- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
ശബരിമല സ്പോര്‍ട്ട് ബുക്കിങില്‍ ഇളവ്: എത്ര പേര്‍ക്ക് നല്കണമെന്നതില് സാഹചര്യമനുസരിച്ച് ആകാമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങില്‍ ഇളവുവരുത്തി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നല്‍കണമെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിങ് എത്ര വേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശം. സ്‌പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് സാഹചര്യം അനുസരിച്ച് ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്കും സന്നിധാനത്തെ ചുമതലയുളള എഡിജിപിക്കും ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചത്. സ്‌പോട്ട് ബുക്കിങ് പ്രതിദിനം 5,000 ആയി നിജപ്പെടുത്തിയതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി 70,000 പേരെയും സ്‌പോട്ട് ബുക്കിങ് വഴി 50,00 പേരെയുമാണ് പ്രതിദിനം കയറ്റിവിടുന്നത്. നിലവില്‍ പമ്പയില്‍ സ്‌പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലയ്ക്കലാണ് സ്‌പോട്ട് ബുക്കിങ്ങുള്ളത്.
ജി 20 ഉച്ചകോടി; ദക്ഷിണാഫ്രിക്കയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹിഷ്ക്കരണ തീരുമാനം തിരുത്തി യുഎസ്
ദില്ലി: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മോദി ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ഇന്ത്യൻ സമൂഹം മോദിക്ക് വൻ സ്വീകരണം നല്കി. ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നു. അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ഉച്ചകോടിക്കെത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ നിറുത്തിയതായി മോദി നേരിട്ട് തന്നെ വിളിച്ചറിയിച്ചു എന്ന ട്രംപിന്‍റെ അവകാശവാദത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി റിലയൻസ് യുഎസ് ഉപരോധത്തെതുടർന്ന് നിറുത്തിവച്ചു. ഉച്ചകോടിയില്‍ നിന്ന് മോദി മാറി നിന്നത് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇന്ത്യ പാകിസ്ഥാൻ യുദ്ധം നിറുത്തിയത് താനാണെന്ന് സൗദി കിരീടാവകാശി പങ്കെടുത്ത യോഗത്തിലും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മോദി തന്നെ വിളിച്ച് യുദ്ധം നിറുത്തിയെന്ന് നേരിട്ടറിയിച്ചു എന്നാണ് ട്രംപിന്‍റെ പുതിയ വാദം. യുദ്ധം നിറുത്തിയില്ലെങ്കിൽ 350 ശതമാനം…
പുതിയ 4 തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ; പ്രഖ്യാപിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷ എതിർപ്പുകൾ അവഗണിച്ച് പ്രഖ്യാപനം
ദില്ലി: പുതിയ നാല് തൊഴിൽ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ കൊണ്ടുവന്ന് കേന്ദ്രസർക്കാർ. ഇന്ന് മുതൽ പുതിയ നാല് ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ശക്തവും സമഗ്രവുമായ തൊഴിൽ കേന്ദ്രീകൃത പരിഷ്കാരമെന്നും ഇതുവഴി ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് കാര്യമായ പ്രോത്സാഹനം ലഭിക്കും എന്നും മോദി പറഞ്ഞു. വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡ്, തൊഴിൽപരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച കോഡ് എന്നിവയാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്. പഴയ 40 തൊഴിൽ നിയമങ്ങൾക്ക് പകരമാണ് പുതിയ നാല് കോഡുകൾ കൊണ്ടുവന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്നതാണ് പുതിയ നിയമങ്ങൾ എന്നാരോപിച്ച് പ്രതിപക്ഷ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇത് അവഗണിച്ചാണ് സർക്കാർ നടപടി.
ശബരിമല സ്വര്‍ണക്കൊള്ള; പത്മകുമാറിന്‍റെ വീട്ടിൽ പരിശോധന, കടകംപള്ളിക്ക് കുരുക്കായി നിര്‍ണായക മൊഴി, ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാന്‍ഡിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിൽ എസ്.ഐ.ടി പരിശോധന തുടരുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറായി റെയ്ഡ് തുടരുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നടത്തിയ ഇടപെടലുകൾക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്.ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാൻ പത്മകുമാർ ദേവസ്വം മിനുട്സിൽ സ്വന്തം കൈപ്പടയിൽ ചെമ്പ് പാളികളെന്ന് എഴുതിച്ചേർത്തെന്നാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തൽ. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. കട്ടിള പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്‍റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. സംഭവങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ല. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാറിനും അപേക്ഷ നൽകിയിരുന്നു. ഇത് പരിശോധിച്ച് ഉചിതമായ നടപടിയെക്കാൻ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഫയലൊന്നും താൻ കണ്ടിട്ടില്ലെന്ന് കടകംപള്ളി വിശദീകരിക്കുമ്പോഴാണ് പത്മകുമാറിന്‍റെ നിർണ്ണായക മൊഴി.
