- ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി സ്വർണ്ണ മെഡലുകൾ നേടി
- ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്ക്ക് ഇനി പുതിയ ഭരണാധികാരികള്; തിരുവനന്തപുരത്തടക്കം ആറു കോര്പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില് പുഷ്പാര്ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്
- ചലച്ചിത്ര പ്രേമികളുടെ മനംകവര്ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
Author: News Desk
IYC ഇന്റർനാഷണൽ ബഹ്‌റൈൻ മുഹ്‌റഖ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പും പക്ഷാഘാതത്തെക്കുറിച്ചും മറ്റു ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ക്യാമ്പിൽ പ്രശസ്ത ന്യൂറോളജി വിദഗ്ധൻ ഡോ :രൂപ്ചന്ദ് ക്ലാസുകൾ നയിച്ചു. പക്ഷാഘാതം വന്നാൽ മൂന്ന് മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകഥയെ ക്കുറിച്ചും ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി രോഗങ്ങളെ എങ്ങനെ തടയാൻ കഴിയും എന്നും അദ്ദേഹം വിശദീകരിച്ചു. ജീവിത ശൈലീ രോഗങ്ങളെ നിർണ്ണയിക്കുന്ന വിവിധ പരിശോധനകൾ ക്യാമ്പിൽ സൗജന്യമായിരുന്നു. ഐ വൈ സി മെഡിക്കൽ വിംഗ് കൺവീനർ അനസ് റഹീം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഐ വൈ സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിക്കുകയും ഐ വൈ സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ ഐ വൈ സി ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം,ഒഐസിസി ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു,ഒഐസിസി ഗ്ലോബൽ…
മാനന്തവാടി: വയനാട്ടിലെ പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നത്.ഒരു മല ഏറക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. അടുത്ത മലയിലേക്ക് തീ വ്യാപിച്ചിട്ടുണ്ട്. പുൽമേടാണ് കത്തിയത്. തീ അതിവേഗം താഴേക്കും പടരുകയാണ്.ഏതാനും കുടുംബങ്ങൾ മലയുടെ താഴ്ഭാഗത്ത് താമസിക്കുന്നുണ്ട്. താഴേക്ക് തീ എത്തിയാൽ വൈകാതെ ജനവാസ കേന്ദ്രത്തിലെത്തും. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കടുത്ത ചൂടിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. തീ വളരെ വേഗത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.പഞ്ചാരക്കൊല്ലിയിലെ കാടിനാണ് തീ പിടിച്ചത്. കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സ്ഥലമാണിത്.
തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് ഫെബ്രുവരി 18ന് സമ്മാനിക്കും. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിലെ ശാർക്കര മൈതാനത്ത് നടക്കുന്ന പ്രേംനസീർ സ്മൃതി സായാഹ്നം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയ പുരസ്കാരം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഷീലയ്ക്ക് സമ്മാനിക്കും. അടൂർ പ്രകാശ് എം.പി. പ്രശസ്തി പത്രം കൈമാറും. എം.എൽ.എമാരായ വി. ശശി, അഡ്വ. വി. ജോയി, ഒ.എസ്. അംബിക, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ , സാഹിത്യകാരൻ ഭാസുരചന്ദ്രൻ, അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ. സുഭാഷ്, കൺവീർ അഡ്വ. എസ്.വി. അനിലാൽ തുടങ്ങിയവർ പങ്കെടുക്കും.
