Author: newadmin3 newadmin3

ദില്ലി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. മൂന്ന് മലയാളികളാണ് പൊലീസിന് മെഡലിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസിന് മെഡലിന് എസ്പിജിയിൽ നിന്ന് മലയാളിയും അർഹനായി. കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജിഎസ്ഒ പ്രദീപ് കുമാർ ശ്രീനിവാസാനാണ് പൊലീസിന് മെഡലിന് ആർഹനായത്. തിരുവനന്തപുരം കവലൂർ സ്വദേശിയാണ് പ്രദീപ് കുമാർ. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി പൊലീസിന് മെഡലിന് സിബിഐയിൽ നിന്ന് മലയാളി ഉദ്യോഗസ്ഥനും ആർഹനായി. നിലവിൽ സിബിഐ എസ് പിയായി സേവനം അനുഷ്ഠിക്കുന്ന കെ പ്രദീപ് കുമാറിനാണ് അംഗീകാരം . ജമ്മുവിലെ സിബിഐ യൂണിറ്റിലാണ് ജോലി ചെയ്യുന്നത്. അതേസമയം, ദില്ലി പൊലീസ് എസ് ഐ ഷാജഹാൻ എസ് വിശിഷ്‍ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായി. തിരുവനന്തപുരം കോവളം സ്വദേശിയായ ഷാജഹാൻ 1987 ലാണ് ദില്ലി പൊലീസിൽ ചേർന്നത്. ദില്ലി പൊലീസിൽ ലൈസൻസിംഗ് യൂണിറ്റിലാണ് ഷാജഹാന്‍റെ നിലവിലെ പോസ്റ്റിംഗ്.

Read More

കോഴിക്കോട്: വിലങ്ങാട്ടും സമീപ ഗ്രാമപഞ്ചായത്തുകളിലും ഉരുൾപൊട്ടൽ ബാധിച്ച കെട്ടിടങ്ങളുടെ ദ്രുതഗതിയിലുള്ള ആവാസയോഗ്യതാ പരിശോധനയ്ക്കായി നാല് പ്രത്യേക സംഘങ്ങളെ ജില്ലാ കലക്ടർ നിയമിച്ചു. ഉരുൾപൊട്ടൽ ബാധിത മേഖലയിലെ ഓരോ വീടും മറ്റു കെട്ടിടവും സംഘം പരിശോധിക്കും. തറയുടെ ഉറപ്പ്, ചുമരിന്റെ ബലം, മേൽക്കൂര എന്നിവ പരിശോധിച്ചു കെട്ടിടത്തിന്റെ സ്ട്രക്ചറൽ അസസ്മെന്റ് നടത്തും. ഉരുൾപൊട്ടലിൽ ഒഴുകിവന്ന ഉരുളൻ കല്ലുകളും ചെളിയും മണ്ണും ചേർന്നടിഞ്ഞ അവശിഷ്ടം കെട്ടിടങ്ങൾക്ക് ഭീഷണിയാണോ എന്നത് പരിശോധിക്കും. ദുരന്തമേഖലയിൽ ഇടിച്ചു നിരപ്പാക്കേണ്ട കെട്ടിടങ്ങളുടെ (അപകട ഭീഷണി ഉയർത്തുന്നതും ഭാഗികമായി തകർന്നതും) എണ്ണവും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളും (ജൈവ മാലിന്യങ്ങൾ, കിണർ വെള്ളം മലിനമായത്) സംഘം പരിശോധിക്കും. ഓരോ സംഘത്തിലും ആറു പേർ വീതമാണുള്ളത്. ഇതിൽ ജിയോളജിസ്റ്റ്, ഗ്രാമപഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്തിലെ എൻജിനീയർ, ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ, പി.ഡബ്ല്യു.ഡി (കെട്ടിട വിഭാഗം) ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്നു. ഓഗസ്റ്റ് 15ന് ഇവർ പരിശോധന തുടങ്ങും. ഓഗസ്റ്റ് 19നകം പരിശോധന പൂർത്തിയാക്കി സംഘങ്ങൾ വടകര…

