- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉത്ഘാടനം ചെയ്തു. ഗാന്ധിജി പഠിപ്പിച്ച നല്ല പാഠങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിൽ പ്രവർത്തികമാക്കാൻ ഓരോ ഐ.വൈ.സി.സി പ്രവർത്തകനും തയ്യാറാവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ആർട്സ് കൺവീനർ റിച്ചി കളത്തൂരേത്ത് അനുസ്മരണ പ്രസംഗം നടത്തി .
കോഴിക്കോട്: കെ.എന്‍.എം ജനറല്‍ സെക്രട്ടറിയും കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി(79) അന്തരിച്ചു. ജനാസ നമസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സൗത്ത് കൊടിയത്തൂര്‍ മസ്ജിദുല്‍ മുജാഹിദീന്‍ ഗ്രൗണ്ടില്‍ നടക്കും. പുളിക്കല്‍ മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പിലായി റിട്ടയര്‍ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്വിയ്യയില്‍ പ്രിന്‍സിപ്പല്‍ ആയി ജോലി ചെയ്തു. തുടര്‍ന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും സേവനം ചെയ്തു. ദീര്‍ഘകാലം ഐ എസ് എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്‌റ മസ്ജിദിലും ദീര്‍ഘകാലം ഖത്തീബ് ആയിരുന്നു. ഭാര്യ നഫീസ (ഓമശ്ശേരി )മക്കള്‍ : എം ഷബീര്‍ (കൊളത്തറ സി ഐ സി എസ് അദ്ധ്യാപകന്‍ )ഫവാസ് (ചെറുതുരുത്തി ഗവണ്മെന്റ് ഹൈസ്‌കൂള്‍ )ബുഷ്റ (ചെറുവടി )ഷമീറ ( കോഴിക്കോട് )ഷംലത് (ഗ്രീന്‍ വാലി പബ്ലിക് സ്‌കൂള്‍ മുക്കം ) ഷമീല ( ഇമ്പിച് ഹാജി ഹൈസ്‌കൂള്‍ ചാലിയം )ഫസ്ല (ആരാമ്പ്രം ) മരുമക്കള്‍ :…
രാജാക്കാട്(ഇടുക്കി): ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 42 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിലായി. ചാത്തൻപുരയിടത്തിൽ സുജോ വേലു (49) ആണ് പിടിയിലായത്. പഴയവിടുതി ഗവൺമെൻ്റ് യു.പി സ്കൂളിനു സമീപത്തുള്ള ചായക്കടയിൽ നിന്നുമാണ് മദ്യത്തിൻ്റെ വൻശേഖരം പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മിഥിൻലാൽ ആർ.പിയും സംഘവും ചേർന്ന് രാജാക്കാട് പഴയ വിടുതിയിൽ നടത്തിയ പരിശോധനയിലാണ് മദ്യത്തിൻ്റെ വൻ ശേഖരം പിടികൂടിയത്. പരിശോധനയിൽ എ.ഇമാരായ നെബു എ.സി, ഷാജി ജെയിംസ്, സിജുമോൻ കെ.എൻ, സി.ഇ.ഒ ആൽബിൻ ജോസ് എന്നിവരും പങ്കെടുത്തു.
