- ഗൾഫ് സംഘർഷം: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകും
- മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലർ ഹൈക്കോടതി തടഞ്ഞു
- കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരണം, അൽ റീം റെസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ്
- വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എം.എം. മണിയുടെ വിവാദ പരാമർശം; ‘പൊലീസ് ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ’
- പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ കേസ്
- മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് എ.കെ.സി.സി. ആഗോള സംഗമം തങ്ക ലിപികളിൽ ആലേഖനം ചെയ്യും: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
- അടൂരിലെ ഷഹാനയുടെ തൂങ്ങിമരണം: കാമുകൻ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്
- ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Author: News Desk
താനൂരിലും ഓഫര്‍! പികെ നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റിക്ക് 25000 രൂപ വാഗ്ദാനം ചെയ്ത് ലീഗ് നേതാവ്
മലപ്പുറം: താനൂരിലും ലീഡിന് ബൂത്ത് കമ്മിറ്റിക്ക് ഓഫറുമായി ലീഗ് നേതാവ്. താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മറ്റിക്ക് 25000 രൂപയാണ് മുസ്ലിംലീഗ് നേതാവ് കെ എൻ മുത്തുക്കോയ തങ്ങള്‍ വാഗ്ദാനം ചെയ്തത്. ലീഡ് നേടികൊടുക്കുന്നതിൽ രണ്ടാം സ്ഥാനം നേടുന്ന ബൂത്ത് കമ്മിറ്റിക്ക് 15,000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 10,000 രൂപയുമാണ് വാഗ്ദാനം. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് തുക നൽകുകയെന്നും കെഎൻ മുത്തുക്കോയ തങ്ങൾ പറഞ്ഞു.പ്രവർത്തകർക്ക് പ്രോത്സാഹനം എന്ന രീതിയിലാണ് പ്രഖ്യാപനമെന്നും സംഘടനയ്ക്കകത്ത് സംസാരിച്ച കാര്യമാണെന്നും കെഎൻ മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വാഗ്ദാനം വോട്ടർമാർക്ക് അല്ലെന്നും ബൂത്ത് കമ്മിറ്റിക്ക് ആണെന്നും പൊതുവേദിയിൽ നടത്തിയ പ്രഖ്യാപനവും അല്ലെന്നും കെഎൻ മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പ്രഖ്യാപനത്തിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലെന്നും കെഎൻ മുത്തുക്കോയ തങ്ങൾ പറഞ്ഞു. തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സിപി ബാവ ഹാജിക്കെതിരെ…
‘ചോദ്യം മനസിലുണ്ടായാൽ പോരാ, ചോദിക്കണം’; എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി, വാര്‍ത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങള്‍
കൊല്ലം: കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തി മറുപടി നൽകി. കൈരളിയുടെ രണ്ട് ചോദ്യങ്ങള്‍ക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മറുപടി നൽകിയശേഷമാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങാനൊരുങ്ങിയത്. ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോഴും ഇനി നാളെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ചോദ്യം ചെയ്തു. ഇങ്ങനെയാണെങ്കിൽ ഞങ്ങളെ വാര്‍ത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണോയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇതോടെ തിരികെ പോയ മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി കസേരിയിലിരുന്നശേഷം മറുപടി നൽകുകയായിരുന്നു. ചോദ്യങ്ങള്‍ മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും മറുപടി നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങള്‍ക്ക് താൻ ഉത്തരം നൽകിയെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ ഏതു സ്ഥാപനത്തിലേതാണെന്നോ ആരാണെന്നോ താൻ ചോദിച്ചിട്ടില്ലെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞശേഷം മുഖ്യമന്ത്രി…
തെരഞ്ഞെടുപ്പിൽ ചർച്ചയായി വയനാട് പുനരധിവാസം; സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു; വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും എൻഡിഎയും
വയനാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചർച്ചയായിരിക്കുകയാണ് വയനാട്ടിലെ പുനരധിവാസം. വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിൽ ആദ്യഘട്ട വീടുകൾ പോലും പൂർത്തിയാകാത്തതിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നു. തെരഞ്ഞെടുപ്പിൽ വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും, എൻഡിഎയും. ടൗൺഷിപ്പിൽ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം ഇപ്പോൾ . അതേസമയം കോൺഗ്രസ് വീട് നിർമ്മാണം തുടങ്ങാത്തത് ആയുധമാക്കിരിക്കുകയാണ് എൽഡിഎഫും.ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ പ്രതിസന്ധിയിലാണ്. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുമെന്നും ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നുമാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും ഇതുവരെ പൂർത്തികരിച്ചിട്ടില്ല. പണി എപ്പോൾ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഒരു വ്യക്തതയും വരുത്തിയിട്ടില്ല.…
പിണറായി vs സതീശൻ, സംവാദം നടക്കുമോ എന്ന് ഉറ്റുനോക്കി കേരളം; മുഖ്യമന്ത്രി പറയുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് എത്താമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടേറ്റി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള സംവാദത്തിന് സാധ്യതയേറുന്നു. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം എന്നാണ് പ്രതിപക്ഷ നേതാവ് ഒടുവിൽ പറഞ്ഞത്. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശൻ വ്യക്തമാക്കി.സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രംഗത്ത് വന്നിരുന്നു. എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാൽ ഇതിൽ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്‍റെ സ്ഥലം നിയമസഭയാണെന്നും എന്നാൽ, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നിയമസഭയിൽ ചോദിച്ചാൽ മറുപടി…
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും റേഷന്‍ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്നാണ് കേന്ദ്ര നീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസന്‍സിങ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപടികള്‍ ലഘൂകരിച്ചു. എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മണ്ണെണ്ണ വിതരണം ലഘൂകരിച്ചുകൊണ്ട് പെട്രോള്‍ മന്ത്രാലയത്തിന്റെ നടപടി. മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഉത്തവ് ബാധകമാകുക. എല്‍പിജി ലഭ്യമാകാത്ത സാഹര്യത്തില്‍ മണ്ണെണ്ണ പാചകത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്. മണ്ണെണ്ണയുടെ താല്‍ക്കാലിക വിതരണം സാധ്യമാക്കാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞു.
