- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
‘പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചയാള്‍ ; പത്മകുമാറിനോട് അയ്യപ്പന്‍ പൊറുക്കട്ടെ’
കൊച്ചി: ശബരിമല പ്രക്ഷോഭം തുടങ്ങാന്‍ തന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് അന്നത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ എ പത്മകുമാറാണെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എ പത്മകുമാറിനെ പ്രത്യേക അന്വേഷ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ ഇക്കാര്യം പറയുന്നത്. ഒരു വശത്തു മുഖ്യമന്ത്രി പിണറായിയെ, മറുവശത്തു ഞങ്ങള്‍ വിശ്വാസികളെ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച സഖാവായിരുന്നു അദ്ദേഹമെന്നും ഇങ്ങനെ സ്വര്‍ണ്ണ കൊള്ള വിഷയത്തില്‍ അറസ്റ്റില്‍ ആയതില്‍ വിഷമമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘വാസു സാര്‍ എന്നും വിശ്വാസികളെ തോല്‍പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് . പത്മകുമാര്‍ സാര്‍ സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ. ഹൈക്കോടതി ക്ഷമിക്കില്ല, അയ്യപ്പന്മാര്‍ ക്ഷമിക്കില്ല, പക്ഷെ ഈ മുതിര്‍ന്ന പ്രായത്തില്‍ പത്മകുമാര്‍ സാറിനോട് അയ്യപ്പന്‍ ക്ഷമിക്കട്ടെ’ രാഹുല്‍ ഈശ്വര്‍ കുറിപ്പില്‍ പറയുന്നു രാഹുലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ് എന്റെ 82 വയസ്സുള്ള മുത്തശ്ശി ദേവകി…
അനധികൃത സ്വത്ത്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കോടതി ഇടപെടല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് കോടതി വിലയിരുത്തി. മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീന്‍ നീക്കിയിട്ടുണ്ട്. അജിത് കുമാറും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ചിരുന്ന രണ്ടു ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ്, അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍, ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എജിഡിപിയായി സേവനം അനുഷ്ഠിക്കുന്ന താന്‍ പൊതുസേവകന്‍ ആണെന്നും, അതിനാല്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണെന്നും അജിത് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചു. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടേണ്ടതാണെന്ന് കോടതി വിധിച്ചു. നെയ്യാറ്റിന്‍കര പി നാഗരാജ് ആണ് അജിത്…
കൊൽക്കത്ത: ബംഗ്ലാദേശിൽ ഭൂചലനം. 5.2 മാഗ്നിറ്റ്യൂട് തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രകമ്പനം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും കൂടി അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10:08 നാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശിലെ നർസിങ്ദിയുടെ തെക്ക്- പടിഞ്ഞാറ് ദിശയിൽ 14 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടർന്ന് കെട്ടിടങ്ങൾ കുലുങ്ങുകയും ഫാനുകളും ചുമരിലെ അലങ്കാര വസ്തുക്കളും ചെറുതായി ഇളകുന്നതും അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ഭൂചലനംഅനുഭവപ്പെട്ടതായാണ് വിവരം. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടി. കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ മുൻകരുതൽ നടപടിയായി ജീവനക്കാരെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡിയർ ജോയ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ജോണി ആൻ്റണി, ബിജു സോപാനം, നിർമ്മൽ പാലാഴി, കലാഭവൻ നവാസ്, മീര നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എക്ത പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമർ പ്രേം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം റോജോ തോമസ് നിർവഹിക്കുന്നു. സന്ദീപ് നാരായണൻ, അരുൺ രാജ്, ഡോ. ഉണ്ണികൃഷ്ണൻ വർമ്മ, സൽവിൻ വർഗീസ് എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത് വിജയൻ എന്നിവർ സംഗീതം പകരുന്നു. സംഗീതത്തിന് വളരെയധികം പ്രാധാന്യമുള്ള ഈ ചിത്രത്തിൽ കെ എസ് ചിത്ര, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകർ. അഡിഷണൽ സോംഗ് ഡോ. വിമൽ കുമാർ കാളിപുറയത്ത്, എഡിറ്റർ രാകേഷ് അശോക, കോ പ്രൊഡ്യൂസർ സുഷിൽ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജി കെ ശർമ, ക്രീയേറ്റീവ് പ്രൊഡ്യൂസർ…
വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരുന്ന മൂന്നുവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; കടിച്ചത് മൂർഖൻ, ദാരുണ സംഭവം മലപ്പുറം പൂക്കളത്തൂരിൽ
മലപ്പുറം: പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിനെ മൂർഖൻ പാമ്പാണ് കടിച്ചതെന്നാണ് വിവരം. അതേസമയം, പാമ്പിനെ തിരഞ്ഞുപിടിച്ച് നാട്ടുകാർ തല്ലിക്കൊന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
16 -ാം നൂറ്റാണ്ടിൽ ഡച്ചുകാർ മരത്തടി എടുത്തിരുന്ന കൊടുകാട്ടില്‍ നിന്നും അത്യപൂര്‍വ്വ നിധി കണ്ടെത്തി
വടക്കുകിഴക്കൻ പോളണ്ടിലെ നിസിൻസ്ക ഫോറസ്റ്റ് ലാൻഡ്‌സ്‌കേപ്പ് പാർക്കിൽ നിന്ന് പുരാവസ്തു ഗവേഷകർ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നിധി ശേഖരം കണ്ടെത്തി. 1600-കളിലെ മരത്തടി വ്യാപാര പ്രവർത്തനങ്ങളുമായി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്ത് നിന്നാണ് 69 നാണയങ്ങൾ കണ്ടെത്തിയത്. ഇതില്‍ ഒരു സ്വർണ്ണ നാണയവും 68 വെള്ളി നാണയങ്ങളുമാണ് ഉണ്ടായിരുന്നത്. ഡച്ച് വ്യാപാരവുമായി ബന്ധം പുരാതന വ്യാപാര പാതകളെയും പ്രാദേശിക ചരിത്രത്തെയും കേന്ദ്രീകരിച്ച് പുരാവസ്തു ഗവേഷകനായ ഹ്യൂബർട്ട് ലെപിയോങ്കയുടെ നേതൃത്വത്തിലാണ് ഖനനം നടന്നത്. പ്രധാനമായും കപ്പൽ നിർമ്മാണത്തിനായി 16-17 നൂറ്റാണ്ടുകളിൽ ഡച്ച് വ്യാപാരികൾക്ക് വലിയ അളവിൽ തടിയും വന ഉൽപ്പന്നങ്ങളും ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.
