Author: News Desk

ന്യൂഡൽഹി : തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവച്ച ഗവർണർ ആർ,​എൻ. രവിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഗവർണറുടെ അനിഷ്ടത്തിന്റെ പേരിൽ ബില്ലുകൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകളിലെ പ്രശ്നങ്ങൾ കണ്ടെത്താൻ മൂന്നുവർഷമെടുത്തത് എന്തുകൊണ്ടാണെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ബില്ലുകൾ തടഞ്ഞു വച്ചതിലെ യഥാർത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം 2023ലാണ് സുപ്രീംകോടതിയിൽ എത്തിയത്. നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി ഗവർണർ സ്വന്തം ഇഷ്ടം നടപ്പാക്കുന്നതായി തോന്നുന്നുവെന്ന് പറയുകയും ചെയ്തു. കേസിൽ വെള്ളിയാഴ്ച വീണ്ടും വാദം തുടരും.

Read More

തിരുവനന്തപുരം: തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ഹാലിളകിയാൽ നിലയ്‌ക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതിയെന്ന് ആർഷോ വെല്ലുവിളിച്ചു. കേരള സർവകലാശാല ആസ്ഥാനത്ത് ഇന്നും നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു പി.എം ആർഷോ. പുതിയ വിദ്യാർത്ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാൻ വി.സി അനുവദിക്കാത്തതിലും ഇന്നലെത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം എന്നാണ് എസ്എഫ്‌ഐ ആഗ്രഹിച്ചതെന്ന് ആർഷോ പറഞ്ഞു. മോഹനൻ കുന്നുമ്മൽ എന്ന ആർഎസ്എസുകാരന് എസ്എഫ്‌ഐയെ കണ്ടാൽ ഹാലിളകും. അതുകൊണ്ടാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത്. ഹാലിളകിയാൽ നിലക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ല. അതിന്…

Read More

കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ മുഖമുദ്രയായി മാറിയ പദ്ധതിയാണ് കൊച്ചി മെട്രോ റെയില്‍. വാട്ടര്‍ മെട്രോ കൂടി യാഥാര്‍ത്ഥ്യമായതോടെ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളും കൊച്ചിയെ കണ്ട് പഠിക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്ന നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് മെട്രോ റെയില്‍ അധികൃതര്‍. കൊച്ചി കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഫെറികള്‍ വാടകയ്ക്ക് നല്‍കുന്നതാണ് പദ്ധതി.മണിക്കൂറിന് 15,000 രൂപ നിരക്കിലാണ് സ്വകാര്യ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും വാട്ടര്‍ മെട്രോ ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുക. ഒരു മണിക്കൂറത്തേക്കാണ് ഈ നിരക്ക്. എയര്‍ കണ്ടീഷന്‍ സൗകര്യം ഉള്‍പ്പെടെയുള്ള ബോട്ടില്‍ കൊച്ചി കായലിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ ഗുണം. നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം ഒന്നിച്ച് വിനോദ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഫെറികള്‍ ബുക്ക് ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്.ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും ഈ സൗകര്യം പ്രയോജനപ്പെടുത്താനായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് വാട്ടര്‍മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്.…

Read More

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സുമിത്ത് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. വെള്ളം തിളപ്പിക്കുന്ന സ്റ്റീമറാണ് പൊട്ടിത്തെറിച്ചത്. കലൂരിലെ ‘ഇഡ്ഡലി കഫേ’ എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. അഞ്ചുപേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. സൂരജ്. കയ്‌പോ നൈബി, യഹിയാന്‍ അലി, ലുലു എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. ഹോട്ടലിലെ ​ചില്ലുകളടക്കം പൊട്ടുകയും പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച സുമിത്തിന്റെ തലയ്ക്ക്‌ ​ഗുരുതരമായി പരിക്കേൽക്കുകയും ചൂട് വെള്ളം വീണ് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. അതീവ​ഗുരുതരമായ സാഹചര്യത്തിലാണ് സുമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹോട്ടലിനുള്ളിലെ പൊട്ടിത്തെറിച്ച സ്റ്റീമർഅടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. എന്നാല്‍, സമീപത്തെ കടയിലേക്ക് തീ പടരുകയോ മറ്റാളുകള്‍ക്ക് പരിക്കേല്‍ക്കുകയോ…

Read More

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. ഹൈക്കോടതിയില്‍ അപ്പില്‍ പോകുമെന്ന് ഷോണ്‍ ജോര്‍ജ് അറിയിച്ചു. ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍, മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ബിഎന്‍എസ് 196, 299, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പിസി ജോര്‍ജിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ മതവര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കൊന്നു. മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഈരാറ്റുപേട്ടയില്‍ മുസ്‌ളീം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Read More

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നത് ആദ്യ സംഭവമൊന്നുമല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. 2009 മുതല്‍ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നുണ്ട്. 2012 മുതല്‍ യുഎസ് നാടുകടത്തുന്നവരെ വിലങ്ങണിയിക്കാറുണ്ട്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് ഇട്ടിരുന്നില്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇത് പൊതുവായി അംഗീകരിക്കപ്പെട്ട തത്വമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റം പാടില്ലാത്തതാണ്. നമ്മുടെ രാജ്യം നിയമവിരുദ്ധ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ല. തിരിച്ച് അയക്കുന്നവരോട് ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തിരിച്ചയക്കുന്നവരോട് മേശമായി പെരുമാറാതെ, നിയമങ്ങള്‍ പാലിച്ചാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ നാടുകടത്തല്‍ സംഘടിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) അതോറിറ്റിയാണ്. 2012 മുതല്‍ പ്രാബല്യത്തില്‍ വന്ന ഐസിഇ ഉപയോഗിക്കുന്ന വിമാനങ്ങള്‍ വഴിയുള്ള നാടുകടത്തലിന്, മാര്‍ഗനിര്‍ദേശങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒരു…

