Author: News Desk

ന്യൂഡല്‍ഹി: ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുമായി ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡ്. സോണിയാ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുലിനൊപ്പം ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാതെ ജന്‍പഥ് വസതിയുടെ പിന്‍വശത്തെ ഗേറ്റ് വഴി തരൂര്‍ മടങ്ങി. മൂന്ന് വര്‍ഷത്തിനുശേഷമാണ് രാഹുല്‍ – തരൂര്‍ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമായി. കൂടിക്കാഴ്ചയില്‍ തരൂര്‍ ദേശീയ നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചു. പരാമര്‍ശങ്ങളില്‍ തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു. കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് തരൂരിനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്. ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദേശീയനേത്യത്വത്തിന്റെ ഇടപെടല്‍. ന്യൂ ഇന്ത്യന്‍…

Read More

തിരുവനന്തപുരം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (ന്യൂ പ്രോഗ്രാം ഫോര്‍ റിമ്യൂവല്‍ ഓഫ് അണ്‍യൂസ്ഡ് ഡ്രഗ്‌സ്) എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാന്‍ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.ഉപയോഗയോഗ്യമല്ലാത്ത മരുന്നുകളുടെ അശാസ്ത്രീയമായ…

Read More

മലപ്പുറം: എതിരെ വന്ന ബസ് ബൈക്കിൽ തട്ടി റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വാണിയമ്പലം സ്വദേശി സിമി വർഷ (23) തല്‍ക്ഷണം മരിച്ചു. ഭർത്താവ് വിജേഷിനെ (29) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടം. വിജേഷും ഭാര്യ സിമി വർഷയും ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ മഞ്ചേരിയിലേക്ക് മൊബൈൽ ഫോൺ വാങ്ങാന്‍ പോകുകയായിരുന്നു. പൂന്തോട്ടത്ത് വച്ച് എതിരെ വന്ന ബസില്‍ തട്ടി ബൈക്ക് മറിഞ്ഞു. തുടർന്ന് സിമി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു. ഭർത്താവിന് നിസാര പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരിയിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Read More

മാനന്തവാടി: വയനാട്ടിലെ പിലാക്കാവ് കമ്പമലയിൽ വീണ്ടും കാട്ടുതീ. സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ആരെങ്കിലും തീയിട്ടതാണോ എന്ന് സംശയമുയരുന്നുണ്ട്.ഇന്നലെ കാട്ടുതീയുണ്ടായ സ്ഥലത്തോടു ചേർന്നാണ് ഇന്നും കാട്ടുതീയുണ്ടായത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മലയുടെ മുകളിൽ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വനം വകുപ്പിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.ഇന്നലെയും ഇതേ സ്ഥലത്ത് തീപിടിച്ചിരുന്നു. വനം വകുപ്പും അഗ്നിരക്ഷാ സേനയും ചേർന്ന് നാലു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. വീണ്ടും ഇതേ സ്ഥലത്തു തീപിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. സ്വാഭാവികമായുണ്ടായ തീയല്ല എന്നാണ് നോർത്ത് വയനാട് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ പറഞ്ഞത്. വനാതിർത്തിയിൽനിന്ന് ഏറെ മാറി ഉൾവനത്തിലെ പുൽമേടുകളാണ് കത്തിയത്. സ്വമേധയാ കാട്ടുതീയുണ്ടാകേണ്ട സമയമായിട്ടില്ല. സ്വമേധയാ കത്താനുള്ള സാധ്യതയുമില്ല. ആരെങ്കിലും തീയിട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു.കടുവ യുവതിയെ കൊന്നുതിന്ന പഞ്ചാരക്കൊല്ലിക്കു സമീപത്തെ വനത്തിലാണ് തീപിടിത്തമുണ്ടായത്. കടുവയുടെ ആക്രമണത്തെത്തുടർന്ന് പിലാക്കാവിൽ വലിയ പ്രതിഷേധം നടന്നിരുന്നു. കടുവ പ്രശ്നവുമായി ബന്ധപ്പെട്ടാണോ തീപിടിത്തമുണ്ടായതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സാധാരണ വേനൽ…

