- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന്റെ അറസ്റ്റ്; കടുത്ത പ്രതിരോധത്തിലായി സിപിഎം, ഭരണസമിതിയിലേക്കും അന്വേഷണം നീളും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ മുൻ എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിൻ്റെ അറസ്റ്റോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി. എ പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി പറയുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വിശദീകരിക്കാൻ പാർട്ടി പാടുപെടും. പത്മകുമാറിൻ്റെ മൊഴികളും എസ്ഐടിയുടെ അടുത്ത നീക്കങ്ങളും സിപിഎമ്മിന് കൂടുതൽ കുരുക്കാകും. എസ്ഐടി വലയിൽ ചെറിയ മീനല്ല, പതിറ്റാണ്ടുകളായി പത്തനംതിട്ട പാര്‍ട്ടിയുടെ മുഖമാണ് കുരുങ്ങിയത്. സംസ്ഥാന നേതൃ നിരയെടുത്താൽ ചെറുതല്ലാത്തൊരു സ്ഥാനമുണ്ട് അവിടെയും എ പത്മകുമാറിന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് ശബരിമലയിൽ നടത്തിയ ക്രമക്കേടുകൾക്ക് തെളിവു നിരത്തി പ്രത്യേക അന്വേഷ സംഘം പത്മകുമാറിന്‍റെ അറസ്റ്റിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിതമല്ലെങ്കിലും സിപിഎമ്മിനും സര്‍ക്കാരിനും ഉണ്ടാകുന്ന പ്രതിരോധം ചെറുതല്ല. ദേവസ്വം ബോർഡിലെ പാർട്ടി നോമിനികളും പാർട്ടിക്കാരുമെല്ലാം അറസ്റ്റിലാകുമ്പോഴും പാർട്ടിയുടെ കൈകൾ ശുദ്ധമാണെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. പത്മകുമാറിന്‍റെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ലെന്നും അത് ഉൾപ്പെടെ എല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നാണ് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ഓരോ…
എമിറേറ്റ്സ് ഡ്രോ ഈസി6-ൽ ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത് സൗദി അറേബ്യയിൽ നിന്നുള്ള മൊബൈൽ ആക്സസറീസ് ഷോപ് ഉടമ. ബംഗ്ലാദേശ് പൗരനായ സുമൻ കാന്തിയാണ് വിജയി. 12,500 ഡോളറാണ് സുമൻ നേടിയത്.“ഞാൻ ആദ്യം തെരഞ്ഞെടുത്ത അക്കം അവസാന നിമിഷം വേണ്ടെന്ന് വച്ചു. ഒരു അക്കം അകലെയായിരുന്നു 6 മില്യൺ ഡോളർ” – സുമൻ പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് കടംവീട്ടാനും വീട് നവീകരിക്കാനുമാണ് സുമൻ ആഗ്രഹിക്കുന്നത്. നാളെ (വെള്ളിയാഴ്ച്ച) മാത്രം ഈസി6 ഗ്രാൻഡ് പ്രൈസ് 7 മില്യൺ ആകും. കൂടുതൽ മൂല്യം നൽകുന്ന വൈറ്റ് ഫ്രൈഡേ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. – എമിറേറ്റ്സ് ഡ്രോ അറിയിച്ചു.
‘പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ല; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം; ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്രത്തിന് നല്‍കണം’
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന്‍ അറിയാതെ ഈ സര്‍ക്കാരില്‍ ഒന്നും നടക്കില്ല. സ്വര്‍ണക്കൊള്ളയില്‍ ആസൂത്രിതമായ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ സിപിഎം നേതൃത്വമുണ്ടൈന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദേവസ്വം മന്ത്രി രാജിവയ്ക്കുന്നതുവരെ ബിജെപി സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. അമ്പലത്തില്‍ നിന്നു സ്വര്‍ണം കട്ടവര്‍ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. സര്‍ക്കാരിന് ബോര്‍ഡുകളെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ പറ്റുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിക്കണം. ആ നിലപാട് കേന്ദ്രത്തെ അറിയിക്കാന്‍ താന്‍ തയ്യാറാണ്. ദേവസ്വം ഭരണം ഫെഡറല്‍ സംവിധാനത്തില്‍ കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടണം. രാഷ്ട്രീയ ഗൂഢാലോചന ശബരിമല വിവാദത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം തുടങ്ങി. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്റെ വിതരണമാണ് ആരംഭിച്ചത്. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുന്നത്. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ന്നു. ഇതിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 ഗുണഭോക്താക്കളാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. പെന്‍ഷന്‍ മാസം 400 രൂപ കൂടി വര്‍ധിച്ചിച്ചതോടെ 1050 കോടി രൂപ വേണം. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും.