തലസ്ഥാനത്ത് എത്തിയത് ജോലിക്ക് വരുന്നവർക്ക് ഒപ്പം, രഹസ്യ വിവരം കിട്ടിയത് കഴിഞ്ഞ ദിവസം, ബ്രൗൺഷുഗറുമായി 24കാരൻ പിടിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. 93 ഗ്രാം ബ്രൗൺ ഷുഗറും 23 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്നും പിടികൂടിയത്. പശ്വിമ ബംഗാൾ സ്വദേശി സാദിഖ് റഹ്മത്തുള്ള (24 ) ആണ് പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബ്രൗൺഷുഗർ ചില്ലറ വില്പനയ്ക്ക് കൊണ്ടുവന്നതെന്ന് എക്സൈസ് നിഗമനം. 4 ലക്ഷം രൂപയോളം വിലവരുന്ന ബ്രൗൺഷുഗർ ഇയാളിൽ നിന്നും പിടിച്ചെടുത്തു. കാട്ടാക്കട ബസ് സ്റ്റാന്‍റിനടുത്ത് നിന്നുമാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. ജോലിക്ക് കേരളത്തിലേക്കെത്തുന്നവർക്കൊപ്പമാണ് എത്തിയത്. പശ്ചിമ ബംഗാളിൽ നിന്നും മറ്റൊരാൾക്ക് കൈമാറാനായി തിരുവനന്തപുരത്ത് എത്തിച്ചതായാണെന്നാണ് ഇയാൾ എക്സൈസിനോട് പറഞ്ഞത്. മയക്കുമരുന്നുമായി നേരത്തെ കൊല്ലത്തും ഇയാൾ എത്തിയിട്ടുണ്ട്. ബ്രൗൺ ഷുഗറുമായി കഴിഞ്ഞ മാസങ്ങളിൽ അറസ്റ്റിലായവരിൽ നിന്നുമാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചിരുന്നത്. ഇത് കണക്കിലെടുത്ത് എക്സൈസ് സംഘം പരിശോധന വ്യാപകമായിക്കിയിരുന്നു.
തർക്കങ്ങൾക്കൊടുവിൽ വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് സീറ്റില്ല
കൽപ്പറ്റ: തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളി വയലിന് സീറ്റില്ല. മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല. കേണിച്ചിറയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അമൽജോയ് ആണ് സ്ഥാനാർഥി. കഴിഞ്ഞ ദിവസം സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി ജഷീർ പള്ളിവയല്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്നും ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ജഷീറുമായി കഴിഞ്ഞ ദിവസവും ഡിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു. എന്നാൽ വിവിധ തർക്കങ്ങളെ തുടർന്ന് നീണ്ടുപോയ കോണ്‍ഗ്രസ് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഗൗതം ആണ് മീനങ്ങാടി ഡിവിഷനിൽ സ്ഥാനാർത്ഥി.
കൊല്ലം: കൊല്ലം ജില്ലയിലെ തങ്കശ്ശേരി ആൽത്തറമൂടിൽ വൻ തീപിടിത്തം. നാല് വീടുകൾക്ക് തീപിടിക്കുകയും ഇവ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ തീവ്ര ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.
ട്രംപിനും വാൻസിനും ക്ഷണമില്ല, പക്ഷേ ഒബാമക്കും ബുഷിനും ക്ഷണം, ഒപ്പം 4 മുൻ വൈസ് പ്രസിഡന്റുമാർക്കും; ഡിക് ചേനിയുടെ സംസ്കാര ചടങ്ങ് ഇന്ന് നടക്കും
വാഷിങ്ടൺ ഡിസി: മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചേനി (84) യുടെ സംസ്കാര ചടങ്ങ് ഇന്ന് വാഷിങ്ടൺ നാഷണൽ കത്തീഡ്രലിൽ നടക്കും. നവംബർ 3 ന് ന്യൂമോണിയയും ഹൃദ്രോഗവും കാരണം അന്തരിച്ച ചേനിയുടെ ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബരാക്ക് ഒബാമ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ട്രംപിന്‍റെ വിമർശകൻ റിപ്പബ്ലിക്കൻ പാർട്ടി നേതാവായിരുന്ന ഡിക് ചേനിയുടെ ചടങ്ങിൽ ഇരുവർക്കും ക്ഷണമില്ലാത്തത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടം മുതൽ ഡിക് ചേനി, ട്രംപിന്‍റെ എതിർപക്ഷത്തായിരുന്നു. ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്ന ചേനി, തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പരസ്യമായി പിന്തുണച്ചിരുന്നു. ഇതിന്‍റെ തുടർച്ചയാണ് അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങിലും ട്രംപിനെയും വാൻസിനെയും കുടുംബം ക്ഷണിക്കാത്തതെന്നാണ് വ്യക്തമാകുന്നത്. ഒബാമക്കും ബുഷിനുമൊപ്പം അമേരിക്കയുടെ നാല് മുൻ വൈസ്…
