- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
- സണ്ണി ജോസഫ് മന്ത്രി; ബെന്നി ബെഹന്നാന് കെപിസിസി പ്രസിഡന്റ്
- സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഒറ്റയടിക്ക് വില കൂടിയെങ്കിലും ഇന്ന് വില കുറഞ്ഞു. പവന് ഇന്നലെ 840 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 99,600 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ചൈന സ്വർണം വാങ്ങി കൂട്ടുന്നതും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്താൻ ഒരു പ്രധാന കാരണമാണ്. എന്നാൽ വില ഉയർന്നതോടെ നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നത് വില കുറയ്ക്കുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര…
‘പോറ്റിക്ക് എന്നേക്കാള്‍ നല്ല ബന്ധമുള്ള എംപി ഡല്‍ഹിയിലുണ്ട്’; സോണിയയുമായി കൂടിക്കാഴ്ച ഒരുക്കിയത് ഞാനല്ല: അടൂര്‍ പ്രകാശ്
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച ഒരുക്കിയത് താനല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്നേക്കാള്‍ നല്ല ബന്ധമുള്ള എംപി ഡല്‍ഹിയിലുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. ഇരുവരും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ മണ്ഡലത്തിലെ താമസക്കാരനാണ്. അയാള്‍ കൊള്ളക്കാരനാണോ എന്നൊന്നും അറിയില്ല. പോറ്റി ഡല്‍ഹിയിലെത്തിയപ്പോള്‍ വിളിച്ചു. അപ്പോയിന്റ്‌മെന്റ് ലഭിച്ചശേഷമാണ് തന്നെ വിളിച്ചത്. സോണിയയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടുണ്ടെന്നും, കൂടെ വരണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ചാണ് എംപി എന്ന നിലയില്‍ കൂടെ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പലരും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയിലെ സ്വര്‍ണം എവിടേക്ക് പോയി എന്നു കണ്ടെത്താന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നത്. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതില്‍ കോടതിയിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കുന്നത്. എനിക്കെതിരെ…
`കുടുംബ ജീവിതം തകർത്തു, തൻ്റെ അസാന്നിധ്യം രാഹുൽ അവസരമാക്കി’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കുരുക്ക് മുറുകുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയാരുന്നെന്ന് പരാതിയിൽ പറയുന്നു. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, ബലാത്സംഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നല്ല ആത്മവിശ്വാസം ഉണ്ടെന്നും രാഹുൽ പറഞ്ഞു.
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. മുന്‍ മന്ത്രിയുള്‍പ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരനായിരുന്ന ജോസ്, രണ്ടാം പ്രതി ആന്റണി രാജു എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് നിര്‍മിക്കല്‍, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളില്‍ പ്രതികള്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നാണ് കോടതി കണ്ടെത്തിയത്. കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ…
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; അമേരിക്കയിൽ പുതുവത്സര രാത്രിയിൽ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ആക്രമണ നീക്കം; തകർത്ത് എഫ്ബിഐ, ഒരാൾ കസ്റ്റഡിയിൽ
നോർത്ത് കരോലിന: അമേരിക്കയിൽ പുതുവത്സര ദിനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന് മുതിർന്നതായി എഫ്ബിഐ. എന്നാൽ ഈ ആക്രമണം പരാജയപ്പെടുത്തിയെന്നും എഫ്ബിഐ അറിയിച്ചു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റാണ് എഫ്ബിഐക്ക് വേണ്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പുതുവത്സരാഘോഷം നടന്ന സ്ഥലത്ത് കത്തിയും ചുറ്റികയുമായി ആക്രമണത്തിന് മുതിർന്നയാളെ കീഴ്പ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നോർത്ത് കരോലിനയിലെ മിൻ്റ് ഹിൽ സ്വദേശി 18 വയസുകാരനായ ക്രിസ്റ്റൻ സ്റ്റർഡവൻ്റ് എന്നയാളെ കസ്റ്റഡിയിലെടുത്തെന്നും യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെൻ്റ് അറിയിക്കുന്നുണ്ട്. വിദേശ ഭീകര സംഘടനയ്ക്ക് ആയുധവും മറ്റും നൽകി സഹായിച്ചെന്നും ആക്രമണത്തിന് പദ്ധതിയിട്ടെന്നുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മിർ യാർ ബലൂച്