Read More

പാലക്കാട്: പകുതി വിലയ്ക്ക് സ്‌കൂട്ടറും ഹോം അപ്ലൈന്‍സസും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി സി.പി.എം. നേതാവ് പി.സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നജീബ് കാന്തപുരം എം.എല്‍.എ. നടത്തുന്ന തട്ടിപ്പിന്റെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവരുന്നതെന്ന് സരിന്‍ ആരോപിച്ചു. ‘ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍’ എന്ന തലക്കെട്ടോടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് ബി.ജെ.പി-കോണ്‍ഗ്രസ് ബന്ധമുള്ളവരാണെങ്കില്‍ അതിനുനേരിട്ട് നേതൃത്വം കൊടുത്തയാളാണ് പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരമെന്നാണ് സരിന്‍ പറയുന്നത്. നജീബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന് ഗുണഭോക്താക്കളുടെ പട്ടിക നല്‍കിയതിലൂടെ എം.എല്‍.എ. ആളുകളില്‍ പണം തട്ടിക്കാനും മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചു എന്നാണ് ആരോപണം. എം.എല്‍.എയ്ക്ക് ഈ തട്ടിപ്പില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത…

Read More

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം അമേരിക്കയില്‍ നിന്നും ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ച്ചങ്ങലയും അണിയിച്ച് അമത്സറിലെത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്ത്യക്കാരെ അപമാനിച്ച് രാജ്യത്ത് എത്തിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കൈവിലങ്ങ് അണിഞ്ഞ് പ്രതിഷേധിച്ചു. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, അഖിലേഷ് യാദവ്, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ഈ വിഷയം സഭയിലും ഉന്നയിച്ചു. ഇന്ത്യക്കാരെ മുമ്പും നാടുകടത്തിയിട്ടുണ്ടെന്നും എന്നാല്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെ കടത്തിയതുപോലെ ഒരിക്കലും നാടുകടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ലോക്‌സഭയില്‍ പറഞ്ഞു. ‘ഇന്ത്യക്കാരെ നാടുകടത്തിയ രീതി ഒരിക്കലും ശരിയായ രീതിയല്ല. നമ്മുടെ ജനങ്ങളുടെ കൈകള്‍ വിലങ്ങിട്ട് അയച്ചത് അപമാനകരമാണ്. ‘ ശശി തരൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. പ്രതിപക്ഷം ഉന്നയിച്ച വിഷയം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ വിഷയം മറ്റൊരു രാജ്യവുമായി ബന്ധപ്പെട്ടതാണ്. അത്…

Read More

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ പുനരാരംഭിക്കാൻ സാദ്ധ്യത. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാനേജിംഗ് ഡയറക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം ഗുഡ്ഗാവിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥരെ കാണുകയും ഇത് സംബന്ധിച്ച് ഉറപ്പ് നേടുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. മാർച്ച് 28ന് കൊച്ചി-ലണ്ടൻ സര്‍വീസ് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്‌ച.സിയാലിന്റെ നിർദേശം വിലയിരുത്തിയ ശേഷം അധികം വൈകാതെ തന്നെ വിമാന സർവീസ് പുനഃസ്ഥാപിക്കാമെന്ന് എയർ ഇന്ത്യ വാഗ്ദാനം ചെയ്‌തു. ചർച്ചയിൽ, യുകെയുമായുള്ള കേരളത്തിന്റെ കണക്‌ടിവിറ്റിക്ക് റൂട്ടിന്റെ പ്രാധാന്യം സിയാൽ ഊന്നിപ്പറഞ്ഞു. വാണിജ്യ സ്ഥിരത കൈവരിക്കുന്നതുവരെ പിന്തുണ നൽകുന്നതിനായി ഒരു പ്രോത്സാഹന പദ്ധതി നിർദേശിക്കുകയും ചെയ്‌തു.വേനൽക്കാല ഷെഡ്യൂളിന് ശേഷം കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സർവീസുകൾ പുനസ്ഥാപിക്കാമെന്ന് എയർലൈൻ അധികൃതർ അറിയിച്ചതായും സിയാൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നുണ്ട്.

Read More

കൊച്ചി: കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം. സർവീസിനെത്തിച്ച വാഹനങ്ങളടക്കം ഇവിടെയുണ്ടായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുണ്ട്. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. ആർക്കും പരിക്കില്ല. ‘കത്തിക്കൊണ്ടിരിക്കുന്നത് കണ്ടാണ് ഞങ്ങൾ ഓടിവന്നത്. ഒരാൾ ഫയർഫോഴ്സിനെ വിളിച്ചു. ഇപ്പോൾ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ട് അരമണിക്കൂറോളമായി. ജോലിക്കാർ അകത്തുണ്ടായിരുന്നു. അവർ എല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്.’- ദൃക്സാക്ഷി പറഞ്ഞു.

Read More