- ഏഷ്യന് സ്കൂള് വിദ്യാര്ത്ഥിനി വേദിക കാന്സര് രോഗികള്ക്ക് മുടി ദാനം ചെയ്തു
- ഉനൈസ് പാപ്പിനിശ്ശേരിക്ക് സ്വീകരണം നല്കി
- കഞ്ചാവ് കടത്ത്: ബഹ്റൈനില് ഇന്ത്യക്കാരടക്കമുള്ള പ്രതികളുടെ വിചാരണ തുടങ്ങി
- ലോകത്തെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാര് പവര് പ്ലാന്റ് നിര്മിക്കാന് ബഹ്റൈന്‍ ഒരുങ്ങുന്നു
- വാഹനാപകടം: ഷെയ്ഖ് ഇസ ബിന് സല്മാന് ഹൈവേയില് ഗതാഗതക്കുരുക്ക്
- ബഹ്റൈനികള്ക്ക് വിസയില്ലാതെ പ്രവേശനം നല്കുന്നത് ചൈന 2026 വരെ നീട്ടി
- നാലാമത് ബഹ്റൈന്‍ നാടകമേളയ്ക്ക് തിരശ്ശീലയുയര്ന്നു
- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി.
Author: News Desk
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണു. 242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് ഉച്ചക്ക് ഒന്നരയോടെ ടേക്ക് ഓഫിനിടെ തകർന്ന് വീണത്. അഹമ്മദാബാദിലെ മേഘാനി മേഖലയിൽ ആണ് വിമാനം തകർന്ന് വീണത്. ബോയിംഗ് ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഷെഡ്യൂൾ ചെയ്ത സമയത്തിന് അൽപം വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫിന് ക്ലിയറൻസ് നൽകിയ 9 മിനിറ്റിന് ശേഷമാണ് വിമാനം തകർന്നത്. എഐ171 എന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. https://youtube.com/shorts/t-kzIYP6aOo
മനാമ: ബഹ്റൈൻ തിരുർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കഴിഞ്ഞ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പ്രതിഭാ അവാർഡുകൾ നൽകി ആദരിച്ചു. 34 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംസ്ക്കാരിക, സമൂഹിക, ജീവകാരുണ്യ രംഗത്ത് നിറ സാനിദ്ധ്യവും കൂട്ടായ്മ രക്ഷധികാരിയുമായ വാഹിദ് ബിയ്യാത്തിലിന് കൂട്ടായ്മ പ്രസിഡണ്ട് അഷ്‌റഫ് കുന്നത്തുപറമ്പിൽ സ്നേഹോഷ്മളമായ അദരവ് നൽകി. തുടർന്ന് നടന്ന ഈദ് സംഗമത്തിൽ മെമ്പർമാരുടെ സംഗീത നിശയും വിവധ പരിപാടികളും നടന്നു. തിരൂർ കൂട്ടായ്മയുടെ പ്രസിഡണ്ട് അഷ്റഫ് കുന്നത് പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എമർജൻസി വിഭാഗം ഡോ: യാസർ ചോമയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജ. സെക്രടറി P. മുജീബ് റഹ്മാൻ സ്വാഗതവും ട്രഷറർ അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു. കൂട്ടായ്മ രക്ഷാധികാരിയും ,…
മനാമ: അകാലത്തിൽ പൊലിഞ്ഞുപോയ മലയാള സാഹിത്യരത്നം ടി.എ. രാജലക്ഷ്മിയുടെ ഓർമ്മപുതുക്കി കെ.എസ്.സി.എ ബഹ്റൈൻ സാഹിത്യവിഭാഗം അനുസ്മരണദിനം സംഘടിപ്പിച്ചു. ‘ഓർമയിൽ രാജലക്ഷ്മി’ എന്ന ശീർഷകത്തിൽ ജൂൺ 8 നു കെ എസ് സി എ ഹാളിൽ വെച്ച് നടന്ന ചടങ്ങിന് ബഹ്റൈനിലെ പ്രമുഖ സാഹിത്യപ്രവർത്തകർ സാന്നിദ്ധ്യം അറിയിച്ചു .കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കെ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായിരുന്ന പ്രശസ്ത പ്രവാസി സാഹിത്യപ്രവർത്തക ശബിനി വാസുദേവ് രാജലക്ഷ്മിയുടെ സാഹിത്യ രചനകളെ കുറിച്ചും, ജീവിതത്തിലെ ആന്തരിക സംഘർഷങ്ങളെ കുറിച്ചും വിശദമായി ഓർമ്മിച്ചു.സാഹിത്യപ്രഭാഷകരായ ഇ.എ. സലിം, ബോണി ജോസഫ്, ഇ വി രാജീവൻ എന്നിവർ രാജലക്ഷ്മിയുടെ കൃതികളുടെയും സാഹിത്യസന്ദേശത്തിന്റെയും പ്രസക്തി വിശദീകരിച്ചു. രാജലക്ഷ്മി രചിച്ച ‘ആത്മഹത്യ’ എന്ന കഥ പാരായണം സാബു പാല അവതരിപ്പിച്ചു, ഗൗരവം നിറഞ്ഞ മുഹൂർത്തങ്ങളായി അതു മാറി. ചടങ്ങിന് നേതൃത്വം നൽകിയതു സാഹിത്യവിഭാഗം കൺവീനർ അജയ് പി. നായർ ആയിരുന്നു. പ്രിയ അരുൺ വേദിനിയന്ത്രണം നിർവഹിച്ചു.…
മനാമ: കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള പുതിയ അധ്യയന വർഷത്തേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന പ്രവേശനോത്സവം പ്രതിഭ രക്ഷാധികാരി സമിതി അംഗം സി വി നാരായണൻ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പാഠശാല പ്രധാനാധ്യാപകൻ ബിജു എം സതീഷ്, പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ , പ്രതിഭ പാഠശാല പ്രധാനാധ്യാപകൻ സുരേന്ദ്രൻ വി കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേന്ദ്രകമ്മറ്റി അംഗം പ്രദീപ് പതേരി അദ്ധ്യക്ഷത വഹിച്ചു. പാഠശാല കമ്മറ്റി ജോയിൻ്റ് കൺവീനർ സൗമ്യ പ്രദീപൻ സ്വാഗതം ആശംസിച്ചു, പാഠശാല കമ്മറ്റി ജോയിന്റ് കൺവീനർ ജയരാജ് വെള്ളിനേഴി നന്ദി രേഖപ്പെടുത്തി. തുടർന്ന് പാഠശാലയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. പുതിയ അധ്യയന വർഷത്തേക്കുള്ള ക്‌ളാസുകൾ ഉടനെ…
മനാമ: ലോക മുസ്‌ലിംകൾ ഈദുൽ അദ്‌ഹാ ആഘോഷിക്കുന്ന വേളയിൽ പ്രവാചകൻ ഇബ്‌റാഹീം നബിയുടെ മാതൃക പിൻതുടരാൻ വിശ്വാസികൾ സന്നദ്ധമാവണമെന്ന് പ്രമുഖ ഇസ്‌ലാമിക പ്രബോധകൻ നാസർ മദനി അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഖുതുബ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇബ്‌റാഹീം നബിയുടെ ജീവിതത്തിൽ ഒട്ടനവധി പരീക്ഷണങ്ങളെ അതിജയിക്കേണ്ടിവന്നു. അല്ലാഹു വിന്റെ നിരന്തരമായ പരീക്ഷണങ്ങളെ സ്ഥൈര്യത്തോടെ നേരിട്ട അദ്ദേഹത്തിന്റെ മാതൃക പിൻപറ്റി ജീവിതവിജയം കൈവരിക്കാൻ ഭൗതികമായ പലതും നാം ബലികഴിക്കേണ്ടിവരികയാണെങ്കിൽ അതിന് തെയ്യാറാവാൻ സാധിക്കുമ്പോഴാണ് ജീവിത വിജയം സാധ്യമാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റഫ ലുലു ഹൈപർ മാർക്കറ്റിന് സമീപത്തെ സ്കൂൾ ഗ്രൗന്റിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ നിരവധി പേർ പങ്കെടുത്തു. സുഹൈൽ മേലടി, അബ്ദുറഹ്‌മാൻ മുല്ലങ്കോത്ത്, അബ്ദുൽ ഷുക്കൂർ, റഹീസ് മുല്ലങ്കോത്ത്, നസീഫ് ടിപി, റിഫ്‌ഷാദ് അബ്ദുറഹ്‌മാൻ, നവാഫ് ടിപി, ഹിഷാം അബ്ദുറഹ്‌മാൻ ഓവി മൊയ്ദീൻ, തുടങ്ങിയവർ ഈദ് ഗാഹിന് നേതൃത്വം നൽകി.
