- കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്റബ്’ തുടങ്ങുന്നു
- യാത്രക്കാരുടെ നിയമ ലംഘനം: വിമാനതാവളത്തിൽ കസ്റ്റംസിന്റെ പരിശോധന ശക്തമാക്കുന്നു
- സൂര്യചിത്ര ഫിലിം ഡയറക്ടറിയുടെ പന്ത്രണ്ടാപ്പതിപ്പ് വിപണിയിൽ
- വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
- കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
- എസ്ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി
- ഗാർഹിക മാലിന്യ സംസ്കരണം: എസ്.സി.ഇയും സാമൂഹിക വികസന മന്ത്രാലയവും സംയുക്ത ശിൽപശാല നടത്തി
- ആറാമത് ലോക സംരംഭക നിക്ഷേപ ഫോറത്തിന് നാളെ തുടക്കം
Author: News Desk
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിനെത്തിയ പാര്‍ട്ടി എം.പിമാരായ ഡെറിക് ഒബ്രയാനും മഹുവ മൊയ്ത്രയും പി.വി. അന്‍വറിനോടൊപ്പം ഇന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വസതിയിൽ സന്ദര്‍ശിച്ചു.രാവിലെ ഒമ്പതോടെയാണ് ടി.എം.സി. നേതാക്കള്‍ പാണക്കാട്ടെത്തിയത്. തുടര്‍ന്ന് തങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സൗഹൃദ സംഭാഷണമാണ് നടത്തിയതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം സാദിഖലി തങ്ങള്‍ പറഞ്ഞു. തൃണമൂലിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തൃണമൂല്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും കേരളത്തില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ യു.ഡി.എഫ്. ആലോചിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സാദിഖലി തങ്ങള്‍ മറുപടി നൽകി.
പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു
രാജാക്കാട്(ഇടുക്കി): പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. നൂറടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പന്നിയാർകുട്ടി പള്ളിക്ക് സമീപം റോഡിന് വീതി കുറഞ്ഞ, കുത്തനെ ഇറക്കമുള്ള പ്രദേശത്താണ് അപകടം നടന്നത്. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55) ഭാര്യ റീന ( 48) ജീപ്പ് ഓടിച്ചിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു അപകടം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ മൂന്നുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും വഴി മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അബ്രാഹാമിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. മരണപ്പെട്ട റീന, ഒളിമ്പ്യൻമാരായ കെ.എം.ബീനമോളുടെയും കെ.എം.ബിനുവിന്റെയും മൂത്തസഹോദരിയാണ്.
ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതിയും കൈയൊഴിഞ്ഞതോടെ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നാണ് വിവരം. മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു. മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പി.സി. ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി.…
കൊച്ചി: കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിൽ ബഹ്‌റൈൻ പ്രതിനിധി സംഘത്തെ നയിച്ച് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റു പങ്കെടുത്തു.ഉദ്ഘാടന സെഷനിൽ, വിവിധ മേഖലകളിൽ വളർന്ന ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായതും ചരിത്രപരമായതുമായ ബന്ധത്തെ പരാമർശിച്ചുകൊണ്ട് മന്ത്രി മുഖ്യപ്രഭാഷണം നടത്തി.ഇരു രാജ്യങ്ങളുടെയും നേട്ടത്തിനായി നവീകരണവും സംരംഭകത്വവും വളർത്തിയെടുക്കുന്നതിൽ, പ്രത്യേകിച്ച് ഈ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. 100% വിദേശ ഉടമസ്ഥാവകാശം, ലളിതമാക്കിയ വാണിജ്യ നടപടിക്രമങ്ങൾ, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ ബിസിനസ് സൗഹൃദ നയങ്ങൾ അദ്ദേഹം വിശദീകരിച്ചു.പ്രാദേശിക, ആഗോള വിപണികളിൽ പ്രവേശനം നേടുന്നതിനായി ബഹ്‌റൈൻ വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളും സ്വതന്ത്ര വ്യാപാര കരാറുകളും പ്രയോജനപ്പെടുത്താൻ കേരളത്തിലെ സംരംഭകരെയും നിക്ഷേപകരെയും മന്ത്രി ക്ഷണിച്ചു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, കേരള വ്യവസായ- നിയമ മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി…
മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 67 പേര് രക്തം ദാനം ചെയ്തു. ഇടപ്പാളയം പ്രസിഡണ്ട് വിനീഷ് കേശവൻ, സെക്രട്ടറി ഷമീല, ട്രെഷറർ ശിവ പ്രസാദ്, ഹെൽപ് ഡസ്‌ക്ക് കൺവീനർ രതീഷ് സുകുമാരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശാഹുൽ, ഫൈസൽ അനോടിയിൽ, മുരളീധരൻ, ബിഡികെ ചെയർമാൻ കെ. ടി സലിം, പ്രസിഡന്റ് റോജി ജോൺ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർ നിതിൻ ശ്രീനിവാസ്, സുനിൽ മനവളപ്പിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അസീസ് പള്ളം, ഗിരീഷ് കെ വി, പ്രസാദ്, സെന്തിൽ എന്നിവർ നേതൃത്വം നൽകി.
