Author: News Desk

ജോഹന്നാസ്ബ‍ർഗ്: ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്. ജി20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും ചർച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം വേണമെന്നും മോദി. ഉച്ചകോടിയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിലാണ് ജി ട്വന്‍റി ഉച്ചകോടി നടക്കുന്നത്. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് ജൊഹന്നാസ്ബർഗിൽ എത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം വൻവരവേൽപ്പ് നൽകിയിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. അതേസമയം ഓപ്പറേഷൻ സിന്ദൂർ നിറുത്തിയതായി മോദി തന്നെ നേരിട്ട് വിളിച്ചറിയിച്ചു എന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ്…

Read More

ആലപ്പുഴ: മാവേലി സ്റ്റോറിൽ നിന്ന് പഞ്ചസാര തിരിമറി നടത്തിയ കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ചേർത്തല താലൂക്ക് കടക്കരപ്പള്ളിയിൽ മാവേലിസ്റ്റോർ നടത്തിയിരുന്ന എൻ പൊന്നനെയാണ് കോട്ടയം വിജിലൻസ് സംഘം പിടികൂടിയത്. 1997ലാണ് കേസിനാസ്പദമായ സംഭവം.120 ക്വിന്റൽ പഞ്ചസാര തിരിമറി നടത്തിയ കേസിൽ സർക്കാരിന് 1,25000 രൂപ നഷ്ടമുണ്ടാക്കിയതിന് ആലപ്പുഴ വിജിലൻസ് യൂണിറ്റാണ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.  കേസിൽ പൊന്നൻ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയതോടെ വിവിധ വകുപ്പുകളിലായി ഏഴ് വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാൻ 2010ലാണ് ശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് പൊന്നൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതോടെ ശിക്ഷയിൽ ഇളവ് വരുത്തി വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാനും കോടതിയിൽ കീഴടങ്ങാനും ഉത്തരവിട്ടു. ഇതിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ ശനിയാഴ്ച രാവിലെ 10.20ന് ചേർത്തലയിലെ വീട്ടിൽനിന്നാണ് വിജിലൻസ് സംഘം പിടികൂടിയത്.

Read More

കോഴിക്കോട്: റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 വയസ്സിൽ താഴെ പ്രായമുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസമാണ്. അപേക്ഷാ ഫോമും വിശദാംശങ്ങളും കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസ് വെബ്‌സൈറ്റിന്റെ ഹോം പേജിലെ “സർക്കുലറുകൾ” എന്ന ലിങ്കിൽ ലഭ്യമാണ്.(https://services1.passportindia.gov.in/psp/RPO/KozhikodeRPO) അപേക്ഷാ തീയതി നീട്ടി 2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS – ന്റെ വെബ്സൈറ്റ് (https://sslcexam.kerala.gov.in) മുഖേന അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 27 വരെ നീട്ടി.

Read More

തിരുവനന്തപുരം: കാത്തുകാത്തിരുന്ന പൂജ ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 12 കോടിയുടെ മഹാഭാഗ്യം JD 545542 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് പൂജ ബമ്പടിച്ചതെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാകില്ല. കാരണം കിട്ടിയാൽ കിട്ടിയെന്ന് കരുതി 300 രൂപ മുടക്കി ടിക്കറ്റെടുത്തത് 40 ലക്ഷത്തോളം പേരാണ്. ഈ വർഷം പൂജ ബമ്പർ ഭാഗ്യക്കുറിയുടേതായി 40 ലക്ഷം ടിക്കറ്റുകൾ ആണ് അച്ചടിച്ചത്. കൃത്യമായി പറഞ്ഞാൽ ഇതിൽ മുപ്പത്തി ഒമ്പത് ലക്ഷത്തി പതിനായിരത്തി അറുന്നൂറ്റി അറുപത് (3910660) ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്. അതായത് 117 കോടിയോളം രൂപയാണ് പൂജ ബമ്പർ വിറ്റുവരവ്. പൂജ ബമ്പറിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് ഇത്തവണ ഖജനാവിലെത്തിയത്. എന്നാൽ ഈ തുക മൊത്തമായും സർക്കാരിന് ലഭിക്കില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സർക്കാരിന് ലഭിക്കുന്നത്.…

Read More

ബഹറിൻ എ കെ സി യുടെ “അക്ഷരക്കൂട്ട്” ഈ വരുന്ന ബുധനാഴ്ച നവംബർ ഇരുപത്തിആറിന് വൈകിട്ട് 7.30ന് കലവറ ഹാളിൽ, ബഹറിൻ ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ശ്രീ. ജോസഫ് ജോയ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വായന താൽപര്യരും എഴുത്തു മോഹിളുമായവരുടെ, പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്. “മരിച്ചാലും, മരിക്കാത്ത ചങ്ങമ്പുഴ” ചങ്ങമ്പുഴയുടെ കവിതകൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക പരിപാടിയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. സമകാലിക പ്രവാസ എഴുത്തുലോകത്ത്, നമ്മൾ മനസ്സിലാക്കാതെ പോയ ചില നക്ഷത്രങ്ങൾ ഉണ്ട്….., ചില മയൂഖങ്ങൾ, അവരെ കൂടി തേടുകയാണ്, കാത്തലിക് കോൺഗ്രസിന്റെ അക്ഷരക്കൂട്ട് വിവിധ രാഷ്ട്രീയ സാമൂഹ്യ തലങ്ങളിലെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റെല്ലാ ചിന്തകളെയും മാറ്റി നിർത്തി, എഴുത്തിന്റെയും, വായനയുടെയും സംശുദ്ധി മാത്രം പരിഗണിച്ചു മുന്നോട്ടുപോകുന്ന കൂട്ടായ്മ യായിരിക്കും അക്ഷരക്കൂട്ടെന്ന് കൺവീനർ ജോജി കുര്യനും, ജോയിന്റ് കൺവീനർ നവീനചാൾസും അറിയിച്ചു. ബഹ്റൈൻ എ.കെ.സി. സിയുടെ”അക്ഷരക്കൂട്ട്,” പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യേണ്ട നമ്പർ.36800032,38980006

Read More

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം അവസാനിച്ചു. സംസ്ഥാനത്ത് ആകെ 1,64,427 പത്രികകളാണ് സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 19,959 പത്രികകളാണ് ജില്ലയില്‍ ലഭിച്ചത്. 5227 പത്രികകള്‍ ലഭിച്ച വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്.

