- ബഹ്റൈൻ എ.കെ.സി.സി യും, ആസ്റ്റർ മെഡിക്കൽ സെന്ററും ഈദ് ആഘോഷിച്ചു.
- ‘ഹിന്ദു എംഎൽഎ’ പരാമർശം, ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
- ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടം; ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ച് അധികൃതർ
- അനിശ്ചിതത്വങ്ങൾക്കിടയിലും ആശ്വാസ വാർത്ത! എൽപിജിയുമായി യുഎസിൽ നിന്നും ടാങ്കറുകൾ ഇന്ത്യയിൽ എത്തിതുടങ്ങി, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലുമെത്തി
- ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം
- മദ്യപിച്ച് വാഹനമോടിച്ചു, അപകടത്തില്‍ യുവതി മരിച്ചു; ബഹ്റൈനി യുവാവിന് രണ്ടു വര്‍ഷം തടവ്
- ജനുസാനില്‍ തീപിടിത്തം; രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി
- ടാക്സി ഡ്രൈവര്‍ മദ്യം കടത്തി; മലയാളിയായ യാത്രക്കാരിയും കുടുങ്ങി
Author: News Desk
കേരളത്തിൻ്റെ സമഗ്ര വികസന നായകനും ജനകീയ മുഖ്യമന്ത്രിയുമായിരുന്നലീഡർ കെ. കരുണാകരൻ 15ാം ചരമവാർഷികം ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ്തൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും വസ്ത്ര വിതരണവും നടത്തി ……
വൈകീട്ട് നടന്ന ലീഡർ അനുസ്മരണവുംകൂട്ടപ്രാർത്ഥനയും പുഷ്പാർച്ചനയും വിവിധ മേഘലയിലുള്ളവർ പങ്കെടുത്തുഇന്ന് രാത്രി കെ.സിറ്റി സൽമാനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ഗൾഫ് കോഡിനേറ്റർ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു മുതിർന്ന പ്രവാസി കോൺഗ്രസ് നേതാവ് ശ്രീ അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി കെ.എം.സി.സി. ഭാരവാഹി നിസാർ ഉസ്മാൻ. ലീഡറും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും എന്ന മഹത്തായ കാലഘട്ടത്തെപ്പറ്റി അനുസ്മരിച്ചു സംസാരിച്ചു.സയ്യിദ് ഹനീഫ്. സത്യൻ പേരാമ്പ്ര ലീഡറുടെ ചരിത്ര ഓർമകളെ അനുസ്മരിച്ചു സ്റ്റഡി സെൻ്റർ ഭാരവാഹി ശ്രീ. സെമീർപൊട്ടാചോല നന്ദി പറഞ്ഞു പരിപാടികൾക്ക് അജീഷ് കെ.വി. നേതൃത്വം നൽകി ……
ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ താമസവും വിസയുമായി ബന്ധപ്പെട്ട പുതിയ എക്സിക്യൂട്ടീവ് നിയമാവലി പ്രാബല്യത്തിൽ വന്നു. വിസ ഫീസുകൾ, സന്ദർശക വിസകൾ, ഗാർഹിക തൊഴിലാളികൾ, നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ എന്നിവയിൽ നിർണ്ണായകമായ മാറ്റങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്. എല്ലാത്തരം എൻട്രി വിസകൾക്കും സന്ദർശക വിസകൾക്കും ഇനി മുതൽ മാസത്തിൽ 10 കുവൈത്ത് ദിനാർ വീതം ഫീസ് ഈടാക്കും. എല്ലാ വിഭാഗം വിസകൾക്കും ഒരേ നിരക്ക് നിശ്ചയിച്ചുകൊണ്ട് ഫീസ് ഘടന ഏകീകരിച്ചിരിക്കുകയാണ് മന്ത്രാലയം. പ്രത്യേക എൻട്രി വിസ ഗാർഹിക തൊഴിലാളികളുടെ പ്രായം കുറഞ്ഞത് 21 വയസ്സും പരമാവധി 60 വയസ്സും ആയിരിക്കണം. ആർട്ടിക്കിൾ 20 വിസയിലുള്ളവർക്ക് കുവൈത്തിന് പുറത്ത് പരമാവധി 4 മാസം മാത്രമേ തങ്ങാൻ അനുവാദമുള്ളൂ. ഈ കാലാവധി കഴിഞ്ഞാൽ വിസ സ്വയമേവ റദ്ദാകും. എന്നാൽ തൊഴിലുടമ (സ്പോൺസർ) ഔദ്യോഗികമായി അനുമതി വാങ്ങുകയാണെങ്കിൽ ഇതിൽ ഇളവ് ലഭിക്കും. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് രാജ്യം വിട്ടവർക്ക് ഈ 4 മാസ നിബന്ധന…
നടൻ വിനായകന് ചിത്രീകരണത്തിനിടെ പരുക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ വിനായകൻ. ആട് 3ന്റെ ഷൂട്ടിംഗിനിടെയാണ് വിനായകന് പരുക്കേറ്റത്. ഡോക്ടർമാർ ആറാഴ്‍ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചെന്തൂരില്‍ ആട് 3യുടെ സംഘട്ടന രംഗങ്ങള്‍ക്കിടെയാണ് വിനായകന് പരുക്കേറ്റത്. ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ക്കിടെ വിനായകന് പേശികള്‍ക്ക് ക്ഷതമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്‍ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിനായകൻ ചികിത്സ തേടി. പിന്നീട് നടത്തിയ എംആര്‍ഐ സ്‍കാനിലാണ് പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തിയത്. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19ന് ഈദ് റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2…
കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിൽ കണ്ട് യു ഡി എഫ് മുന്നണിയുടെ ഭാഗമായതിന്‍റെ സന്തോഷം അറിയിച്ച് പി വി അൻവർ. യു ഡി എഫിൽ അസോസിയേറ്റ് അംഗമായി പി വി അന്‍വന്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ഇന്നലെയാണ് ഉൾപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ന് നേരിൽ കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. സന്ദർശനത്തിന്‍റെ വീഡിയോ പി വി അൻവർ ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്. 2026 ൽ സെഞ്ച്വറി അടിക്കുന്ന ടീം യു ഡി എഫിന്‍റെ ഭാഗമായതിൽ സന്തോഷമെന്നും അൻവർ കുറിച്ചു. 100 സീറ്റ് നേടുമെന്ന് പ്രതിപക്ഷ നേതാവ് മൂന്നാം പിണറായി സര്‍ക്കാര്‍ ഉറപ്പായും വരില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവ് യു ഡി എഫിന്‍റെ പുതിയ അസോസിയേറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചത്. യു ഡി എഫിന്റെ വിജയം നൂറ് സീറ്റിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ജനവികാരം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ല. എന്നാല്‍…
തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് ഒടുവിൽ സസ്പെൻഷൻ. വൻ തുക കൈക്കൂലി വാങ്ങി ടിപി കേസിലെ പ്രതികൾക്ക് അടക്കം വിനോദ് കുമാർ ജയിലിൽ സുഖസൗകര്യമൊരുക്കിയെന്നായിരുന്നു കണ്ടെത്തൽ. സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ട് നാലു ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. ജയിൽ ആസ്ഥാനത്തെ ഡിഐജിയുടെ അമ്പരപ്പിക്കുന്ന അഴിമതി വിവരങ്ങളാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞിട്ടും സിപിഎമ്മുമായുള്ള ബന്ധത്തിൻ്റെ പേരിൽ വിനോദ് കുമാറിന് കിട്ടിയത് സംരക്ഷണമായിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസെടുത്ത വിജിലൻസ് ഡയറക്ടർ നാലു ദിവസം മുമ്പ് തന്നെ സസ്പെൻഷന് ശുപാർശ ചെയ്തിരുന്നു. നാലുമാസം മാത്രമാണ് വിനോദ് കുമാറിന് ഇനി സർവീസിൽ ബാക്കിയുള്ളത്. അന്വേഷണം തീരും വരെയാണ് സസ്പെൻഷൻ. ടിപികേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത് എന്നിവരിൽ നിന്ന് പരോളിന് പണം വാങ്ങി, ലഹരിക്കേസ് പ്രതികൾക്കും ക്വട്ടേഷൻ പ്രതികൾക്കും ജയിലിൽ സൗകര്യം ഒരുക്കാനും വൻതുക കൈപ്പറ്റി എന്നിവയാണ് കണ്ടെത്തൽ. ശമ്പളത്തിന് പുറമെ വിനോദ്…
സന്നിധാനം: മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27ന് 35000 പേരെയുമേ വെർച്വൽ ക്യൂ വഴി അനുവദിക്കുകയുള്ളൂ. രണ്ടു ദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയെന്ന് അറിയിപ്പ്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏർപ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടത്. ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കൽ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും. 26ന് രാവിലെ 9 മണിക്കുശേഷം നിലയ്ക്കൽനിന്നും 10 മണിക്കുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരം കുത്തിയിലെത്തിയ ശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക.
കൊച്ചി: കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വലിയ തുക കുടിശ്ശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരാനുള്ള തീരുമാനവുമായി കെഎസ്ഇബി മുന്നോട്ട് പോയത്. അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എം എച്ച് ടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായില്ല. ഇതോടെയാണ് കടുത്ത തീരുമാനം ഉണ്ടായത്. 30 കോടി രൂപയ്ക്കടുത്ത് ആണ് കുടിശ്ശിക.
