- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
- സണ്ണി ജോസഫ് മന്ത്രി; ബെന്നി ബെഹന്നാന് കെപിസിസി പ്രസിഡന്റ്
- സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
Author: News Desk
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം; പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍, ‘മുമ്പേ മുന്നറിയിപ്പ് നല്‍കിയത്, ജനം മാറ്റം ആഗ്രഹിച്ചു’
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. 2024 ൽ മത്സരിക്കുമ്പോൾ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകൾ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശശി തരൂര്‍ പറയുന്നു. സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നു. സർക്കാരിനെ ജനങ്ങള്‍ അത്രത്തോളം മടുത്തു. അതിന് അവർ വോട്ട് ചെയ്തത് ബിജെപിക്കായിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂർ പാതി ബിജെപിക്കാരൻ എന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയോടും തരൂർ പ്രതികരിച്ചു. എത്രയോ തവണ കേട്ട കാര്യമാണിത്. താൻ എഴുതുന്നത് പൂർണമായി വായിക്കണം എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.
വർഗീയത പല രൂപത്തിൽ തിരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി; ‘പല വേഷത്തിൽ അവർ വരും, ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരും’
പാലക്കാട്: വർഗീയത പല രൂപത്തിൽ തിരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നു. പല വേഷത്തിൽ അവർ വരും ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതക്കെതിരെ കർക്കശനിലപാടാണ് കേരളം എടുക്കുന്നത്. ഇത്തരം ആളുകളെ സഹായിക്കുന്നവർ നാടിൻ്റെ ഭാവിയാണ് തകർക്കുന്നത് എന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃത്താല മണ്ഡലത്തിലെ ചാലിശേരിയിൽ നടക്കുന്ന കുടുംബശ്രീ സരസ് മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനവും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പരാമർശിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ… ”മത നിരപേക്ഷതയിൽ അടിയുറച്ച് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജാതീയവും മതപരവുമായ വേർതിരിവുകൾ കേരളത്തിൽ ഉണ്ടായിരുന്നു. ജാതിഭേദവും, മതഭേദവും ഇല്ലാതെ കേരളത്തെ മാറ്റനാണ് നവോത്ഥാന നായകർ ശ്രമിച്ചത്. നവോത്ഥാനത്തിന് ശരിയായ തുടർച്ച ഉണ്ടായതാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കിയത്. നവോത്ഥാനത്തിന് ശരിയായ പിന്തുടർച്ച ഉണ്ടായി. ദേശീയ പ്രസ്ഥാനവും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചു. സാമ്പത്തിക…
പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദ്: പുതുവർഷാരംഭത്തിൽ ഡീസൽ വില കുത്തനെ കൂട്ടി സൗദി അറേബ്യ. ഡീസലിന് 7.8 ശതമാനമാണ് വില വർധിപ്പിച്ചത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില കൂട്ടിയതായി പ്രഖ്യാപിച്ചത്. ഇതോടെ ഡീസൽ വില ലിറ്ററിന് 1.79 റിയാലായി. അരാംകോ 2022 മുതൽ വർഷാരംഭത്തിൽ ഡീസൽ വില പുനഃപരിശോധിക്കുന്നത് പതിവാണ്. 2015 വരെ ലിറ്ററിന് 0.25 റിയാലായിരുന്ന ഡീസൽ വില പിന്നീട് ഘട്ടംഘട്ടമായി ഉയർത്തുകയായിരുന്നു. വാർഷിക പുനഃപരിശോധനയിലെ അഞ്ചാമത്തെ വില പുതുക്കലാണ് ഇത്തവണത്തേത്. പാചകവാതക വിലയും വർധിപ്പിച്ചു രാജ്യത്തെ എല്ലാ മേഖലകളിലും പാചകവാതകം നിറയ്ക്കുന്നതിനുള്ള വില ഏകീകരിക്കുന്നതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്‌കോ) അറിയിച്ചു. ജനുവരി ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 26.23 റിയാലും, 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമാണ് പുതുക്കിയ വില. കേന്ദ്ര ഗ്യാസ് ടാങ്കുകൾക്ക് ലിറ്ററിന് 1.1770 റിയാൽ എന്ന നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ഗതാഗതച്ചെലവും മൂല്യവർധിത നികുതിയും…
നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
കുവൈത്ത് സിറ്റി: സർക്കാർ ഉത്തരവ് ലംഘിച്ച് അനധികൃതമായി പ്രവർത്തനം തുടർന്ന കുപ്പിവെള്ള നിർമ്മാണ പ്ലാന്റിനെതിരെ കുവവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കർശന നടപടി സ്വീകരിച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം അധികൃതർ നേരത്തെ സീൽ ചെയ്തിരുന്നതാണ്. എന്നാൽ ഔദ്യോഗിക സീൽ പൊട്ടിച്ച് സ്ഥാപനം വീണ്ടും പ്രവർത്തിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ 2025 ഡിസംബർ 11-നാണ് ഈ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. തുടർന്ന് സ്ഥാപനത്തിന്റെ കവാടത്തിൽ സർക്കാർ മുദ്രയുള്ള ഔദ്യോഗിക സീലുകളും സ്റ്റിക്കറുകളും പതിപ്പിച്ചിരുന്നു. എന്നാൽ ഡിസംബർ 28-ന് അധികൃതർ നടത്തിയ തുട പരിശോധനയിൽ ഈ സീലുകൾ നിയമവിരുദ്ധമായി നീക്കം ചെയ്തതായും പ്ലാന്റ് പ്രവർത്തിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്ലാന്റിന്റെ ഉത്തരവാദിത്തപ്പെട്ടവർ കുറ്റം സമ്മതിച്ചു. പകൽ സമയങ്ങളിൽ അടച്ചിടുകയും അധികൃതരുടെ കണ്ണുവെട്ടിച്ച് രാത്രികാലങ്ങളിൽ പ്ലാന്റ് പ്രവർത്തിപ്പിച്ച് ഉൽപ്പാദനം തുടരുകയും ചെയ്തിരുന്നതായി ഇവർ വെളിപ്പെടുത്തി. സർക്കാർ…
ദുബൈ: ദുബൈയിൽ ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് നേടാൻ ഇനി വളരെയെളുപ്പം. ആർടിഎ ദുബൈ, ദുബൈ നൗ ആപ്പുകളിൽ നിന്നും പെർമിറ്റ് ലഭിക്കാനുള്ള സൗകര്യം ഒരുക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മുൻപ് ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റിന് വേണ്ടി ആർ ടി എ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുകയും സേവന കേന്ദ്രങ്ങൾ സന്ദർശിക്കുകയും വേണമായിരുന്നു. ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് ലഭിക്കാനായി ആദ്യം ആർടിഎ വെബ്സൈറ്റ്,ആർടിഎ ദുബൈ, ദുബൈ നൗ ആപ്ലിക്കേഷനുകളിൽ ഒരു അക്കൗണ്ട് ക്രീയേറ്റ് ചെയ്യുക. അതിന് ശേഷം ‘ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ്’ എന്ന സേവനം തിരഞ്ഞെടുക്കുക. ട്രാഫിക് സുരക്ഷാ നിയമം, ഇ-സ്‌കൂട്ടർ സുരക്ഷിത ഉപയോഗം എന്നിവയെ കുറിച്ചുള്ള പരിശീലനം പൂർത്തിയാക്കണം. തുടർന്ന് ഇലക്ട്രോണിക് റൈഡിങ് ടെസ്റ്റ് പാസാകുക. വിജയകരമായി ടെസ്റ്റ് പൂർത്തിയാക്കിയാൽ ഇ – മെയിൽ, ടെക്സ്റ്റ് സന്ദേശം വഴി ഡിജിറ്റൽ പെർമിറ്റ് ലഭിക്കും. 17 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാത്രമേ ലൈസൻസ് നേടാൻ അർഹതയുള്ളൂ. ഡൗൺടൗൺ ദുബൈ,…
കേന്ദ്രസർക്കാരിൻ്റെ മാനദണ്ഡം പാലിച്ചു, അഞ്ച് ഘട്ടം സ്ക്രീനിങ് കടമ്പയും കേരളം കടന്നു; സംസ്ഥാനത്തിൻ്റെ ടാബ്ലോ റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുത്തു
ദില്ലി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തത്. ‘സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം’, ‘സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്ന തീമിൽ സംസ്ഥാനം, ‘വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും: ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്’എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് ജെ എസ് ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. 17 സംസ്ഥാനങ്ങളാണ് ഈ വർഷം കർത്തവ്യപഥിൽ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. കേരളത്തിന് പുറമേ അസം,…
