- ‘ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്: രമേശ് ചെന്നിത്തല
- അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല; എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല
- പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി
- തലസ്ഥാനത്ത് സംഘർഷം: എസ്എഫ്ഐയും -കെഎസ്യുവും പരസ്പരം കല്ലെറിഞ്ഞു: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്
- പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചു; ഗൾഫിലേക്ക് പോകാനിരിക്കെ ദുരന്തം
- കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
- യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും നടന്നു
Author: News Desk
നിയമസഭയിൽ അസാധാരണ നീക്കം; നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ മാറ്റം വരുത്തി, വായിക്കാതെ വിട്ട ഭാഗം വായിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും ചില ഭാഗങ്ങൾ വായിക്കാതെ വിടുകയും ചെയ്തു. തുടർന്ന് ഗവർണർ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി വായിച്ചു. ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതിൽ എതിർപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ചു. വായിക്കാതെ വിട്ടതും അംഗീകരിക്കണമെന്നും സർക്കാർ അംഗീകരിച്ച പ്രസംഗം മുഴുവൻ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗമാണ് ഗവർണർ വായിക്കാതെ വിട്ടത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി ഗവർണർ വിട്ട ഭാഗം വായിച്ചത്.…
ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ജുബൈല്‍ ബീച്ചില്‍
കണ്ണൂര്‍: ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ ജുബൈല്‍ ബീച്ചില്‍ ആണ് മയ്യില്‍കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുകയായിരുന്നു ഷാബു പഴയക്കല്‍. ഒരാഴ്ചയോളമായി കാണാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു. സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് അജ്മാനിലെ ക്യാമ്പില്‍നിന്ന് കമ്പനിയുടെ വാഹനത്തില്‍ ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ മ്യൂട്ട് ചെയ്ത് മുറിയില്‍ത്തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് ഷാര്‍ജ പോലിസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹം തിരിച്ചറിഞ്ഞു. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ, മകള്‍: ഇവാനിയ.
കൊല്ലം: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഏതെങ്കിലും വിഭാഗത്തിനെതിരായ അതിക്രമമല്ല എന്നും രാജ്യത്ത് മതേതരം അത്രമാത്രം പ്രാധാന്യമുള്ളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപതാം വാര്‍ഷിക സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മതതീവ്രവാദ ശക്തികളെ എല്ലാകാലവും അകറ്റിനിര്‍ത്തിയ നാടാണ് കേരളം. ശബരിമല ശാസ്താവിനെ പോലെ വാവര്‍ക്കും ഈ നാട്ടില്‍ പ്രാധാന്യമുണ്ട്. വിവിധ സമുദായങ്ങളുടെ സഹവര്‍ത്തിത്വമാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് എതിര്‍ക്കരുത് എന്നും അത് ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടാന്‍ കാരണമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
10,000 ആരോഗ്യ പ്രവർത്തകർക്ക് 150 ലക്ഷം ദിർഹം ആനുകൂല്യം പ്രഖ്യാപിച്ച് മലയാളി പ്രവാസി വ്യവസായി
അബുദാബി: ആരോഗ്യമേഖലയിലെ മുൻനിര പ്രവർത്തകർക്ക് അംഗീകാരവുമായി ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ 1.5 കോടി ദിർഹം (ഏകദേശം 37 കോടി ഇന്ത്യൻ രൂപ) സാമ്പത്തിക അംഗീകാര ഫണ്ട് പ്രഖ്യാപിച്ചത്. അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ ബുർജീൽ ഗ്രൂപ്പിന്റെ വാർഷിക യോഗത്തിൽ വച്ചായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തിയ പ്രഖ്യാപനം. 8,500 ലധികം ജീവനക്കാരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിനിടെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. കമ്പനിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നഴ്സിങ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന 10,000 മുൻനിര ആരോഗ്യപ്രവർത്തകർക്കാണ് ഈ പ്രഖ്യാപനത്തിലൂടെയുള്ള ആനുകൂല്യം ലഭിക്കുക. ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നൽകുക. ഈ തുക ഒരു മാസത്തെയോ പകുതി മാസത്തെയോ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുകയായിരിക്കും. സി ഇ ഒയുടെ പ്രസംഗത്തിനിടെ എസ് എം എസ്സിലൂടെയാണ് സാമ്പത്തിക അംഗീകാരവിവരം ജീവനക്കാർക്ക് ലഭിക്കുന്നത്. ഇതിൽ അത്ഭുതപരന്ത്രരായ ജീവനക്കാരോട്…