അന്താരാഷ്ട്ര തർക്ക പരിഹാര സഹകരണം മെച്ചപ്പെടുത്താൻ ബഹ്‌റൈനും ഐ.സി.എസ്.ഐ.ഡിയും ധാരണാപത്രം ഒപ്പുവെച്ചു
മനാമ: ബഹ്‌റൈൻ കൗൺസിൽ ഫോർ ദി ഡെവലപ്‌മെന്റ് ഓഫ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ ഡിസ്‌പ്യൂട്ട് റെസല്യൂഷൻ മെക്കാനിസവും ലോക ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമായ ഇന്റർനാഷണൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ഡിസ്‌പ്യൂട്ട്‌സും (ഐ.സി.എസ്.ഐ.ഡി) അന്താരാഷ്ട്ര തർക്ക പരിഹാരത്തിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ബഹ്‌റൈൻ കൗൺസിൽ ഫോർ ദി ഡെവലപ്‌മെന്റ് ഓഫ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ ഡിസ്‌പ്യൂട്ട് റെസല്യൂഷൻ മെക്കാനിസത്തിന്റെ സെക്രട്ടറി ജനറൽ മാരികെ പോൾസണും ഐ.സി.എസ്.ഐ.ഡി. സെക്രട്ടറി ജനറലും ലോക ബാങ്ക് വൈസ് പ്രസിഡന്റുമായ മാർട്ടിന പോളസെക്കുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിനും അറിവ് കൈമാറുന്നതിനുമുള്ള ഒരു സംവിധാനം സ്ഥാപിക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. പോളസെക്കിന്റെ ആദ്യ മേഖലാ സന്ദർശനത്തിനിടെയാണ് ബഹ്‌റൈനിൽ ഒപ്പുവെക്കൽ നടന്നത്. അന്താരാഷ്ട്ര തർക്ക പരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ബഹ്‌റൈനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ഐ.സി.എസ്.ഐ.ഡിയുടെ താൽപര്യം അവർ പരാമർശിച്ചു. അതിർത്തി കടന്നുള്ള തർക്ക പരിഹാരത്തിൽ ബഹ്‌റൈന്റെ പങ്ക് വർദ്ധിപ്പിക്കുന്നതിലും അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിലും ഒരു…
കോഴിക്കോട്: വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി ചോറോട് ഗേറ്റിനു സമീപം ചെറുവട്ടാങ്കണ്ടി അൻസാർ മഹലിൽ നിസ മെഹക്കാണ് (13) മരിച്ചത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ മാതാവ് കണ്ടത്.ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ പ്രവർത്തനത്തിനും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, പതിമൂന്നാമത് സമൂഹ വിവാഹം സാഖിറിലെ ബഹ്‌റൈൻ സർവകലാശാലയിൽ നടന്നു.ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി (ആർ.എച്ച്.എഫ്) സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ 2,020 ദമ്പതികൾ പങ്കെടുത്തു. ബഹ്‌റൈനിലെ ഏറ്റവും വലിയ സമൂഹ വിവാഹമായിരുന്നു ഇത്.ബഹ്‌റൈൻ യുവജനങ്ങളെ സ്ഥിരതയുള്ള കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ പിന്തുണച്ചതിന് ആർ.എച്ച്.എഫിന്റെ ഓണററി പ്രസിഡന്റ് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഷെയ്ഖ് നാസർ നന്ദി പറഞ്ഞു.ബഹ്‌റൈൻ-യുഎഇ ബന്ധങ്ങളെയും സാമൂഹിക സംരംഭങ്ങൾക്ക് യു.എ.ഇ. നൽകുന്ന സംഭാവനകളെയും അദ്ദേഹം പരാമർശിച്ചു. നവദമ്പതികൾക്ക് ആശംസകളും നേർന്നു.മാനുഷിക സംരംഭങ്ങളെ പിന്തുണച്ചതിന് ബഹ്‌റൈനും യു.എ.ഇ. നേതൃത്വത്തിനും ആർ.എച്ച്.എഫ്. സെക്രട്ടറി ജനറൽ ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ…
