- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
ബംഗലൂരു: ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. മോട്ടോര്‍ വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതിന് ടാക്‌സി അഗ്രഗേറ്റര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒല, ഊബര്‍, റാപ്പിഡോ പോലുള്ള ടാക്‌സി അഗ്രഗേറ്ററുകള്‍, ബൈക്ക് ടാക്‌സി വെല്‍ഫെയര്‍ അസോസിയേഷന്‍, ഏതാനും ഇരുചക്ര വാഹന ഉടമകള്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കോണ്‍ട്രാക്ട് കാരിയേജുകളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 74(2) അനുസരിച്ച് ആവശ്യമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി ശരിവെക്കുകയായിരുന്നു. ഈ സിംഗിള്‍ ബെഞ്ച്…
ശബരിമലയുമായി അടുത്ത് പ്രവര്‍ത്തിച്ചവര്‍ക്ക് മാനക്കേടും ജയില്‍വാസവും; 12 വര്‍ഷം മുന്‍പേ പ്രവചനം, ചര്‍ച്ചയായി 2014ലെ ദേവപ്രശ്‌നം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരും തന്ത്രിയും ഉദ്യോഗസ്ഥരും ജയിലിലായ പശ്ചാത്തലത്തില്‍ 2014ല്‍ നടന്ന ശബരിമല ദേവപ്രശ്‌നം ചര്‍ച്ചയാകുന്നു. ക്ഷേത്രം നടത്തിപ്പുകാര്‍ക്ക് കേസും ജയില്‍വാസവും അനുഭവിക്കേണ്ടി വരുമെന്നാണ് അന്ന് ദേവപ്രശ്‌നത്തില്‍ പ്രവചിച്ചത്. അന്ന് ക്ഷേത്രവുമായി അടുത്ത് പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇന്ന് സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായി ജയിലില്‍ കഴിയുന്നത്. 2014 ജൂണ്‍ 18നാണ് പ്രശസ്ത ജ്യോതിഷികളായ ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവപ്രശ്‌നം നടന്നത്. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി പണിയുന്നതിനും പതിനെട്ടാം പടിയുടെ സ്ഥാനമോ അളവോ മാറ്റാതെ ഭക്തര്‍ക്ക് പിടിച്ചുകയറാന്‍ കൈവരികള്‍ നിര്‍മ്മിക്കുന്നതിനും അനുവാദം നല്‍കിയതും ഈ ദേവപ്രശ്‌നത്തിലൂടെയായിരുന്നു. അതോടൊപ്പം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അന്ന് നല്‍കിയിരുന്നു. ഹിന്ദു വിശ്വാസമനുസരിച്ച് ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അഹിതമായ കാര്യങ്ങള്‍ അവിടെ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും ക്ഷേത്രത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളില്‍ ദേവഹിതം…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മോദി റോഡ് ഷോ നടത്തി. മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ വന്‍തോതില്‍ ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തമ്പാനൂരില്‍ നാലു ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതില്‍ മൂന്നെണ്ണം അമൃത് ഭാരത് ട്രെയിനുകളാണ്. തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനും പ്രധാനമന്ത്രി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പുത്തരിക്കണ്ടം മൈതാനത്തില്‍ ബിജെപി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ട്വന്റി20 പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ ഉണ്ടാകും.
മനാമ: 2024–2025 അധ്യയന വർഷത്തിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പരീക്ഷകളിൽ മികച്ച വിജയം നേടിയതിനു ഇന്ത്യൻ സ്‌കൂളിന് ഏഴ് സി.ബി.എസ്.ഇ ഗൾഫ് സഹോദയ അവാർഡുകൾ ലഭിച്ചു. ജനുവരി 3 മുതൽ 6 വരെ കൊച്ചിയിൽ നടന്ന 38-ാമത് വാർഷിക പ്രിൻസിപ്പൽമാരുടെ സമ്മേളനത്തിൽ സിബിഎസ്ഇ ഗൾഫ് സഹോദയ ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്. ബി) പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി അവാർഡുകൾ സ്വീകരിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഓവറോൾ ഗൾഫ് ടോപ്പറായി ഉയർന്നുവന്ന വിദ്യാർത്ഥിനി ശ്രേയ മനോജിന്റെ മികച്ച പ്രകടനമാണ് ഈ ശ്രദ്ധേയമായ വിജയത്തിന്റെ പ്രത്യേകത. പുനർമൂല്യനിർണ്ണയത്തിന് ശേഷം, അവർ 500 ൽ 494 മാർക്ക് നേടി (98.8 ശതമാനം) ഗൾഫ് ടോപ്പറായി. ഫസ്റ്റ് ബഹ്‌റൈൻ ടോപ്പറും ശ്രേയ മനോജ് തന്നെയാണ്. ജോയൽ സാബു 500 ൽ 493 മാർക്ക് നേടി രണ്ടാമത്തെ സ്കൂൾ ടോപ്പറായിരുന്നു. സയൻസ് സ്ട്രീമിൽ മൂന്നാം ഓവറോൾ ഗൾഫ് ടോപ്പറും ഒന്നാം ബഹ്‌റൈൻ ടോപ്പറുമാണ് ജോയൽ…
‘രോഹിത് പരാജയപ്പെടാനായി ഇന്ത്യൻ ടീമിലെ ചിലര്‍ കാത്തിരുന്നു’, വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യൻ താരം
കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മക കളിക്കാന്‍ ഇന്ത്യൻ ടീമിലെ ചിലര്‍ താല്‍പര്യപ്പെടുന്നില്ലെന്ന് മുന്‍ ഇന്ത്യൻ താരം മനോജ് തിവാരി. അവരാണ് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നിലെന്നും അവരിപ്പോള്‍ രോഹിത് പരാജയപ്പെടുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും മനോജ് തിവാരി ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. രോഹിത് പരാജയപ്പെട്ടാല്‍ അവര്‍ക്ക് അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്ന് ആ കാരണം പറഞ്ഞ് ഒഴിവാക്കാനാവുമെന്നും തിവാരി വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊടുത്ത ഒരു നായകനെ സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് തിവാരി ചോദിച്ചു. രോഹിത് ഏകദിന ലോകകപ്പ് കളിക്കുന്നത് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല എന്നാണോ ഇതിനർത്ഥമെന്നും തിവാരി സംശയം പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയില്ലായിരുന്നെങ്കിൽ, ന്യൂസിലൻഡിനെതിരായ പ്രകടനം മുൻനിർത്തി സെലക്ടർമാർ അദ്ദേഹത്തെ പുറത്താക്കുമായിരുന്നു. എന്നാൽ ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും നടത്തിയ പ്രകടനത്തിലൂടെ താൻ ഇന്നും കരുത്തനാണെന്ന് രോഹിത് തെളിയിച്ചു. മൂന്ന് ഇരട്ട സെഞ്ചുറി നേടിയ രോഹിത്തിന് അർഹമായ ബഹുമാനം നൽകണമെന്നും മനോജ് തിവാരി പറഞ്ഞു.…