Read More

കൊച്ചി: അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ ധൈര്യവും മനഃസാന്നിധ്യവും കാണിക്കുന്നവര്‍ യഥാര്‍ഥ ജീവിതത്തിലും ഉണ്ട്. 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ അത്തരം അസാമാന്യ ധൈര്യം കാണിച്ചയാളാണ് സബിത ബേബി. ഗാസ അതിര്‍ത്തിക്കടുത്തുള്ള നിര്‍ ഓസില്‍ കെയര്‍ ടേക്കറായി ജോലി ചെയ്ത ഈ 40 കാരിയെ ഇപ്പോള്‍ ലോകം അറിയും. താന്‍ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധ ദമ്പതികളെ അക്രമികളില്‍ നിന്ന് രക്ഷിക്കുന്നതിനായി സബിത കാണിച്ച ധൈര്യത്തിന് ഇസ്രയേല്‍ ഭരണകൂടം വിസ പുതുക്കി നല്‍കിയാണ് നന്ദി കാണിച്ചത്. സബിതയുടെ സെക്കന്‍ഡ് ടേം ബി1 റെഗുലര്‍ വര്‍ക്ക് വിസയാണ് ഇസ്രയേല്‍ പുതുക്കി നല്‍കിയത്. ഈ വിസ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പുതുക്കാം. ഇത് ഇസ്രയേലിന്റെ സമ്മാനമാണെന്നാണ് സബിത ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിസ പുതുക്കാന്‍ കഴിയുമെന്നും സബിത പറഞ്ഞു. ഒരു ഇസ്രയേല്‍ കെയര്‍ ടേക്കര്‍ വര്‍ക്ക് പെര്‍മിറ്റ് വിസ(ബി1) ന്റെ കാലാവധി അഞ്ച് വര്‍ഷവും മൂന്നു…

Read More

മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്‍റെ വീട്ടിലെ എൻഫോഴ്സമെന്‍റ് ഡയറ്ക്ടറേറ്റിന്‍റെ റേഡ് പൂർത്തിയായി. രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള ഫൈനാൻസ് കോർപ്പറേഷന്‍റെ മലപ്പുറത്തെ ബ്രാഞ്ചിൽ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലൻസ് കേസിൽ അൻവർ നാലാം പ്രതിയാണ്. ഇതേ കേസിലാണ് ഇഡി നടപടിയും. അൻവറിന്‍റെ സഹായി സിയാദിന്‍റെ വീട്ടിലും പിവി അൻവറിന്‍റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അൻവറിൽ നിന്ന് വിശദ വിവരങ്ങൾ തേടിയ ഇഡി ചില രേഖകളും പകർപ്പുകളും കൊണ്ടുപോയി എന്നാണ് പ്രാഥമിക വിവരം

Read More

ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിഫൈനലില്‍ ബംഗ്ലാദേശ് എയ്ക്കെതിരെ വൈഭവ് സൂര്യവന്‍ഷിയെ സൂപ്പര്‍ ഓവറിനായി അയയ്ക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ. ദോഹയില്‍ ബംഗ്ലാദേശിനോട് സൂപ്പര്‍ ഓവര്‍ തോറ്റ് ഇന്ത്യ എ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യയും ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇത്രയും റണ്‍സ് നേടി. തുടര്‍ന്നായിരുന്നു സൂപ്പര്‍ ഓവര്‍. സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി ആദ്യ പന്ത് നേരിട്ട ജിതേഷ് ശര്‍മ ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ അഷുതോഷ് ശര്‍മയും പുറത്തായതോടെ ഇന്ത്യക്ക് സൂപ്പര്‍ ഓവറില്‍ റില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. സുയഷ് ശര്‍മയുടെ ആദ്യ പന്ത് യാസിര്‍ അലി സിക്‌സിന് ശ്രമിച്ചു. എന്നാല്‍ ലോംഗ് ഓണില്‍ രമണ്‍ദീപ് സിംഗ് കയ്യിലൊതുക്കി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബംഗ്ലാദേശ് വിജയം തട്ടിയെടുത്തു. സുയഷിന്റെ പന്ത് വൈഡാവുകയായിരുന്നു. ഇതോടെ ബംഗ്ലാദേശ് ജയിച്ചു. അതിന്…

Read More

ദുബൈ: തേജസ് വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ദുബായ് എയർഷോയ്ക്കിടെയുണ്ടായ അപകടത്തിലാണ് നമൻഷിന് ജീവൻ നഷ്ടമായത്. ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്നാഥ് സിങ്ങ് പ്രതികരിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. തുടർന്ന് ദുബൈ എയര്‍ഷോയില്‍ ഉച്ചകഴിഞ്ഞുള്ള പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. എയര്‍ഷോയിൽ പങ്കെടുത്തവരോട് പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍…

Read More