Author: News Desk

കണ്ണൂര്‍: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീം പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം. തെരഞ്ഞെടുത്ത 35 താരങ്ങളാണ് ക്യാമ്പിലുള്ളത്. കിരീടം തിരിച്ചുപിടിക്കാനുറച്ചാണ് ടീമിറങ്ങുന്നതെന്ന് മുഖ്യ പരിശീലകന്‍ ഷഫീഖ് ഹസന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹൈദരാബാദില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടതാണ് എട്ടാം കിരീടം. ജനുവരിയില്‍ അസമില്‍ പന്തു തട്ടുമ്പോള്‍ കേരള സന്തോഷ് ട്രോഫി ടീമിന് ഒരൊറ്റ ലക്ഷ്യം മാത്രം, ആ കിരീടം തിരിച്ചു പിടിക്കണം. സൂപ്പര്‍ ലീഗ് കേരളയില്‍ നിന്നും സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ നിന്നും തെരഞ്ഞെടുത്ത 35 താരങ്ങളാണ് കണ്ണൂരില്‍ നടക്കുന്ന ക്യാമ്പിലുള്ളത്. കണ്ണൂര്‍ വാരിയേര്‍സ് സഹപരിശീലകന്‍ കൂടിയായ ഷഫീഖ് ഹസനാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ക്യാമ്പിനൊടുവില്‍ ഫൈനല്‍ റൗണ്ടിലിറങ്ങുന്ന 23 അംഗ ടീമിനെ തെരഞ്ഞെടുക്കും. പരിചയ സമ്പന്നനായ എബിന്‍ റോസാണ് സഹപരിശീലകന്‍. ഇന്ത്യന്‍ മുന്‍താരം കെ ടി ചാക്കോയാണ് ഗോള്‍കീപ്പര്‍ കോച്ച്. സൂപ്പര്‍ ലീഗ് മത്സരത്തിനൊരുങ്ങിയ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പരിശീലനം ടീമിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ജനുവരി രണ്ടാം വാരം…

Read More

ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ  സംഘടിപ്പിച്ച   കലാ, സാംസ്കാരിക, സാഹിത്യ മേള  കെ സി എ -ബി എഫ്‌ സി  ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2025″ന്റെ  ഗ്രാൻഡ് ഫിനാലെ ഡിസംബർ 12നു കെ സി എ ഹാളിൽ വെച്ച് നടക്കും. മത്സരങ്ങളിൽ 1000-ലധികം കുട്ടികൾ പങ്കെടുത്തിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ   വിൻസി അലോഷ്യസ് മുഘ്യ അതിഥി ആയി പങ്കെടുക്കും. ഗ്രാൻഡ് ഫിനാലെ യിൽ ബഹ്‌റൈനിലെ പ്രമുഖ സംഘടനയിലെ പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും.ടാലെന്റ്റ് സ്കാനിനു  മികച്ച പിന്തുണ നൽകിയ മത്സരാര്ഥികളോടും    അവരുടെ രക്ഷിതാക്കളോടും സ്പോൺസർമാരോടും അഭ്യുദയകാംക്ഷികളോടുമുള്ള  അഗാധമായ  നന്ദി അറിയിക്കുന്നുവെന്ന് സംഘാടകർ പത്ര കുറിപ്പിലൂടെ അറിയിച്ചു

Read More

കുവൈത്ത് സിറ്റി: കുവൈത്തിൽ അതിശൈത്യത്തിൻ്റെ കാലഘട്ടമായ ‘അൽ-മുറബ്ബാനിയ്യ’ ഇത്തവണ പതിവിലും വൈകി തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. ഡിസംബർ ആറിന് തുടങ്ങേണ്ടിയിരുന്ന ഈ കാലയളവ്, ഈ വർഷം ഡിസംബർ പകുതിയോടെ മാത്രമേ ആരംഭിക്കൂ. ഇത് കുവൈത്തിലെ യഥാർത്ഥ ശൈത്യകാലം തുടങ്ങുന്നത് വൈകാൻ കാരണമാകും. സാധാരണയായി 39 ദിവസം നീണ്ടുനിൽക്കുന്ന അൽ-മുറബ്ബാനിയ്യ, ജനുവരി 15-നാണ് അവസാനിക്കുന്നത്. രാജ്യത്ത് തണുപ്പ് വർധിക്കുകയും ശൈത്യകാലം ആരംഭിക്കുകയും ചെയ്യുന്നതിൻ്റെ അടയാളമാണ് ഈ കാലയളവെന്ന് റമദാൻ വിശദീകരിച്ചു. അൽ-മുറബ്ബാനിയ്യ പ്രധാനമായും 13 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു: അൽ-ഇക്ലിൽ: ഡിസംബർ 6 മുതൽ 18 വരെ അൽ-ഖൽബ്: ഡിസംബർ 19 മുതൽ 31 വരെ. അൽ-ശൂല: ജനുവരി 1 മുതൽ 15 വരെ. സാധാരണയായി, താപനില കുറയ്ക്കുന്നതും തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റ് കൊണ്ടുവരുന്നതുമായ സൈബീരിയൻ ഹൈയുടെ സ്വാധീനം അൽ-മുറബ്ബാനിയ്യയിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഈ വർഷം ഈ ഹൈയുടെ സ്വാധീനം ഡിസംബർ പകുതി വരെ വൈകുമെന്നും,…