‘അയൽപക്കത്തിന് മുൻഗണന’, ഇന്ധന പ്രതിസന്ധിയിൽ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായഹസ്തം; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിച്ചു
കൊളംബോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം. അയൽപക്കത്തിന് മുൻഗണന എന്ന നയത്തിന്റെ ഭാഗമായി 38,000 മെട്രിക് ടൺ ഇന്ധനമാണ് അടിയന്തരമായി ഇന്ത്യ കൊളംബോയിലെത്തിച്ചത്. ഇസ്രയേൽ – അമേരിക്ക – ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഇന്ധനവിതരണം നിലച്ച സാഹചര്യത്തിൽ ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയത് മുതൽ ശ്രീലങ്ക വലിയ വെല്ലുവിളിയാണ് ഇന്ധനത്തിന്‍റെ കാര്യത്തിൽ നേരിടുന്നത്. വെസ്റ്റ് ഏഷ്യ, സിംഗപ്പൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ശ്രീലങ്ക ഇന്ധനം വാങ്ങിയിരുന്നത്. എന്നാൽ യുദ്ധം രൂക്ഷമായതോടെ ലങ്കൻ മണ്ണിലേക്ക് ഇന്ധനമെത്തിക്കുന്ന വിതരണക്കാർ കൈയൊഴിഞ്ഞതാണ് ദ്വീപ് രാഷ്ട്രത്തിന് വലിയ തിരിച്ചടിയായത്. ലങ്ക ഐ ഒ സി വഴിയാണ് നിർണായക സമയത്ത് ലങ്കൻ ജനതയെ സഹായിക്കാൻ ഇന്ത്യ ഇന്ധനം കൈമാറിയത്.അതേസമയം പശ്ചിമേഷ്യൻ സംഘർഷം തുടർന്ന് ഹോർമുസ് കടലിടുക്കിക്കിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ എൽ പി…
മൂവാറ്റുപുഴയിലെ മത്സരം; കിഫ്ബിയും, വികസനവും ചർച്ചയാക്കി ഇടത്, മണ്ഡലം നിലനിർത്താൻ മാത്യു കുഴൽനാടൻ
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ കടുത്ത പോരാട്ട ചൂടിലാണ്. സിറ്റിങ് എംഎൽഎ മത്സരിക്കുന്നു എന്നതിലുപരി കഴിഞ്ഞ അഞ്ച് വർഷമായി വാർത്തകളിൽ ഇടം പിടിച്ച വ്യക്തി കൂടിയാണ് മാത്യു കുഴൽനാടൻ. സംസ്ഥാനത്തെ ഇടത് തരഗം ആഞ്ഞ് വീശിയ 2021ൽ മൂവാറ്റുപുഴയിൽ അത്രകണ്ട് ഏശിയില്ല. അന്ന് സിറ്റിങ് എംഎൽഎ ആയിരുന്ന സിപിഐയുടെ എൽദോ എബ്രഹാമിനെ തോൽപ്പിച്ചാണ് മുവാറ്റുപുഴ മണ്ഡലത്തിൽ കുഴൽനാടൻ കാലെടുത്തുവെക്കുന്നത്.സർക്കാരിനെതിരെ വിമർശനങ്ങളിൽ ഏർപ്പെടുന്ന കുഴൽനാടൻ സി എം ആർ എൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതും, അതിൽ തള്ളിയതും കൊണ്ടതുമായ അപ്പീലുകളും വാർത്തകളിൽ ഇടം നേടിയിരുന്നു. സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിന്റെ പേരിൽ മണ്ഡലത്തിലെ വികസനം മനപൂർവ്വം വൈകിപ്പിച്ചെന്നും ജനം ഇതിന് മറുപടി പറയുമെന്നും വിജയം സുനിശ്ചിതമെന്നുമാണ് കുഴൽനാടൻ പറയുന്നത്. വീണ്ടും രണ്ടാം അംഗത്തിനിറങ്ങുന്ന കുഴൽനാടന് വെല്ലുവിളിയുമായി എത്തുന്നത് സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായ എൻ അരുൺ ആണ്. കഴിഞ്ഞ തവണ കൈവിട്ടു പോയ പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടാനായൽ അരുണിന് കാര്യങ്ങൾ എളുപ്പമാകും.…
