Author: newadmin3 newadmin3

കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ചു കത്തിച്ചു.മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. മകൻ ഡാനിഷ് മിൻഹാജി(21) നെ അറസ്റ്റ് ചെയ്തു.ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചിട്ട് പിതാവ് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് തൊട്ടടുത്തു നിർത്തിയിട്ട ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിനുമേൽ ഒഴിച്ചു തീയിട്ടത്. വീടിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു കാർ. കാർ പൂർണമായും കത്തിനശിച്ചു. വീടിന് കേടുപാടുകൾ സംഭവിച്ചു.

Read More

ബെംഗളൂരു: രേണുക സ്വാമി കൊലക്കേസ് പ്രതിയും കന്നട സൂപ്പർ സ്റ്റാറുമായ ദര്‍ശനെ ജയില്‍ മാറ്റാന്‍ കോടതി ഉത്തരവ്. ദര്‍ശനെ ബെല്ലാരി ജില്ലാ ജയിലിലേക്കാണ് മാറ്റുക. ജയിലില്‍ പ്രത്യേക പരിഗണന ലഭിച്ചുവെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് മാറ്റം. കൂട്ടുപ്രതികളെ ധാര്‍വാഡ്, ശിവമോഗ, ബെലഗാവി, വിജയപുര സെന്‍ട്രല്‍ ജയിലുകളിലേക്കും മാറ്റും. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ ഉള്‍പ്പടെ 3 പ്രതികള്‍ പരപ്പന അഗ്രഹാര ജയിലില്‍ തുടരും. രണ്ട് ഗുണ്ടാ തലവന്മാര്‍ക്കൊപ്പം ചായയും സിഗരറ്റുമായി ജയില്‍ വളപ്പില്‍ കസേരയിട്ടിരുന്ന് സംസാരിക്കുന്ന ദര്‍ശന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കേസുകളാണ് റജിസ്റ്റർ ചെയ്തത്. ജയിലര്‍, സൂപ്രണ്ട് ഉള്‍പ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പരപ്പന അഗ്രഹാര ജയിൽ പരിസരം ജനവാസ കേന്ദ്രമായതിനാല്‍ ജയിലില്‍ ജാമറിന്റെ ഫ്രീക്വന്‍സി കൂട്ടാനാവില്ലെന്നും ഇത് പ്രതികള്‍ മുതലെടുക്കുകയാണെന്നും കര്‍ണാട…

Read More

കൊൽക്കത്ത: ആർ.ജി. കർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സിറ്റി പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ അനുപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അനുമതി തേടി സിബിഐ. കുറ്റകൃത്യം മറച്ചുവെക്കാൻ ദത്ത പ്രതിയെ സഹായിച്ചിരിക്കാനുള്ള സാധ്യത പരി​ഗണിച്ചാണ് സിബിഐ നടപടി. അനുമതിക്കായി സിബിഐ സംഘം കൊൽക്കത്ത കോടതിയെ സമീപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതി, അനൂപ് ദത്തയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോയെന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും കണ്ടെത്താനാണ് ശ്രമം. അതേസമയം, മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ നുണപരിശോധന സിബിഐ പൂർത്തിയാക്കി. മുഖ്യപ്രതി സഞ്ജയ് റോയിയെയും നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. ആറുപേരുടെ നുണപരിശോധനയാണ് ഇതുവരെ നടന്നത്. ഓ​ഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ, സിവിക് വൊളണ്ടിയർ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മരണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രതിഷേധമിരമ്പി. ജുഡീഷ്യൽ അന്വേഷണം…

Read More

തിരുവനന്തപുരം: കൊല്ലം – ആഞ്ഞിലിമൂട്, കോട്ടയം – പൊന്‍കുന്നം , മുണ്ടക്കയം – കുമിളി , ഭരണിക്കാവു മുതല്‍ അടൂര്‍ – പ്ലാപ്പള്ളി – മുണ്ടക്കയം , അടിമാലി ജംഗ്ഷന്‍ – കുമിളി എന്നിവയുടെ നിര്‍മ്മാണ പദ്ധതികള്‍ വേഗത്തില്‍ ആക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുക. പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വകുപ്പു സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. 1 കിലോമീറ്ററില്‍ കൊല്ലം – ആഞ്ഞിലിമൂട് റോഡ് വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്യുന്നത് . ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള 3 A നോട്ടിഫിക്കേഷനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 30.3 കിലോ മീറ്റര്‍ വരുന്ന കോട്ടയം – പൊന്‍കുന്നം റോഡ് വികസിപ്പിക്കുന്നതിനുള്ള അലൈന്‍മെന്റ് തയ്യാറാക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 55.15 കിലോ മീറ്ററില്‍ മുണ്ടക്കയം – കുമിളി റോഡും , 116.8 കിലോ മീറ്ററില്‍ ഭരണിക്കാവു മുതല്‍ അടൂര്‍ – പ്ലാപ്പള്ളി – മുണ്ടക്കയം വരെ വികസിപ്പിക്കുന്നതിനും ഉള്ള അലൈന്‍മെന്റ് അംഗീകരിച്ചിട്ടുണ്ട് . അടിമാലി ജംഗ്ഷന്‍ – കുമിളി…

Read More

കൊച്ചി: നടൻ സിദ്ദിഖിനെതിരെ ലൈം​ഗിക പീഡന പരാതി നൽകി നടി. സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്. ഇത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു. നടിയുടെ ആരോപണത്തിന് പിന്നാലെ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ”പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലിൽ ഒരു ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്. സിദ്ധിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം…

Read More

കൊച്ചി: മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ജുബിത, മിനു മുനീർ എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകി ഇടവേള ബാബു. സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ സംഘത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇമെയിൽ വഴിആണ് പരാതി അയച്ചത്. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ജുബിത, മിനു മുനീർ എന്നിവർ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഇടവേള ബാബു പരാതിയിൽ പറയുന്നത്. പരാതിയിൽ കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടവേള ബാബു പറഞ്ഞു. അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഇടവേള ബാബു പറഞ്ഞു.