Read More

പി.ആർ. സുമേരൻ കൊച്ചി: ആക്ഷന്‍ ഹീറോ അരുണ്‍ വിജയുടെ പുതിയ തമിഴ് ചിത്രം ‘രെട്ട തല’ പ്രേക്ഷകരിലേക്ക്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം അരുണ്‍ വിജയെ നായകനാക്കി ക്രിസ് തിരുകുമാരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം’രെട്ട തല’ ഈ മാസം 25 ന് തിയേറ്ററിലെത്തും. ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണ്ണ നഗ്തതയോടെ ഇരട്ട വേഷത്തില്‍ കാണുന്ന കഥാപാത്രമാണ് പോസ്റ്ററിലെ ഹൈലൈറ്റ്. മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. തമിഴിലെ യുവനടന്മാരില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. മലയാള പ്രേക്ഷകരും ഏറെ ആരാധിക്കുന്ന നടന്‍ കൂടിയാണ് അരുണ്‍വിജയ്. യുവ നടി സിദ്ധി ഇദ്നാനിയാണ് നായിക. ചിത്രത്തിന്‍റെ കൂടുതല്‍…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറികളിലെത്തി നിൽക്കുകയാണ് നമ്മൾ. ഡിസംബർ 9 ന് തെക്കൻ ജില്ലകൾ ആദ്യ ഘട്ടമായും 11ന് വടക്കൻ ജില്ലകൾ രണ്ടാം ഘട്ടമായുമാണ് ജനങ്ങൾ വിധിയെഴുതുന്നത്. തെക്കൻ ജില്ലകളെ സംബന്ധിച്ച് ഇന്ന് കൊട്ടിക്കലാശമാണ്. നാളെ നിശബ്ദ പ്രചരണം കഴിഞ്ഞാൽപ്പിന്നെ വിധിയെഴുത്താണ്. അതേ സമയം, വടക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പിന് ഇനി 3 നാൾ കൂടി ബാക്കിയുണ്ട്. തെരഞ്ഞെടുപ്പിനെ ആവേശപൂർവ്വം വരവേൽക്കുകയാണ് മുന്നണികൾ. ഡിസംബർ 13 ന് വോട്ടെണ്ണൽ തീരുന്നതോടെ, വരുന്ന അഞ്ച് വർഷത്തേക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപന ഭരണസമിതകളെ അറിയാം 941 ഗ്രാമപഞ്ചായത്തുകളിൽ 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിൽ 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികളിൽ 3205 വാർഡുകൾ, 6 കോർപറേഷനുകളിൽ 421 വാർഡുകൾ ആണ് ഈ കൊച്ചു കേരളത്തിൽ വിധിയെഴുതാനിരിക്കുന്നത്. ഒക്ടോബർ 25 ലെ അന്തിമ വോട്ടർ പട്ടിക അനുസരിച്ച് 1,50,18,010 സ്ത്രീകളും, 1,34,12,470 പുരുഷന്മാരും,…

Read More

മനാമ: ബഹ്റൈനിലെ പോലീസ് നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതികളിൽ ഞായറാഴ്ച ശൂറ കൗൺസിലിൽ വോട്ടെടുപ്പ് നടക്കും.1982ലെ പബ്ലിക് സെക്യൂരിറ്റി ഫോഴ്സ് നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. പ്രമോഷൻ, നിയമനങ്ങൾ, ക്ഷേമ ഫണ്ടുകൾ എന്നിവ പരിഷ്കരിക്കാനുള്ള വ്യവസ്ഥകൾ ഭേദഗതി ബില്ലിലുണ്ട്.വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതികൾ കരട് നിയമത്തെ പിന്തുണച്ചിട്ടുണ്ട്. പിന്നീട് പാർലമെൻ്റും ഇത് പാസാക്കി. ഇതിനെ തുടർന്നാണ് ബിൽ ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് വരുന്നത്. നാല് ആർട്ടിക്കിളുകളും ഒരു ആമുഖവും ഉൾപ്പെട്ടതാണ് ബില്‍.