മുക്കത്ത് ലിന്റോ ജോസഫിന് വേണ്ടി വ്യസ്തസ്ഥ ഇലക്ഷൻ പ്രചരണവുമായി കാരശ്ശേരി സ്വദേശി അബൂബക്കർ കോട്ടകുത്ത് എന്ന 61 കാരൻ. പണ്ടത്തെ കാലത്തെ ഇലക്ഷൻ പ്രചാരണങ്ങൾക്ക് ഉപയോഗിച്ചിരുന്ന കോളാമ്പിയിൽ സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞാണ് ഓരോ കവല തോറും അബൂബക്കർ നടക്കുന്നത്. ഒരു ദിവസം ഏതാണ്ട് ഒരു പഞ്ചായത്തിന്റെ മുഖ്യ ഭാഗവും നടന്നു തീർക്കുമെന്നാണ് അബൂബക്കർ പറയുന്നത്. കടുത്ത ചൂട് ആയതിനാൽ തന്റെ പണി കഴിഞ്ഞുള്ള വൈകുന്നേരം സമയങ്ങളിലാണ് ഇത്തരത്തിൽ അബൂക്കക്കർ കോളാമ്പിയുമായി ഇറങ്ങുന്നത്. കാണുന്നവർക്കും ഇതൊരു കൗതുക കാഴ്ചയാണ്. താനും തന്റെ കുടുംബവും ഇടതുപക്ഷ അനുഭാവികളാണെന്നും ആരോടും ഒരു ചില്ലിക്കാശ് പോലും വാങ്ങാതെയാണ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് എന്നും അബൂബക്കർ പറയുന്നു.
‘ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാമിൽ’, പണം പോകുന്ന വഴി കാണില്ല, തട്ടിപ്പു സംഘങ്ങൾ സജീവം
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് ലിഗായ ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന പേരിൽ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു. വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകൾക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുകയും, “വിഐപി ടിക്കറ്റ്”, “ലിമിറ്റഡ് സീറ്റസ്” തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നു.ഐ.പി.എൽ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവർ വിശ്വാസം നേടിയെടുക്കാൻ യഥാർത്ഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓൺലൈൻ ടിക്കറ്റുകൾ അയക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. എന്നാൽ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാർ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും. പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ . സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളിൽ ഉടൻ വിശ്വസിക്കരുത് . ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ അംഗികൃത വിൽപ്പന പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രം വാങ്ങുക. . സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക. . അപരിചിതരുമായുള്ള…
12. 52 ലക്ഷം രൂപ വിലയുള്ള തടിക്ക് എഴുതിയെടുത്തത് 24.61 ലക്ഷം, പണം തിരികെ പിടിക്കണമെന്ന് കോടതി
പത്തനംതിട്ട: ക്ഷേത്ര നവീകരണത്തിൽ 12.09 ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തിയ പ്രതികളില്‍ നിന്നി പണം തിരികെ പിടിക്കണമെന്ന് കോടതി. ബിജെപി നേതാവ് അടക്കം 3 പേരാണ് പണം തട്ടിയത്. പത്തനംതിട്ട പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിനായി തേക്ക് വാങ്ങിയ ഇനത്തിൽ ആയിരുന്നു ക്രമക്കേട് നടന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ടിആർ അജിത് കുമാറില്‍ നിന്നും മറ്റ് രണ്ട് ഭാരവാഹികളില്‍ നിന്നും എന്നിവരിൽ നിന്ന് ഈടാക്കാനാണ് പത്തനംതിട്ട സബ്ബ് കോടതിയുടെ ഉത്തരവ്. 12. 52 ലക്ഷം രൂപ വിലയുള്ള തടിക്ക് 24.61 ലക്ഷം രൂപ എഴുതിയെടുത്തു എന്നാണ് പരാതി. തട്ടിപ്പ് നടന്ന കാലയളവിൽ ഭരണ സമിതിയുടെ പ്രസിഡന്‍റായിരുന്നു അജിത് കുമാർ. 2017-18 കാലത്തെ ഭരണ സമിതിയാണ് കോടതിയെ സമീപിച്ചത്. വീഴ്ചയില്ലെന്നും അപ്പീൽ പോകുമെന്നും അജിത് കുമാർ പ്രതികരിച്ചു.