ബഹ്‌റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് എൽ.എം.ആർ.എ. 6 മാസത്തെ വർക്ക് പെർമിറ്റ് ഓപ്ഷൻ പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈനിൽ താമസിക്കുന്നവരും വാണിജ്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായ പ്രവാസി തൊഴിലാളികൾക്കായിലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 6 മാസത്തെ വർക്ക് പെർമിറ്റ് ഓപ്ഷൻ പ്രഖ്യാപിച്ചു.നിലവിലുള്ള ഒരു വർഷത്തെയും രണ്ടു വർഷത്തെയും പെർമിറ്റ് ഓപ്ഷനുകൾ ചേർത്ത് ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കാനും വിപണി നിർദ്ദേശങ്ങളും ആവശ്യങ്ങളും നിറവേറ്റാനും ലക്ഷ്യംവെച്ചാണ് ഈ തീരുമാനം.ഇത് നിലവിൽ ബഹ്‌റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് മാത്രമുള്ളതാണെന്നും വിദേശത്തുനിന്നുള്ള പുതിയ റിക്രൂട്ട്‌മെന്റിന് ഇത് ബാധകമല്ലെന്നും എൽ.എം.ആർ.എ. വ്യക്തമാക്കി. വാണിജ്യ മേഖലയിലേക്കുള്ള പുതിയ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുറയ്ക്കുക, രാജ്യത്തെ നിലവിലുള്ള തൊഴിൽ ശക്തിയിൽനിന്ന് പ്രയോജനം നേടാൻ ബിസിനസ് ഉടമകൾക്ക് ട്രയൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുക തുടങ്ങിയ തൊഴിൽ വിപണിയിലെ നിരവധി നിയന്ത്രണ ലക്ഷ്യങ്ങൾ ഈ നടപടിയിലൂടെ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.തൊഴിലാളികളുടെ നിലവാരത്തെ അടിസ്ഥാനമാക്കി അവരുടെ കാര്യക്ഷമതയും അനുയോജ്യതയും വിലയിരുത്താൻ ഇതുവഴി തൊഴിലുടമകൾക്ക് സാധിക്കും. ഇത് ആത്യന്തികമായി വിജയസാധ്യത വർദ്ധിപ്പിക്കുകയും പ്രവർത്തന ചെലവുകൾ കുറയ്ക്കുകയും ചെയ്യും. സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്താനും കൂടുതൽ സുസ്ഥിരത കൈവരിക്കാനും…
ഹിമാചൽപ്രദേശ് സബോർഡിനേറ്റ് ലെജിസ്‌ലേഷൻ കമ്മിറ്റി അംഗങ്ങളൾ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെ സന്ദർശിച്ചു. ഡെപ്യൂട്ടി സ്പീക്കർ വിനയ് കുമാർ, എംഎൽഎമാരായ റീന കശ്യപ്, വിനോദ് സുൽത്താൻപുരി, കമ്മിറ്റി സ്റ്റാഫുകൾ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. നിയമസഭയുടെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്പീക്കറുമായി വിശദമായി ചർച്ച ചെയ്തു. ഇരു സഭകളുടെയും നടപടിക്രമങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ പരസ്പരം പങ്കുവെച്ചു. ഈ കൂടിക്കാഴ്ച ഇരു സംസ്ഥാനങ്ങളുടെയും നിയമസഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്രദമായി എന്ന് സ്പീക്കർ പറഞ്ഞു. സന്ദർശനത്തിന് എത്തിയ ഹിമാചൽപ്രദേശ് നിയമസഭാ സംഘത്തിനെ സ്പീക്കർ ആദരിച്ചു.
മനാമ: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി രാജേഷ് ശശിധരൻ (46) ഹൃദായാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ഐബെല്ല ഇന്റീരിയർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഗോവിന്ദൻ ആചാരി ശശിധരൻ. മാതാവ്: ഓമന ശശിധരൻ. ഭാര്യ: സിനി രാജേഷ്. ഒരു മകനുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ പ്രതിഭ ഹെൽപ്‌ലൈനും കമ്പനിയും സഹകരിച്ചു നടത്തിവരുന്നു.
തിരുവനന്തപുരം: പീഡനക്കേസില് നടന് സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് പൊലീസ്. സിനിമയില് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലില് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന കേസില് ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ഉടന് കുറ്റപത്രം കോടതിയില് സമര്പ്പിക്കും. 2016 ജനുവരി 28ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില് വെച്ചാണ് പീഡിപ്പിച്ചത്. യുവനടി ഹോട്ടലില് എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ട്. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകള് ഉണ്ടെന്ന് കുറ്റപത്രത്തില് പറയുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. തിരുവനന്തപുരത്തെ ഹോട്ടലില് വെച്ച് സിനിമയില് അഭിനയിക്കാന് അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്ന്ന് നടത്തിയ അന്വേഷണത്തില് ചില സാഹചര്യത്തെളിവുകള് കണ്ടെത്തിയിരുന്നു. കേസില് കര്ശന ഉപാധികളോടെ സിദ്ധിഖിന് മുന്കൂര് ജാമ്യം അനുവദിച്ചിരുന്നു.