Read More

മനാമ: അന്താരാഷ്ട്ര വളണ്ടിയർ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയം അന്താരാഷ്ട്ര വളണ്ടിയർ പ്രദർശനം സംഘടിപ്പിച്ചു.ദിയാർ അൽ മുഹറഖിലെ മറാസി ഗലേറിയയിൽ നടന്ന പരിപാടിയിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സിയാദ് ആദിൽ ദർവിഷ് പങ്കെടുത്തു. ബഹ്‌റൈനിലുടനീളമുള്ള വിവിധ സാമൂഹിക സംഘടനകൾ പ്രദർശനത്തിൽ പങ്കാളികളായി.സന്നദ്ധപ്രവർത്തനത്തിന് പരമാവധി പ്രഭാവം സൃഷ്ടിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, സാമൂഹിക സംഘടനകൾ എന്നിവയുമായി മന്ത്രാലയം സഹകരണം തുടരുകയാണെന്ന് അണ്ടർസെക്രട്ടറി പറഞ്ഞു. സാമൂഹിക സംഘടനകൾ അവരുടെ സന്നദ്ധസേവന പരിപാടികളും സാമൂഹിക സംരംഭങ്ങളും പ്രദർശിപ്പിച്ചു.

Read More

മനാമ: ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങളുമായുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയും ഏകോപനം വർധിപ്പിക്കുകയും ചെയ്യുന്ന സംയോജിത ഡിജിറ്റൽ ഭവന സേവന സംവിധാനമുണ്ടാക്കിയതിന് 2025ലെ അറബ് ഗവൺമെന്റ് എക്‌സലൻസ് അവാർഡ് ബഹ്റൈൻ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന് ലഭിച്ചു.കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.മന്ത്രാലയത്തിനുവേണ്ടി റിസോഴ്‌സസ് ആൻ്റ് ഇൻഫർമേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോണിയ ഫൈസൽ സർഹാനും ഇൻഫർമേഷൻ ടെക്‌നോളജി ഡയറക്ടർ അഹമ്മദ് അബ്ദുല്ല അൽ തവാദിയും അവാർഡ് ഏറ്റുവാങ്ങി.സേവന നിലവാരം മെച്ചപ്പെടുത്തുക, ഡാറ്റ കൃത്യത വർധിപ്പിക്കുക, പേപ്പർ വർക്കുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തന നയത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിൻത് അഹമ്മദ് അൽ റുമൈഹി പറഞ്ഞു.2023–2026ലെ സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളുടെ ഭാഗമായി 11 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സംരംഭം വികസിപ്പിച്ചെടുത്തത്.

Read More

മനാമ: റാസ് ഹയ്യാനിലെ ഹെറിറ്റേജ് വില്ലേജിൽ ഇൻഫർമേഷൻ മന്ത്രാലയം സംഘടിപ്പിച്ച അഞ്ചാമത് സെലിബ്രേറ്റ് ബഹ്‌റൈൻ ഫെസ്റ്റിവൽ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഉത്സവം നടക്കുന്നത്.ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ ഷെയ്ഖ് മുഹമ്മദിനെ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.ദേശീയ ദിനാഘോഷങ്ങളിലെ ശക്തമായ പൊതുജന പങ്കാളിത്തം രാജ്യത്തെ പൗരരുടെ ദേശീയതയുടെയും വിശ്വസ്തതയുടെയും ആഴമായ ബോധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചും സാംസ്കാരിക പൈതൃകത്തെക്കുറിച്ചും സമഗ്രമായ ഭാവി വികസനത്തെക്കുറിച്ചും യുവതലമുറയെ ബോധവൽക്കരിക്കുന്നതിൽ ഈ പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഡിസംബർ 4 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന ഈ വർഷത്തെ മേള നൂതനമായ സംവേദനാത്മക അനുഭവങ്ങൾ നൽകുന്നു. മൺപാത്രങ്ങൾ, പരമ്പരാഗത കപ്പൽ നിർമ്മാണ മോഡലുകൾ, പനയോല നെയ്ത്ത്, കൊത്തിയെടുത്ത പെട്ടി നിർമ്മാണം, തുണിത്തരങ്ങൾ എന്നിവയിൽ സന്ദർശകർക്ക് പ്രായോഗിക പരിചയം നേടാൻ…

Read More

മനാമ: ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന സെലിബ്രേറ്റ് ബഹ്‌റൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി ‘ബഹ്‌റൈൻ കൊയർ’ ആദ്യ കച്ചേരി നടത്തി.രാജാവിന്റെ മാധ്യമകാര്യ ഉപദേഷ്ടാവ് നബീൽ ബിൻ യാക്കൂബ് അൽ ഹമർ, വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കച്ചേരി. ചടങ്ങിൽ മന്ത്രിമാർ, ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരും പങ്കെടുത്തു.ബഹ്‌റൈന്റെ ദേശീയ പൈതൃകം സംരക്ഷിക്കുന്നതിലും അതിന്റെ ആധികാരിക സ്വഭാവം പ്രദർശിപ്പിക്കുന്നതിലും കലയ്ക്കും സംസ്കാരത്തിനും വലിയ പങ്കുണ്ടെന്ന് നുഐമി പറഞ്ഞു. ബഹ്‌റൈന്റെ സമ്പന്നമായ നാഗരിക പാരമ്പര്യം വിശാലമായ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ഫലപ്രദമായ മാർഗമാണ് സാംസ്കാരിക പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Read More