‘ആരായാലും തൂക്കി എടുത്ത് അകത്ത് ഇടാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്’, ശബരിമല സ്വർണ്ണ കൊള്ളയിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
പത്തനംതിട്ട: ശബരിമല സ്വർണ്ണ കൊള്ള അന്വേഷണത്തിൽ കർശന നടപടി ഉറപ്പാണെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും രാജു എബ്രഹാം വ്യക്തമാക്കി. ഇനി പാർട്ടി പ്രവർത്തകൻ ആണെങ്കിലും കർശന നടപടി ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാൻ ആണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കർശന നടപടി ഉണ്ടാകുമെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി വിവരിച്ചു. ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണത്തിലൂടെ ഭക്തരുടെ വിശ്വാസം സർക്കാർ നേടിയെന്നും രാജു എബ്രഹാം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ പത്മകുമാറിന്റെ ചോദ്യം ചെയ്യൽ നടക്കുന്ന വേളയിലായിരുന്നു രാജു എബ്രഹാം പ്രതികരിച്ചത്. എസ് ഐ ടി അന്വേഷണത്തിൽ തെളിവുകളോടെ വന്നാൽ ആരായാലും ചോദ്യം ചെയ്യപ്പെടണം. ആരാണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കട്ടെയെന്നും സി പി എം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിൻ്റെ നിർണായക മൊഴി പുറത്ത്; ഉദ്യോഗസ്‌ഥരെയും വാസുവിനെയും കുറ്റപ്പെടുത്തി മൊഴി
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ എ പത്മകുമാറിൻ്റെ മൊഴി പുറത്ത്. ഉദ്യോഗസ്‌ഥരെയും എൻ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിൻ്റെ മൊഴി. ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്‌മകുമാർ പറയുന്നു. പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി പറയുന്നു. അതേസമയം, പത്മകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൊണ്ടുപോയി. മാധ്യമങ്ങൾക്ക് മുന്നിൽ നിശബ്ദനായ പത്മകുമാർ ദൈവത്തെ പോലെ കണ്ടതാരെയാണെന്ന ചോദ്യത്തിന് ചിരിക്കുക മാത്രമാണ് ചെയ്തത്. ഉണ്ണികൃഷ്‌ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമറിയതെന്ന് പത്‌മകുമാർ നൽകിയ മൊഴിയിൽ പറയുന്നു. ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് കൈമാറിയത്. സർക്കാർ അനുമതിയോടെയെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന്…
മനാമ: ബഹ്‌റൈൻ പ്രതിഭ വനിതാവേദി അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സിപിആർ ട്രെയിനിങ് സംഘടിപ്പിച്ചു ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയുടെ പത്തൊമ്പതാം കേന്ദ്രസമ്മേളന അനുബന്ധ പരിപാടികളിൽ ഒന്നായ CPR ട്രെയിനിങ് പ്രതിഭാ സെന്ററിൽ വച്ച് നടന്നു. വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിആർ ട്രെയിനിങ് പരിപാടിയുടെ കൺവീനർ ദിവ്യ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഐസിആർഎഫ് മുൻ ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ സിപിആർ ട്രെയിനിങ് ഉദ്ഘാടനം ചെയ്തു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഫ്രീഡ എമിലിയ, ബിൻസൺ മാത്യു എന്നിവർ സിപിആർ പരിശീലനത്തിനു നേതൃത്വം നൽകി. സ്ത്രീകളും പുരുഷന്മാരും അടങ്ങിയ അമ്പതോളം പേർക്ക് പരിശീലനം നൽകുകയും ചെയ്തു. ഉദ്‌ഘാടകനും പരിശീലകർക്കുമുള്ള ഉപഹാര സമർപ്പണം മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സി.വി നാരായണൻ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ നിർവഹിച്ചു.ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ…
മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം: കന്യാസ്ത്രീക്കെതിരെ പരാതിയുമായി സുപ്രീംകോടതി അഭിഭാഷകൻ
ദില്ലി: മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനത്തിൽ കന്യാസ്ത്രീക്കെതിരെ സുപ്രീംകോടതി അഭിഭാഷകന്റെ പരാതി. കന്യാസ്ത്രീ ടീന ജോസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന ഡിജിപിക്കാണ് പരാതി നൽകിയത്. വിദ്വേഷ പ്രചാരണമാണ് ഫേസ്ബുക്കിലൂടെ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആർ ആണ് പരാതി നൽകിയത്. തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരെ ടീന ജോസ് കൊലവിളി പരാമർശം നടത്തുകയായിരുന്നു. ഇതേതുടർന്നാണ് സുപ്രീംകോടതി അഭിഭാഷകൻ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.
കണ്ണൂർ: കണ്ണൂരില്‍ കല്ല്യാണ പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂരിലെ മട്ടന്നൂരിലാണ് സംഭവം. ഉളിയിൽ സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പന്തലിലെ ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 19 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു, പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി കനത്ത മൂടൽമഞ്ഞ്
ദുബൈ: കനത്ത മൂടൽമഞ്ഞ് മൂലം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ മുതൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ, നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടി വന്നു. 19 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. പ്രാദേശിക സമയം രാവിലെ 9 മണി വരെ 19 ഇൻബൗണ്ട് വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ദുബൈ എയർപോർട്ട് അധികൃതരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാക്കാനും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, മറ്റ് എയർപോർട്ട് പങ്കാളികൾ എന്നിവരുമായി ചേർന്ന് ദുബൈ എയർപോർട്ട്‌സ് പ്രവർത്തിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.
