Author: News Desk

തിരുവനന്തപുരം: കേരളത്തില്‍ ഒരു കാലത്തും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍. എല്ലാവരും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരാണ്. ശശി തരൂരിന് പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിര്‍ത്തണം. ആരും പാര്‍ട്ടിക്ക് പുറത്തു പോകാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ തരൂരിന്റെ സേവനവും പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ആര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരിധി വിട്ടു പോകരുത്. ശശി തരൂര്‍ ഇതുവരെ പരിധി വിട്ടിട്ടൊന്നുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് താന്‍ എന്നൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയം അറിഞ്ഞുകൂടാത്ത ആളൊന്നുമല്ല അദ്ദേഹം. അദ്ദേഹത്തിന്റെ സേവനം ഏതു ഫീല്‍ഡിലാണോ, അത് പ്രയോജനപ്പെടുത്തണമെന്നാണ് തരൂര്‍ ആഗ്രഹിച്ചത്. ദേശീയ രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുക. കേരളത്തില്‍ പിണറായി വിചാരിച്ചാല്‍ പോലും മൂന്നാമത് അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്നും കെ മുരളീധരന്‍…

Read More

ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്വത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയിന്‍ ചേട്ടനെ കൊലപ്പെടുത്തി. ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നനാണ് കൊല്ലപ്പെട്ടത്. ഇന്ന പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനിയന്‍ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങള്‍ ഒരുമിച്ചായിരുന്നു താമസം. പലപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. കൊല്ലപ്പെട്ട പ്രസന്നന്‍ നേരത്തെ പ്രസാദിന്റെ കൈയും കാലും ഒടിച്ചിരുന്നു. ഇന്നലെ വൈകീട്ട് പ്രസന്നന്‍ മദ്യപിച്ച് വീട്ടിലെത്തി സ്വത്തിനെ ചൊല്ലി സഹോദരനുമായി കലഹിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കയര്‍ പ്രസന്നന്റെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രസാദിനെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം നഗരൂരില്‍ മിസോറാം സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. രാജധാനി കോളേജിലെ ബിടെക് നാലാം വര്‍ഷ വിദ്യാര്‍ഥി വാലന്റൈന്‍ വി.എല്‍. ചാന ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതേ കോളേജിലെ ബിടെക് സിവില്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും മിസോറാം സ്വദേശിയമായ ടി. ലാസങ് സ്വാലയെ നഗരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്. നഗരൂരിലെ രാജധാനി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളായ ഇരുവവരും കോളേജ് ഹോസ്റ്റലിലായിരുന്നില്ല, പുറത്ത് വീടെടുത്താണ് താമസിച്ചിരുന്നത്. ഇരുവരും ഇന്നലെ രാത്രി മദ്യപിച്ചിരുന്നതായി വിവരമുണ്ട്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. വാലന്റൈന് കഴുത്തിനും വയറിനും മാരകമായി കുത്തേറ്റിരുന്നു. വൈകാതെ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. വാലന്റൈനും ലാസങ് സ്വാലയും തമ്മില്‍ കോളേജിനകത്തും പുറത്തുംവെച്ച് മുമ്പ് നിരവധി തവണ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുള്ളതായി മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു. നഗരൂര്‍ പോലീസ്…

Read More

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയെ കാണുന്നതിന് മുൻപാണ് ശശി തരൂർ ഇപ്പോൾ പുറത്തുവന്ന അഭിമുഖം കൊടുത്തതെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടുതന്നെ ഈ വിവാദത്തിൽ പ്രതികരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റുവഴികളുണ്ടെന്ന ശശി തരൂരിന്റെ അഭിമുഖത്തേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തരൂർ പാർട്ടിയിൽ വഹിച്ചിരുന്ന സ്ഥാനങ്ങൾ ചെന്നിത്തല ഓർപ്പിക്കുകയും ചെയ്തു. താൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന സമയത്ത് ശശി തരൂർ യു.എന്നിൽനിന്ന് വിട്ടുവന്ന സന്ദർഭത്തിൽ അദ്ദേഹത്തോട് പാർട്ടിയിൽ ചേരണമെന്ന് പറഞ്ഞത് ശരിയാണെന്ന് ചെന്നിത്തല പറഞ്ഞു. പാലക്കാട് നിൽക്കണമെന്നാണ് താനന്ന് നിർദേശിച്ചത് സത്യമാണ്. ശശി തരൂർ പറഞ്ഞ ഇക്കാര്യം നൂറുശതമാനം ശരിയാണ്. അദ്ദേഹത്തെപ്പോലൊരാൾ പാർട്ടിയിലേക്ക് വരുന്നത് നല്ലതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് തരൂരിനെ ക്ഷണിച്ചതെന്നും ചെന്നിത്തല പറഞ്ഞു. “പാർട്ടി അം​ഗമല്ലാതിരുന്നിട്ടും തരൂരിനെ എറണാകുളത്ത് നടന്ന കെ.പി.സി.സി സമ്പൂർണ സമ്മേളനത്തിലേക്ക് കെ.പി.സി.സി പ്രസിഡന്റായിരുന്ന ഞാൻ ക്ഷണിച്ചു. സോണിയാ ​ഗാന്ധിയും ഉണ്ടായിരുന്ന വേദിയിൽ അദ്ദേഹത്തെ ഇരുത്തി. അങ്ങനെയാണ്…

