Author: News Desk

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ കണ്ണൂർ ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ടു വാർഡുകളിലും, കണ്ണപുരം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും സിപിഎമ്മിന് എതിരാളികളില്ല. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഈ വാര്‍ഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു.ആന്തൂരിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ യുഡിഎഫിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥികളും സ്വതന്ത്രരും പത്രിക നൽകിയില്ല. മറ്റൊരു വാർഡിൽ ബിജെപി സ്ഥാനാർത്ഥിയുണ്ട്. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ 5,6 വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്തത്. മൂന്ന് വാർഡുകളിൽ യുഡിഎഫിന് പത്രിക നൽകാനായില്ല. കണ്ണപുരം പഞ്ചായത്തിലെ വാര്‍ഡ് 13ലും വാര്‍ഡ് 14ലുമാണ് സിപിഎമ്മിന് എതിരാളികളില്ലാത്തത്.  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ ഇന്ന് ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമർപ്പിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സലമർപ്പിച്ചിരിക്കുന്നത്. 19959 പത്രികകളാണ് ജില്ലയിലാകെ ലഭിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പത്രിക സമര്‍പ്പിച്ചത്. 5227 പേരാണ് വയനാട്ടിൽ പത്രിക നൽകിയത്. പലയിടത്തും…

Read More

തൃശൂര്‍: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല. തൃശൂര്‍ പുത്തന്‍ചിറ പതിനൊന്നാം വാര്‍ഡിലെ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായ വിജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രികയാണ് കലക്ടര്‍ സ്വീകരിക്കാതിരുന്നത്. പതിനാലാം വാര്‍ഡില്‍ വിജയലക്ഷ്മിക്ക് വോട്ട് ഉണ്ടായിരുന്നില്ല. വിജയലക്ഷ്മി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തത് തിരിച്ചടിയാകുകയായിരുന്നു. നാമനിര്‍ദേശപത്രിക വരണാധികാരി സ്വീകരിക്കാതെ വന്നതോടെ വിജയലക്ഷ്മി പൊട്ടിക്കരഞ്ഞു. പഞ്ചായത്ത് സെക്രട്ടറി അടക്കം എല്‍ഡിഎഫിന് വേണ്ടി ഒത്തുകളിച്ചെന്ന് വിജയലക്ഷ്മി ആരോപിച്ചു. വിജയലക്ഷ്മിയും കുടുംബവും പതിനൊന്നാം വാര്‍ഡില്‍ സ്ഥിരതാമസക്കാരല്ലെന്നും വോട്ട് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിനിധികളാണ് പരാതിയുമായി കലക്ടറെ സമീപിച്ചത്. പിന്നാലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിജയലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു. വിഷയം കലക്ടര്‍ പുനഃപരിശോധിക്കണം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പിന്നാലെ കലക്ടര്‍ വിജയലക്ഷ്മിയെ ഹിയറിങ്ങിന് വിളിക്കുകയും പതിനാലാം വാര്‍ഡില്‍ വോട്ടനുവധിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ അപ്ഡേറ്റായി വന്നലേ കാര്യമുള്ളൂ എന്ന് പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി…

Read More

കൊച്ചി: അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തളിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്ര സംഘം. ആഗോളതലത്തിൽത്തന്നെ അപൂർവമായ ടനിൻജിയ എന്ന ജെനുസ്സിൽ (വർഗം) പെട്ടതാണ് ഈ ആഴക്കടൽ കൂന്തൾ. ഇതുവരെ, അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ടനിൻജിയ ഡാനേ മാത്രമാണ് ഈ വർഗത്തിലെ ഒരേയൊരു കൂന്തൾ ഇനം. രണ്ടാമത്തെ ഇനം കൂന്തളിനെയാണ് സിഎംഎഫ്ആർഐ സംഘം കണ്ടെത്തിയത്.കൊല്ലം പുറംകടലിൽ ഏകദേശം 390 മീറ്റർ ആഴത്തിൽനിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപ്പെട്ട ഈ കൂന്തളിനെ ലഭിച്ചത്. ഇവക്ക് കൂന്തളുകളെ പോലെ രണ്ട് നീളമുള്ള സ്പർശിനികൾ (ടെന്റക്കിൾ) ഇല്ല. നീരാളികളെ പോലെ എട്ട് കൈകൾ മാത്രമാണുള്ളത്. ഇക്കാരണത്താൽ നീരാളി കൂന്തൾ എന്നാണ് ഇവയെ വിളിക്കുന്നത്. സാധാരണ കൂന്തളുകൾക്ക് എട്ട് കൈകളും പുറമെ രണ്ട് സ്പർശിനികളുമുണ്ടാകാറുണ്ട്. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഗീത ശശികുമാറും ടെക്നിക്കൽ ഓഫീസർ ഡോ കെ കെ സജികുമാറും ചേർന്ന ഗവേഷണ സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ. പുതിയ കൂന്തളിനെ ടനിൻജിയ സൈലാസി…

