- ബഹ്റൈനില്‍ പുതിയ കെട്ടിടനിര്‍മ്മാണ നിയമം വരുന്നു
- നിര്‍മ്മിതബുദ്ധി ദുരുപയോഗത്തിന് കടുത്ത ശിക്ഷ: നിയമ ഭേദഗതി ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും
- ബഹ്‌റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതി മികച്ച മാതൃക: അര്ജുന് റാം മേഘ്വാള്
- അഹമ്മദാബാദ് വിമാന അപകടം പൈലറ്റുമാരുടെ പിഴവ് കൊണ്ടാണെന്ന് ആരും വിശ്വസിക്കില്ല’; കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
- ബഹ്റൈനില്‍ ക്യാമ്പിംഗ് സീസണ് ഡിസംബര്‍ 5ന് ആരംഭിക്കും
- ബഹ്റൈനില്‍ സൂപ്പര്‍മൂണ്‍ ദര്‍ശിക്കാന്‍ വന്‍ ജനസാന്നിധ്യം
- ‘ബഹ്‌റൈന്‍- ഇന്ത്യ വാണിജ്യം’ അന്താരാഷ്ട്ര തര്‍ക്കപരിഹാര കൗണ്‍സില്‍ സമ്മേളനം സംഘടിപ്പിച്ചു
- വേണുവിന്റെ മരണം; ‘എല്ലാ രോഗികളും ഒരുപോലെ, പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നൽകി’; പ്രതികരിച്ച് ഡോക്ടര്‍മാര്‍
Author: News Desk
തിരുവനന്തപുരം: പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി. ഇന്നലെ വൈകീട്ടാണ് ചാക്കോ പവാറിന് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണം. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്നത് ശരദ് പവാര്‍ തീരുമാനിക്കുമെന്ന് പിസി ചാക്കോ പറഞ്ഞു. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ എകെ ശശീന്ദ്രന്‍ വിഭാഗം പങ്കെടുത്തിരുന്നില്ല. പിസി ചാക്കോയുടെ നേതൃത്വം അംഗീകരിക്കാനാകില്ലെന്ന് ശശീന്ദ്രന്‍ വിഭാഗം നിലപാട് എടുത്തിരുന്നു. കഴിഞ്ഞ ദിവസം പിസി ചാക്കോ നിയോഗിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചുമതലയേല്‍ക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ എതിര്‍വിഭാഗം തടഞ്ഞിരുന്നു. സ്ഥാനമൊഴിയില്ലെന്ന നിലപാട് പ്രസിഡന്റ് ആട്ടുകാല്‍ അജി സ്വീകരിച്ചതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കസേരകള്‍ ഉള്‍പ്പെടെ എടുത്ത് തമ്മിലടിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.
ചെന്നൈ ∙ തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാൻ ഡിഎംകെ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും. മക്കൾ നീതി മയ്യത്തിൽനിന്നു കമൽഹാസൻ മത്സരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ മത്സരിക്കാൻ രംഗത്തിറങ്ങിയ കമലിനോട് പിന്മാറണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. പകരം ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേര്‍ അറസ്റ്റിൽ. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് പത്താം ക്ലാസുകരനെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ട് ബലമായി കാറിൽ കയറ്റി കൊണ്ടു പോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ഫെബ്രുവരി മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാരം വ്യാഴാഴ്ച അയോദ്ധ്യയിലെ സരയൂനദിയുടെ തീരത്ത് നടത്തുമെന്ന് അധികൃതർ അറിയിച്ചു.1992 മാർച്ച് ആറിനാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോദ്ധ്യയിൽ മുഖ്യപൂജാരിയായി ചുമതല ഏറ്റെടുത്തത്. അതേവർഷം ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ചതോടെ അന്നത്തെ രാംലല്ല വിഗ്രഹം ടെന്റിലേക്ക് മാറ്റി. പിന്നീട് 2020 മാർച്ച് 25നാണ് രാംലല്ല വിഗ്രഹം ടെന്റിൽ നിന്ന് മാറ്റിയത്. 28 വർഷത്തോളം ടെന്റിനകത്തുവച്ചാണ് ആചാര്യ സത്യേന്ദ്ര ദാസ് പൂജ നടത്തിയിരുന്നത്.