ക്വറ്റ: പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന് തുറന്ന കത്തുമായി ബലൂച് നേതാവ്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാനു’മായി ഇന്ത്യ കൂടുതൽ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് മിർ യാർ ബലൂച് ആണ് കത്തയച്ചത്. പുതുവത്സരദിനത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സി’ലൂടെയാണ് ബലൂച് നേതാവ് ഇന്ത്യയുടെ പിന്തുണ അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് പങ്കുവെച്ചത്. വരും മാസങ്ങളിൽ ചൈന ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിച്ചേക്കാമെന്നും ഇത് ഇന്ത്യക്കും ഗുരുതരമായ ഭീഷണിയാണെന്നും കത്തിൽ പറയുന്നു. എസ്. ജയ്‌ശങ്കറിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരതയ്ക്കെതിരെയുള്ള മോദി സർക്കാരിന്റെ സുരക്ഷാ നിലപാടുകളെ കത്തിൽ പ്രശംസിക്കുന്നുണ്ട്. 2025 ഏപ്രിലിലെ പഹൽഗാം കൂട്ടക്കൊലയ്ക്ക് തിരിച്ചടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഭീകരവാദത്തിനെതിരായ ആക്രമണത്തെയും മിർ യാർ പ്രശംസിച്ചു. ഹിംഗോൾ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന നാനി മന്ദിർ എന്നും അറിയപ്പെടുന്ന ഹിംഗ്‌ലജ്…
ലഖ്‌നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതിന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെതിരെ ഹിന്ദു മഹാസഭ നേതാവ്. കൊല്‍ക്കത്ത ടീം ഉടമകളില്‍ ഒരാളായ ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ മുന്‍ ആഗ്ര ജില്ലാ പ്രസിഡന്റ് മീര താക്കൂര്‍ പറഞ്ഞു. ബംഗ്ലാദേശ് താരത്തെ ടീമിലെത്തിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. മുസ്തഫിസൂര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയതിനെത്തുടര്‍ന്ന് ഷാരൂഖ് ഖാനെ ‘രാജദ്രോഹി’ എന്ന് വിളിച്ച ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഹിന്ദു മഹാസഭാ നേതാവിന്റെ പ്രതികരണം. ആഗ്രയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഷാരൂഖിന്റെ നാവ് മുറിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മീര താക്കൂര്‍ പറഞ്ഞത്. ‘നമ്മുടെ ഹിന്ദു സഹോദരന്മാര്‍ ബംഗ്ലാദേശില്‍ ജീവനോടെ കത്തിക്കപ്പെടുന്നു, എന്നിട്ടും അദ്ദേഹം അവിടുന്ന് കളിക്കാരെ വാങ്ങുന്നു… ഞങ്ങള്‍ ഇത് അനുവദിക്കില്ല.’ ഷാരൂഖ് ഖാന്റെ…
‘വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ചാല്‍ അവാര്‍ഡും പണവും’; ഓഫറുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ല പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആഹ്വാനം ചെയ്തു. വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും സമ്മാനവും നല്‍കുമെന്ന് ഹാരിസ് മുതൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എഫ്ബി പോസ്റ്റിനൊപ്പം വെള്ളാപ്പള്ളിയുട ചിത്രവും ഹാരിസ് പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമവും വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും പരാതിയില്‍ പറയുന്നു. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെയാണ് തീവ്രവാദിയെന്ന് വിളിച്ച് വെള്ളാപ്പള്ളി നടേശന്‍ അധിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍…
ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രമായി റോയൽ സിനിമാസിന്‍റെ അഭിനവ് ശിവൻ ചിത്രം വരുന്നു; ചിത്രമൊരുങ്ങുന്നത് 6 ഭാഷകളിൽ
ഇന്ത്യൻ ആക്ഷൻ സിനിമയുടെ ചരിത്രം മാറ്റിയെഴുതാൻ ഒരുങ്ങുന്ന പുതിയ ബ്രഹ്മാണ്ഡ സിനിമ വരുന്നു. ‘എ.ആർ.എം’ (ARM), ‘പെരുങ്കളിയാട്ടം’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്ന അഭിനവ് ശിവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. മലയാള സിനിമയെ ആഗോളതലത്തിൽ എത്തിക്കുന്ന രീതിയിലുള്ള ഒരു പാൻ-ഇന്ത്യൻ ആക്ഷൻ വിരുന്നായിരിക്കും ഈ ചിത്രം എന്നാണ് സൂചന. റോയൽ സിനിമാസിന്‍റെ ബാനറിൽ സിഎച്ച് മുഹമ്മദാണ് സിനിമയുടെ നിർമ്മാണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുന്നത്. ഒട്ടേറെ സിനിമകളിൽ കഥാപാത്രങ്ങൾക്കായി ഏത് കഠിനമായ ശാരീരിക മാറ്റങ്ങൾക്കും തയ്യാറായ നടൻ ശിവാജിത്താണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വേഷമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകള്‍. അഭിനവ് ശിവന്‍റെ കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷനും വൈകാരികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒന്നായിരിക്കുമെന്നാണ് സൂചന. ലോകസിനിമയിലെ തന്നെ ഇതിഹാസങ്ങളായ ദി ലോർഡ് ഓഫ് ദി റിംഗ്സ്, പൈറേറ്റ്സ് ഓഫ്…
‘ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന അമ്മ..’; കുറിപ്പ് പങ്കുവച്ച് മോഹൻലാൽ
അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയവരെ ഓർത്ത് മോഹൻലാൽ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തികൊണ്ട് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചു. “എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന.” മോഹൻലാൽ കുറിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തകുമാരിയുടെ വിയോഗം.തിരുവനന്തപുരം പൂജപ്പുര മുടുവൻമുകളിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും സിനിമാ ലോകത്തെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വാത്സല്യനിധിയായ അമ്മ ആയിരുന്നു. മുടവൻമുകളിലെ വീട്ടിൽ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവർക്ക്, അമ്മയും…