Read More

മനാമ: സൽമാനിയ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഏറെക്കാലം ചികിത്സയിൽ ആയിരുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തി. ഐസിആർഎഫ്, ഹോപ്പ് ബഹ്‌റൈൻ, ബിഡികെ എന്നീ സംഘടനകളും ഇദ്ദേഹത്തിനെ സഹായിക്കാൻ ഉണ്ടായിരുന്നു. ബഹ്‌റൈനിൽ 3 വർഷം മുന്നേ എത്തി വിസിറ്റ് വിസയിൽ നിന്ന് ജോബ് വിസയിലേക്ക് മാറാനുള്ള പ്രയാസം കാരണം നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ച് സൽമാനിയ ഐസിയൂവിലും പിന്നീട് വാർഡിലുമായി ചികിത്സയിലായിൽ കഴിയവെ സഹായത്തിനുണ്ടായിരുന്ന സുഹൃത്ത് റഹീം വിവരങ്ങൾ മനസ്സിലാക്കി, ഐസിആർഎഫ് ഹോസ്പിറ്റൽ കാര്യങ്ങളുടെ ചുമതലക്കാരനും ബിഡികെ ബഹ്‌റൈൻ ചെയർമാനുമായ കെ. ടി. സലിം ഇദ്ദേഹത്തിന്റെ കുടുംബത്തെ ബന്ധപ്പെടുകയും തുടർന്ന് കുടുംബത്തിന്റെ അപേക്ഷ പ്രകാരം ബഹ്‌റൈൻ ഇന്ത്യൻ എംബസി നാട്ടിലേക്ക് കൊണ്ട് പോകാനാവശ്യമായ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഹോപ്പ് ബഹ്‌റൈൻ പ്രതിനിധികളായ ഷാജി മുത്തല, ഫൈസൽ പാട്ടാണ്ടി, സാബു ചിറമ്മൽ, ഷാജി ഇളമ്പിലായി എന്നിവർ ഹോസ്പിറ്റലിലും നാട്ടിലേക്ക് പോകുന്നതിനും സഹായങ്ങൾ നൽകി. കോഴിക്കോട്‌ എയർപോർട്ടിൽ നിന്നും…

Read More

ബെംഗളൂരു: കർണാടകയിൽ കോൺ​ഗ്രസ് സർക്കാറിലെ നേതൃമാറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഒരു ഗ്രൂപ്പ് ഉണ്ടാക്കുക എന്നത് എന്റെ രക്തത്തിൽ ഇല്ലെന്നും സംസ്ഥാനത്തെ 140 കോൺ​ഗ്രസ് എംഎൽഎമാരും എന്റെയും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെയും മന്ത്രിസഭയെയും പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. നിരവധി എംഎൽഎമാർ മന്ത്രിമാരാകാൻ താൽപ്പര്യപ്പെടുന്നു. അതിനായി അവർ ദില്ലിയിൽ പോയി നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. അതല്ലാതെ, എനിക്ക് എന്ത് പറയാൻ കഴിയും? ഞാൻ ആരെയും കൊണ്ടുപോയിട്ടില്ല. ചിലർ പോയി ഖാർഗെ സാഹബിനെ കണ്ടതിൽ തനിക്ക് പങ്കില്ലെന്നും ശിവകുമാർ പറഞ്ഞു.  അവർ മുഖ്യമന്ത്രിയെയും കണ്ടു. എന്താണ് കുഴപ്പം? അത് അവരുടെ ജീവിതമാണ്. ആരും അവരെ വിളിച്ചിട്ടില്ല, അവർ സ്വമേധയാ പോയതാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 140 എംഎൽഎമാർക്കും മന്ത്രിമാരാകാൻ അർഹതയുണ്ട്. മുഖ്യമന്ത്രി 5 വർഷം പൂർത്തിയാക്കുമെന്ന് പറഞ്ഞു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. നാമെല്ലാവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന എം‌എൽ‌എമാർ പാർട്ടി മേധാവി മല്ലികാർജുൻ ഖാർഗെയെ കണ്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും…

