- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
കണ്ണൂരില്‍ സിപിഎം സ്ഥാനാർത്ഥിക്ക് 20 വർഷം കഠിന തടവ്; ശിക്ഷ പൊലീസുകാരെ ബോംബ് എറിഞ്ഞ കേസില്‍
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി പയ്യന്നൂർ കാറമേൽ വി കെ നിഷാദ്, വെള്ളൂർ ടി സി വി നന്ദകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പട്ടാപ്പകൽ പൊലീസുകാരെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് കോടതി വിധി. കേസിൽ എ മിഥുൻ, കെ വി കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ബോംബ് കൈവശം വെച്ചതിന് അഞ്ചു വർഷം കഠിന തടവ്, പൊലീസുകാർക്കെതിരെ ബോംബെറിഞ്ഞതിന് 10 വർഷം കഠിന തടവ്, വധശ്രമക്കേസിൽ 5 വർഷം കഠിന തടവ് എന്നിങ്ങനെ 20 വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. പ്രതികൾ 10 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. ശിക്ഷാവിധി വരുന്നതു കണക്കിലെടുത്ത് നിഷാദിന്റെ ഡമ്മി സ്ഥാനാർത്ഥിയെ പിൻവലിച്ചിരുന്നില്ല. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി കെ നിഷാദ്.…
ചുറ്റും ശ്രീരാമ നാമ വിളികള്‍, ആയിരക്കണക്കിന് ഭക്തര്‍ സാക്ഷി, അയോധ്യയിലെ രാമക്ഷേത്രം പൂര്‍ണതയില്‍; ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് മോദി
ലഖ്‌നൗ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. ശ്രീരാമ നാമ വിളികള്‍ അന്തരീക്ഷത്തില്‍ നിറച്ച ആയിരക്കണക്കിന് ഭക്തരെ സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് നിര്‍വഹിച്ചത്. രാവിലെ 11.50 മണിക്കുശേഷം നടന്ന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. 161 അടി ഉയരമുള്ള പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളില്‍ 30 അടി ഉയരത്തിലാണ് പതാക . നിറം കാവി. പതാകയില്‍ ഓം, സൂര്യന്‍, മന്ദാരവും പാരിജാതവും ചേര്‍ത്തുണ്ടാക്കിയ കോവിദാര അഥവാ കാഞ്ചനാര മരത്തിന്റെ ചിഹ്നം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. സൂര്യന്‍ ശ്രീരാമന്റെ സൂര്യവംശത്തെ പ്രതിനിധീകരിക്കുന്നു, ഓം എന്നത് ശാശ്വതമായ ആത്മീയ ശബ്ദമാണ്. പതാക ഉയര്‍ത്തല്‍ ചടങ്ങിന് മുന്‍പായി സരയൂതീരത്ത് കലശപൂജ നടന്നു. ക്ഷണിക്കപ്പെട്ട എണ്ണായിരം പേര്‍ക്കായിരുന്നു ധ്വജാരോഹണ ചടങ്ങില്‍ പ്രവേശനം. മറ്റന്നാള്‍ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിന് അവസരം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു പ്രാണപ്രതിഷ്ഠ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്. എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബർ 11 നാണ് കേസിൽ അന്തിമ വാദം തുടങ്ങുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് ആരോപിക്കപ്പെടുന്ന നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 2017 നവംബറിലാണ് കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. 2018 ജൂണിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ…
ദിയയുടെ സ്ഥാപനത്തില്‍ നിന്നു തട്ടിയ പണം കൊണ്ട് ആഡംബര ജീവിതം, സ്വര്‍ണവും വാഹനവും വാങ്ങി; ക്രൈം ബ്രാഞ്ച് കുറ്റപത്രം
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്നു വനിതാ ജീവനക്കാര്‍ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളെയും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവിനെയും പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കി. ജീവനക്കാരികളായ വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിന്‍, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. വിശ്വാസ വഞ്ചന, മോഷണം, ചതി എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടതോടെ വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനേയും പ്രതിചേര്‍ത്തു. രണ്ട് വര്‍ഷം കൊണ്ടാണ് പ്രതികള്‍ ഇത്രയും പണം തട്ടിയെടുത്തത്. ഈ പണം പ്രതികള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വര്‍ണവും വാഹനങ്ങളും ഈ പണം ഉപയോഗിച്ച് ഇവര്‍ വാങ്ങിയിട്ടുമുണ്ട്. ദിയയുടെ ക്യൂആര്‍ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആര്‍ കോഡ് നല്‍കി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ദിയ ഇല്ലാത്ത സമയത്ത് നടക്കുന്ന വില്‍പ്പനയുടെ പണം ഇവരുടെ ക്യുആര്‍ കോഡിലേക്കു…
കഴിഞ്ഞ തവണത്തേക്കാള്‍ മൂവായിരത്തോളം പേര്‍ കുറവ്; സംസ്ഥാനത്ത് ഇക്കുറി മത്സരരംഗത്ത് 72,005 സ്ഥാനാര്‍ത്ഥികള്‍, കൂടുതലും സ്ത്രീകള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി മത്സര രംഗത്തുള്ളത് കഴിഞ്ഞ തവണത്തേക്കാള്‍ കുറവു സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ ആകെ 23,562 വാര്‍ഡുകളിലായി 72,005 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സ്ത്രീകളാണ് കൂടുതല്‍. 37,786 വനിതകളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. 34,218 പുരുഷന്മാരും ജനവിധി തേടുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ഒരാളും ഇക്കുറി മത്‌സരരംഗത്തുണ്ട്. കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ 75,013 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ 38,566 പേര്‍ സ്ത്രീകളായിരുന്നു. ഇത്തവണ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ( തിങ്കളാഴ്ച ) ഒട്ടേറെപ്പേര്‍ മത്സരരംഗത്തു നിന്നു പിന്മാറിയിരുന്നു. കണ്ണൂരിലെ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്തതിനാല്‍ അവിടെ മത്സരമില്ല. 1200 തദ്ദേശസ്ഥാപനങ്ങളിലായി 23,612 വാര്‍ഡുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയില്‍ ഭരണസമിതിയുടെ കാലാവധി കഴിയാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ബാക്കി 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍…
‘ഇനിയൊരിക്കലും ഇല്ല’: മുംബൈ ഭീകരാക്രമണത്തിൻ്റെ ഓർമ ദിനത്തിൽ ഇരകൾക്ക് ആദരമർപ്പിക്കാൻ എൻഎസ്‌ജി; അനുസ്മരണ പരിപാടി ഇന്ത്യ ഗേറ്റിൽ
മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച് ദില്ലിയിലെ ഇന്ത്യാ ഗേറ്റിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് അനുസ്മരണ പരിപാടി സംഘടിപ്പിക്കും. രാജ്യത്ത് ഇനി ഇത്തരമൊരു സംഭവം ആവർത്തിക്കരുതെന്ന ജാഗ്രത ജനങ്ങളിൽ ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്. ഭീകരരോട് പോരുതി മരിച്ച ധീരസൈനികരെയും ജീവൻ നഷ്ടപ്പെട്ട നിരായുധരായ മനുഷ്യരെയും പരിക്കേറ്റ മനുഷ്യരെയും ആദരിക്കും. ‘ഇനിയൊരിക്കലും ഇല്ല’, എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ചാണ് എൻഎസ്‌ജി വിഭാഗം അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ഭീകരർക്കെതിരെ പൊരുതി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ മെഴുകുതിരി കത്തിക്കും. പുഷ്‌പാർച്ചന നടത്തും. ഇവിടെ ഉരുകിത്തീരുന്ന മെഴുക് ഉപയോഗിച്ച് മറ്റൊരു സ്മാരകം ധീരയോദ്ധാക്കൾക്കായി നിർമ്മിക്കുമെന്നും എൻഎസ്‌ജി അറിയിച്ചിട്ടുണ്ട്. ദില്ലിയിലെ 11 കോളേജുകളിലെയും 26 സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും. സമാധാനം, ജാഗ്രത, ദേശ സുരക്ഷ എന്നിവയിൽ യുവാക്കളുടെ പ്രതിബദ്ധത ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പരിപാടിയിൽ പ്രതിജ്ഞ ചൊല്ലും. മരിച്ചവർക്കും അതിജീവിച്ചവർക്കും വേണ്ടി പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സന്ദേശമെഴുതാനുള്ള സൗകര്യവും ഇവിടെയൊരുക്കും.
