Author: News Desk

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയ്ക്കുമെതിരെ നടപടിയെടുത്ത് ഫെഫ്ക. ഇരുവരെയും സസ്പെന്‍ഡ് ചെയ്തതായി ഡയറക്ടേഴ്സ് യൂണിയൻ അറിയിച്ചു. കേസ് അന്വേഷണ പുരോഗതി അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ലഹരിയിൽ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ്‌ സിബി മലയിൽ നേരത്തെ അറിയിച്ചിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പ്രശസ്ത സംവിധായകരടക്കം മൂന്ന് പേരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവർക്ക് പുറമെ ഷാലിഫ് മുഹമ്മദ് എന്ന ആളും അറസ്റ്റിലായി. അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തു. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആലപ്പുഴ ജിംഖാന, തല്ലുമാല സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.

Read More

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയായിരുന്നു മാനേജറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതോടെ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. വ്യാജ സന്ദേശമാണെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.

Read More

മനാമ: കേരളത്തിൽ നിന്നുള്ള പ്രോപ്പർട്ടി എക്സ്പോയുമായി മാതൃഭൂമി ഡോട്ട് കോം ബഹ്‌റൈനിൽ എത്തുന്നു. ഏപ്രിൽ 25, 26 തീയതികളിൽ, ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ രാവില 10 മുതൽ വൈകീട്ട് 9 വരെയാണ് എക്‌സ്‌പോ നടുക്കുന്നത്. കേരള പ്രോപ്പർട്ടി എക്‌സ്‌പോയുടെ പത്താമത്തെ എഡിഷനാണത്. ഏപ്രിൽ 25 ന് ഡോ .ബി .രവിപിള്ള എക്സ്പോ ഔപചാരികമായി ഉത്ഘാടനം നിർവഹിക്കും. ബഹ്‌റൈനിലെ ക്യാപിറ്റൽ ഗോവെർണറേറ്റ് ഇൻഫോർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ ജുമ , ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള,ക്രെഡായ് കേരള സിഇഒ സേതുനാഥ് മുകുന്ദൻ , മാതൃഭൂമി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് ആൻഡ് ഇവെന്റ്സ് കെ ആർ പ്രമോദ് ,മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പടെ വിപുലമായ നിക്ഷേപ സാധ്യതകളാണ് കേരളം തുറന്നിടുന്നത്. അതേക്കുറിച്ച് വിശദമായി…

Read More

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വിആർ അനൂപ് ഗുരുവായൂർ ടെമ്പിൾ പൊലീസിലാണ് പരാതി നൽകിയത്. നടപ്പന്തലിലും ദീപസ്തംഭത്തിനും മുന്നിൽ നിന്നുള്ള വീഡിയോ ചിത്രീകരിച്ച് രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രമേ നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം. ഇക്കാര്യത്തിൽ ഹൈക്കോടതി വിധിയും പുറത്തുവന്നിരുന്നു. എന്നാൽ ഇത് ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വീഡിയോ ചിത്രീകരണം.

Read More

മനാമ: ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയും എല്ലാവരുടെയും നന്മയും സുരക്ഷയും ആഗ്രഹിച്ച ആഗോള കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കഴിഞ്ഞവർഷം ഡിസംബറിൽ വത്തിക്കാനിൽ വെച്ച് നടന്ന സർവ്വമത സമ്മേളനത്തിൽ മാർപാപ്പയുടെ അനുഗ്രഹ പ്രഭാഷണം എല്ലാവർക്കും പ്രചോദനമായിരുന്നു എന്നും അനുശോചന സന്ദേശത്തിൽ സൊസൈറ്റി അറിയിച്ചു.

Read More

കൊച്ചി: ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലന്ന് പൊലീസ്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. രാസ ലഹരി പരിശോധനാഫലം വേഗത്തിലാക്കാനുള്ള നടപടികൾആരംഭിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോക്കെതിരായ എഫ്ഐആർ കോടതിയിൽ നിലനിൽക്കുമോ നിയമവിദഗ്ധർ അടക്കമുള്ളവർ ആശങ്കയുയർത്തിയിരുന്നു. ഇതിലാണ് പൊലീസിന്റെ മറുപടി. എൻഡിപിഎസ് ആക്ട 27 പ്രകാരമാണ് കേസ്. ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ മൊഴി നൽകിയ പശ്ചാത്തലത്തിൽ ഈ വകുപ്പ് നിലനിൽക്കും എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാസ ലഹരി പരിശോധന ഫലവും നിർണായകമാകും. കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഷൈനെ ബൈക്കിൽ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ അടക്കം മൊഴി എടുക്കും. സംശയാസ്പദമായി ബാങ്ക് ഇടപാടുകൾ നടത്തിയവരോടും വിവരങ്ങൾ തേടും.

