Author: newadmin3 newadmin3

മനാമ: ബഹ്‌റൈനിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും സെപ്റ്റംബര്‍ 2, 3 തീയതികളില്‍ രക്ഷിതാക്കള്‍ക്കായി ഓറിയന്റേഷന്‍ ദിനങ്ങള്‍ ആചരിക്കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ഇതിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുപോകുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമാ അറിയിച്ചു. ഓറിയന്റേഷന്‍ ദിനങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനും പുതിയ അദ്ധ്യയന വര്‍ഷത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളറിയാനും വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങളടങ്ങിയ പാക്കറ്റ് വാങ്ങാനും അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

റിയാദ്: സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ പ്രവാസിയുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. പാലക്കാട് ജില്ലയിലെ ചേറുമ്പ സ്വദേശി അബ്ദുള്‍ ഖാദര്‍ അബ്ദുള്‍ റഹ്മാന്റെ (63) വധശിക്ഷയാണ് ശരീഅ കോടതിയുടെ വിധിയെ തുടര്‍ന്ന് നടപ്പിലാക്കിയത്. സൗദി അറേബ്യ പൗരനായ യൂസുഫ് ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്ന വ്യക്തിയെയാണ് അബ്ദുള്‍ ഖാദര്‍ കൊലപ്പെടുത്തിയത്. തലയ്ക്കടിച്ചാണ് പ്രവാസി മലയാളി സൗദി പൗരനെ കൊലപ്പെടുത്തിയത്. റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ ഖാദറിന്റെ വധശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊലപാതകം നടന്നയുടന്‍ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയില്‍ ഇളവ് തേടി സുപ്രീംകോടതിയെയും റോയല്‍ കോര്‍ട്ടിനെയും പ്രതിയായ പ്രവാസി സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെച്ചു. സൗദി വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്കില്‍ ആംഫറ്റാമിന്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്തിയ കേസില്‍ പിടിയിലായ ഈദ് ബിന്‍ റാഷിദ് ബിന്‍…

Read More

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഏകകണ്ഠേന തീരുമാനിച്ചു. സർവ്വകക്ഷിയോഗത്തിൽ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതിൽ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകൾ ഒരേ രീതിയിലാകും നിർമ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടൽ കൊണ്ട് കൂടിയാണ്. അത്തരത്തിൽ ദുരന്ത മേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവത്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങൾ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ…

Read More

രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ നൂറു പേരിൽ ഇടം നേടി വ്യത്യസ്‌ത വ്യവസായ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ബിസിനസ് നേതാവെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച് മലയാളികളിൽ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ പട്ടികയിൽ 40-ാം സ്ഥാനത്താണ്. ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസ് 42,000 കോടി രൂപയുടെ സമ്പത്തുമായി മലയാളികളിൽ രണ്ടാമതാണ്. ഇൻഫോസിസിൻ്റെ സഹസ്ഥാപകനും സാങ്കേതിക മേഖലയിലെ പ്രമുഖനുമായ ക്രിസ് ഗോപാലകൃഷ്ണനാണ് 38,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമത്. കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടിഎസ് കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ…

Read More

തിരുവനന്തപുരം: എം മുകേഷ് എംഎല്‍എയുടെ രാജി വിഷയത്തില്‍ പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്‍. നോ കമന്‍റ്സ് എന്ന് പറഞ്ഞ മന്ത്രി കോടതിയിലുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞു. നയരൂപീകരണ കമ്മിറ്റിയില്‍ മുകേഷ് തുടരുന്നതില്‍ വിചിത്ര ന്യായീകരണം മന്ത്രി നടത്തി. 11 പേരുടേത് നയരൂപീകരണ കമ്മിറ്റി അല്ല. അതിന്റെ പ്രാഥമിക രൂപം തയാറാക്കാനുള്ള ചുമതല മാത്രം. നയം രൂപീകരിക്കേണ്ടത് സര്‍ക്കാരും മന്ത്രിസഭയും എന്നായിരുന്നു വിചിത്ര ന്യായീകരണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമ ഇറങ്ങുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് സിനിമ മേഖലയില്‍ അടിമുടി മാറ്റമുണ്ടായെന്നും സജി ചെറിയാന്‍ പറഞ്ഞു. ആരെയും കുറിച്ച് എന്തും പറയാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. അത് സൗഹൃദങ്ങളെ ഇല്ലാതാക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. സിനിമാരംഗത്ത് ഇപ്രാവശ്യം കണ്ട ഒരു പ്രത്യേകത, ചെറുപ്പക്കാരുടെ കടന്നുവരവ് ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും സജി ചെറിയാന്‍ പറഞ്ഞു.

