- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
കൊച്ചി: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ നവവധു ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായ സംഭവത്തിൽ അന്വേഷണോദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ചിനോ സി.ബി.ഐക്കോ അന്വേഷണം കൈമാറണമെന്നുമാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് നിർദേശം. കഴിഞ്ഞ മെയ് രണ്ടിനാണ് വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗർ സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം നടന്നത്. ആറാം ദിവസം മുതൽ ക്രൂരമർദനമാരംഭിച്ചെന്ന് യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. വിവാഹസമയത്ത് 50 പവൻ സ്വർണം നൽകിയെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മർദനം. സൗന്ദര്യം കുറഞ്ഞുപോയെന്നു പറഞ്ഞും സുഹൃത്തുക്കളുടെ പേരു പറഞ്ഞും മർദിച്ചു. പരുക്കേറ്റ യുവതിയെ ഭർതൃവീട്ടുകാർ നാലു തവണ ആശുപത്രിയിൽ കൊണ്ടുപോയി. മർദനവിവരം പുറത്തു പറഞ്ഞാൽ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഫായിസ് ലഹരിക്ക് അടിമയാണെന്നും പരാതിയിലുണ്ട്. സ്വന്തം വീട്ടുകാരെ വിളിച്ചുപറഞ്ഞപ്പോൾ അവരെത്തി. അടിവയറ്റിലും നട്ടെല്ലിനുമുൾപ്പെടെ ശരീരമാകെ പരിക്കേറ്റ അവസ്ഥയിലായിരുന്നു യുവതി. അടിയേറ്റ് ഒരു ചെവിയുടെ കേൾവിശക്തി കുറഞ്ഞു. മെയ് 22ന് സ്വന്തം വീട്ടിലേക്കു മടങ്ങി. ഫായിസ്,…
മനാമ: ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മ ആയ സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ മുതൽ ആരംഭിച്ച ക്യാമ്പിൽ സഹൃദയ വേദി അംഗങ്ങൾക്ക് പുറമെ നിരവധി പേർ പങ്കാളികളായി. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഘലയിൽവടകര സഹൃദയ വേദി നടത്തിവരുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് ആർ പവിത്രൻ, സെക്രട്ടറി എം.ശശിധരൻ, രക്ഷാധികാരി രാമത്ത് ഹരിദാസ്, എം.സി പവിത്രൻ, എം പി . വിനീഷ്, എം പി അഷറഫ് എം.എം ബാബു, വി.പി രഞ്ചിത്ത്, മുജീബ് റഹ്മാൻ, കെ. ശിവദാസ് ഷാജി വളയം, രാജേഷ്, സത്യൻ പേരാമ്പ്ര,എന്നിവർ നേതൃത്വം നൽകി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് തുറമുഖം യാഥാര്‍ത്ഥ്യമാക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരും പരാമര്‍ശം നടത്താത്തതില്‍ വിമര്‍ശനവുമായി വി എസിന്റെ മുന്‍ സ്റ്റാഫ് എ സുരേഷ് രംഗത്ത്. ഇന്നത്തെ ഉദ്ഘാടന വേദിയില്‍ പ്രസംഗിച്ച ആരെങ്കിലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. സുരേഷിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍ വിഴിഞ്ഞം ആദ്യ ഘട്ടം യാഥാര്‍ഥ്യമായി.. മദര്‍ഷിപ്പ് നങ്കൂരമിട്ടു.. ഏറ്റവും സന്തോഷം.. പക്ഷെ ഇതിന് തുടക്കം കുറിച്ച് കൊണ്ട് ആദ്യ കരാറില്‍ ഒപ്പിട്ടതും…. VISIL അതായത് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എന്ന സ്വാതന്ത്ര്യ കമ്പനിക്ക് രൂപം നല്കിയതും… ബാങ്കുകളുടെ consortium രൂപീകരിച്ചു തുറമുഖത്തിനായി പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയും….. അതിനു വേണ്ടി നിരവധി യോഗങ്ങള്‍ വിളിക്കുകയും… (പിന്നീട് ഏതോ കേന്ദ്രത്തില്‍ നിന്നും പാര വന്നതോടെ ആ ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചു ) പിന്നീട് ഗൗതം അദാനി…
കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 5 പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലാണ് ഒന്നാം പ്രതി. വധശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും പോലീസ് ഓഫിസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കുമെതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് രാജേഷിനും പോലീസുകാരനുമെതിരായ കുറ്റം. സംഭവത്തിനുശേഷം വിദേശത്തേക്കു കടന്ന രാഹുലിനെ ഇതുവരെ തിരിച്ചെത്തിക്കാനായിട്ടില്ല. രാഹുൽ കുറ്റക്കാരനല്ലെന്നറിയിച്ച് യുവതി രംഗത്തെത്തിയിരുന്നു. വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് രാഹുലിനെതിരെ പരാതി നൽകിയതെന്ന് യുവതി സമൂഹമാധ്യമത്തിലൂടെ യാണ് വെളിപ്പെടുത്തിയത്.
കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫിസിലെ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഓഫിസീല്‍ ആക്രമണം നടത്തി നാശനഷ്ടം വരുത്തിയത് ഗൗരവത്തോടെ കാണുന്നതായി കോടതി പറഞ്ഞു. ജീവനക്കാരുടെ പരാതിയില്‍ അജ്മലിനും സഹോദരന് ഫഹ്ദാനുമെതിരെ കേസെടുത്തിരുന്നു. അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിച്ചത് വിവാദമായിരുന്നു. പിന്നീടത് പുനഃസ്ഥാപിച്ചു. ബില്ലടയ്ടക്കാത്തതിനെ തുടര്‍ന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓണ്‍ലൈനായി ബില്ലടച്ച അജ്മല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കാനാവശ്യപ്പെട്ടു. പിറ്റേന്നാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയത്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് അജ്മലും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവത്തില്‍ ജീവനക്കാര്‍ പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്തതില്‍ പ്രകോപിതനായ അജ്മല്‍ സഹോദരനൊപ്പം കെ.എസ്.ഇ.ബി. ഓഫീസിലെത്തി ആക്രമണം അഴിച്ചുവിട്ടു എന്നാണ് പരാതി. ഓഫീസിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകര്‍ത്തു. ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങളുടെ മാലിന്യം ഒഴിച്ചു.
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ വനിതാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് 16 വയസുവരെയുള്ള കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരം ഗ്രൂപ്പ്തിരിച്ച് A ഗ്രൂപ്പിൽ 6 വയസുവരയുള്ള കുട്ടികളും, B ഗ്രൂപ്പിൽ 7 മുതൽ 12 വയസുവരയുള്ളവരും, C ഗ്രൂപ്പിൽ 13 മുതൽ 16 വയസുവരയുള്ളവരും എന്ന രീതിയിൽ മത്സരം നടന്നു. വനിതാവേദി പ്രസിഡന്റ് ആതിര പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ലൈഫ് മെന്റർ കോച്ച് ഡോ. അസ്മ മുഹമ്മദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വനിതാവേദി സെക്രട്ടറി സുനിത നായർ സ്വാഗതവും അസ്സോസ്സിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത്, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ചാരിറ്റി കോർഡിനേറ്റൽ ജോർജ്ജ് അമ്പപ്പുഴ എന്നിവർ ആശംസയും അറിയിച്ചു. സുബ്ബലക്ഷ്മി ശ്രീജിത്ത്, സംസമ അബ്ദുൽ ലയിൽ എന്നീ ജഡ്ജസിൻ്റെ നേതൃത്വത്തിൽ വിജയികളെ തിരഞ്ഞെടുത്തു. മത്സര വിജയികൾ A ഗ്രൂപ്പ് 1. ആർദ്ര രാജേഷ് 2. ടെസ്സ ഫ്രാൻസിസ് 3. അനിരുദ്ധ്…
വിഴിഞ്ഞത്ത് ഇന്നുണ്ടായത് കേരളത്തിന്റെ ദീർഷകാലത്തെ സ്വപ്ന സാഫല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നുണ്ടായത് കേരളത്തിന്റെ ദീർഷകാലത്തെ സ്വപ്ന സാഫല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചെന്നും അദ്ദേഹം പറഞ്ഞു. സഹോദരീ സഹോദരന്മാരെ അങ്ങനെ നമ്മുടെ കേരളത്തിന് അതും നേടാനായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. https://youtu.be/squUXMwfnDw ‘നമ്മുടെ ദീർഘകാലത്തെ സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സ്വപ്നം സഫലമായത്. അതുമായി സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പടുത്തുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്. മദർഷിപ്പുകൾ ഇങ്ങോട്ടേക്ക് ധാരാളമായി വരാനാണ് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് ബർത്ത് ചെയ്യാൻ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതൊരു ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇതാേടെ ആരംഭിക്കുകയാണ്; അദ്ദേഹം പറഞ്ഞു. അഴിമതി സാദ്ധ്യതകളെല്ലാം അടച്ചാണ് വിഴിഞ്ഞം യാഥാർത്ഥ്യമാക്കിയതെന്നും…
മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്ഷോ (ബി.ഐ.എ.എസ്) 2024ന്റെ ഗോൾഡൻ സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയവും രാജ്യത്തെ ജെനസിസ് കാറുകളുടെ എക്സ്ക്ലൂസീവ് ഏജന്റായ ഫസ്റ്റ് മോട്ടോഴ്സും ഒപ്പുവെച്ചു. നവംബര്‍ 13 മുതല്‍ 15 വരെ സഖിര്‍ എയര്‍ബേസില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് എയര്‍ ഷോ. എക്സിബിഷനില്‍ പങ്കെടുക്കുന്ന ഔദ്യോഗിക പ്രതിനിധികള്‍ക്ക് ഫസ്റ്റ് മോട്ടോഴ്സ് ജി90, ജി80 മോഡല്‍ വാഹനങ്ങള്‍ നല്‍കും. ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, റോയല്‍ ബഹ്റൈന്‍ എയര്‍ഫോഴ്സ്, ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയാണ് എയര്‍ ഷോ സംഘടിപ്പിക്കുന്നത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് ബിന്‍ താമര്‍ അല്‍ കഅബിയും ഫസ്റ്റ് മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ നവാഫ് ഖാലിദ് അല്‍ സയാനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ പുറത്തിറക്കി. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്റെ നീക്കം. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തിൽ ഒരിക്കൽ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളിൽ നിന്ന് വാങ്ങാം. എന്നാൽ ഈ തീരുമാനം റേഷൻ കടകളെ നശിപ്പിക്കുമെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സമിതി വ്യക്തമാക്കി. റേഷൻ വിതരണത്തെ മൊത്തത്തിൽ തകർക്കുന്നതാണ് ഉത്തരവ് എന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ അവിടെ നിന്ന് റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുകയും മറ്റ് റേഷൻ കടകളിൽ വിതരണം കുറയുകയും ചെയ്യുമെന്ന് വ്യാപാരികൾ ആരോപിച്ചു. റേഷൻ വ്യാപാരികളുമായി…
വാഷിംഗ്ടൺ: ബഹിരാകാശത്ത് സുരക്ഷിതരാണെന്നും സ്റ്റാർലൈനർ പേടകത്തിൽ ആത്മവിശ്വാസമുണ്ടെന്നും സുനിത വില്യംസും ബച്ച് വിൽമോറും. സ്റ്റാർലൈനർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുമെന്നും പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ ലൈവ് വാർത്ത സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജൂൺ 5ന് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജയായ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. ജൂൺ 13നായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയാണ്. ‘പേടകം തങ്ങളെ തിരിച്ചെത്തിക്കുമെന്ന് ഉറപ്പുണ്ട്. പ്രശ്നങ്ങളൊന്നുമില്ല” സുനിത പറഞ്ഞു. ബഹിരാകാശത്തെ വാസം സന്തോഷകരമാണ്. ഓരോ നിമിഷവും ആസ്വദിക്കുന്നു. നിലയത്തിലെ ജോലികളും പരീക്ഷണങ്ങളും ചെയ്തുവരികയാണെന്നും സുനിത വ്യക്തമാക്കി. ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്ന് നാസയും ബോയിംഗും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും മടക്കയാത്ര എന്നാണെന്ന് നാസ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനമെത്തിക്കുകയാണ് ലക്ഷ്യം. Sunita Williams, Butch Wilmore