Author: News Desk

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി. റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു മധുര വിതരണം നടത്തി. ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കെപിഎ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, മറ്റു സെൻട്രൽ , ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

Read More

മനാമ: എൻഎസ്‌എസ്–കെഎസ്‌സിഎ വനിതാ വേദിയുടെ നേതൃത്വത്തിൽ PECA ഇന്റർനാഷണൽ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കെഎസ്‌സിഎ ആസ്ഥാനത്ത് കുട്ടികൾക്കായി ‘പാട്രിയോട്ടിക് പർസ്യൂട്ട്’ എന്ന പേരിൽ ഇൻഡോ–ബഹ്റൈൻ വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനുവരി 23 വെള്ളിയാഴ്ച നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. മത്സരം പ്രായപരിധിയനുസരിച്ച് രണ്ട് വിഭാഗങ്ങളായി നടത്തി. പ്രാഥമിക റൗണ്ടിൽ വിജയിച്ച ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ച് നടന്ന സമാപന ചടങ്ങിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റൈനിലെ അറിയപ്പെടുന്ന ടോസ്റ്റ്‌മാസ്റ്ററും സ്വകാര്യ സ്കൂൾ പ്രിൻസിപ്പലുമായ സജിത സതീഷ് വിശിഷ്ടാതിഥിയായിരുന്നു. കെഎസ്‌സിഎ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വനിതാ വേദി സെക്രട്ടറി സുമ മനോഹർ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ കെഎസ്‌സിഎ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ , വൈസ് പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. വനിതാ വേദി പ്രസിഡന്റ് രമ സന്തോഷ് ആശംസകൾ നേർന്നു. സാന്ദ്ര…

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ(KCA) റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. KCA അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. വർത്തമാന സാഹചര്യങ്ങളിൽ ഒട്ടേറെ വെല്ലുവിളികൾ നാം നേരിടുന്നുണ്ടെന്നും സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു. തുടർന്ന് KCA അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. കെ സി എ ട്രെഷറർ നവീൻ എബ്രഹാം, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ ആയിരുന്ന വർഗീസ് കാരക്കൽ,സേവി മാത്തുണ്ണി, റോയ് സി ആന്റണി, സീനിയർ അംഗം റോയ് ജോസഫ് എന്നിവരും കെ സി എ അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു അതിഥികളും ചടങ്ങിൽ സംബന്ധിച്ചു.

Read More

മനാമ: ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി ബഹ്‌റൈനിൽ ഇന്ത്യൻ അംബസ്സോടെർ വിനോദ് ജേക്കബ് പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. സീഫിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ രംഗത്തെ പ്രമുഖർ ഉൾപ്പടെ നൂറുകണക്കിന് പേർ പങ്കെടുത്തു.

Read More

ന്യൂഡല്‍ഹി: ഇന്ത്യ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും. രാവിലെ 9.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്് ഉര്‍സുല ഫൊണ്ടെലെയ്ന്‍ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങിലെ വിശിഷ്ടാതിഥികള്‍. റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളുണ്ടാകും. 30 ടാബ്ലോകള്‍ ഉണ്ടാകും. രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകള്‍ 90-മിനിറ്റ് നീണ്ടുനില്‍ക്കും. കരസേനയുടെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ ഭവ്‌നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്റെ മുഖ്യപ്രമേയം അതാണ്. ‘വന്ദേമാതരം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂര്‍വ ചിത്രങ്ങള്‍ കര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിക്കും. ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളുള്‍പ്പെടെ…

Read More

മനാമ : ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗം ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ രക്തസാക്ഷിത്വദിന അനുസ്മരണത്തോട് അനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കൽ സെന്റർ ന്റെ സഹകരണത്തോടെ അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ൽ വച്ച് ജനുവരി 30 വെള്ളിയാഴ്ച രാവിലെ 7മണി മുതൽ ഉച്ചക്ക് 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നതാണ് എന്ന് ഒഐസിസി വനിതാ വിഭാഗം ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.സൗജന്യ ഡോക്ടർ കൺസൽട്ടേഷനോടൊപ്പം സൗജന്യ രക്ത പരിശോധനയുടെ ഭാഗമായി ബ്ലഡ്‌ ഷുഗർ, ടോട്ടൽ കൊളസ്‌ട്രോൾ, കിഡ്നി സ്‌ക്രീനിംഗ്, ലിവർ സ്ക്രീനിങ്, യൂറിക് ആസിഡ് മുതലായവയുടെ പരിശോധനയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് മിനി മാത്യു ( 38857040) ആനി അനു ( 33975445) എന്നി നമ്പറുകളിൽ അറിയുവാൻ സാധിക്കും.

Read More

ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ,…

Read More

ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസിന് മെഡലിന് മലയാളി അര്‍ഹനായി. ദില്ലി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ഷിബു ആർ എസിനാണ് ധീരതയ്ക്കുള്ള മെഡൽ. കോഴിക്കോട് സ്വദേശിയാണ് ആര്‍ എസ് ഷിബു നാടക പ്രവർത്തകൻ കൂടിയാണ്. 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടനൊടുവിൽ പിടികൂടിയ ദില്ലി പോലീസ് സ്പെഷ്യൽ സെൽ ടീമിലെ അംഗമായിരുന്നു ഷിബു. കേരള പൊലീസിൽ നിന്ന് എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും മെഡൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻറ് ഡയറക്ടർമാരായ ഐബി റാണി, കെവി ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുളള മെഡൽ ലഭിച്ചു.…

Read More

കോഴിക്കോട്: ബസിനകത്ത് മോശമായി പെരുമാറിയെന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ജീവനൊക്കിയ ദീപകിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി. ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയായതോടെ ജനുവരി 27 ന് വിധി പറയാമെന്ന് കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും സാക്ഷി മൊഴികളും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖത്ത് ദൃശ്യമാകുന്നതെന്ന് മേയർ വി വി രാജേഷ് അഭിപ്രായപ്പെട്ടു. വിഴിഞ്ഞം പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ മുൻ മുഖ്യമന്ത്രിമാരെല്ലാം അവരവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരം മേയർ ചൂണ്ടിക്കാട്ടി. മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കരയിലും കടലിലും ആകാശത്തും ഒരേപോലെ വികസന കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ആ വികസനത്തിന്‍റെ ഭാഗമാണ് വിഴിഞ്ഞത്തും ദൃശ്യമാകുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വൻകിട പദ്ധതികൾ കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വി വി രാജേഷ് കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടന വേദിയിലായിരുന്നു മേയർ, മോദി സർക്കാരിനെ പ്രകീർത്തിച്ച് സംസാരിച്ചത്. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്ന് മുഖ്യമന്ത്രി വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം കുതിപ്പിനാണ് ഇതോടെ…

Read More