കോട്ടയം: കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിങ് കോളിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്ത കേസിൽ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. ഒന്നാം വർഷ വിദ്യാർഥികളെ മൂന്ന് മാസത്തോളം അതിക്രൂരമായി റാഗ് ചെയ്തുവെന്നാണ് പരാതി. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്. സംഭവത്തിൽ കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന തണലാണ് കുടുംബം എന്ന ക്യാംപയിനിന്റെ ഭാഗമായി റിഫ ഏരിയ ടീൻസ് മീറ്റ് സംഘടിപ്പിച്ചു. ഡോക്ടർ രഹ്ന ആദിൽ കൗമാരക്കാർ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. ഏത് പ്രതിസന്ധിയിലും ആദ്യമായി സമീപിക്കേണ്ടത് രക്ഷിതാക്കളെ ആണെന്നും അവരുടെ നിർദ്ദേശങ്ങൾ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഗുണകരമാകുമെന്നും അവർ പറഞ്ഞു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടി അബ്ദുൽ ഖയ്യൂമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഹന്നത് നൗഫൽ അധ്യക്ഷത വഹിച്ചു. നിദാൽ ഹമീദ് സ്വാഗതവും മുഹമ്മദ് റയാൻ സമാപനവും നടത്തി. ഹാരിസ്, യുനുസ് രാജ്, ഷാനി സക്കീർ, ബുഷ്‌റ റഹീം,സോന സകരിയ, സൗദ പേരാമ്പ്ര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് പിണറായി വിജയന്‍
തൃശ്ശൂര്‍: അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അമേരിക്കയുടെ ഈ നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് ശരീരം അനങ്ങാന്‍ പറ്റാത്ത അവസ്ഥ. ശുചിമുറിയില്‍ പോകുന്നതിന് ഉള്‍പ്പെടെ നിരങ്ങി പോകേണ്ടിവന്നുവെന്നാണ് അവര്‍ തന്നെ പറഞ്ഞത്. എന്തിനാണ് ഇത്തരത്തിലുള്ള ഒരു നില സ്വീകരിച്ചത്. അവര്‍ ക്രിമിനലുകള്‍ ഒന്നുമല്ലല്ലോ. ഇന്ത്യയോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവായിട്ട് വേണം ഇതിനെ കാണാന്‍. എന്നാല്‍ അതിനെ ആ രീതിയില്‍ കാണാന്‍ നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ക്ക് നട്ടെല്ലില്ലാതെ പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമേരിക്ക സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് പറയാനും അമേരിക്കയെ കുറ്റപ്പെടുത്താനും നമ്മുടെ രാജ്യത്തെ ഭരണാധികാരികളുടെ വിധേയത്വം അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമേരിക്ക സാധാരണ ആളുകളെ ഇങ്ങനെയാണ് കയറ്റി…
മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലും രാജാവിന്റെ പത്‌നിയും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്‌മെന്റ് (എന്‍.ഐ.എ.ഡി) ഉപദേശക സമിതി പ്രസിഡന്റുമായ സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ പിന്തുണയോടെയും ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോ ഫെബ്രുവരി 20 മുതല്‍ 23 വരെ സാഖിറിലെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈന്‍ ഹാില്‍ നടക്കും. https://youtu.be/t6SaFnTUbgY ആഗോള കര്‍ഷിക മേഖലയോടും പാരിസ്ഥിതിക സുസ്ഥിരതയോടുമുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന രാജ്യത്തെ പ്രധാന കാര്‍ഷിക പരിപാടിയാണ് പ്രദര്‍ശനമെന്ന് എന്‍.ഐ.എ.