Author: News Desk

കുവൈത്ത് സിറ്റി: യൂറോപ്പിലേക്ക് ആളുകളെ വ്യാജരേഖകളുണ്ടാക്കി കടത്തിക്കൊണ്ടിരുന്ന സംഘത്തെ കുവൈത്ത് അധികൃതർ പിടികൂടി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്‍റെ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. റെസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്‌സ് സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ആണ് ഈ ശൃംഖലയെ പിടികൂടിയത്. കുവൈത്ത് സർക്കാർ രേഖകൾ വ്യാജമായി നിർമ്മിക്കുന്നതിൽ ഈ സംഘം വിദഗ്ധരായിരുന്നു. അഭയം തേടുന്നതിനോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നതിനോ വേണ്ടി ഈ വ്യാജരേഖകൾ ഉപയോഗിച്ച് ഷെങ്കൻ വിസകൾ ഉൾപ്പെടെയുള്ള യൂറോപ്യൻ വിസകൾ സംഘടിപ്പിച്ചു നൽകുകയായിരുന്നു ഇവരുടെ രീതി. ഈജിപ്ത് സന്ദർശന വേളയിൽ ഉഭയകക്ഷി സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ നീക്കമെന്നും അധികൃതർ അറിയിച്ചു.

Read More

വാഷിംഗ്ടൺ: മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‍വദേവിന്റെ പ്രസ്താവന പ്രകോപനമായി. റഷ്യയ്ക്കടുത്തായി രണ്ട് ആണവ അന്ത‍ർ വാഹിനി കപ്പലുകൾ വിന്യസിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിയായ ഉത്തരവ് ട്രംപ് നൽകിയത്. റഷ്യയുമായി അകൽച്ചയിൽ ആയിരിക്കുന്ന സമയത്താണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. സോവിയറ്റ് യൂണിയൻ കാലത്തെ ആണവ ശേഷി റഷ്യയ്ക്കുണ്ടെന്നായിരുന്നു ദിമിത്രി മെദ്‍വദേവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അമേരിക്കയും റഷ്യയും തമ്മിൽ യുദ്ധ സമാന അന്തരീക്ഷമുണ്ടായാൽ ആണവ സജ്ജമാണ് റഷ്യ എന്ന് ഓർമ്മിപ്പിക്കാനായി ആയിരുന്നു ദിമിത്രി മെദ്‍വദേവിന്റെ പ്രതികരണം. റഷ്യയുമായുള്ള അമേരിക്കയുടെ അകൽച്ച സൈനിക തലത്തിൽ അല്ലെങ്കിലും മറ്റൊരു തലത്തിൽ വ്യക്തമാക്കുന്നതാണ് ട്രംപിന്റെ നീക്കമെന്നാണ് സുരക്ഷാ നിരീക്ഷകരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയെ ആക്രമിക്കാൻ സജ്ജമായ ആണവ ശേഷിയുള്ള അന്തർവാഹിനികൾ അമേരിക്കയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ നടപടി. വ്യാഴാഴ്ചയാണ് ദിമിത്രി മെദ്‍വദേവ് ട്രംപിന്റെ പ്രകോപിപ്പിക്കുന്ന പ്രസ്താവന നടത്തിയത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പോടെയാണ്…

Read More

തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്ബിജെപി സ്വീകരിച്ച നിലപാട് ശരിയാണ് എന്നതിന് തെളിവാണെന്നും വി.ഡി.സതീശൻ ശവം തീനി കഴുകനെപ്പോലെയാണ് സമൂഹത്തിൽ ഭിന്നതയ്ക്ക് ശ്രമിക്കുന്നതെന്നും ബി ജെ പി.നിയമപരമായി തന്നെ കന്യാസ്ത്രീകളുടെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തി അവരെ പുറത്തിറക്കാനാണ് ബിജെപി ശ്രമിച്ചത്. വി.ഡി. സതീശൻ കേരളത്തിൽ വർഗീയ ലഹളയുണ്ടാക്കി മതസ്പർദ്ധ ഉണ്ടാക്കി അതിൽനിന്ന് മുതലെടുപ്പ് ചെയ്യുന്ന ശവംതീനി കഴുകനെ പോലെയാണ് പ്രതികരിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് . സുരേഷ് പറഞ്ഞു.കഴിഞ്ഞ 9 ദിവസമായി ഛത്തീസ്ഗഡിലെ ദുർഗ് ജയിലിൽ അടയ്ക്കപ്പെട്ടിരുന്ന മലയാളികളായ രണ്ട് കന്യാസ്ത്രീ അമ്മമാർ ജാമ്യം കിട്ടിയത് അങ്ങേയറ്റം സന്തോഷകരമായ കാര്യമാണ്.കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കാര്യക്ഷമമായി ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി, ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി, ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർക്കും എല്ലാ പിന്തുണയും നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി കേരള ഘടകത്തിന്റെ നന്ദി അറിയിക്കുകയാണ്. പല രീതിയിലുള്ള രാഷ്ട്രീയ…