Read More

തൃശൂര്‍: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വൈസ് ചാന്‍സിലര്‍ ഡോ. മോഹൻ കുന്നുമ്മൽ. സിന്‍ഡിക്കേറ്റിൽ നല്ല രാഷ്ട്രീയക്കാരില്ലെന്ന് വിസി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ ജയിക്കാത്തവരാണ് കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റിലുള്ളതെന്നും കേരള സർവകലാശാലയിൽ അക്കാദമിക് നിലവാരം കുറഞ്ഞതിന്‍റെ കാരണം രാഷ്ട്രീയക്കാരാണെന്നും മോഹൻ കുന്നുമ്മൽ വിമര്‍ശിച്ചു. ആരോഗ്യ സർവകലാശാലയിൽ രാഷ്ട്രീയക്കാരല്ല ഭരിക്കുന്നത്. അതിനാൽ തന്നെ ആരോഗ്യ സർവകലാശാലയുടെ അക്കാദമിക് നിലവാരം കൂടിയെന്നും ആരോഗ്യ സർവകലാശാലയിൽ പഠിച്ചാൽ ലോകത്ത് എവിടെയും ജോലി കിട്ടുമെന്നും മോഹൻ കുന്നുമ്മൽ പറഞ്ഞു.കേരള സർവകലാശാലയിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണെന്നും മോഹൻ കുന്നുമ്മൽ വിമര്‍ശിച്ചു.

Read More

ദില്ലി: മിഗ് വിമാനങ്ങൾക്ക് പകരമായി ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമായ തേജസ് വിമാനം 24 വർഷത്തിനിടയിൽ തകർന്നത് രണ്ട് തവണ മാത്രം. സിംഗിൽ സീറ്റർ യുദ്ധ വിമാനമാണ് തേജസ്. വ്യോമ സേനയും നാവിക സേനയും പക്കൽ ട്വിൻ സീറ്റ് ട്രെയിനർ വേരിയന്റും ഉപയോഗിക്കുന്നുണ്ട്. 4000 കിലോ ഭാരമാണ് തേജസിന്റെ പേ ലോഡ് . 13, 300 കിലോ ഭാരമാണ് തേജസിന്റെ ടേക്ക് ഓഫ് വെയിറ്റ്. 2024 മാർച്ച് 12നാണ് തേജസ് ആദ്യമായി തകർന്നത്. ജയ്സാൽമീറിൽ വച്ച് പരിശീലന പറക്കലിന് ഇടയിലായിരുന്നു ഇത്. അവസാനമായി തേജസ് വിമാനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് ചെയ്ത സംഭവം ജയ്സാൽമീറിൽ നിന്നായിരുന്നു. 2001ൽ ആദ്യ പറക്കൽ നടത്തിയത് ശേഷമുള്ള ആദ്യത്തെ അപകടമായിരുന്നു ഇത്. ഈ അപകടത്തിൽ സുരക്ഷിതനായി പുറത്ത് വരാൻ പൈലറ്റിന് സാധിച്ചിരുന്നു. വ്യോമ സേനയും 45ാം സ്ക്വാഡ്രന്റെ ഭാഗമാണ് തേജസ്. ഫ്ലെയിംഗ് ഡാഗേഴ്സ് എന്നാണ് ഈ സ്ക്വാഡ്രൻ അറിയപ്പെടുന്നത്. തകർന്നത് ഫ്ലെയിംഗ് ഡാഗേഴ്സിന്റെ മുൻ നിര പോരാളി …

