഇതുപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിനു സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നുമാണ് പരാതി. ആർഡിഒയെ അറിയിച്ചതിനെ തുടർന്ന് ഇലക്‌ഷൻ ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചിരുന്നു. സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ആരോപണം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം ആരംഭിച്ചു. ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്ലിപ് വിതരണമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചിരുന്നു.

Read More

വാഷിങ്ടൺ: ഇറാൻ വെടിവെച്ച് തകർത്ത യുഎസ് യുദ്ധവിമാനം ഒരു എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിൾ ജെറ്റിൽ നിന്നും കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ധീരമായ നീക്കത്തിനൊടുവിൽ വിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തി, അമേരിക്കൻ ജനങ്ങളെ, ഞങ്ങൾക്ക് അദ്ദേഹത്തെ തിരികെ ലഭിച്ചു, എല്ലാവർക്കും ഹാപ്പിഈസ്റ്റർ- ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന്‍റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) യുഎസ് യുദ്ധവിമാനം തകർത്തത്. വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടി. ഈ വിമാനത്തിലെ  പൈലറ്റുമാരിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാളെ കാണാതായിരുന്നു.‘കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി യുഎസ് സൈന്യം ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഒടുവിൽ പൈലറ്റിനെ കണ്ടെത്തിയിരിക്കുന്നു, അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്’- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ശത്രുക്കളാൽ വലയം ചെയ്ത് വേട്ടയാടപ്പെട്ടെങ്കിലും വ്യോമ സേനയുടെ കമാൻഡർ ഇൻ ചീഫ്, പ്രതിരോധ സെക്രട്ടറിയും നേതൃത്വം…

Read More

പാലക്കാട് : തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കവെ, എൻഡിഎക്ക് വേണ്ടി പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി കോൺഗ്രസിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ചു. കോങ്ങാട് എംഎൽഎ ശാന്തകുമാരിയും പാലക്കാട്‌ എംപി ശ്രീകണ്ഠനും മണ്ഡലത്തിനും ജനങ്ങൾക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി.മണ്ഡലത്തിലുള്ളവർക്ക് കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും കൃത്യമായ പ്രവർത്തനങ്ങൾ നടത്താത്ത എംഎൽഎ മണ്ഡലത്തിന് ആവശ്യമില്ലെന്നും പറഞ്ഞു. കേന്ദ്രം പണം അനുവദിച്ചിട്ടും പല പദ്ധതികളും നടപ്പാക്കുന്നില്ല. പണം നൽകിയിട്ടും ആശുപത്രിയോ, റോഡുകളോ പാലമോ പണിയുന്നില്ലെന്നും മരിച്ചാൽ സംസ്കാരിക്കാനുള്ള സംവിധാനങ്ങൾ പോലുമില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. വനിതകൾക്കായി കേന്ദ്രം കൊണ്ടുവന്ന പദ്ധതികൾ എണ്ണിപ്പറഞ്ഞ നിർമല സീതാരാമൻ, കേന്ദ്ര സർക്കാറിന്റെ ജൻധൻ യോജനയിലൂടെ 5.7 ലക്ഷം ആളുകൾ അക്കൗണ്ടുകൾ തുറന്നുവെന്നും അതിൽ 57% സ്ത്രീകളാണെന്നും ചൂണ്ടിക്കാട്ടി. 14 ലക്ഷം ആളുകൾക്ക് മുദ്ര ലോണിലൂടെ കേന്ദ്രം ധനസഹായം നൽകി. പാലക്കാട്ടെ പതിമൂന്നായിരത്തിലധികം വഴിയോര കച്ചവടക്കാർക്ക് പിഎം സ്വനിധിയിലൂടെ വായ്പ നൽകിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. സാമ്പത്തികമായി പിന്നോക്കമുള്ള…

Read More

കോഴിക്കോട്: എൻഡിഎ പ്രചാരണത്തിന് ആവേശം കൂട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി. കോഴിക്കോട് ബേപ്പൂരിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിനായി റോഡ് ഷോ നടത്തുകയാണ് അമിത് ഷാ. മാത്തോട്ടം മുതൽ നടുവട്ടം വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടത്തുക. അതേസമയം കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികൾ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.അതേസമയം കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ മാത്രം. അവസാനഘട്ടത്തിലും വികസന നേട്ടത്തിലൂന്നി പ്രചാരണം ശക്തമാക്കുകയാണ് എൽഡിഎഫ്. വയനാടിനായി കോണ്‍ഗ്രസ് പിരിച്ച പണത്തെ ചൊല്ലിയുള്ള വിവാദം ചർച്ചയാക്കാനും ഇടതിന്റെ നീക്കം തുടരുന്നു. അതേസമയം കണ്ണൂരിലെ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കൊട്ടാരക്കരയിൽ പ്രചാരണത്തിനെത്തും.

