Author: News Desk

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നുണ്ടായത് കേരളത്തിന്റെ ദീർഷകാലത്തെ സ്വപ്ന സാഫല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചെന്നും അദ്ദേഹം പറഞ്ഞു. സഹോദരീ സഹോദരന്മാരെ അങ്ങനെ നമ്മുടെ കേരളത്തിന് അതും നേടാനായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. https://youtu.be/squUXMwfnDw ‘നമ്മുടെ ദീർഘകാലത്തെ സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സ്വപ്നം സഫലമായത്. അതുമായി സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പടുത്തുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്. മദർഷിപ്പുകൾ ഇങ്ങോട്ടേക്ക് ധാരാളമായി വരാനാണ് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് ബർത്ത് ചെയ്യാൻ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതൊരു ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇതാേടെ ആരംഭിക്കുകയാണ്; അദ്ദേഹം പറഞ്ഞു. അഴിമതി സാദ്ധ്യതകളെല്ലാം അടച്ചാണ് വിഴിഞ്ഞം യാഥാർത്ഥ്യമാക്കിയതെന്നും…

Read More

മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോ (ബി.ഐ.എ.എസ്) 2024ന്റെ ഗോൾഡൻ സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയവും രാജ്യത്തെ ജെനസിസ് കാറുകളുടെ എക്സ്‌ക്ലൂസീവ് ഏജന്റായ ഫസ്റ്റ് മോട്ടോഴ്സും ഒപ്പുവെച്ചു. നവംബര്‍ 13 മുതല്‍ 15 വരെ സഖിര്‍ എയര്‍ബേസില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് എയര്‍ ഷോ. എക്‌സിബിഷനില്‍ പങ്കെടുക്കുന്ന ഔദ്യോഗിക പ്രതിനിധികള്‍ക്ക് ഫസ്റ്റ് മോട്ടോഴ്‌സ് ജി90, ജി80 മോഡല്‍ വാഹനങ്ങള്‍ നല്‍കും. ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, റോയല്‍ ബഹ്റൈന്‍ എയര്‍ഫോഴ്സ്, ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയാണ് എയര്‍ ഷോ സംഘടിപ്പിക്കുന്നത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് ബിന്‍ താമര്‍ അല്‍ കഅബിയും ഫസ്റ്റ് മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ നവാഫ് ഖാലിദ് അല്‍ സയാനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ പുറത്തിറക്കി. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്‍റെ നീക്കം. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തിൽ ഒരിക്കൽ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളിൽ നിന്ന് വാങ്ങാം. എന്നാൽ ഈ തീരുമാനം റേഷൻ കടകളെ നശിപ്പിക്കുമെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സമിതി വ്യക്തമാക്കി. റേഷൻ വിതരണത്തെ മൊത്തത്തിൽ തകർക്കുന്നതാണ് ഉത്തരവ് എന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ അവിടെ നിന്ന് റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുകയും മറ്റ് റേഷൻ കടകളിൽ വിതരണം കുറയുകയും ചെയ്യുമെന്ന് വ്യാപാരികൾ ആരോപിച്ചു. റേഷൻ വ്യാപാരികളുമായി…

Read More

വാഷിംഗ്ടൺ: ബഹിരാകാശത്ത് സുരക്ഷിതരാണെന്നും സ്റ്റാർലൈനർ പേടകത്തിൽ ആത്മവിശ്വാസമുണ്ടെന്നും സുനിത വില്യംസും ബച്ച് വിൽമോറും. സ്റ്റാർലൈനർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുമെന്നും പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ ലൈവ് വാർത്ത സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജൂൺ 5ന് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജയായ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. ജൂൺ 13നായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയാണ്. ‘പേടകം തങ്ങളെ തിരിച്ചെത്തിക്കുമെന്ന് ഉറപ്പുണ്ട്. പ്രശ്നങ്ങളൊന്നുമില്ല” സുനിത പറഞ്ഞു. ബഹിരാകാശത്തെ വാസം സന്തോഷകരമാണ്. ഓരോ നിമിഷവും ആസ്വദിക്കുന്നു. നിലയത്തിലെ ജോലികളും പരീക്ഷണങ്ങളും ചെയ്തുവരികയാണെന്നും സുനിത വ്യക്തമാക്കി. ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്ന് നാസയും ബോയിംഗും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും മടക്കയാത്ര എന്നാണെന്ന് നാസ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനമെത്തിക്കുകയാണ് ലക്ഷ്യം. Sunita Williams, Butch Wilmore