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ക്യൂബയിലെ അമേരിക്കന്‍ നാവികസേനയുടെ അധീനതയിലുള്ള ഗ്വാണ്ടനാമോ സൈനികകേന്ദ്രം നിയമവിരുദ്ധ തടവിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ലോകമാകെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ്. ഇവിടെ 30,000 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളുണ്ടാക്കുമെന്നാണ് ട്രംപ് പറയുന്നത്. യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ആക്ടിങ് ഡയറക്ടര്‍ ടോം ഹോമന്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ പിടികൂടിയാല്‍ അവരെ നേരിട്ട് ഗ്വാണ്ടനാമോയിലെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ടോം ഹോമന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ഇതിന് അടിവരയിടുന്ന പരാമര്‍ശമാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങൾ എത്രയുണ്ടായാലും അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത തീരുമാനവുമായി മുന്നോട്ടുപോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍, നിലവില്‍ ഗ്വാണ്ടനാമോയില്‍ വലിയതോതില്‍ ആളുകളെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളില്ല. എന്നാണ് ഇവിടെ ഡിറ്റന്‍ഷന്‍ കേന്ദ്രം പൂര്‍ത്തിയാകുന്നതെന്നോ എത്ര തുക ചെലവാകുമെന്നോ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുമില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരെ വിചാരണ…
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം സമ്മാനിച്ചത്. 2.42.38 മിനിറ്റിലാണ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു. നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തിലാണ് കേരളം ആദ്യ സ്വർണം നേടിയത്. സുഫ്‌ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം. തൃശൂർ വേലുപാടം സ്വദേശിയാണ് സുഫ്‌ന ജാസ്മിൻ. നേരത്തെ സർവകലാശാല വിഭാഗത്തിൽ ദേശീയ റെക്കോർഡിന് ഉടമ കൂടിയാണ് സുഫ്‌ന. മത്സരത്തിന്റെ തൊട്ടുമുൻപ് ഭാര പരിശോധനയിൽ 150 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുടി മുറിച്ചാണ് ഇവർ മത്സരത്തിനെത്തിയത്. തുടരെ രണ്ട് ജയങ്ങളുമായി കേരളത്തിന്‍റെ വനിതാ ബാസ്കറ്റ്ബോൾ ടീം സെമിയിലേക്ക് മുന്നേറി. ഫുട്ബോളിൽ കേരളം വിജയ തുടക്കമിട്ടു. മണിപ്പൂരിനെ 1-0ത്തിനു വീഴ്ത്തി. ബീച്ച് ഹാൻഡ് ബോളിൽ കേരളം മെഡൽ ഉറപ്പിച്ചിട്ടുണ്ട്.…
കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നടി നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. ബിഎൻഎസ് 79, ഐടി ആക്ട് 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി വീണ്ടും പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്നാണ് നടിയുടെ പരാതി. വ്യവസായി ബോബി ചെമ്മണൂരിന്റെ അറസ്റ്റിന് ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. കേസെടുക്കാന്‍ കഴിയും വിധത്തിലുള്ള വകുപ്പുകള്‍ പരാതിയിൽ ഇല്ലെന്നാണ് മുൻപ് പൊലീസ് അറിയിച്ചത്. രാഹുല്‍ ഈശ്വറിനെതിരെ കോടതി മുഖേന പരാതി നല്‍കാമെന്നും പൊലീസ് അറിയിച്ചിരുന്നു. ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കാതെ കോടതി പൊലീസിനോട് വിശദീകരണം തേടുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസിനോടാണ് കോടതി വിശദീകരണം തേടിയത്. ഹണി റോസിന്റെ പരാതിയില്‍ കേസെടുക്കുന്നുണ്ടോ, കേസില്‍ രാഹുല്‍…
കൊച്ചി: വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. കുട്ടികള്‍ ഭാവിയുടെ പൗരന്മാരാണ്. നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാനുള്ള ധൈര്യം കാണിക്കണം. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഞങ്ങള്‍ റിസ്‌ക് എടുത്തു. ഞങ്ങള്‍ അതില്‍ തന്നെ തുടര്‍ന്നു. രാഷ്ട്രീയക്കാരന്റെ ജീവിതം വളരെ റിസ്‌ക് പിടിച്ചതാണ്. ഇത് 2025 ആയി, തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. മത്സരിക്കണം, ജയിക്കണം. വലിയ റിസ്‌ക് ആണ്.’ – ഷംസീര്‍ പറഞ്ഞു. ‘ഇനി സീറ്റ് കിട്ടുമോ? അഥവാ കിട്ടിയാല്‍ ജയിക്കുമോ? എന്നാണ് എന്നെപ്പോലുള്ള രാഷ്ട്രീയക്കാരുടെ ചിന്ത. കേരളത്തില്‍ രാഷ്ട്രീയ കോട്ടകളില്ല. അതുകൊണ്ടാണ് റിസ്‌ക് എന്ന് പറഞ്ഞത്. കേരളത്തിലെ ശരാശരി വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം സര്‍ക്കാര്‍ ജോലിയാണ്. ഈ ചിന്താഗതി മാറണം. താന്‍ അഭിപ്രായം വെട്ടിത്തുറന്ന്…
യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ
ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഉത്തർപ്രദേശിലെ ലോക്‌സഭാംഗം അറസ്റ്റിൽ. കോൺഗ്രസ് എംപിയായ രാകേഷ് റാത്തോറാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ സീതാപുരിൽ നിന്നുള്ള ലോക്സഭാ എംപിയാണ് രാകേഷ്. വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ നാല് വർഷമായി പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.ഇതിൽ ജനുവരി 17ന് രാകേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിക്ക് രാഷ്ട്രീയ പ്രവേശനവും രാകേഷ് വാഗ്ദാനം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. ഇരുവരുടെയും ഫോൺ കോൾ സംഭാഷണങ്ങളുടെ വിവരങ്ങളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. കേസ് ഒത്തുതീർപ്പാക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവും കഴിഞ്ഞ ആഴ്ച രാകേഷിനും അദ്ദേഹത്തിന്റെ മകനും എതിരെ പരാതി നൽകിയിരുന്നു. രാകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കോൺഗ്രസിൽ ചേരുന്നതിന് മുൻപ് ബിജെപി സ്ഥാനാർത്ഥിയായും സ്വതന്ത്രനായും നിയമസഭാ തിരഞ്ഞെടുപ്പിൽ രാകേഷ് മത്സരിച്ചിട്ടുണ്ട്.
എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി: സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: പാലക്കാട്ടെ എലപ്പുള്ളി മദ്യനിര്‍മ്മാണ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒയായിസ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയതില്‍ വലിയ അഴിമതിയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു വകുപ്പും അറിയാതെയാണ് നീക്കം നടത്തിയത്.പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല. ആരോടും ആലോചിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ കമ്പനിക്കാണ് മദ്യനിര്‍മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയത്. കൂടാതെ ഡല്‍ഹിയിലും കമ്പനിയ്ക്കെതിരേ ജലമലിനീകരണത്തിന്റെ പേരില്‍ ധാരാളം കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യനിര്‍മ്മാണ് പ്ലാന്റിന് അനുമതി നല്‍കിയത് നടപടികള്‍ പാലിച്ചായിരുന്നു. അന്ന് പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചിരുന്നു. ചുരുക്കപട്ടിക തയ്യാറാക്കി തിരഞ്ഞെടുക്കുകയായിരുന്നു.2019-ന് ശേഷം കേരളത്തില്‍ പുതിയതായി മദ്യനിര്‍മ്മാണ കമ്പനികള്‍ വേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്. എന്നാല്‍, ഇപ്പോള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയാണ് ഈ കമ്പനിയ്ക്ക് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സിപിഐ പോലെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ജെഡിഎസും എതിര്‍പ്പ്…
ശക്തികുളങ്ങരയിൽ ഭർത്താവ് വാക്കത്തിയെടുത്ത് ഭാര്യയെ വെട്ടി, രക്ഷിക്കാൻ വന്ന രണ്ട് പേർക്കും വെട്ടേറ്റു
കൊല്ലം: ശക്തികുളങ്ങരയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി. സഹോദരി സുഹാസിനി. സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. രമണിയും ഭര്‍ത്താവ് അപ്പുക്കുട്ടനും തമ്മിലുള്ള പ്രശ്നമാണ് അനിഷ്ടസംഭവത്തിലേക്കെത്തിച്ചതെന്നാണ് അനുമാനം. അപ്പുക്കുട്ടനും ഭാര്യയും തമ്മില്‍ ദീര്‍ഘകാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് ഇരുവരും വഴക്കിടുകയും അപ്പുക്കുട്ടന്‍ വാക്കത്തിയെടുത്ത് തലയില്‍ വെട്ടുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രമണിയും സൂരജും എത്തി ഇയാളെ തടയാന്‍ ശ്രമിച്ചത്. ഇതിനിടെ അപ്പുക്കുട്ടന്‍ ഇവരെയും വെട്ടുകയായിരുന്നു. അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. രമണി, സുഹാസിനി, സൂരജ് എന്നിവരെ ആശുപത്രിയിലെത്തിച്ചു. രമണിയുടെ തലയ്ക്കാണ് വെട്ടേറ്റത്.