Read More

വോയിസ് ഓഫ് ആലപ്പിയുടെ വടംവലി ടീം അംഗമായ മനു കെ രാജന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി വോയ്സ് ഓഫ് ആലപ്പിയുടെ വടംവലി കൊർട്ടിൽ വച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. നാട്ടിവെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട മനു രാജൻ്റെ (35) വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് സ്പോഴ്സ് കൺവീനർ ഗിരീഷ് ബാബു, ടീം കോച്ച് പ്രസന്നകുമാർ, സെൻട്രൽ കമ്മിറ്റി ട്രഷറർ ബോണി മുളപ്പാംപള്ളിൽ, ടീം കോർഡിനേട്ടേഴ്സായ അനന്തു, പ്രശോഭ്, മറ്റ് ടീം അംഗങ്ങൾ ഏവരും അനുസ്മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു

Read More

മഹാത്മാ ഗാന്ധി കൾച്ചുറൽ ഫോർത്തിന്റെ സജീവ പ്രവർത്തകനായിരുന്ന കരുണാകരന്റെ നിര്യാണത്തിലും സജീവ സാമൂഹ്യ പ്രവർത്തകനും പയ്യന്നുർ സഹൃദവേദി യുടെ ആദ്യകാല പ്രസിഡണ്ടും മഹാത്മാഗാന്ധി കൾച്ചുറൽ ഫോർത്തിന്റെ സഹ പ്രവർത്തകനും ആയ ബാലൻ പയ്യന്നൂരിന്റെ യും നിര്യാണത്തിൽ അനുശോചന യോഗം നടത്തി ബി എം സി ഹാളിൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖർ പങ്കെടുത്തുആർ പവിത്രൻ ബി എം സി ചെയർമാൻ ഫ്രാൻസിസ്കൈ താരത്ത് ഇ എ സലിം എസ് വി ബഷീർ ഇവി രാജീവ് എ ബി തോമസ് കെ ബി അനിൽ കുമാർ തോമസ് ഫിലിപ് ഗോപാലൻ എന്നിവർ അനുശോചിച്ചു സംസാരിച്ച യോഗത്തിൽ സജിത് വെള്ളികുളങ്ങര . സജി സാമുവൽവിനോദ് മാവില കണ്ടി മുജിബ് റഹ്മാൻഎന്നിവർ പങ്കെടുത്ത യോഗം അനിൽ യുകെ നിയന്ത്രിച്ചു

Read More

കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കമായി സാമൂഹിക പ്രതിബദ്ധയോടെ മണ്ണിലുറച്ച് നിന്ന് പുരോഗമന സ്വഭാവം പുലർത്തിയ ചരിത്രവും വർത്തമാനവുമാണ് മലയാള സിനിമയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘നല്ല സിനിമ, നല്ല നാളെ’ – കേരള ഫിലിം പോളിസി കോൺക്ലേവ് നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി*.പുരാണകഥകൾ പറഞ്ഞ് കാണിയെ സ്വപ്നസ്വർഗങ്ങളിലേക്കുയർത്തുന്നതിൽ മലയാള സിനിമ ഒതുങ്ങിയില്ല. മലയാള സിനിമയുടെ സർവതലസ്പർശിയായ വളർച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഫിലിം പോളിസി കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.  മറ്റു പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കോൺക്ലേവും.1928 നവംബർ 7 ന് തിരുവനന്തപുരം കാപ്പിറ്റോൾ തിയേറ്ററിൽ പ്രദർശിപ്പിച്ച ജെ സി ഡാനിയേലിന്റെ ‘വിഗതകുമാര’നിൽ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത്. ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിനും വേദിയാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ‘വിഗതകുമാരൻ’ പ്രദർശിപ്പിക്കപ്പെട്ടതിനെ തുടർന്നുള്ള ഘട്ടങ്ങളിൽ അതിവേഗത്തിലുള്ള വളർച്ചയ്ക്കും വികാസത്തിനും മലയാള സിനിമ…