Read More

തിരുവനന്തപുരം: കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന മുന്നറിയിപ്പോടെയാണ് തരൂര്‍ ഇത്തവണ രംഗത്തുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടും. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ‘പാര്‍ട്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്. എന്റെ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ അങ്ങനെ ആ വഴിക്ക്. ഒരു പ്രസംഗം നടത്താന്‍ ലോകമെമ്പാടുമുള്ള ക്ഷണങ്ങള്‍ എനിക്കുണ്ട്’ തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തിയില്ലെന്നാണ് ശശി തരൂരിന്റെ പുതിയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടുള്ള നീക്കമാണ് ശശി തരൂരിന്റെ പുതിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ…

Read More

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, സയൻസ് ഓഫ് സ്പിരിച്ചുവാലിറ്റി (എസ്ഒഎസ്), ഐസിഎഐ ബഹ്‌റൈൻ ചാപ്റ്റർ എന്നിവരുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 110 ഓളം പേര് ക്യാമ്പിൽ രക്തം നൽകി. ബിഡികെ ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രഷർ സാബു അഗസ്റ്റിൻ,വൈസ് പ്രസിഡണ്ട് രമ്യ ഗിരീഷ്,ജോയിന്റ് സെക്രട്ടറി ധന്യ വിനയൻ,ക്യാമ്പ് കോഓർഡിനേറ്റർ സലീന റാഫി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായഅശ്വിൻ രവീന്ദ്രൻ, ഗിരീഷ് ആർ.ജെ, ഫാത്തിമ സഹല , അബ്ദുൽ നഫീഹ് എന്നിവരും, എസ്ഒഎസ് പ്രതിനിധികളായ പങ്കജ് കെരജനി, ഖുശ്ബു വാഗ്നാനിഐസിഎഐ ചെയർപേഴ്സൺ വിവേക് ഗുപ്ത, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ വിക്കി വാൾക്കർ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

Read More

തിരുവനന്തപുരം∙ സിസേറിയനിടെ 23കാരിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് കുടുങ്ങിയ കേസില്‍ സർക്കാർ ഡോക്ടർക്ക് പിഴ ശിക്ഷ. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സുജ അഗസ്റ്റിനാണ് കോടതി 3.15 ലക്ഷം രൂപ പിഴയൊടുക്കാൻ ശിക്ഷ വിധിച്ചത്. പിഴവുണ്ടായത് ഒപ്പമുണ്ടായിരുന്ന നഴ്സിനാണെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിച്ചില്ല. 2022 ജൂലൈ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നെയ്യാറ്റിന്‍കര അമരവിള പ്ലാവിള ജെ.ജെ. കോട്ടേജില്‍ ജിത്തുവാണ് പരാതി നൽകിയത്. പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാന്‍ പി. ശശിധരന്‍, അംഗങ്ങളായ വി.എന്‍. രാധാകൃഷ്ണന്‍, ഡോ. മുഹമ്മദ് ഷെറീഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഡോക്ടറെ ശിക്ഷിച്ചത്. മൂന്നുലക്ഷം രൂപ നഷ്ടപരിഹാരവും യുവതിയുടെ ചികിത്സച്ചെലവിനായി 10,000 രൂപയും കോടതിച്ചെലവിനായി അയ്യായിരം രൂപയും പരാതിക്കാരിക്ക് നല്‍കണം. സിസേറിയൻ കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ വന്നശേഷം കടുത്ത വേദനയും നീരും വന്നതിനെ തുടര്‍ന്ന് ജിത്തു ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു. കുഴപ്പമില്ലെന്ന് പറഞ്ഞ് കഴിക്കാന്‍ വേദനയ്ക്കുളള മരുന്നും ഡോക്ടര്‍ കുറിച്ചു നല്‍കി. മൂന്ന്…

Read More

കോ​ഴി​ക്കോ​ട്: വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാ​പ്പ​ള്ളി സ്വദേശിനി നാരായണി (80) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. തീ​പ​ട​ർ​ന്ന സ​മ​യം ഇ​വ​ർ വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു. മകനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികളെത്തിയത്. അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

ചെന്നൈ: കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നതിൽ മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങൾ ഇതിലുണ്ടെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലെ കടലൂരിൽ വെച്ച് നടന്ന രക്ഷാകർതൃ- അധ്യാപക സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഷയേയും ഞങ്ങൾ എതിർക്കുന്നില്ല. പക്ഷെ അത് അടിച്ചേൽപ്പിക്കുന്നതിനെ ഞങ്ങൾ എതിർക്കും. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം മാത്രമല്ല, മറ്റുപല കാരണങ്ങളാലും ഞങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നു. എൻഇപി പിന്തിരിപ്പനാണ്. ഇത് വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് അകറ്റും – സ്റ്റാലിൻ പറഞ്ഞു. പട്ടികജാതി/ പട്ടികവർഗ, ബിസി വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകിയിരുന്ന സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് പുറമെ മൂന്ന് അഞ്ച് എട്ട് ക്ലാസുകൾക്ക് പൊതുപരീക്ഷകൾ നടത്താനും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും…

Read More

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്. കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതിയാണ് ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി-2 ആയി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നത് വരേയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരേയോ ആയിരിക്കും കാലാവധി. തമിഴ്‌നാട് കേഡറില്‍ നിന്നുള്ള 1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് 2018 ഡിസംബറിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. ആറ് വര്‍ഷത്തിനുശേഷം 2024-ലാണ് അദ്ദേഹം വിരമിച്ചത്. ആര്‍.ബി.ഐ. ഗവര്‍ണര്‍ എന്ന നിലയില്‍ കോവിഡ് മഹാമാരി, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിങ്ങനെ പല വെല്ലുവിളികളും അദ്ദേഹം നേരിട്ടിരുന്നു. ജി20 ഉച്ചകോടിയിലെ ഇന്ത്യയുടെ ഷെര്‍പ്പ, 15-ാം ഫിനാന്‍സ് കമ്മിഷന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More