’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പത്തിലും പ്ലസ് ടുവിലും പരീക്ഷയെഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് കേരള സർക്കാർ നൽകി വരുന്ന അധിക സമയമെന്ന ആനുകൂല്യം സി.ബി.എസ്.ഇയിലും നടപ്പിലാക്കണമെന്ന ആവശ്യം അതീവ ഗൗരവത്തോടെ സമയബന്ധിതമായി പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സി.ബി.എസ്.ഇ. സെക്രട്ടറിക്കും കേരള റീജണൽ ഡയറക്ടർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ടൈപ്പ് വൺ ബാധിതരായ കുട്ടികൾക്ക് പരീക്ഷകൾക്ക് അധികസമയം അനുവദിക്കാതിരിക്കുന്നത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. രോഗബാധിതരായ കുട്ടികളോട് സി.ബി.എസ്.ഇ. ബോർഡ് ഇത്തരം സമീപനം തുടർന്നാൽ അത് നിയമലംഘനമായി മാറുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കേരള സർക്കാർ 10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഇത് വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷയെഴുതുന്ന കുട്ടികൾക്കും ബാധകമാക്കി. കമ്മീഷന് പരാതി നൽകിയ ടൈപ്പ് വൺ ഡയബറ്റ്സ് ഫൗണ്ടേഷൻ ഭാരവാഹിയായ ബുഷ്റ ഷിഹാബ് സി.ബി.എസ്.ഇ. ബോർഡ് സെക്രട്ടറിക്ക് അപേക്ഷ…
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായി അദ്ദേഹം വ്യക്തമാക്കി. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളുടെ കൈയിലും വോട്ടർ പട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പേരുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ ceo.kerala.gov.in, voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴി സൗകര്യമുണ്ട്. 2,78,50856 ആയിരുന്നു വോട്ടർമാർ. ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. മരിച്ചവര്‍ 6,49,885, കണ്ടെത്താനാകാത്തവര്‍ 6,45,548, സ്ഥലം മാറിയവര്‍ 8,21,622. 91.35 ശതമാനവും പൂരിപ്പിച്ചു ലഭിച്ചു. 8.65 ശതമാനം അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. ഇനിയും പേര് ചേർക്കാൻ യോഗ്യരായവരുണ്ടെങ്കിൽ ഫോം പൂരിപ്പിച്ച് തന്നാൽ ചേർക്കാനാകുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പുതിയതായി ചേർക്കാനുള്ളവരും പ്രവാസികളായവരും ഫോം 6എ പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം. ഇന്നു മുതല്‍…
അരുണ്‍ വിജയ്ക്കൊപ്പം മിന്നും പ്രകടനവുമായി ഹരീഷ് പേരടി;ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് താരം.
പി.ആർ. സുമേരൻ കൊച്ചി: മലയാളത്തിലും തമിഴിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ ഹരീഷ് പേരടിയും ‘രെട്ട തല’യിലൂടെ പ്രേക്ഷകരിലേക്ക്. ഈ ചിത്രത്തില്‍ ഹരീഷ് പേരടി ഗംഭീര വേഷമാണ് ചെയ്തിരിക്കുന്നത്. അരുണ്‍ വിജയ്ക്കൊപ്പം ഈ ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതതില്‍ സന്തോഷമുണ്ടെന്ന് ഹരീഷ് പേരടി പറഞ്ഞു. ത്രൂഔട്ട് ക്യാരക്ടര്‍ ആണ്. എന്തുകൊണ്ടും പ്രേക്ഷകര്‍ ഈ ചിത്രം സ്വീകരിക്കുമെന്നും താരം പറഞ്ഞു. അരുണ്‍ വിജയ് യുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ സിനിമ. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഉള്ളടക്കമാണ് ചിത്രത്തിലേത്. സംവിധായകന്‍ ഇങ്ങനെയൊരു സിനിമ ഒരുക്കാന്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ അദ്ധ്വാനിക്കുന്നതിന് താന്‍ സാക്ഷിയാണെന്നും ഹരീഷ് പേരടി പറഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങുന്ന ഹരീഷ് പേരടിയുടെ മറ്റൊരു മികച്ച ത്രില്ലര്‍ ചിത്രം കൂടിയാണ് ‘രെട്ട തല’ 25ന് സിനിമറിലീസ് ചെയ്യും. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി.ഒ.പി:ടിജോ ടോമി,എഡിറ്റർ :ആൻ്റണി,ആർട്ട്: അരുൺശങ്കർ ദുരൈ,ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്, പ്രൊഡക്ഷൻ കൺടോൾ:…