Read More

തിരുവനന്തപുരം: പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് ഉപാധികളുമായി കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാമെന്നാണ് കോൺഗ്രസ് നിലപാട്. തൃണമൂൽ കോൺഗ്രസ് വഴി പിവി അൻവർ യുഡിഎഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിലെ ധാരണ. പകരം പി.വി അൻവറിന് മുന്നിൽ കോൺഗ്രസ് ഫോർമുല വയ്ക്കും. പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാൽ സ്വീകരിക്കാം എന്നാണ് നിലപാട്. ഒറ്റയ്ക്ക് വന്നാലും, പുറത്തുനിന്ന് പിന്തുണച്ചാലും സ്വീകരിക്കും. തൃണമൂൽ കോൺഗ്രസിനെ എടുക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും. വഴങ്ങിയില്ലെങ്കിൽ മറ്റു വഴികൾ ആലോചിക്കാനാണ് കോൺഗ്രസ് തീരുമാനം. പി വി അൻവറിനെ മുന്നണിയിലേക്ക് എടുത്താൽ പിന്നീട് തലവേദന ആകുമോ എന്ന ആശങ്ക യു.ഡി.എഫിലെ ഘടകകക്ഷികൾക്കും ഉണ്ട്. പി.വി അൻവറുമായുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. ചർച്ചയിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുകൾ സംബന്ധിച്ച ചില ഉറപ്പുകളും കോൺഗ്രസ് നൽകും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെയുള്ള ചർച്ചയ്ക്കുശേഷം ആലോചിക്കാനാണ് കോൺഗ്രസ്…

Read More

ന്യൂഡല്‍ഹി: ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. അതേസമയം, കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് റെജികുമാര്‍ ജീവിതാവസാനംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. 2008 ജൂലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ ലിസി, മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെ റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2009-ല്‍ റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വധശിക്ഷ വിധിച്ചു. 2014-ല്‍ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെക്കുകയായിരുന്നു. ജയിലില്‍കഴിഞ്ഞ കാലയളവില്‍ റെജികുമാറിന്റെ സ്വഭാവം, ചെയ്ത ജോലികള്‍ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി വധശിക്ഷ ജീവിതാവസാനം വരെ തടവുശിക്ഷയായി കുറച്ചത്.

Read More

കോഴിക്കോട്: ബസ് യാത്രക്കാരന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് ബസിൽ വെച്ച് ക്രൂര മർദനമേറ്റത്. ഒരുമിച്ചിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് പ്രതി റംഷാദ്, നിഷാദിനെ ആക്രമിച്ചത്. നിഷാദിന്റെ കൈവശമുണ്ടായിരുന്ന നാലായിരത്തോളം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. മറ്റൊരു ബസിൽ ഡ്രൈവറായി ജോലിചെയ്തുവരികയാണ് പ്രതി റംഷാദ്. റംഷാദും നിഷാദും ഒരുസീറ്റിലിരുന്ന് യാത്രചെയ്യുന്നതിനിടെ പൊക്കുന്ന് ഭാഗത്ത് എത്തിയപ്പോഴാണ് നിഷാദിനെ റംഷാദ് ആക്രമിച്ചത്. ഒന്നിച്ചിരുന്ന യാത്രചെയ്യവെ നിഷാദിന്റെ തോളിൽ റംഷാദ് കൈവെച്ചു. ഇത് എതിർത്തതിലെ പ്രകോപനമാണ് ആക്രമിക്കാൻ കാരണമെന്നാണ് വിവരം. അതിക്രൂരമായി ബസിൽ വെച്ച് മർദിക്കുന്നതും ഇറക്കിവിടുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റു യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആരുംതന്നെ വിഷയത്തിൽ ഇടപെട്ടില്ല. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപമായി പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസമാണ് പോലീസിൽ പരാതി ലഭിച്ചത്. തുടർന്ന് രാത്രിതന്നെ റംഷാദിനെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

മലപ്പുറം: പതിനഞ്ചുകാരനെ ലെെംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിൽ പോയി. ഭർത്താവും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരന് ലഹരി കൊടുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ലെെംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പതിന‌ഞ്ചുകാരനിൽ നിന്ന് പണം വാങ്ങിയിരുന്നു. ഇതിന് പുറമെ സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Read More