Read More

കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിനുപകരം, സിപിഐഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണ്. ഇവിടെ ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്. ബംഗാളില്‍ അധികാരം പിടിക്കാനാണ് സിപിഎമ്മും ബിജെപിയും ബംഗ്ലാദേശിലേത് പോലുള്ള പ്രതിഷേധങ്ങള്‍ നടത്താന്‍ തുനിയുന്നത്. എന്നാൽ തനിക്ക് അധികാരത്തോടുള്ള അത്യാർത്തിയില്ല. രാത്രി മുഴുവൻ താൻ കേസ് നിരീക്ഷിച്ചുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടൻ പോലീസ് കമ്മിഷണറുമായും യുവതിയുടെ മാതാപിതാക്കളുമായും സംസാരിച്ചുവെന്നും മമത പറഞ്ഞു. എന്ത് നടപടിയാണ് തങ്ങൾ സ്വീകരിക്കാത്തതെന്നും അവർ ചോദിച്ചു. അന്വേഷണം വേഗത്തിൽ ആരംഭിക്കുകയും 12 മണിക്കൂറിനുള്ളിൽ ആദ്യ അറസ്റ്റ് നടക്കുകയും ചെയ്തു. ഏത് അന്വേഷണത്തിനും സമയം നൽകേണ്ടതുണ്ട്. ഞായറാഴ്ച വരെ സമയപരിധി നിശ്ചയിച്ചിരുന്നു. കൃത്യമായ അന്വേഷണമില്ലാതെ ആർക്കെതിരെയും നടപടിയെടുക്കാനാകില്ല. ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുമെന്നും സിബിഐയുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തൊട്ടാകെ പൊതുവിദ്യാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 53,261 സീറ്റുകളെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മലപ്പുറം ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 2,497 സീറ്റുകള്‍ ആണ്. സയന്‍സ് കോംബിനേഷനുകളിലാണ് മലപ്പുറത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് ഉള്‍പ്പെടെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് 120 താല്‍ക്കാലിക ബാച്ചുകളിലായി 7,200 സീറ്റുകളാണ് കൂടുതലായി അനുവദിച്ചിരുന്നത്. സംസ്ഥാന തലത്തില്‍ ഇതുവരെ ആകെ 3,88,626 വിദ്യാർഥികള്‍ പ്രവേശനം നേടി. 1,92,542 വിദ്യാർഥികള്‍ സയന്‍സ് കോംബിനേഷനിലും 1,13,832 വിദ്യാർഥികള്‍ കൊമേഴ്സ് കോംബിനേഷനിലും 82,252 വിദ്യാർഥികള്‍ ഹ്യുമാനിറ്റീസ് കോംബിനേഷനിലും ആണ് പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയില്‍ 3,04,955 വിദ്യാർഥികളും എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ 21,347 വിദ്യാർഥികളും മാനേജ്മെന്റ് ക്വാട്ടയില്‍ 35,052 വിദ്യാർഥികളും പട്ടികവർഗ വികസനവകുപ്പിന്റെ കീഴിലുള്ള മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ 944 വിദ്യാർഥികളും അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 26,328…

Read More

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ആലങ്ങാട് ബിനാനിപുരം കൊച്ചേരിക്ക ഭാഗം കൊടുവഴങ്ങ കൊട്ടുപുരയ്ക്കൽ വീട്ടിൽ ബേബി എന്ന ശ്രീജിത്തി (29)നെയാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ.സുരേഷ് തടവും പിഴയും വിധിച്ചത്. 2021 നവംബർ മുതൽ 2022 ജനുവരി വരെയുള്ള കാലഘട്ടത്തിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പല തവണ ലൈംഗികമായി ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് ബിനാനിപുരം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റം ചെയ്തു എന്ന് കോടതി കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വര്‍ഷവും 3 മാസവും അധിക തടവ് അനുഭവിക്കണം.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് പീക് ടൈമില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. പീക്ക് ടൈമില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ പൊതുജനം സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിച്ചതും ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് പ്രതിസന്ധിക്ക് കാരണം. വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്.

