- സണ്ണി ജോസഫ് മന്ത്രി; ബെന്നി ബെഹന്നാന് കെപിസിസി പ്രസിഡന്റ്
- സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
- ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്ത് അല്ല, പ്രവര്‍ത്തകരെ നിശബ്ദരാക്കിയാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എന്‍ എന്‍ കൃഷ്ണദാസ്
- സമുദായം അല്ല ജനാധിപത്യം, ആരു മുഖ്യമന്ത്രിയായാലും പ്രശ്നമില്ല: ജി സുകുമാരന്‍ നായര്‍
- വൻവരവേൽപ്പ്: ‘മുഖ്യമന്ത്രി സതീശാ..’ കൊച്ചിയിൽ പ്രവർത്തകർ വി ഡി സതീശനെ തോളിലേറ്റി
- ബഹ്റൈനിൽ IOC യും IYCC യും സംയുക്തമായി യുഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു
- ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന് ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
Author: News Desk
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ മന്നം അവാർഡ് 2025-ലെ ജേതാവിനെ തിരഞ്ഞെടുക്കുന്നതിനായി അവാർഡ് കമ്മിറ്റി രൂപീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ശ്രീ അജയകൃഷ്ണൻ വി. പിള്ള ചെയർമാനായും, ശ്രീ അജയ് പി. നായർ, ശ്രീ ബാലചന്ദ്രൻ കൊന്നക്കാട്, ശ്രീമതി രതി ഹരിദാസ് എന്നിവർ അംഗങ്ങളായും ഉൾപ്പെടുന്ന കമ്മിറ്റിയ്ക്കാണ് ഈ വർഷത്തെ മന്നം അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല. സാമൂഹ്യ -സാംസ്കാരിക, വിദ്യാഭ്യാസ, ജന സേവന മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്തുകയും, അവരെ ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മന്നം അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. കമ്മിറ്റി അംഗങ്ങളുടെ വിശാലമായ അനുഭവസമ്പത്തും നിഷ്പക്ഷമായ സമീപനവും അവാർഡിന്റെ മഹത്വം കൂടുതൽ ഉയർത്തുമെന്ന് പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ഡോക്ടർ ബിന്ദു നായർ എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു. മന്നം അവാർഡ് 2025 സംബന്ധിച്ച തുടർ അറിയിപ്പുകൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
റിയാദ്: സൗദി അറേബ്യയിൽ താമസം, ജോലി, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധന തുടർന്നു. ജനുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ 18,054 നിയമലംഘകരാണ് പിടിയിലായത്. താമസ നിയമ ലംഘനത്തിന് 11,343, അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 3,858, തൊഴിൽ നിയമ ലംഘനത്തിന് 2,853, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം 1,491 എന്നിങ്ങനെയാണ് ആളുകൾ പിടിയിലായത്. നിയമലംഘകർക്ക് താമസസൗകര്യമോ യാത്രാസൗകര്യമോ ഒരുക്കി നൽകിയ 23 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിലവിൽ പിടിയിലായ 27,518 വിദേശികൾക്കെതിരെ വിവിധ ഘട്ടങ്ങളിലായുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 14,621 പേരെ ഇതിനകം തന്നെ നാടുകടത്തി. യാത്രാരേഖകൾ ഇല്ലാത്തവർ ബന്ധപ്പെട്ട എംബസികളുമായോ കോൺസുലേറ്റുകളുമായോ സഹകരിച്ച് രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കടുത്ത ശിക്ഷ നിയമലംഘകർക്ക് ഗതാഗത, താമസ സഹായം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. 15 വർഷം…
സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് ആദിൽ ദർവിഷ് ചടങ്ങിൽ പങ്കെടുത്ത് തമിഴ് സമൂഹത്തിന് പൊങ്കൽ ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള തമിഴ് സമൂഹം ആചരിക്കുന്ന കർഷകരുടെ ഉത്സവമായ പൊങ്കലിന്റെ പ്രാധാന്യം അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.ബഹ്‌റൈനിന്റെ വികസനത്തിൽ തമിഴ് സമൂഹം നൽകിയ സംഭാവനകളെയും ഇന്ത്യ–ബഹ്‌റൈൻ ചരിത്രബന്ധങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. രാവിലെ നടന്ന ആഘോഷങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പരമ്പരാഗത രീതിയിൽ തയ്യാറാക്കിയ പൊങ്കൽ സദ്യയും വിവിധ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരുന്നു. 60-ലധികം വനിതകൾ അവതരിപ്പിച്ച പരമ്പരാഗത കുമ്മി നൃത്തം , നാടോടി നൃത്തങ്ങൾ, 100 ഓളം വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ എന്നിവ കാണികളെ ആകർഷിച്ചു. കോലം മത്സരം, ഉറി അടി ,വടംവലി മത്സരം തുടങ്ങിയ പരമ്പരാഗത കളികളും സംഘടിപ്പിച്ചു. വൈകുന്നേരം നടന്ന സംഗീത–ഹാസ്യ പരിപാടിയിൽ പ്രശസ്ത ഗായകരും ഹാസ്യകലാകാരും പങ്കെടുത്തു. സ്റ്റാർ വിഷൻ ഇവന്റ്സിന്റെ പിന്തുണയോടെയും ഇന്ത്യൻ ക്ലബ്ബുമായുള്ള ഏകോപനത്തിലുമായി നടത്തിയ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. രാവിലെ ഏകദേശം 2,200 പേരും വൈകുന്നേരം 2,000…
കലാമേളക്ക് കൊടിയിറങ്ങി, കണ്ണൂരിന് സ്വർണക്കപ്പ് സമ്മാനിച്ചു; ഹൃദയം കവർന്ന കുട്ടികളുടെ ആവേശത്തിന് കയ്യടിച്ച് മോഹൻലാലും പ്രതിപക്ഷ നേതാവും മന്ത്രിമാരും
തൃശൂർ: കേരളത്തിന്‍റെ ഹൃദയം കവർന്ന കൗമാര കലാമേളക്ക് ആവേശകരമായ കൊടിയിറക്കം. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ജേതാക്കളായ കണ്ണൂരിന് സ്വർണ്ണക്കപ്പ് സമ്മാനിച്ചതോടെയാണ് അഞ്ച് ദിനരാത്രങ്ങൾ നീണ്ടുനിന്ന ആരവത്തിന് തിരശ്ശീല വീണത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മലയാളത്തിന്‍റെ മഹാനടൻ മോഹൻ ലാൽ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ആർ ബിന്ദു, സ്പീക്കർ എ എൻ ഷംസീർ തുടങ്ങിയവരെല്ലാം ചേർന്നാണ് കണ്ണൂരിന് കലാകിരീടം സമ്മാനിച്ചത്. കുട്ടികളുടെ ആവേശത്തിന് നിറഞ്ഞ കയ്യടിയും അഭിനന്ദനങ്ങളുമാണ് ഏവരും നൽകിയത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂർ കലാകിരീടത്തിൽ മുത്തമിട്ടത്. 5 പോയിന്‍റ് വ്യത്യാസത്തിൽ കിരീടം സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചുകൊണ്ടാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായപ്പോൾ, വാശിയേറിയ മത്സരത്തിനൊടുവിൽ തൃശൂർ റണ്ണറപ്പുകളായി.…
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 64ാം പതിപ്പിപ്പില്‍ കണ്ണൂരിന് കിരീടം. 1023 പോയിന്റോടെയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് ഉറപ്പിച്ചത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ തൃശൂര്‍ ജില്ല ഇത്തരണം രണ്ടാം സ്ഥാനം സ്വന്തമാക്കി. 1018 പോയിന്റുകളാണ് തൃശൂരിന്. കോഴിക്കോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം (1013), പാലക്കാട് നാലാം സ്ഥാനം സ്വന്തമാക്കി. ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസിന് ആണ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം. വൈകീട്ട് അഞ്ചിന് തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന്‍ ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള കിരീടം വിതരണം ചെയ്യും. കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി അബ്ദുറഹിമാന്‍, എം ബി…
ഒ ടി ടി യിൽ ‘അങ്കമ്മാൾ’ എത്തി.ആമ സോൺ പ്രൈം, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒ ടി ടി യിലൂടെ ചിത്രം റിലീസായി.