3 മണിക്കൂറിൽ അത്ഭുത കരാറുകൾ! യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം വൻ വിജയം; വിവിധ മേഖലകളിൽ നിക്ഷേപത്തിനും സഹകരണത്തിനും ധാരണയായി
ദില്ലി: യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദർശനം ഇന്ത്യ – യു എ ഇ ഉഭയകക്ഷി ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മൂന്ന് മണിക്കൂർ മാത്രം നീണ്ടുനിന്ന സന്ദർശനം അങ്ങേയറ്റം വിജയകരമായിരുന്നുവെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിരവധി കരാറുകളിലാണ് 3 മണിക്കൂറിൽ ഇരു രാജ്യങ്ങളും ധാരണയായത്. ഊർജ്ജ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ആധുനിക ന്യൂക്ലിയർ സാങ്കേതികവിദ്യ, എ ഐ (AI), ശൂന്യാകാശ ഗവേഷണം, പ്രതിരോധം എന്നീ മേഖലകളിൽ കൈകോർക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽ എൻ ജി) ഇറക്കുമതി വർദ്ധിപ്പിക്കുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് കരുത്തേകും. കൂടാതെ, 2030 ഓടെ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക ബന്ധം കൂടുതൽ വിപുലീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. കാർഷിക ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി വർദ്ധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യൻ കാർഷിക മേഖലയ്ക്ക് പുതിയ…
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാൻ ഹൈക്കോടതിയുടെ നിര്‍ദേശം. സ്വര്‍ണക്കൊള്ള ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചത്. നാല് സര്‍ക്കാരുകളുടെ കാലത്തെ ബോര്‍ഡുകളുടെ കാലത്തെ ഇടപാടുകള്‍ എസ്‌ഐടി പരിശോധിക്കും. ഇക്കാലങ്ങളിലെ ഭരണപരമായ എല്ലാ കാര്യങ്ങളും അന്വേഷിക്കണം. 1998 ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിലും, 2017 ല്‍ കൊടിമരം മാറ്റി സ്ഥാപിച്ചതിലും അന്വേഷണം നടത്തണം. കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാചിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. 10 കിലോയിലധികം തൂക്കമുള്ള പഞ്ചലോഹ ലവിഗ്രത്തെ കുറിച്ച് അന്വേഷിക്കണം. കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിക്ക് പാലകരുടെ ശില്‍പങ്ങള്‍ കണ്ടെത്തണം. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയ സംഭവം. 2019 ല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ട് പോയതും, 2024, 25 കാലത്തെ ഇടപാടുകള്‍ എന്നിവയുള്‍പ്പെടെ പരിശോധിക്കണം എന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ശബരിമലയില്‍ വിശദ പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. ഇതിനായി നാളെ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തേക്ക് തിരിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിഎസ്എസ്എസി…
കണ്ണൂര്‍: തൃശ്ശൂരില്‍ നടന്ന 64-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം സ്വന്തമാക്കിയ കണ്ണൂര്‍ ടീമിന് ജില്ലയിലാകെ ഗംഭീര സ്വീകരണം. കണ്ണൂര്‍ നഗരത്തില്‍ പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ് എംഎല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കണ്ണൂരിന്റെ അഭിമാനകരമായ ഭൂതകാല ചരിത്രവും സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക പ്രബുദ്ധതയും വിളംബരം ചെയ്തുകൊണ്ടാണ് കണ്ണൂര്‍ സ്വര്‍ണകിരീടം കരസ്ഥമാക്കിയതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും സമര്‍പ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. രാവിലെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി ശബ്‌ന, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എ പ്രദീപന്‍, പി രവീന്ദ്രന്‍, ബോബി എണ്ണച്ചേരി, അംഗങ്ങളായ കെ…
വേദമന്ത്രോച്ചാരണം നിറഞ്ഞുനിന്ന അന്തരീക്ഷം, ഇനി കുംഭമേളയുടെ ദിനങ്ങള്‍; ധര്‍മ്മധ്വജാരോഹണം നിര്‍വഹിച്ച് ഗവര്‍ണര്‍
മലപ്പറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് തുടക്കമായി. ധര്‍മ്മധ്വജാരോഹണം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍ മഹാമാഘ സഭാസഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മോഹന്‍ജി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മോഹന്‍ജി, വര്‍ക്കിങ് ചെയര്‍മാന്‍ കെ ദാമോദരന്‍, ചീഫ് കോര്‍ഡിനേറ്റര്‍ കെ കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ സി ദിലീപ് രാജ, അരിക്കര സുധീര്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ഒമ്പത് മണിയോടെ മഹാമാഘ മഹോത്സവത്തിലെ ആദ്യ സ്നാനം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തില്‍ നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടില്‍ നടന്നു.