തിരുവനന്തപുരം: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബ് പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ട്വന്റി ട്വന്റി പാര്‍ട്ടി വികസനം നടപ്പാക്കുന്ന പാര്‍ട്ടിയാണ്. സാബു ജേക്കബ് നാട്ടിലെ വലിയൊരു തൊഴില്‍ ദാതാവാണ്. വികസിത കേരളത്തിന്റെ വലിയൊരു ഭാഗമായി ട്വന്റി ട്വന്‍രി നാട്ടില്‍ തുടരണമെന്നാണ് എന്‍ഡിഎ ആഗ്രഹിക്കുന്നത്. നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണ വരാന്‍ പോകുന്നത്. കഴിഞ്ഞ 10 വര്‍ഷം ഭരിച്ച ഇടതുമുന്നണി നാടിനെ നശിപ്പിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വികസിത കേരളം എന്ന എന്‍ഡിഎ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടിന് ജനം പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഒറ്റക്കെട്ടായി…
ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 25 ഞായറാഴ്ച നടക്കുന്നത് 245 വിവാഹങ്ങൾ. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. ഞായറാഴ്ച 245 വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്. വിവാഹങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. വിവാഹ മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂർണമായും വൺവേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോൾ വധൂവരന്മാരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ്…
പയ്യന്നൂർ പൊലീസിൽ പരാതി നൽകി ഷിംജിത; ‘ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടു’; അന്വേഷണമാരംഭിച്ചതായി പൊലീസ്
കോഴിക്കോട്: സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പൊലീസിൽ പരാതി നൽകി. ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം പരാതിയെന്ന് അനുമാനിക്കാം. ഇന്നലെ രാത്രിയാണ് പയ്യന്നൂർ പൊലീസിൽ ഇമെയിൽ മുഖേന പരാതി ലഭിച്ചത്. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്, അന്നേ ദിവസം വെള്ളിയാഴ്ച രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ കയറുന്നു. പയ്യന്നൂർ വരെ ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പുരുഷൻ തന്നെ മോശമായി സ്പർശിച്ചു എന്നും അത് വീഡിയോ ചിത്രീകരിച്ചു എന്നും ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്നുമാണ്. അതേ സമയം പരാതിയിൽ വ്യക്തിയുടെ പേര് പറയുന്നില്ല. ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന വീഡിയോ പ്രചരിക്കപ്പെട്ടതില്‍ മനംനൊന്താണ് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതെന്നും സ്വകാര്യ ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് ലഭിച്ചില്ലെന്നും ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. കുന്നമംഗലം ഒന്നാം ക്ലാസ്…
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിക്ക് ‘വിസില്‍’ ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. തെരഞ്ഞെടുപ്പ് ചിഹ്നം ആവശ്യപ്പെട്ട് ടിവികെ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. തമിഴ്‌നാട്ടില്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് വിജയിന്റെ ടിവികെ പാര്‍ട്ടി. വിസില്‍ ചിഹ്നം അനുവദിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്തു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് ടിവികെ നേതാക്കള്‍ സൂചിപ്പിച്ചു. ജാഗ്രത, ഉത്തരവാദിത്തം, ജനങ്ങളുടെ പങ്കാളിത്തം എന്നിങ്ങനെ പാര്‍ട്ടിയുടെ സന്ദേശവുമായി ചിഹ്നം യോജിക്കുന്നുവെന്ന് ടിവികെ നേതാക്കള്‍ പ്രതികരിച്ചു. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ് വിസില്‍. ഇത് ചോദ്യം ചെയ്യല്‍, ഉണര്‍വ്, അനീതി തുറന്നുകാട്ടല്‍ എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം. ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും വ്യാഴം, വെള്ളി ദിവസങ്ങളിൽ താൽക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ശംഖുംമുഖം – എയർപോർട്ട് ഭാഗത്തും പുത്തരിക്കണ്ടം -കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർ ബീം ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു. നഗരത്തിൽ വെള്ളി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് – ശംഖുമുഖം -ആൾസെയിന്റ്സ് – ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ- രക്തസാക്ഷി…