മനാമ: 2024-2025 അധ്യയന വർഷത്തിലെ സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ വാർഷിക അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സീനിയർ വിഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 230 വിദ്യാർത്ഥികൾക്കായിരുന്നു ആദരം. 9 മുതൽ 12 വരെ ക്ലാസുകൾക്കുള്ള അവാർഡ് ദാന ചടങ്ങിൽ മികച്ച അക്കാദമിക പ്രകടനത്തിന് വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കൂടാതെ പ്രിൻസിപ്പലിന്റെ ഓണർ റോളിലും മെറിറ്റ് ലിസ്റ്റിലും ഇടം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് രാജീവ് കുമാർ മിശ്ര ദീപം തെളിയിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, പ്രൊജക്ട്സ് & മെയിന്റനൻസ് അംഗം മിഥുൻ…
മലപ്പുറം: പി വി അന്‍വര്‍ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ്. യുഡിഎഫുമായി സഹകരിച്ചു പോകാന്‍ തയ്യാറല്ല എന്നതിന്റെ സൂചനയാണ് വ്യക്തമാകുന്നത്. സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അന്‍വര്‍ മുന്നോട്ടു പോകുന്നത്. യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം എന്ന നിലയിൽ യുഡിഎഫില്‍ സഹകരിപ്പിക്കാമെന്ന് അന്‍വറിനോട് മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ തന്നെയാണ് പറഞ്ഞത്. എന്തായാലും അന്‍വര്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ചാണ് ആ അധ്യായം അടച്ചത്. മുസ്ലിം ലീഗിന് അസംതൃപ്തിയുണ്ടെന്ന് വ്യാജ പ്രചാരണമാണ്. ലീഗ് യുഡിഎഫിനൊപ്പമാണ്. ഞങ്ങള്‍ അന്‍വറിന്റെ പിന്നാലെ പോകുന്ന പ്രശ്‌നമില്ല. പി വി അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില് വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിലാകും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കു മുന്നില്‍ യുഡിഎഫിന്റെ വാതിലുകള്‍ അടച്ചതോടെ നിരവധി സംഘടനകളാണ് പിന്തുണ അറിയിച്ച് ബന്ധപ്പെട്ടത്. അവരുടെയെല്ലാം താല്‍പ്പര്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തിലാകും. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിന്റെയൊരു സാങ്കേതിക പ്രശ്‌നമുണ്ട്. അതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചിഹ്നത്തിനൊപ്പം സ്വതന്ത്ര ചിഹ്നത്തിനും അപേക്ഷിച്ചിട്ടുണ്ട്. തൃണമൂലിന്റെ ചിഹ്നം തള്ളിയാല്‍, സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന്റെ ജോലി അദ്ദേഹം ചെയ്യാത്തതാണല്ലോ വിഷയം. താന്‍ പറഞ്ഞ പിണറായിസത്തെ എതിര്‍ക്കാന്‍ നേതൃത്വം നല്‍കേണ്ട പ്രതിപക്ഷ നേതാവ്, പിണറായിക്കൊപ്പം ചേര്‍ന്ന് പിണറായിസത്തിനെതിരെ താന്‍ ഉയര്‍ത്തിയ മുദ്രാവാക്യം തകര്‍ക്കാനാണ് ശ്രമിച്ചത്. തനിക്ക് മുന്നില്‍ വാതിലടച്ചതോടെ, ഇത് കേരളത്തിലെ…
തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്ഥികളെ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടി രൂപയുടെ വന്‍ കഞ്ചാവ് വേട്ട. ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ ഷഹീദ്(23), ഷഹാന(21) എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ വിദ്യാർഥികളാണ് ഇരുവരും. ബെംഗളൂരുവിലെ പബ്ബിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുത്ത സുഹൃത്തുക്കളായതെന്നുമാണ് വിവരം. ഷഹാനയാണ് ഷഹീദിനെ തായ്‌ലാൻഡിൽ കൊണ്ടുപോയത്. തായ്ലന്‍ഡില്‍ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂര്‍ സ്‌കൂട്ട് എയര്‍വേസില്‍ എത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴായിരുന്നു വിദ്യാർഥികളുടെ ബാഗില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. പിടികൂടിയ കഞ്ചാവിന് 10 കോടി രൂപയുടെ വിപണി മൂല്യം വരുമെന്ന് കസ്റ്റംസ് അറിയിച്ചു. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.ഇരുവരെയും ഞായറാഴ്ച രാത്രി കോടതിയിൽ ഹാജരാക്കി.
കൊച്ചി: രാജ്യത്ത് എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുറച്ചത്. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. പുതിയ വില നിലവിൽ വരുന്നതോടെ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 1729.50 രൂപയാകും. കോഴിക്കോട് 1761.50ഉം തിരുവനന്തപുരത്ത് 1750.50ഉം ആയിരിക്കും പുതിയ വില. പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്‌കരിക്കാറുള്ളത്. രാജ്യാന്തര എണ്ണ വിലയിലുണ്ടായ ഇടിവാണ് രാജ്യത്ത് എൽപിജി സിലിണ്ടർ വില കുറയാൻ കാരണം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു.അതേസമയം, ഒരു വർഷത്തിലേറെയായി രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയിൽ കാര്യമായ കുറവ് വന്നിട്ടില്ല. ഏപ്രിലിൽ ഗാർഹിക…