Read More

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ (ബി.ഡി.എഫ്) പുതിയ സൈനിക കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി.ഡി.എഫ്. ഹ്യൂമൻ റിസോഴ്‌സസ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അലി ബിൻ റാഷിദ് അൽ ഖലീഫ പങ്കെടുത്തു. ബി.ഡി.എഫ്. സ്ഥാപിതമായതിന്റെ 57-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സൈനിക കേന്ദ്രം ഉദ്ഘാടനം ചെയ്തത്.ഷെയ്ഖ് അലി ബിൻ റാഷിദ് കേന്ദ്രത്തിന്റെ വിവിധ വിഭാഗങ്ങൾ വീക്ഷിച്ചു. ബി.ഡി.എഫിന്റെ നേട്ടങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ബി.ഡി.എഫിന്റെ നൂതന സൈനിക സംവിധാനങ്ങളുടെയും ആധുനിക സൗകര്യങ്ങളുടെയും തുടർച്ചയായ പുരോഗതിയും വികസനവും അദ്ദേഹം വിവരിച്ചു. സായുധ സേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അചഞ്ചലമായ പിന്തുണയും കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ തുടർനടപടികളുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ബി.ഡി.എഫ്. കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ…

Read More

മനാമ: ബഹ്റൈനിലെ അഅലി പ്രദേശത്ത് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയുടെ വീതി കൂട്ടൽ പ്രവൃത്തി നടക്കുന്നതു കാരണം വടക്കോട്ട് മനാമയിലേക്കുള്ള ഒന്നും രണ്ടും വരികൾ ഘട്ടം ഘട്ടമായി അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.ഫെബ്രുവരി 21ന് പുലർച്ചെ ഒരുമണി മുതൽ ഫെബ്രുവരി 23 ഞായറാഴ്ച പുലർച്ചെ അഞ്ചുമണി വരെയായിരിക്കും അടച്ചിടുക.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Read More

സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എസ്ഐഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും എസ്എഫ്ഐ ചോരയില്‍ മുക്കി. ബയോടെക്നോളജി ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥി ബിന്‍സ് ജോസിനെ എസ്എഫ്ഐയുടെ ഇടിമുറിയിലിട്ട് മര്‍ദിച്ച് അവശനാക്കി. ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജില്‍ നടന്നതും അതിക്രൂരമായ റാഗിംഗാണ്. അറസ്റ്റിലായവര്‍ ഇടത് സംഘടനയുടെ ഭാരവാഹികളും എസ്എഫ്ഐ പ്രവര്‍ത്തകരുമാണ്. എന്നാല്‍ പതിവുപോലെ പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രിനിവാസനെ അടിച്ചുവീഴ്ത്തിയതിനെ ഇപ്പോഴും ന്യായീകരിക്കുന്ന എസ്എഫ്ഐയുടെ…

Read More

ബെംഗളൂരു: ബന്നാര്‍ഘട്ടയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28), മലപ്പുറം സ്വദേശി അര്‍ഷ് പി. ബഷീര്‍ (23) എന്നിവരാണ് മരിച്ചത്. നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ പി.എം ബഷീറിന്‍റെ മകനാണ്‌ അര്‍ഷ്. എം.ബി.എ.വിദ്യാര്‍ഥിയാണ് അര്‍ഷ്. ഷാഹൂബ് ബെംഗളുരുവില്‍ ജോലി ചെയ്യുകയാണ്. കാറിലുണ്ടായിരുന്ന മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

Read More

തൃശ്ശൂര്‍: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് അന്തരിച്ചു. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകീട്ട് പാലക്കാട്ട് കെ.എസ്.ആര്‍.ടി.സി.ക്കടുത്ത് ഡി.പി.ഒ. റോഡിലെ ‘റിട്രീറ്റ്’ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കാരിക്കും. 1958-ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളേജ് മൈതാനത്ത് മൈസൂരുവിനെതിരേ കളിക്കുമ്പോള്‍ ഓപ്പണ്‍ ചെയ്ത് അവസാനംവരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്. 17 മത്സരങ്ങളിലായി 30 ഇന്നിങ്‌സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. പിന്നീട് കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു.

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷികൾ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണ സംഗമവും, ഏരിയ കൺവെൻഷനും ഫെബ്രുവരി 21 ന് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും. 2019 ഫെബ്രുവരി 17 നാണ് കാസറഗോഡ് വെച്ച് ഇവർ കൊല്ലപ്പെട്ടത്. നാട്ടിലെ സാമൂഹിക, രാഷ്ട്രീയ, വിദ്യഭ്യാസ മേഖലകളിൽ നന്മയിലധിഷ്ട്ടിതമായി ഒട്ടേറെ കാര്യങ്ങൾ ചെയ്ത ഇവരെ രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ അക്രമകാരികൾ കൊല്ലപ്പെടുത്തുകയായിരുന്നു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ഉദുമ മുൻ എം എൽ എ യും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ പ്രതികൾ ആണെന്ന് വിചാരണ കോടതി വിധിച്ചിട്ടുണ്ട്. ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരടക്കമുള്ളവർ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഇ കെ, സെക്രട്ടറി കെഫിലി ചേറ്റുവ, ട്രെഷറർ അബ്ദുൽ സലീം അറിയിച്ചു.

Read More