Read More

കണ്ണൂര്‍: കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ​ഗുരുക്കൾ അറസ്റ്റിൽ. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളാണ് (53) അറസ്റ്റിലായത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള അമേരിക്കൻ വനിതയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തിയ കപ്പലിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കാനിരിക്കെ പ്രതിഷേധവുമായി യു.ഡി.എഫ്. നാളെ പ്രതിഷേധദിനം ആചരിക്കുമെന്നും പദ്ധതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ നാളെ വൈകീട്ട് പ്രകടനം നടത്തുമെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ചത്തെ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ക്ഷണിക്കാതിരുന്നതുംപദ്ധതിയുടെ പിതൃത്വം ഇടതു സർക്കാർ ഏറ്റെടുക്കുന്നതുമാണ് രാഷ്ട്രീയപ്പോരിന് ഇടയാക്കിയിരിക്കുന്നത്. അതേസമയം, പദ്ധതിയുടെ പേരിൽ യു.ഡി.എഫിൽ തർക്കം ഉടലെടുത്തിട്ടുമുണ്ട്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പിയും പങ്കെടുക്കുമെന്ന് എം. വിന്‍സെന്റ് എം.എല്‍.എയും പറഞ്ഞു. വിഴിഞ്ഞം ആരുടെ കുഞ്ഞാണെന്നതു സംബന്ധിച്ചാണ് ഭരണ- പ്രതിപക്ഷ പോര്. ഉമ്മന്‍ചാണ്ടിയാണ് വിഴിഞ്ഞത്തിന്റെ യഥാര്‍ത്ഥ ശില്‍പിയെന്നാണ് യു.ഡി.എഫ്. പറയുന്നത്. എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാരിന്റെ മികച്ച നേതൃത്വമാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്ന് ഭരണപക്ഷം പറയുന്നു.

Read More

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ഡി.ഇ ഓ 2 ആഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡൽ സ്കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടയിൽ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. ടി.സി. വാങ്ങാൻ പ്രിൻസിപ്പൽ,അമ്മക്ക് നിർദ്ദേശം നൽകി. എന്നാൽ അമ്മ 3 മാസത്തെ സാവകാശം ചോദിച്ചു. എന്നാൽ പ്രിൻസിപ്പൽ ഒരാഴ്ച സമയം നൽകി. കുട്ടി സ്കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്കൂളിൽ വരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ദൂരപരിധി കാരണം കുട്ടിക്ക് ടി.സി. വാങ്ങുന്നു എന്ന് അപേക്ഷയിൽ എഴുതണമെന്ന് പ്രിൻസിപ്പൽ അമ്മക്ക് നിർദ്ദേശം നൽകിയതായി അമ്മ പറഞ്ഞു. മണക്കാട് സ്വദേശിയാണ് വിദ്യാർത്ഥി. ദ്യശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Read More

മനാമ: സൈബര്‍ ഇടങ്ങളിലെ ഓണ്‍ലൈന്‍ ചൂഷണത്തില്‍നിന്നും ബ്ലാക്ക് മെയിലിംഗില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ കാമ്പയിന് ബഹ്‌റൈനിൽ തുടക്കമായി. കാമ്പയിന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല്‍ അല്‍ ബുവൈനൈന്‍, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സാമൂഹിക വികസന മന്ത്രി  ഒസാമ ബിന്‍ അഹമ്മദ് ഖലാഫ് അല്‍ അസ്ഫൂര്‍, വിദ്യാഭ്യാസ മന്ത്രിഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമാ, ഡോ. യുവജനകാര്യ മന്ത്രി റവാന്‍ നജീബ് തൗഫീഖി, പബ്ലിക് സെക്യൂരിറ്റി മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസന്‍ അല്‍ ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പബ്ലിക് പ്രോസിക്യൂഷന്‍, ആഭ്യന്തര മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, നീതിന്യായ- ഇസ്ലാമികകാര്യ- എന്‍ഡോവ്മെന്റ് മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയേറ്റ്, യുവജനകാര്യ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി, നാഷണല്‍…

Read More

കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ചു സഞ്ചരിച്ച ജീപ്പ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ആകാശിനൊപ്പം യാത്ര ചെയ്ത ഷൈജലാണ് ഇന്നു രാവിലെ ജീപ്പ് പനമരം പോലീസ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന വലിയ നാല് ടയറുകളും എക്സ്ട്രാ ഫിറ്റിങ്ങുകളും അഴിച്ചുമാറ്റിയിരുന്നു. റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആർ.ടി.ഒയ്ക്കു കൈമാറുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് ജീപ്പ് ഉടമയ്ക്കെതിരെ പിഴ ചുമത്തുകയും ജീപ്പ് കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് വയനാട്ടിലൂടെ യാത്ര ചെയ്തത്. പനമരം ഭാഗത്തുകൂടി പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി കേസെടുക്കാൻ നിർദേശിച്ചിരുന്നു. വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ ആർ.ടി.ഒ. കേസെടുത്തിരുന്നു. ഒൻപതു കുറ്റങ്ങൾ ചുമത്തിയാണ് കേസ്. 45,500 രൂപ പിഴയും ചുമത്തി. ആർ.ടി.ഒ. നടത്തിയ അന്വേഷണത്തിൽ ആകാശിന് ലൈസൻസില്ലെന്നു കണ്ടെത്തിയിരുന്നു.

Read More

കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക  റൂട്ട്സ് റിക്രൂട്ട്മെന്റ് 2024  ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം (ER), ജനറൽ നഴ്‌സിംഗ്, ഐസിയു അഡൾട്ട്, മെഡിസിൻ & സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓങ്കോളജി, ഓപ്പറേഷൻ തിയറ്റർ (OT/OR), പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് (PICU) എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം. നഴ്സിങില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം.  വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക്    ജൂലൈ 19 രാവിലെ 10 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള…

Read More