Read More

തൃശൂര്‍: തൃശ്ശൂർ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമ മോഹനൻ കാട്ടിക്കുളത്തെ കാണാനില്ല. 2022 മുതൽ സ്വകാര്യ ബസ് സർവീസ് നടത്തുന്ന മോഹനൻ കാട്ടിക്കുളത്തയാണ് കാണാതായത്. മോഹനൻ കാട്ടിക്കുളത്തെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ ബീന കൈപ്പമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൂന്ന് ബസുകളാണ് മോഹനന് നിലവിലുള്ളത്. ഇതിൽ രണ്ടു ബസും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പല കാരണങ്ങൾ പറഞ്ഞ് പിടിച്ചിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് നാട് വിട്ടതെന്ന് കുടുംബം ആരോപിച്ചു. വീട്ടിൽനിന്ന് ഇന്നലെയാണ് പോയത്. ഫോണും മരുന്നുകളും കൊണ്ടുപോയിട്ടില്ലെന്നും കുടുംബം പറഞ്ഞു. ബസുടമകളുടെ സമ്മർദ്ദവും മോഹനന്‍റെ തിരോധാനത്തിന് പിന്നിലുണ്ടെന്ന് ഭാര്യ ബീന പറയുന്നു. കുറച്ചു വർഷങ്ങൾക്കു മുമ്പ് സമാനമായ സാഹചര്യത്തിൽ മോഹനൻ നാടുവിട്ടിരുന്നു. അന്ന് 20 ദിവസത്തിനുശേഷമാണ് തിരികെ വന്നത്. 67 കാരനായ മോഹനനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

Read More

തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇടതുപക്ഷം ഐക്യപ്പെട്ടു നില്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. എന്നാല്‍ വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ട്. മതനിരപേക്ഷതയ്ക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സിപിഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാട്. നിയമസഭയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണം എന്ന വാദം ഉന്നയിച്ചു. അന്വേഷണം ആരംഭിച്ച ഘട്ടത്തിലും ആദ്യ അറസ്റ്റുകളുടെ കാലത്തും രാഷ്ട്രീയ നിലപാട് സിപിഎമ്മിനില്ല. രാഷ്ട്രീയ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയല്ല അറസ്റ്റില്‍ സിപിഎം നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി മേല്‍നോട്ടത്തിലെ അന്വേഷണത്തെ പൂര്‍ണമായും പിന്തുണച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായവരുടെ കോണ്‍ഗ്രസ് ബന്ധമടക്കം പുറത്ത് വന്നിരുന്നു. കുറ്റവാളികള്‍ക്ക് ശിക്ഷ വേണം എന്ന് തന്നെയാണ് നിലപാട്. കുറ്റം ചെയ്ത ആര്‍ക്കും സംരക്ഷണമില്ലെന്നും…

Read More

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥി ഡോ. വി ആതിരയെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനിലെ കുട്ടംകുളങ്ങരയിലെ സ്ഥാനാര്‍ഥിയെയാണ് ഒരുവിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. ഡോ. വി ആതിരയ്ക്ക് പകരം എം ശ്രീവിദ്യയാണ് പുതിയ സ്ഥാനാര്‍ഥി. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ആതിരയെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ആര്‍എസ്എസ് മുന്‍ കാര്യവാഹക് ജി മഹാദേവന്റെ മകളാണ് ശ്രീവിദ്യ. കഴിഞ്ഞ ടേമില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഒന്നാം ഡിവിഷനായ പൂങ്കുന്നത്തുനിന്നും ജയിച്ച് കൗണ്‍സിലറായ ആതിര കേരള വര്‍മ കോളജിലെ അധ്യാപിക കൂടിയാണ്. ജനറല്‍ സീറ്റായ കുട്ടംകുളങ്ങര ഇത്തവണ സ്ത്രീ സംവരണമായി. ആര്‍എസ്എസിന്റെ എതിര്‍പ്പുയര്‍ന്നതാണ് സ്ഥാനാര്‍ഥിയെ മാറ്റാനുള്ള കാരണമായതെന്ന് പറയുന്നു. സംസ്ഥാന അധ്യക്ഷന്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ബിജെപി സ്ഥാനാര്‍ഥിയെ മാറ്റിയത്. കുട്ടംകുളങ്ങരയില്‍ മുന്‍ ബിജെപി കൗണ്‍സിലറായ ഐ…

Read More