Read More

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ പരാതി നൽകി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് തനിക്കെതിരെ ആരോപണം കെട്ടിച്ചമച്ചതെന്ന് അദ്ദേഹം പറഞ്ഞു.ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയൽ ചെയ്തത്. തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പരാതിയില്‍ പറയുന്നു. ഹരിയാനയില്‍ 2024 -ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വര്‍ഷം കഴിഞ്ഞ് 2026 ല്‍ മാത്രമാണ് ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാര്‍ത്ത വരികയും ചെയ്തു. കൂടാതെ 2026 ഫെബ്രുവരി 23 ന് സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയും നല്കി. നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ മൂര്‍ധന്യത്തിലേക്കു കടക്കുമ്പോഴാണ് ആരോപണം പൊട്ടിമുളച്ചത്. അതിന് വ്യാപകമായ പ്രചാരണവും നല്കുന്നു. യുഡിഎഫ് അധികാരത്തില്‍ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീര്‍ഘകാലമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന താന്‍ കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ…

Read More

കർണാടക: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തെരച്ചിൽ സംഘത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ. ശരണ്യയുടെ കയ്യിലുണ്ടായിരുന്ന വസ്ത്രത്തെ കുറിച്ചോ, ഭക്ഷണമോ അത്തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരണ്യയുടെ മൊബൈൽ ഫോൺ റേയ്ഞ്ചിനെ കുറിച്ച് വിവരമില്ല. നിലവിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.പൊലീസും ഫോറസ്റ്റും സംയുക്തമായാണ് പരിശോധന നടത്തുന്നത്. മൊബൈൽ ഫോൺ സ്വിച്ചോഫാണ്. ആദ്യമായാണ് ഇത്തരത്തിലുള്ളൊരു മിസ്സിം​ഗ് കേസ് റിപ്പോർട്ട് ചെയ്യുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളവും കർണാടകയും പരിശോധന നടത്തുന്നുണ്ട്. ഡോ​ഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന സംഘത്തിലുണ്ട്. വ്യത്യസ്ഥ സംഘങ്ങളായാണ് പരിശോധന. എന്നാൽ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് തെരച്ചിൽ സംഘം പറയുന്നത്. മൂന്നരകിലോമീറ്റർ ദൂരത്തോളമാണ് ട്രക്കിങ്ങ്. അതിനപ്പുറത്തേക്ക് ആരും പോകാറില്ല. എന്നാൽ‌ ശരണ്യയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. നിലവിൽ ശരണ്യയ്ക്കായി തെരച്ചിൽ തുടരുകയാണ്. ചെങ്കുത്തായ പ്രദേശമായതിനാലും വന്യജീവികൾ ഇറങ്ങുന്ന സ്ഥലമായതും തെരച്ചിലിന് വെല്ലുവിളിയാണ്. ശരണ്യയെ രണ്ടാം തീയതി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. 33കാരനായ കൃഷ്ണലാലിന് വാഹനാപകടത്തിലാണ് പരിക്കേറ്റത്. പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. അതേസമയം, കൃഷ്ണലാലിന്റെ ഹൃദയവുമായി എയർ ആംബുലൻസ് കോട്ടയത്തേക്ക് ഒരു മണിയോടെ പുറപ്പെടും. രണ്ടു വ‍ൃക്കകളും കരളും കണ്ണും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൈമാറും. വേദനകൾക്കിടയിലും കൃഷ്ണലാലിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു കുടുബം.

Read More

തിരുവനന്തപുരം: എൻഡിഎ ക്യാംപിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന ന​ഗരത്തിലെത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെയുള്ള റോഡ് ഷോയിൽ മോ​ദി പങ്കെടുത്തു. മോദിക്കൊപ്പം 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ. രാജീവ്‌ ചന്ദ്രശേഖർ, വി മുരളീധരൻ, ശ്രീലേഖ, കരമന ജയൻ  എന്നീ സ്ഥാനാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തത്. റോഡിന്‍റെ ഇരുവശവും പ്രധാനമന്ത്രിയെ കാണാൻ ജനങ്ങള്‍ തിങ്ങിക്കൂടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. തിരുവല്ലയിൽ പൊതുയോഗത്തിൽ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇവിടെ പൊതുയോഗമില്ല. പൂക്കളുമായിട്ടാണ് ജനങ്ങള്‍ റോഡിനിരുവശവും പ്രധാനമന്ത്രിയെ കാത്തുനിന്നത്. തുറന്ന വാഹനത്തിൽ വളരെ പതിയെ  ആണ് പ്രധാനമന്ത്രിയുടെ വാഹനം സഞ്ചരിച്ചത്. 

Read More