‘ഞങ്ങളുടെ അയല്‍പക്കത്ത് ഭീകരത വളര്‍ത്താന്‍ സഹായിക്കരുത്’; പോളണ്ടിന് മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാന് നല്‍കുന്ന പിന്തുണയിലും യുക്രെയ്ന്‍ റഷ്യ സംഘര്‍ഷത്തിലും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന പോളണ്ട് നിലപാടിനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യുക്രെയ്ന്‍ റഷ്യ സംഘര്‍ഷത്തിനിടെ റഷ്യയുമായി വ്യാപാരബന്ധം തുടര്‍ന്നുവെന്ന കാരണത്താല്‍ തങ്ങളെ ലക്ഷ്യം വയ്ക്കരുതെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലാവ് സിക്കോര്‍സ്‌കിയുമായുള്ള ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ജയശങ്കര്‍ ഇന്ത്യയുടെ ആശങ്കകള്‍ ഉന്നയിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പാകിസ്ഥാന് നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കരുത്. അതിര്‍ത്തികടന്നുള്ള ഭീകരതയുടെ ദീര്‍ഘകാല വെല്ലുവിളികളെക്കുറിച്ച് പോളണ്ടിന് നല്ല അറിവുണ്ട്. ഇന്ത്യയുടെ അയല്‍പക്കത്ത് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്താന്‍ സഹായിക്കരുത്. ഭീകരതയോട് പോളണ്ട് ഒരു വിട്ടുവീഴ്ചയും കാട്ടരുത്. ഇന്ത്യയുടെ മേഖലകളേക്കുറിച്ച് ഉപപ്രധാനമന്ത്രിയ്ക്ക് അറിയാത്തതല്ലെന്ന് ചൂണ്ടിക്കാട്ടി ജയശങ്കര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം പോളണ്ടും പാകിസ്ഥാനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കശ്മീരിനെയും ഭീകരതയെയും കുറിച്ച് പരാമര്‍ശിച്ച സംഭവത്തിലാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്. ഇന്ത്യ-പോളണ്ട് പങ്കാളിത്തം വികസിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും കൂടിക്കാഴ്ചയില്‍ താത്പര്യം പ്രകടിപ്പിച്ചു. 2024 വ്യാപാരം,…
(സുരേന്ദ്രൻ നായർ : കെ.എച്ച്.എൻ.എ. ന്യൂസ് ഡെസ്ക് ) ഫ്ലോറിഡ : സനാതനധർമ്മ സംരക്ഷണത്തിനും പ്രചാരണങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന പുരാതനമായ ഒരു ഭാരതീയ സന്യാസി സമൂഹമാണ് അഖാഡകൾ. അതിലേറ്റവും ശക്തമായ ധർമ്മശാസ്ത്രവിശാരദരന്മാരെയും ശസ്ത്രധാരികളെയും പ്രതിനിധീകരിക്കുന്ന നാഗാ വിഭാഗത്തിൽ പെട്ട ജൂന പരമ്പരയുടെ മഹാ മണ്ഡലേശ്വർ പദവി അലങ്കരിക്കുന്ന യോഗിവര്യനാണ് മലയാളി കൂടിയായ സ്വാമി ആനന്ദവനം ഭാരതി. വടക്കെ ഇന്ത്യയിലാകെ ഹൈന്ദവ ആരാധനാലയങ്ങൾക്കെതിരെ വൈദേശിക അക്രമങ്ങളും അധിനിവേശങ്ങളും അധികരിച്ചപ്പോൾ ധർമ്മസംരക്ഷണാർത്ഥം ഹിമാലയ സാനുക്കളിലെ സന്യാസ മഠങ്ങളുടെ മതിലുകൾക്കു പുറത്തുകടന്ന് കടുത്ത സാധനകളിലൂടെ തങ്ങൾ സാധിച്ചെടുത്ത അതീന്ദ്രിയ ശേഷിയും വേണ്ടിടത്തു ആയുധ ശക്തിയും പ്രയോഗിച്ചു അധർമ്മത്തെ അടിച്ചമർത്തിയ പരമ്പരയാണ് നാഗ സന്യാസികരുടേത്. ആരും ക്ഷണിക്കാത്ത എല്ലാ ശാഖയിലുമുള്ള അഗാഡകളുടെ അപൂർവ്വ സംഗമ വേദികളാണ് ഇന്ത്യയിലെ മഹാകുംഭമേളകൾ. ശ്രീശങ്കരനാമി പരമ്പരയിൽപെട്ട നാഗസാധുക്കൾ ശങ്കരന്റെ ജന്മനാടായ കേരളത്തിൽ വർധിച്ചുവരുന്ന മതതീവ്രവാദത്തിലും ധർമ്മച്യുതിയിലും ആശങ്കാകുലരാണ്. സർവ്വാശ്ലേഷിയായ ഹിന്ദു ധർമ്മം എല്ലാ വിശ്വാസങ്ങളെയും സമന്വയിപ്പിക്കുന്ന അദ്ധ്യാത്മികതയാണെന്നു ആവർത്തിച്ച് വിളംബരം ചെയ്യുന്ന ഒരു…
