Author: News Desk

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും, പെൺകുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ വീട്ടിൽ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു കോതമംഗലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കുറിപ്പിൽ റമീസിൻ്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. മതം മാറാൻ ശാരീരിക മാനസിക പീഡനം ഇവർ നടത്തിയെന്നു പെൺകുട്ടിയുടെ കുറിപ്പിലുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെയും ചുമത്താൻ ഒരുങ്ങുന്നത്. മാതാപിതാക്കളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. പെൺകുട്ടിയുടെ വീട്ടിലേക്ക് കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും ആശ്വാസ വാക്കുകളുമായി എത്തി. കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പു നൽകിയതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ബിജെപി ഉന്നയിച്ച ലവ്…

Read More

മനാമ: കാപ്പിറ്റല്‍, മുഹറഖ് ഗവര്‍ണറേറ്റുകളിലുള്ളവര്‍ക്ക് മുനിസിപ്പല്‍ സേവനങ്ങള്‍ക്കായി പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്ന് മുനിസിപ്പാലിറ്റി കൃഷി കാര്യമന്ത്രാലയം അറിയിച്ചു.മുഹറഖ് മുനിസിപ്പല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററായിരിക്കും ഓഗസ്റ്റ് 17 മുതല്‍ പ്രത്യേക മുനിസിപ്പല്‍ സേവന കേന്ദ്രമായി പ്രവര്‍ത്തിക്കുക. മുനിസിപ്പല്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മുനിസിപ്പല്‍ കാര്യ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു. കാപ്പിറ്റല്‍ മുനിസിപ്പാലിറ്റിയുടെ നിലവിലുള്ള സേവന കേന്ദ്രം തുടര്‍ന്നും പ്രവര്‍ത്തിക്കും. രണ്ടിടങ്ങളിലും ജനങ്ങള്‍ക്ക് സേവന ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഖാലിദ് അലി അല്‍ ഖല്ലഫിനോടൊപ്പം നിര്‍ദിഷ്ട കേന്ദ്രം സന്ദര്‍ശിച്ച അണ്ടര്‍ സെക്രട്ടറി അവിടുത്തെ സേവന സംവിധാനങ്ങളും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു.

Read More

തിരുവനന്തപുരം: ഗവണ്‍മെന്‍റ് അഭിഭാഷകര്‍ക്ക് ശമ്പള വര്‍ധനവ്. മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആന്‍റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനമാണ് വർദ്ധിപ്പിക്കുന്നത്. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് ശമ്പളം വർദ്ധിപ്പിക്കുക. 2022 ജനുവരി മുതലുള്ള പ്രാബല്യത്തിലാണ് ശമ്പള വര്‍ധനവ്.

Read More

മനാമ: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്‌റൈൻ വനിതാ വേദിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തുന്നു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ നിരവധി തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.പ്രവാസി തൊഴിലാളികൾക്കിടയിൽ, ഐ.വൈ.സി.സി ബഹ്‌റൈൻ നടത്തുന്ന സാമൂഹിക ഇടപെടലുകളുടെ ഭാഗമായാണ് ഈ പരിപാടി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യം കൂടി ഈ പ്രവർത്തനം ഓർമ്മിപ്പിക്കുന്നു.ഐ.വൈ.സി.സി ബഹ്‌റൈൻ വനിതാ വിഭാഗം കോ-ഓർഡിനേറ്റർ മുബീന മൻഷീർ, സഹ കോ-ഓർഡിനേറ്റർ മാരിയത്ത് അമീർഖാൻ, സഹഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഈ ഉദ്യമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി മാറുന്ന പ്രവർത്തി ആണെന്നും, ഇതിനു മുന്നോട്ടു വന്ന ഐ.വൈ.സി.സി വനിത വേദി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്‌, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി…

Read More

കൊച്ചി: മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്​ഗോപി. കുടുംബവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സുരേഷ് ​ഗോപിയുടെ സന്ദർശനത്തിൽ തൃപ്തരാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരി​ഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും ബൈജു പറഞ്ഞു. പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ സിസ്റ്ററുടെ വീട്ടിൽ മന്ത്രിയെത്തിയത്. 15 മിനിറ്റോളം വീട്ടിൽ തുടർന്ന മന്ത്രി സിസ്റ്ററുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരക്ഷരം പ്രതികരിക്കാതെയാണ് സുരേഷ് ഗോപി മടങ്ങിയത്. വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ ഇന്ന് സുരേഷ് ​ഗോപി തൃശ്ശൂരിൽ എത്തുകയായിരുന്നു. വന്ദേഭാരതിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ മന്ത്രിയെ മുദ്രാവാക്യങ്ങളുയർത്തി ബിജെപി പ്രവർത്തകർ വലിയ സ്വീകരണമാണ് ഒരുക്കിയത്. അപ്രതീക്ഷിതമായാണ്…