Read More

കൊച്ചി: കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വൈകലില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. വിരമിച്ച ജീവനക്കാര്‍ പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്ന് കോടതി ചോദിച്ചു. ഇനിയൊരു ആത്മഹത്യ ഉണ്ടാവരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം ദുഃഖകരമാണെന്നും കോടതി പരാമര്‍ശിച്ചു. കാട്ടാക്കട ഡിപ്പോയില്‍നിന്ന് വിരമിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ആത്മഹത്യചെയ്ത സംഭവമാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ആത്മഹത്യ പെന്‍ഷന്‍ കിട്ടാത്തതിനാലാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതുവരെ പെന്‍ഷന്‍ കിട്ടാത്തതുമൂലം നാലു ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ഓണക്കാലമായതിനാല്‍ സെപ്റ്റംബര്‍ മാസത്തിലെ പെന്‍ഷന്‍ വൈകരുതെന്നും കോടതി നിര്‍ദേശിച്ചു. അതിനിടെ, ജൂലായ് വരെയുള്ള പെന്‍ഷന്‍ കൊടുത്തുതീര്‍ത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Read More

കോഴിക്കോട്: മിന്നൽ പരിശോധനയിൽ അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം പിടിച്ചെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ്. അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി ഷഫീറിന്റെ ഉടമസ്ഥതയിലുള്ള ബാദുഷ എന്ന വള്ളമാണ് പിടിച്ചെടുത്തത്. 14 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 100 കിലോ അയലയാണ് വള്ളത്തിലുണ്ടായിരുന്നത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിന് താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും നടത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളം പിടിച്ചെടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾക്ക് ശേഷം പിഴ സർക്കാരിലേക്ക് ഈടാക്കും. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു.

Read More

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന “കുമ്മാട്ടിക്കളി” ഓണത്തിന്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരി നിർമ്മിക്കുന്ന “കുമ്മാട്ടിക്കളി”, ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്നു. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് “കുമ്മാട്ടിക്കളി “.സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -മത്തെ നിർമ്മാണ സംരംഭമാണിത്.ദിലീപ് നായകനായ “തങ്കമണി ” സൂപ്പർ ഗുഡ് ഫിലിംസാണ് നിർമ്മിച്ചത്.കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ്‌”കുമ്മാട്ടിക്കളി”. തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പംലെന,റാഷിക് അജ്മൽ,ദേവിക സതീഷ്,യാമി, അനുപ്രഭ,മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ,ധനഞ്ജയ് പ്രേംജിത്ത്,മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകൻ ആർ കെ വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം- വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ, അശോകൻ അമൃത , സംഗീതം-ജാക്സൺ വിജയൻ,ബി ജി എം- ജോഹാൻ ഷെവനേഷ്, ഗാനരചന-ഋഷി,സംഭാഷണം-ആർ…

Read More

തിരുവനന്തപുരം: വൈജ്ഞാനിക മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന അക്കാദമിക പ്രവർത്തനങ്ങളിലൂടെ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള രാജ്യത്തിന് മാതൃകയായി മാറുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമഗ്രമായ സുസ്ഥിര വികസനത്തിന് അടിസ്ഥാനമാകുന്ന സാങ്കേതിക- വൈജ്ഞാനിക പ്രവർത്തനങ്ങളിലൂടെ ഡിജിറ്റൽ സർവകലാശാല രാജ്യത്തിൻ്റെ അഭിമാനവും പ്രതീക്ഷയുമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാര്യവട്ടം ട്രാൻവൻകൂർ ഇൻ്റർനാഷണൽ കൺവൻഷൻ സെൻ്ററിൽ നടന്ന ഡിജിറ്റൽ സർവകലാശാലയുടെ യുടെ രണ്ടാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നിലയിൽ വളരുന്നതിനൊപ്പം സഹജീവികളായ സാമാന്യ ജനങ്ങളുടെ ജീവിത നിലവാരത്തെ ഉയർത്താൻ കഴിയുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു. ശരിയായ വിദ്യാഭ്യാസത്തിലൂടെ വിനയം, ജീവിത നൈപുണ്യം, മൂല്യബോധം, ധനം എന്നിവ ആർജ്ജിക്കാനും അതുവഴി മികച്ച സാമൂഹ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും കഴിയണമെന്നും ഗവർണർ ഓർമിപ്പിച്ചു. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ ബോർഡ് ഓഫ് ഗവേർണൻസ് ചെയർമാൻ പ്രൊഫ. വിജയ് ചന്ദ്രു അധ്യക്ഷത വഹിച്ച ചടങ്ങിന് വൈസ് ചാൻസിലർ പ്രൊഫ. സജി ഗോപിനാഥ് സ്വാഗതം പറഞ്ഞു. ഇൻഫോസിസ് സഹസ്ഥാപകനും…

Read More

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള വാടകയും മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികൾക്ക് സി.എം.ഡി.ആർ.എഫിൽനിന്നുള്ള അധിക എക്സ്ഗ്രേഷ്യയും ഉൾപ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവര്‍ക്കും നൽകും. ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പ്രാദേശിക ജനപ്രതിനിധികൾ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും.

Read More