ഡി. സെക്രട്ടറി ജനറല്‍ ഷെയ്ഖ മാരം ബിന്‍ത് ഈസ അല്‍ ഖലീഫ പറഞ്ഞു. 16 ബഹ്‌റൈന്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെയുളള ദേശീയ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കുമെന്ന് ഷെയ്ഖ മാരം പറഞ്ഞു. സൗദിയിലെ കാര്‍ഷിക മേഖലയുടെ ഗണ്യമായ വികസനം പ്രതിഫലിപ്പിക്കുന്ന പ്രാദേശിക കാര്‍ഷികോല്‍പന്നങ്ങളുടെ വിശാലമായ ശ്രേണി ഇവിടെ പ്രദര്‍ശിപ്പിക്കും. ബഹ്‌റൈന്‍ കര്‍ഷകരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അന്താരാഷ്ട്ര വേദിയില്‍ ബഹ്‌റൈന്‍ കാര്‍ഷിക മേഖലയുടെ…
കൊച്ചി: ചെറിയ സിനിമകളോട് സെൻസർ ബോർഡ് സ്വീകരിക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലായെന്ന് സംവിധായകൻ അനുറാം പറഞ്ഞു. തൻ്റെ പുതിയ ചിത്രമായ മറുവശത്തിൻ്റെ റിലീസ് പ്രഖ്യാപിക്കാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അനുറാം. വലിയ സിനിമകളെ തലോടി വിടുകയും ചെറിയ സിനിമകളെ വെട്ടിമുറിക്കുകയും ചെയ്യുന്ന സെൻസർ ബോർഡ് നയം ശരിയല്ല. സെൻസർ ബോർഡിൻ്റെ കത്തിക്ക് ഇരയായ ചിത്രമാണ് എൻ്റെ പുതിയ ചിത്രം മറുവശംനല്ലൊരു ബഡ്ജറ്റിൽ തുടങ്ങാൻ ആഗ്രഹിച്ച ചിത്രമായിരുന്നു മറുവശം എന്നാൽ അവസാനം പ്രൊഡ്യൂസർ പിന്മാറിയപ്പോൾ സുഹൃത്തുക്കൾ സഹായിച്ചു കുറച്ചു ക്യാഷ് സ്വരൂപിച്ചു ആദ്യം പ്ലാൻ ചെയ്തതിന്റെ എത്രെയോ അളവ് താഴെ നിൽക്കുന്ന ഷൂട്ട് ബഡ്ജറ്റിൽ സിനിമ ചെയ്തു എടുക്കേണ്ടി വന്നു.കണ്ടന്റ് ശക്തമാണ് എന്ന വിശ്വാസം തന്നെയാണ് അതിനുള്ള ധൈര്യം തന്നത്. പടം പൂർത്തീകരിച്ചു എങ്ങനെ എങ്കിലും സെൻസറിൽ എത്തിച്ചപ്പോൾ സിനിമയുടെ കഥാഗതിയിൽ ഏറ്റവും അത്യാവശ്യം ഉള്ള സ്ഥലത്ത് മാത്രം വന്നു പോകുന്ന വയലൻസ് പ്രശ്നമായി.A സർട്ടിഫിക്കറ്റ് മതി ഞങ്ങൾക്ക്…
ന്യുഡല്‍ഹി: കുംഭമേളയെ തുടര്‍ന്ന് പ്രയാഗ് രാജില്‍ അനുഭവപ്പെടുന്ന തീവ്ര ഗതാഗത കുരുക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്.കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ 300 കിലോമീറ്റര്‍ നീളമുള്ള ഗതാഗത കുരുക്കില്‍ അകപ്പെട്ടു കിടക്കുകയാണ്. ഇതാണോ വികസിത ഭാരതമെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ‘ഗതാഗതം നിയന്ത്രിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. ഭൂമിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യമാണുള്ളത്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരാണ് യുപിയില്‍ ഉള്ളതെന്ന് അവര്‍(ബിജെപി) പറയുന്നു. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഡബിള്‍ മണ്ടത്തരങ്ങളാണ് ചെയ്യുന്നത്’- അഖിലേഷ് യാദവ് പറഞ്ഞു വാഹനങ്ങള്‍ മണിക്കൂറുകളോളം പ്രയാഗ് രാജ് റോഡില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രയാഗ് രാജ്, അയോധ്യ, കാശി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതകളിലാണ് ഗതാഗതകുരുക്കില്‍ ജനങ്ങള്‍ വലയുന്നത്. ഗതാഗതകുരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാറില്‍ ഉറങ്ങേണ്ടി വന്നെന്ന് അയോധ്യയില്‍ നിന്നെത്തിയ ഒരു ഭക്തന്‍ പ്രതികരിച്ചു. രാത്രി 7 മണി മുതല്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടെന്നും ജനങ്ങളുടെ ക്ഷമയില്ലായ്മ കാര്യങ്ങള്‍…