പി.ആർ. സുമേരൻ കൊച്ചി: സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ഞാൻ കർണ്ണർ -2ടെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.എം ടി അപ്പന്‍റെ കഥയെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ പൂര്‍ണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. നമ്മുടെ ജീവിത പരിസരം ഒത്തിരി മാറി സമൂഹത്തിലെ മാറ്റങ്ങളൊക്കെ കുടുംബത്തിലും പ്രകടമായി. ബന്ധങ്ങളിലെ വൈകാരിക അടുപ്പം പൂര്‍ണ്ണമായും ഇല്ലാതായി. ഇതിനിടെ കുടുംബത്തിന്…
വര്‍ഗീയ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി
കോഴിക്കോട്: വര്‍ഗീയ പരാമര്‍ശങ്ങളില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ് സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്. നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സുനന്ദ് പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ് എസ് സുനന്ദ്. അതേസമയം, വെള്ളാപ്പള്ളി നടേശനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള പോര് രൂക്ഷമായി തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളി കൂട്ടുകെട്ടിനെ ചൊല്ലി ഇടതുമുന്നണിയിൽ കടുത്ത അഭിപ്രായ ഭിന്നതയാണ് ഉടലെടുത്തത്. വര്‍ഗ്ഗീയവാദിയായ വെള്ളാപ്പള്ളിയെ കൂട്ടു പിടിച്ചത് തിരിച്ചടിയാണെന്നാണ് സിപിഐ ആരോപിക്കുന്നത്. മുന്നണി മര്യാദ പോലും പാലിക്കാതെ സിപിഐ എടുത്ത നിലപാടുകളാണ് തോൽവിക്ക് ആക്കം കൂട്ടിയതെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചത്.…
ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സിറ്റി ബസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മേയറും മന്ത്രിമാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു. സിറ്റി ബസുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ കരാര്‍ കെഎസ്ആര്‍ടിസി പാലിക്കണമെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് ആവശ്യപ്പെട്ടു. ബസ് തിരികെ നല്‍കാന്‍ തയ്യാറാണെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മേയറുടെ പ്രതികരണം. കോര്‍പ്പറേഷന്‍ വാങ്ങി നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ തിരികെ നല്‍കാമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. ഇതിന് മറുപടി നല്‍കിയ മേയര്‍ ഇലക്ട്രിക് ബസിന്റെ നല്ലകാലം കഴിഞ്ഞെതാണ് ഇത്തരം ഒരു പ്രതികരണത്തിന് കാരണം എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ‘കത്ത് കൊടുത്താല്‍ ബസ് തിരികെ തരാമെന്നാണ് മന്ത്രി പറയുന്നത്. ഞങ്ങള്‍ക്ക് അങ്ങനെ ഒരു പ്ലാന്‍ ഇല്ല. ഇലക്ട്രിക് ബസിന്റെ ബാറ്ററിയുടെ ലൈഫ് ഒക്കെ തീരാനായി. ബസ്സിന്റെ നല്ല കാലമൊക്കെ കഴിഞ്ഞു’ വി വി രാജേഷ് പറഞ്ഞു. 2023 ഫെബ്രുവരി 27ന് സ്മാര്‍ട്ട്സിറ്റിയും കെഎസ്ആര്‍ടിസിയും കോര്‍പ്പറേഷനും ഒരു കരാറുണ്ടക്കിയിട്ടുണ്ട്. കരാര്‍ പ്രകാരം…
‘ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് ഇതുവരെ കഴിഞ്ഞിട്ടില്ല’; എസ്ഐടി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി കടകംപള്ളി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിൽ ഹാജരായതിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കുകയാണെന്നും കടകംപള്ളി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത്. ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ലെന്നും പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യമായിട്ടല്ല, പരസ്യമായിട്ടാണ് വന്നത്. ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തിൽ…