മേക്കപ്പിന് പോകുന്നതിനിടെ വധുവിന് അപകടം; ആശുപത്രിയിലെത്തി താലി ചാര്‍ത്തി വരന്‍, വീട്ടില്‍ വിവാഹ സദ്യ
ആലപ്പുഴ: ആശുപത്രി കിടക്കയില്‍ വച്ച് ആവണിയുടെ കഴുത്തില്‍ മിന്നുകെട്ടി ഷാരോണ്‍. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ തുമ്പോളിയിലെ വീട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. രാവിലെ മേക്ക് അപ്പ് ചെയ്യാനായി കുമരകത്തുപോകുന്നതിനിടെ ആവണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ യുവതിയെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹം നിശ്ചയിച്ച മൂഹൂര്‍ത്തത്തില്‍ തന്നെ നടക്കണമെന്നതിനാല്‍ വരന്‍ ആശുപത്രിയിലെത്തി വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു ‘അപൂര്‍വ’ വിവാഹം നടന്നത്. താലി കെട്ടുന്നതിന് യുവതിയെ പരിചരിച്ച ഡോക്ടര്‍മാരും സാക്ഷികളായി. വരന്‍ താലി കെട്ടിയ സമയത്ത് വിവാഹത്തിന് ക്ഷണിച്ചവര്‍ക്ക് തുമ്പോളിയിലെ വീട്ടില്‍ സദ്യയും നടന്നു. ആവണിക്കു നട്ടെല്ലിനു പരിക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കും പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ നിര്‍ണായക നീക്കം, ഗാസയിൽ പിടിച്ചെടുക്കുന്നതിൽ വെച്ച് ഏറ്റവും വലിയ പുരാവസ്തു ഭൂമി; 450 ഏക്കർ കണ്ടുകെട്ടും
ജറുസലേം: കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ ഒരു പ്രധാന ചരിത്രകേന്ദ്രം പിടിച്ചെടുക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നതായി സർക്കാർ രേഖകൾ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം പാലസ്തീൻ ഭൂമി ഇസ്രായേൽ അനധികൃതമായി കൈവശപ്പെടുത്തുന്നതിൻ്റെ ഏറ്റവും പുതിയ സംഭവമാണെന്നാണ് അൽ ജസീറ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇസ്രായേൽ സൈന്യത്തിൻ്റെ പിന്തുണയോടെയുള്ള കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ അക്രമങ്ങളെ നേരിടാൻ അന്താരാഷ്ട്ര സമ്മർദ്ദം നേരിടുന്നതിനിടെയാണ് ഈ നീക്കം. സെബാസ്റ്റിയ: ചരിത്രഭൂമി പിടിച്ചെടുക്കുന്നു റോമൻ കാലഘട്ടത്തിലെ ഒരു പ്രധാന പുരാവസ്തു കേന്ദ്രമായ സെബാസ്റ്റിയയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നതായി ഇസ്രായേൽ സിവിൽ അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. സമാധാന നിരീക്ഷണ സംഘടനയായ പീസ് നൗവിൻ്റെ കണക്കനുസരിച്ച്, ഏകദേശം 1,800 ഡ്യൂണങ്ങൾ (180 ഹെക്ടർ അഥവാ 450 ഏക്കർ) ഭൂമിയാണ് പിടിച്ചെടുക്കുന്നത്. ഇതോടെ പുരാവസ്തു പ്രാധാന്യമുള്ള ഭൂമി ഇസ്രായേൽ പിടിച്ചെടുക്കുന്നതിൽ വെച്ച് ഏറ്റവും വലുതായിരിക്കും ഇത്. സെബാസ്റ്റിയയിലെ ഈ സ്വകാര്യ ഭൂമി പിടിച്ചെടുക്കുന്നതിലൂടെ പുരാവസ്തു കേന്ദ്രം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈജിപ്തിൻ്റെ പുരാതന രാജ്യമായ സമരിയയുടെ തലസ്ഥാനം സെബാസ്റ്റിയയുടെ…
മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി, തീവ്ര നൂനമർദ്ദത്തിനും സാധ്യത; ഇന്ന് മുതൽ ഇടിമിന്നലോടെ മഴ, പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോടെ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾകടലിലും, തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് വീണ്ടും സജീവമാകാൻ തുടങ്ങുന്നതോടെ തെക്കേ ഇന്ത്യയിയിൽ വീണ്ടും ഇന്ന് മുതൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിലും, കൂടുതൽ വടക്കൻ ജില്ലകളിലും മഴ ശക്തമാകും. മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യതയുണ്ട്. നിലവിലെ സൂചനയും, സഞ്ചാര പാതയും പ്രകാരം 25, 26 തീയതികൾക്ക് ശേഷം പൊതുവെ വരണ്ട അന്തരീക്ഷസ്ഥിതിക്കാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും,…
പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി, 62 രാജ്യങ്ങളിൽ നിന്നുള്ള 97 സിനിമകൾ പ്രദർശിപ്പിക്കും
ദോഹ: ഖത്തറിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. 12 വർഷത്തോളമായി ഖത്തറിലെ പ്രധാന വാർഷിക ചലച്ചിത്ര മേളയായ അജിയാൽ ഫിലിം ഫെസ്റ്റിവൽ, ഈ വർഷം മുതൽ ‘ദോഹ ഫിലിം ഫെസ്റ്റിവൽ(ഡി.എഫ്.എഫ്)’ ആയാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ അന്താരാഷ്ട്ര സിനിമകളെ ഉൾക്കൊള്ളിച്ചാണ് ദോഹ ഫിലിം ഫെസ്റ്റിവൽ എത്തുന്നത്. 62 രാജ്യങ്ങളിൽ നിന്നുള്ള 97 സിനിമകളുമായി പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവൽ നവംബർ 28 വരെ നീണ്ടുനിൽക്കും. നാല് പ്രധാന മത്സര വിഭാഗങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ആകെ മൂന്ന് ലക്ഷം യു.എസ് ഡോളറിലധികം സമ്മാനത്തുകയാണ് (10.90 ലക്ഷം റിയാൽ) വിജയികൾക്ക് ലഭിക്കുക. മികച്ച ഫീച്ചർ സിനിമക്ക് 75,000 ഡോളർ, മികച്ച ഡോക്യുമെന്ററി (50,000 ഡോളർ), ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് (45,000 ഡോളർ), അഭിനയ മികവ് (15,000) എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി പുരസ്കാരം സമ്മാനിക്കും. കൗതർ ബെൻ ഹാനിയയുടെ ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന സിനിമയുടെ…
സാംസ്കാരിക – രാഷ്ട്രിയ വിഷയത്തില്‍ മാത്രമല്ല, സമൂഹ മാധ്യമങ്ങളിലും ഉത്തര – ദക്ഷിണ ഇന്ത്യാ വിഭജനം ശക്തമാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മലയാളിയുടെ വിജയം ഇത്തരം വിഭജനങ്ങളെയെല്ലാം കാറ്റില്‍ പറത്തി. ആ വിജയം ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കളും ആഘോഷിച്ചു. ‘മല്ലു പവർ’ എന്ന കുറിപ്പോടെയായിരുന്നു ആഘോഷം. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഗംറോഡിന്‍റെ സിഇഒ ആയി 33 -കാരനായ മലയാളി യുവാവ് ഇർഷാദ് കുന്നക്കാടൻ ചുമതലയേറ്റതായിരുന്നു ആ ആഘോഷത്തിന്‍റെ കാരണം. ‘എന്‍റെ ഒഴിവിലേക്ക് ഇർഷാദ്’ 2020 മുതൽ ഗംറോഡിന്‍റെ ജീവനക്കാരനായിരുന്നു ഇർഷാദ് കുന്നക്കാടൻ. കമ്പനിയുടെ സ്ഥാപകനായ സാഹിൽ ലാവിംഗിയ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഒഴിവ് വന്ന പദവിയാണ് ഇപ്പോൾ ഇർഷാദില്‍ എത്തിച്ചേര്‍ന്നത്. ഈ വാർത്ത പ്രഖ്യാപിച്ച് കൊണ്ട് സാഹിൽ ലാവിംഗിയ തന്നെയാണ് ട്വീറ്റ് ചെയ്തത്. “ആവേശകരമായ വാർത്ത. 14 വർഷങ്ങൾക്ക് ശേഷം, ഞാൻ ഗംറോഡിന്‍റെ സിഇഒ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയുകയാണ്. എനിക്ക് വേണ്ടി ചുമതലയേൽക്കാൻ പറ്റിയ നേതാവിനെ ഞാൻ കണ്ടെത്തി.…
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠൻ
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. സസ്പെൻ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ ഔദോഗിക പാർട്ടി ചർച്ചകളിൽ പങ്കെടുക്കാറില്ല. യുഡിഎഫ് സ്ഥാനാർഥികൾക്കായി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്നും വി കെ ശ്രീകണ്ഠൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വേദിയിൽ എത്തിയത് വിവാദമായിരുന്നു. കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിലെത്തിയത്. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്. നേരത്തെ കണ്ണാടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തിരുന്നു. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോൾ…