Read More

മനാമ: ബഹ്‌റൈനിലെ അല്‍ നജ്മ സ്പോര്‍ട്സ് ക്ലബ്ബിന് താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2025 (27) പുറപ്പെടുവിച്ചു.താല്‍ക്കാലിക ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷമാണ്. അഹമ്മദ് യൂസിഫ് അബ്ദുല്ല യൂസിഫ് അദ്ധ്യക്ഷനാകും. മുഹമ്മദ് അഹമ്മദ് ജാസിം അഹമ്മദ് ബുസൈബ ട്രഷററും മനാഫ് അഹമ്മദ് അല്‍ മന്നായ്, ഹിഷാം അലി അബു അല്‍ഫത്തേ അലി, അബ്ദുല്‍ അസീസ് ഹസ്സന്‍ ഈദ് ബുഖാമസ്, മുഹമ്മദ് അഹമ്മദ് മുഹമ്മദ് ബാഖി മുഹമ്മദ്, യൂസിഫ് ഇബ്രാഹിം ഖലീല്‍ മറാഗി, അമ്മാര്‍ അബ്ദുല്‍ജലീല്‍, മുഹമ്മദ് അബ്ദുലി അബ്ദുല്‍ജലീല്‍, നൂര്‍ അബ്ദുറഹ്‌മാന്‍, ഫാത്തിമ ജമാല്‍ അബ്ദുറഹ്‌മാന്‍ മുഹമ്മദ്അല്‍അസൂമി എന്നിവര്‍ അംഗങ്ങളുമാണ്.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹ മാധ്യമത്തില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് വിദേശി വനിതയ്ക്ക് മൈനര്‍ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവും 200 ദിനാര്‍ പിഴയും വിധിച്ചു.ശിക്ഷ പൂര്‍ത്തിയായാല്‍ അവരെ നാടുകടത്താനും അവരുടെ മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പൊതു ധാര്‍മികതയ്ക്കും രാജ്യത്തിന്റെ സംസ്‌കാരത്തിനും വിരുദ്ധമായ പോസ്റ്റുകളാണ് അവര്‍ ഇട്ടത്.സൈബര്‍ ക്രൈം ഡയരക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടര്‍ന്ന് അശ്ലീല പോസുകളില്‍ സ്ത്രീ സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ മയക്കുരുന്ന് കടത്ത് കേസില്‍ 29കാരനായ ജോര്‍ദാന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി 5 വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.എയര്‍ കാര്‍ഗോ വഴി 1,30,000ത്തിലധികം മയക്കു ഗുളികകള്‍ രാജ്യത്തേക്ക് കടത്തിയ കേസിലാണ് കോടതി വിധി. ഏതാണ്ട് 6,40,000 ദിനാര്‍ വിലവരുന്ന കാപ്റ്റണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവരത്തെ തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റ്, കസ്റ്റംസ് അധികൃതര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.പ്രതിയുടെ പേരിലുള്ള പാര്‍സലില്‍ ലോഹ, റബ്ബര്‍ പൈപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കു ഗുളികകള്‍ കണ്ടെത്തിയത്. പ്രതിയുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്. പടിഞ്ഞാറന്‍ റിഫയില്‍ താമസിച്ചിരുന്ന പ്രതി പാര്‍സല്‍ എത്തുന്നതിനു മുമ്പ് രാജ്യം വിട്ടിരുന്നു. ഇയാളുടെ 38കാരിയായ സഹോദരിയെയാണ് പാക്കേജ് കൈപ്പറ്റാന്‍ ചുമതലപ്പെടുത്തിയിരുന്നത്. സഹോദരിയെ ആദ്യം സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും നിരപരാധിയാണെന്ന് കണ്ടെത്തിയതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ എല്ലാ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങളും ഓഗസ്റ്റ് ഒന്നു മുതല്‍ ബഹ്‌റൈന്‍ മാളിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ (ഐ.സി.എ.സി) ആയിരിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.സനാബീസിലെ ബഹ്‌റൈന്‍ മാളിന്റെ ഒന്നാം നിലയിലുള്ള കെ.ഇ. വിസ സര്‍വീസസിലാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എംബസിയില്‍ ഉണ്ടായിരുന്ന പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍ തുടങ്ങി എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ സേവനങ്ങള്‍ ലഭ്യമാകും. അപേക്ഷകര്‍ക്ക് അവരുടെ നടപടികള്‍ പൂര്‍ത്തിയായ രേഖകള്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ പ്രവൃത്തി സമയത്ത് നേരിട്ട് വാങ്ങാം.EoIBH കണക്ട് ആപ്പ് ഇനി ഉപയോഗത്തിലില്ലാത്തതിനാല്‍ www.skylane.com/bh/india എന്ന വെബ്‌സൈറ്റിലൂടെ മാത്രമേ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ കഴിയൂ.ഇന്ത്യാ ഗവണ്മെന്റിന്റെ ഫീസുകള്‍ക്കു പുറമെ ബാധകമായ ബാങ്ക് ഫീസുകള്‍ക്കൊപ്പം 180 ഫില്‍സ് സര്‍വീസ് ചാര്‍ജും ഈടാക്കും. അപേക്ഷകര്‍ക്ക് പണമായി നേരിട്ടോ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ബെനിഫിറ്റ്, എസ്റ്റിസി പേ എന്നിവ ഉപയോഗിച്ചോ…

Read More