മനാമ: ബഹ്‌റൈനിലെ കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്‌റൈൻ ഈ വർഷത്തെ രണ്ടാമത്തെ പ്രഭാതഭക്ഷണ വിതരണ പരിപാടി ഫെബ്രുവരി 21-ന് വിജയകരമായി സംഘടിപ്പിച്ചു. പ്രഭാതഭക്ഷണ കിറ്റുകൾ ഗുദേബിയ, ബുസൈറ്റീൻ, ബുദ്ധയ, ട്യൂബ്ലി, ജൂഫൈർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലായി ടീം ശ്രേഷ്ഠയുടെ അംഗങ്ങൾ തന്നെ വിതരണം ചെയ്തു.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഓരോ മാസവും ഈ സേവനം തുടരുമെന്ന് ടീം ശ്രേഷ്ഠ ബഹ്‌റൈൻ അറിയിച്ചു. വരും മാസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സംരംഭം വ്യാപിപ്പിക്കാനുളള പദ്ധതിയും ശ്രേഷ്ഠ അറിയിച്ചു. വരുന്ന റമദാൻ മാസത്തിൽ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുമെന്നും അറിയിക്കുകയുണ്ടായി.പരിപാടിയിൽ സഹകരിച്ച എല്ലാ കുടുംബങ്ങങ്ങളോടും ടീം ശ്രേഷ്ഠ ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
മനാമ: ഇസ്ലാമിക ഐക്യത്തിനും പൊതുവായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ക്രിയാത്മക ഇടപെടലിനും ആഹ്വാനം ചെയ്തുകൊണ്ട് ഇൻട്രാ-ഇസ്ലാമിക് ഡയലോഗ് കോൺഫറൻസ് സമാപിച്ചു.സമ്മേളനത്തിന്റെ രക്ഷാകർതൃത്വത്തിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെയും പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് ബഹ്‌റൈനെയും പങ്കെടുത്തവർ അഭിനന്ദിച്ചു. അൽ അസ്ഹർ അൽ ഷെരീഫിന്റെ ഗ്രാൻഡ് ഇമാമും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിന്റെ ചെയർമാനുമായ ഡോ. അഹമ്മദ് അൽ തയ്യിബിന്റെ ആതിഥ്യമര്യാദയ്ക്കും സംഘാടനത്തിനും സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സിന്റെ സാന്നിധ്യത്തിനും സംഭാവനകൾക്കും അവർ നന്ദി പറഞ്ഞു.ഇസ്ലാമിക ഐക്യം ഒരു പൊതു ഉത്തരവാദിത്തമാണെന്നും ഇസ്ലാമിക സാഹോദര്യം വളർത്തിയെടുക്കുന്നതിന് പരസ്പര ധാരണയും സഹകരണവും അനിവാര്യമാണെന്നും സമ്മേളനം പ്രസ്താവനയിൽ പറഞ്ഞു. ദൈവശാസ്ത്രപരമായ ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സമകാലിക വെല്ലുവിളികളെ നേരിടുന്നതിൽ ഐക്യത്തിന്റെ നിരവധി പൊതുവായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന പ്രായോഗിക ഇടപെടലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഭാഷണത്തിന് സമ്മേളനം ആഹ്വാനം ചെയ്തു.വിദ്വേഷ പ്രസംഗങ്ങളെയും വിഭാഗീയ പ്രകോപനങ്ങളെയും ചെറുക്കുന്നതിന് മത, അക്കാദമിക്, ബൗദ്ധിക, മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത…