പി.ആർ. സുമേരൻ കൊച്ചി:പെരുമാള്‍ മുരുകന്‍റെ ‘കൊടിത്തുണി’സിനിമയാക്കിയ ‘അങ്കമ്മാൾ’ഒ ടിടിയിയിൽ റിലീസായി. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിനോടൊപ്പംനടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്, ഫിറോ മൂവി സ്റ്റേഷൻ എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ് ഈ ചിത്രം. നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ റിലീസിന് ശേഷം ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കൂട്ടായ്മയിലുള്ള ഭാവനാ സ്റ്റുഡിയോസ് ആണ് കേരളത്തിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി. അങ്കമ്മാൾ കഴിഞ്ഞ ഐ.എഫ് എഫ് കെ ഉൾപ്പടെ…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് കേരളത്തിലെത്തും. രണ്ടു മണിക്കൂറാകും മോദി തിരുവനന്തപുരത്ത് ചെലവഴിക്കുക. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് വിവരം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ മോദി തുടര്‍ച്ചയായി പങ്കെടുക്കും. രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് അതേ വേദിയില്‍ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങില്‍ നടത്തും. 12.40ന് പ്രധാനമന്ത്രി ചെന്നൈയിലേക്കു പോകും.
പി.ആർ. സുമേരൻ കൊച്ചി:പ്രമുഖ സംവിധായകന്‍ പ്രിയനന്ദനന്‍ ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് സൈലന്‍സര്‍. ചിത്രം മനോരമ മാക്സിൽ പ്രദർശനം തുടരുകയാണ്. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യിലും സൈലൻസർ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിര്‍മ്മിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍റെ ‘സൈലന്‍സര്‍’ എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്‍റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്‍റെ ഇതിവൃത്തം. കരുത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമാണ് മൂക്കോടന്‍ ഈനാശു.ത്രേസ്സ്യ(മീരാ വാസുദേവ്)യാണ് ഈനാശുവിന്‍റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്) ചിത്രത്തില്‍ ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടുന്നു. നല്ല…
ആലപ്പുഴ: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന്റെ 88-ാമത് വാർഷികമായ തെരേസ്യൻ ഫെസ്റ്റ് 2025-26 വർണ്ണാഭമായ കലാപാരി പാടികളോടെ സമാപിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പൊതു സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജെയിംസ് പുതുശ്ശേരി സി.എം ഐ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ.ഫാ. അജീഷ് പുതുശ്ശേരി സി.എം.ഐ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത സജീവൻ വിവിധ രംഗത്തെ പ്രതിഭകളായ കുട്ടികളെ ആദരിച്ചു. വാർഡ് അംഗം രതി നാരായണൻ , പി.റ്റിഎ പ്രസിഡന്റ് ദിപു എസ് പിള്ള , സ്റ്റാഫ് സെക്രട്ടറി അജു ഡേവിസ്, സ്കൂൾ ലീഡർ അനഘ രവികുമാർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു ഹെഡ്മിസ്ട്രസ്റ്റ് റെജി എബ്രാഹം പി സ്വാഗതവും, സീനിയർ അസിസ്റ്റന്റ് വിൻസി മോൾ റ്റി.കെ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ വിരുന്നു അരങ്ങേറി.
മലപ്പുറം: കേരള കുംഭമേളയ്ക്കു നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തും. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍നിന്ന് ഇന്നു ഘോഷയാത്രയായി എത്തിക്കും. നാളെ രാവിലെ പതിനൊന്നിനാണ് ഗവര്‍ണര്‍ തിരുനാവായയില്‍ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍ നിളാ സ്‌നാനത്തിനായി തിരുനാവായയില്‍ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരില്‍ കുംഭമേള നടക്കുന്നത്. തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍നിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും നാളെ തിരുനാവായയിലേക്കു പുറപ്പെടും. ഇന്ന് മൗനി അമാവാസി ദിനത്തില്‍ തിരുനാവായയില്‍ കാലചക്രം ബലി എന്ന പൂജ നടക്കും. വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെയാണ് പൂജ. ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കരാണ് നേതൃത്വം നല്‍കുന്നത്. നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിളാതീരത്ത് ഈ പൂജ നടക്കുന്നത്. ഇന്നു രാവിലെ ആറു മുതല്‍ ശ്മശാന ശ്രാദ്ധം എന്ന പിതൃകര്‍മം നടക്കും. ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശാണ് നേതൃത്വം നല്‍കുന്നത്. ഇന്നലെ തിരുനാവായയില്‍ വേദശ്രാദ്ധ കര്‍മം നടന്നു. ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട്…