Read More

ദില്ലി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവർ പറഞ്ഞു. എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്സ് വേദിയിൽ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തെ അഭിനന്ദിക്കുന്നു. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ദ്രൗപദി മുർമു ആ​ഹ്വാനം ചെയ്തു.

Read More

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ പേരില്‍ സ്വരൂപിച്ച രക്തസാക്ഷി ഫണ്ടുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി. ഇതു സംബന്ധിച്ച് പരാതികളൊന്നും പാർട്ടി ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല. മാനവീയം വീഥിയില്‍ എത്തുന്നവരുടെ കൂട്ടായ്മയാണ് ഫണ്ട് സ്വരൂപിച്ചത് എന്നാണ് അറിയുന്നത്. പാര്‍ട്ടിയുടെ അറിവോടെയല്ല പണം പിരിച്ചത്. ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് ആരും പരാതി നല്‍കിയിട്ടില്ല. സംഭവത്തിൽ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെന്നറിഞ്ഞാല്‍ അതേക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് മാനവീയം തെരുവിടം കള്‍ച്ചറല്‍ കലക്ടീവ് എന്ന പേരില്‍ ഫണ്ട് പിരിവ് നടത്തിയത്. 2018 ജൂലൈ രണ്ടിന് അഭിമന്യു കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന ധനസമാഹരണത്തോട് നൂറുകണക്കിനാളുകള്‍ സഹകരിച്ചിരുന്നു. ആറര വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിയില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, മുഴുവന്‍ തുകയ്ക്കും കണക്കുണ്ടെന്നും അഭിമന്യു പഠിച്ച വട്ടവടയിലെ സ്‌കൂള്‍ അധികൃതരുമായി സഹകരിച്ച് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാന്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 109 പഞ്ചായത്തുകളെ കൂടി സിആര്‍ ഇസഡ് 2 കാറ്റഗറിയിലേക്ക് മാറ്റുന്നത് കേരളം കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കും. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമാണ് ഈ കരട്. സിആര്‍ ഇസഡ് മൂന്നില്‍ നിന്ന് സിആര്‍ ഇസഡ് രണ്ടിലേക്ക് 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളെ തരം മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ 66 പഞ്ചായത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെ കൂടി സിആര്‍ ഇസഡ് രണ്ട് കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനും യോഗത്തില്‍ തീരുമാനമായി.

Read More

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ എച്ച് ആർ ഡബ്ളിയു എസിൻ്റെ കാലപ്പഴക്കം ചെന്ന കാത്ത് ലാബ് മാറ്റി സ്ഥാപിക്കുന്നതുവരെ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ലഭ്യമാക്കാൻ ബദൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി എസ് സുനിൽകുമാർ അറിയിച്ചു. ഈ തീരുമാനം നേരത്തേ തന്നെ എടുത്തതാണ്. നിലവിലുള്ള എച്ച് ഡി എസിൻ്റെ കാത്ത് ലാബിനു പുറമേ ന്യൂറോ കാത്ത് ലാബിലും ഇൻ്റർവെൻഷണൽ റേഡിയോളജി കാത്ത് ലാബിലുമായാണ് ബദൽ സംവിധാനമൊരുക്കിയിരിക്കുന്നത്. ഫലത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു കാത്ത് ലാബിനു പകരം മൂന്നു കാത്ത് ലാബുകൾ കാർഡിയോളജി വിഭാഗത്തിലെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ ഉപയോഗിക്കും. അതുകൊണ്ടു തന്നെ കാർഡിയോളജി വിഭാഗത്തിലെ ശസ്ത്രക്രിയകൾ എച്ച് ഡി എസ് കാത്ത് ലാബിൽ മാത്രമായി പരിമിതപ്പെട്ടുവെന്ന പത്രവാർത്ത വാസ്തവ വിരുദ്ധമാണെന്നും സൂപ്രണ്ട് അറിയിച്ചു. അതേസമയം കെ എച്ച് ആർ ഡബ്ളിയു എസിൻ്റെ പുതിയ കാത്ത് ലാബ് മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് കെ എച്ച് ആർ ഡബ്ളിയു എസ് എം ഡി പി…

Read More