ശബരിമല സ്വര്‍ണക്കൊള്ള:പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനില്ല, ഇന്നത്തെ പത്തനംതിട്ട ജില്ല കമ്മറ്റി യോഗത്തില്‍ ചർച്ച ആയില്ലെന്ന് എം വി ഗോവിന്ദൻ
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനില്ല,തെരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളതെന്നാണ് സൂചന. നടപടി എടുത്ത് പ്രകോപിപ്പിച്ചാല്‍ പത്മകുമാര്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന അശങ്കയും പാര്‍ട്ടിക്കുണ്ട്.ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പത്മകുമാർ വിഷയം ചർച്ച ആയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.: പദ്മകുമാർ അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയും അല്ല.ആർക്കും സംരക്ഷണം നൽകില്ല.അയ്യപ്പന്‍റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല.സിപിഎമ്മിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകും.നടന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരും പരാതി നൽകാത്തത് കൊണ്ടാണ് ജയിലിൽ ആകാത്തത്. പല ഓഡിയോകളും പുറത്തു വന്നു.ഇനിയും വരും.പ്രതിപക്ഷം തള്ളി പറയാത്തത് സംരക്ഷണമാണ്.അതുകൊണ്ടാണ് സിപിഎമ്മിനോട് ചോദിക്കുന്നതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണനൈറ്റ് മായി സഹകരിച്ച് കഴിഞ്ഞദിവസം ജുഫയറിലുള്ള ഉള്ള അൽ നജ്മ ബീച്ച് വൃത്തിയാക്കി. കുടുംബാംഗങ്ങളും കുട്ടികളുമായി നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി ക്യാപിറ്റൽ ഗവർണനൈറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മിസ്റ്റർ. യൂസഫ് യാക്കൂബി ലോറി ഫ്ലാഗ് ഓഫ് ചെയ്തു. സൊസൈറ്റിയുടെ സാമൂഹിക പ്രതിബദ്ധതയും ഈ നാടിനോടുള്ള സ്നേഹവും പ്രശംസനീയമാണെന്ന് ചടങ്ങിൽ മിസ്റ്റർ. യൂസഫ് യാക്കൂബ് ലോറി ആശംസിച്ചു. Screenshot സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറിബിനുരാജ് രാജൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾ കോഡിനേറ്റ് ചെയ്തു, തുടർന്നും സൊസൈറ്റി കൂടുതൽ സാമൂഹിക നന്മ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മനാമ: ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനുള്ള മഹത്തായ ക്യാമ്പയിനിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) പങ്കാളികളായി. ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്യുന്ന ഈ ഉദ്യമത്തിൽ അസോസിയേഷൻ അംഗങ്ങൾ പങ്കുചേർന്നു. ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ക്യാൻസർ കെയർ ഗ്രൂപ്പ് ആണ് ഈ സദുദ്യമത്തിനാവശ്യമായ സഹായങ്ങൾ നൽകിയത്. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി അസോസിയേഷൻ അംഗങ്ങളായ ആതിര പ്രശാന്ത്, അഥർവ രഞ്ജിത്ത്, ആവ്നീ രഞ്ജിത്ത് എന്നിവർ സ്നേഹത്തിൻ്റെ മുടിയിഴകൾ ദാനം ചെയ്തു. ഇവരെ കൂടാതെ, ഈ ജീവകാരുണ്യ പ്രവർത്തനത്തിന് പിന്തുണ പ്രഖ്യാപിച്ച് നോവ ലേഡീസ് സലൂൺ, മിലുപ ബ്യൂട്ടി സലൂൺ എന്നീ സ്ഥാപനങ്ങളും മുടി നൽകുകയുണ്ടായി. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി രൂപീകരിച്ച APAB സാന്ത്വനം പദ്ധതിയുടെ ഭാഗമായി ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആതിര പ്രശാന്ത്, ശാന്തി ശ്രീകുമാർ, ഷിജി ബിജു…
സാംസ സാംസ്കാരിക സമിതി വനിതാ വേദി വിഭാഗത്തിന്റെ വാർഷിക ജനറൽ ബോഡിയോഗം സിഞ്ചിലെ സ്കൈഷെൽ അപാർട്മെന്റ് ഹാളിൽ നടന്നു. ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ ജോയിന്റ് സെക്രട്ടറി സിത്താര മുരളീകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ശ്രീ. ബാബു മാഹി ജനറൽബോഡിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം. ശ്രീ. വത്സരാജൻ കുമ്പയിൽ സാംസയുടെയും വനിതാ വേദിയുടെയും കഴിഞ്ഞകാലങ്ങളിലെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ഒരു ചെറു വിവരണം നൽകി.. ഇതിന് പിന്നാലെ, വനിതാ വേദിയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ പ്രസന്റേഷനും യോഗത്തിൽ പ്രദർശിപ്പിച്ചു.ജനറൽ ബോഡിയുടെ മുഖ്യ അജണ്ട പുതിയ കമ്മിറ്റി രൂപീകരണമായിരുന്നു കൂടാതെ കഴിഞ്ഞ പത്തുവർഷമായി സാംസ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യിൽ പ്രവർത്തിച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സാംസയ്ക്ക് വനിതാ വേദി നൽകിയ സ്നേഹ സമ്മാന കൈമാറ്റവും ഇതോടനുബന്ധിച്ച് നടന്നു. കഴിഞ്ഞ കാലയളവിൽ ലേഡീസ് വിംഗിന് ശക്തമായ പിന്തുണ നൽകിയ സ്പോൺസർമാരെയും,…