കൊച്ചി: മത വിദ്വേഷ പരാമര്ശത്തില് ബിജെപി നേതാവ് പിസി ജോര്ജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി. പരാമര്ശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കേസില് പി സി ജോര്ജിന്റെ മുന്കൂര് ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. മറ്റന്നാള്‍ കോടതി വിധി പ്രസ്താവിക്കും. പ്രസംഗമല്ലെന്നും, ചാനല് ചര്ച്ചയ്ക്കിടെ അബദ്ധത്തില് വായില് നിന്നും വീണുപോയ വാക്കാണെന്നും, അപ്പോള് തന്നെ അബദ്ധം തിരിച്ചറിഞ്ഞ് മാപ്പു പറഞ്ഞുവെന്നും പിസി ജോര്ജ് കോടതിയെ അറിയിച്ചു. താന്‍ നടത്തിയ പരാമര്ശത്തിന്റെ പേരില് ഒന്നും സംഭവിച്ചില്ല. എല്ലാവരും ചിരിച്ചതേയുള്ളൂവെന്നും പിസി ജോര്ജ് കോടതിയില് പറഞ്ഞു. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് മുമ്പത്തെ കേസില് പിസി ജോര്ജിന് ജാമ്യം അനുവദിച്ചപ്പോള്, ഇത്തരം പരാമര്ശങ്ങള് മേലില് പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച്, വീണ്ടും പരാമര്ശം നടത്തിയല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് അബദ്ധത്തില് പറഞ്ഞതാണെന്ന് പിസി ജോര്ജ് വിശദീകരിച്ചത്. പി സി ജോര്ജിന്റേത് അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമാണെന്ന് ജസ്റ്റിസ് പി വി…
മനാമ: ബഹ്റൈനിലെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. സാഖിറിൽ വെച്ച് നടന്ന ചടങ്ങിൽ നൂറിലേറെ അംഗങ്ങൾ പങ്കെടുത്തു. അംഗങ്ങൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കൂടാതെ പാക്ട് കലാകാരന്മാർ ഒരുക്കിയ സംഗീത വിരുന്നും വനിത വിഭാഗം നടത്തിയ കലാ പരിപാടികളും ഹൃദ്യമായിരുന്നു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാക്ട് ഭാരവാഹികളായ സുഭാഷ് മേനോൻ, ജഗദീഷ് കുമാർ, രാംദാസ് നായർ, അനിൽ കുമാർ, സൽമാനുൽ ഫാരിസ്, ഉഷ സുരേഷ്, അശോക് മണ്ണിൽ, വിനോദ് ഏറാത്ത്, രാമനുണ്ണി കോടൂർ തുടങ്ങിയവർ നേതൃത്വം നൽകി. ട്രഷറർ മൂർത്തി നൂറണി നന്ദി പ്രകാശിപ്പിച്ചു
പാലക്കാട്: പന്നിയങ്കര ടോള് പ്ലാസയില് ഇന്ന് മുതല് പ്രദേശവാസികളുടെ വാഹനങ്ങളില് നിന്നും ടോള് പിരിക്കാനുള്ള തീരുമാനം മാറ്റി. പ്രതിഷേധത്തെ തുടര്ന്ന് പ്രദേശവാസികളില് നിന്ന് ഫെബ്രുവരി 28 വരെ ടോള് പിരിക്കില്ലെന്ന് ടോള് കമ്പനി അറിയിച്ചു. ഈ മാസം 28ന് നടക്കുന്ന ചര്ച്ചയ്ക്ക് ശേഷം തുടര്നടപടികള് സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. പന്നിയങ്കര ടോള് പ്ലാസയില് പ്രദേശവാസികളുടെ വാഹനങ്ങളില് നിന്നും ഫെബ്രുവരി 17 മുതല് ടോള് പിരിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്ന്ന പശ്ചാത്തലത്തിലാണ് മാറ്റം. ആറ് പഞ്ചായത്തുകളിലെ ജനങ്ങളില് നിന്നും സ്കൂള് വാഹനങ്ങളില് നിന്നും ടോള് പിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സൗജന്യം തുടരണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതി പന്നിയങ്കര ടോള് പ്ലാസയ്ക്ക് മുന്പില് പ്രതിഷേധ സമരം നടത്തി. ടോള് പിരിച്ചാല് തടയുമെന്നും ഭാരവാഹികള് മുന്നറിയിപ്പ് നല്കി. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 28 വരെ ടോള് പിരിക്കില്ലെന്ന് ടോള് കമ്പനി അറിയിച്ചത്. വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, വ്യാപാരി സംരക്ഷണ സമിതി, സ്കൂള്…