Read More

സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രധാന നിർദ്ദേശങ്ങൾ സംസ്ഥാനതലം: തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡ്, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, മെഡൽ വിതരണം എന്നിവ നടക്കും. ജില്ലാതലം: ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ രാവിലെ 9 മണിക്കോ അതിന് ശേഷമോ പതാക ഉയർത്തും. മറ്റ് സ്ഥാപനങ്ങൾ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവികൾ രാവിലെ 9 മണിക്ക് ശേഷം പതാക ഉയർത്തണം. പൊതു നിർദ്ദേശങ്ങൾ ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമം കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം.…

Read More

സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സംതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിൻ്റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണെത്തുന്നത്. സാലി വിശ്വനാഥ് നയിക്കുന്ന ടീമിൻ്റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്.ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജുവിൻ്റെ വരവ് ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. സഞ്ജുവിനൊപ്പം തക‍ർത്തടിക്കാൻ കെല്പുള്ള യുവതാരങ്ങൾ ഒട്ടേറെയുണ്ട്. ഒപ്പം ഓൾ റൗണ്ട് മികവും മികച്ച ബൗള‍മാരും ഉള്ള ടീമാണ് ഇത്തവണ കൊച്ചിയുടേത്. കഴിഞ്ഞ തവണ ടീമിനായുള്ള റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിൻ ജോബി ഇത്തവണയും കൊച്ചിക്കൊപ്പമുണ്ട്. നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവ‍‍ർ ബാറ്റിങ് നിരയിലുണ്ട്. മികച്ച ഓൾറൗണ്ട‍ർമാരുടെ നീണ്ട നിരയാണ് ടീമിൻ്റെ പ്രധാന കരുത്ത്. വിനൂപ് മനോഹരൻ, കെ ജെ രാകേഷ്, ജെറിൻ പി എസ്, അഖിൽ കെ ജി, മൊഹമ്മദ് ആഷിക് തുടങ്ങിയവരാണ് ഓൾ റൗണ്ട‍ർമാർ.…

Read More

ദില്ലി: താൽകാലിക വിസി നിയമനത്തില്‍ വാദം കേട്ട് സുപ്രീം കോടതി. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. താൽകാലിക വിസി നിയമനത്തില്‍ സെർച്ച് കമ്മിറ്റി രൂപീകരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നാല് പേരുകൾ വീതം കൈമാറാനും ശേഷം കോടതി സെര്‍ച്ച് കമ്മറ്റിയെ നിയമിക്കും എന്നുമാണ് കോടതി നിലവില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ യുജിസി ചട്ടമനുസരിച്ച് മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. സെർച്ച് കമ്മറ്റിയുടെ കാര്യത്തിൽ എന്തിനാണ് തർക്കമെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് പർദ്ദിവാല ആധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് നാളെ…

Read More

മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖല നാടക വേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന നാടകക്കളരി സംഘടിപ്പിച്ചു. സൽമാനിയയിലെ പ്രതിഭ സെന്ററിൽ നടന്ന ക്യാമ്പ് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു . മേഖല നാടക വേദി കൺവീനർ മനോജ് എടപ്പാൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല കമ്മിറ്റി അംഗം ലിജിത്ത് പുന്നശ്ശേരി അധ്യക്ഷത വഹിച്ചു.പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.കെ.വീരമണി, പ്രതിഭ നാടക വേദി കൺവീനർ എൻ.കെ.അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖല സെക്രട്ടറി മഹേഷ്, മേഖല പ്രസിഡണ്ട് ഷിജു പിണറായി എന്നിവർ സന്നിഹിതരായിരുന്നു. നാടക പ്രവർത്തകരായ പ്രവീൺ രുഗ്മ ഏഴോം, ഉദയൻ കുണ്ടംകുഴി എന്നിവർ നാടകത്തിന്റെ വിവിധ മേഖലകളെ സ്പർശിച്ചു കൊണ്ട് ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ക്യാമ്പ് നയിച്ചു. പ്രതിഭയിലെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ നാടക തല്പരരായവർ ക്യാമ്പിൽ പങ്കെടുത്തു.വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ വെച്ച് ക്യാമ്പ് ഡയറക്ടർമാർക്കുള്ള ഉപഹാരം രക്ഷാധികാരി സമിതി…

Read More

തൃശ്ശൂർ: തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശ്ശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്കില്‍ കുറിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകളുമുണ്ടെന്നാണ് അനിൽ അക്കര ഫേസ്ബുക്കിലൂടെ പറയുന്നത്. ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമേ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് ഗുരുതര കുറ്റം ഇവർ ചെയ്തതെന്നും അദ്ദേഹം കുറിക്കുന്നു. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് WLS 0136077എന്ന ഐഡി കാർഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാർഡ് നമ്പരിലും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ പട്ടികയിൽ സുഭാഷിന്റെ വോട്ട് ചേർത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാർഡ്…

Read More