Read More

മലപ്പുറം: എടവണ്ണ ആര്യൻതൊടികയിൽ ഗൾഫ് വ്യവസായിയുടെ വീട് പെട്രോളൊഴിച്ചു കത്തിച്ചു കുടുംബത്തെ കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾ പിടിയിൽ.പാലക്കാട് ചെർപ്പുളശേരി സ്വദേശി മൂലൻ കുന്നത്ത് അബ്ദുൽ റസാഖ്, വീടും വാഹനങ്ങളും കത്തിക്കുന്നതിനു പ്രതികൾക്ക് ക്വട്ടേഷൻ കൊടുത്ത പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി വലിയപറമ്പത്ത് ഷെഫീഖ്, ഒളിവിൽ താമസിക്കാൻ സഹായം ചെയ്തു കൊടുത്ത സുഹൃത്തും റിസോർട്ട് ഉടമയുമായ മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം സ്വദേശി കല്ലൻ ഫഹദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണ പോലീസും മലപ്പുറം എസ്.പിയുടെ സ്പെഷൽ സ്‌ക്വാഡും ഇടുക്കി മറയൂർ പോലീസിന്റെ സഹായത്തോടെ മറയൂർ വനമേഖലയിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇവരെ പിടികൂടിയത്.പ്രതികളെ അന്വേഷിച്ച് മറയൂർ എസ്.ഐയും മലപ്പുറം സ്പെഷൽ സ്ക്വാഡും എത്തിയപ്പോൾ പ്രതികൾ റിസോർട്ടിലെ വളർത്തുനായയെ പോലീസിനുനേരെ അഴിച്ചുവിട്ടു. തുടർന്ന് സാഹസികമായാണ് പ്രതികളെ പോലീസ് കീഴടക്കിയത്. കേസിലെ മറ്റൊരു പ്രതിയായ ആഷിഫ് കൈപ്പഞ്ചേരിയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2024 ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. വ്യവസായിയുടെ രണ്ടു കാറുകൾ കത്തിനശിക്കുകയും വീടിനു…

Read More

തിരുവനന്തപുരം: അമ്മ എന്ന സംഘടനയെ തകർത്ത വർ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ ആർക്കും നയിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.സുരേഷ് ഗോപിയുടെ കൈയിൽനിന്നും മോഹൻലാലിന്റെ കൈയിൽനിന്നും മമ്മൂട്ടിയുടെ കൈയിൽനിന്നും 50,000 രൂപ വീതം ഒന്നര ലക്ഷം രൂപ വാങ്ങി തുടങ്ങിയ അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന്. അമ്മയെ നശിപ്പിക്കാനായിട്ട് കുറെ ആളുകൾ കുറെ നാളുകളായി ആഗ്രഹിച്ചിരുന്നു. അവർ സന്തോഷിക്കുന്ന ദിവസമാണിന്ന്. പക്ഷേ നമ്മളെ സംബന്ധിച്ച് ദുഃഖമാണ്. 130 പേർക്ക് മാസം അയ്യായിരം രൂപ കൈനീട്ടം കൊടുക്കുന്ന സംഘടനയാണ്. അവർക്ക് മാസം മരുന്ന് വാങ്ങാനാണ് ആ പണം. അവരെ കൂടി തകർത്തിരിക്കുകയാണ്. താനുൾപ്പെടെയുള്ളവർ കൈയിൽനിന്ന് കാശെടുത്താണ് ഈ സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലു വർഷമായി തനിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. ഏറെ ഹൃദയവേദന തോന്നിയ നിമിഷമാണെന്നും…

Read More

കാസര്‍കോട്: കവി ടി. ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ. സച്ചിദാനന്ദന് സമ്മാനിക്കും. കവിതയിലും മലയാളഭാഷയിലും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയസംഭാവന നല്‍കിയതിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു. 50,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബറില്‍ ദുബായിയില്‍ വിതരണം ചെയ്യും. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടി.ആര്‍. ഹനീഫ്, അബ്ദുല്ല ആറങ്ങാടി, കെ.പി. അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Read More

​മനാ​മ: പുതിയ അധ്യയന വർഷം സ്കൂ​ളു​ക​ൾ അ​ടു​ത്ത​യാ​ഴ്ച തു​റ​ക്കാ​നി​രി​ക്കെ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ക​യാ​ണ് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് ടീം. ​ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി നി​ര​വ​ധി ക്ലാ​സുക​ൾ ഇ​തു​വ​രെ ന​ൽ​കി​ക്ക​ഴി​ഞ്ഞു. അ​തോ​ടൊ​പ്പ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ധാ​രാ​ള​മാ​യി എ​ത്തു​ന്ന​യി​ട​ങ്ങ​ളി​ലെ കാ​മ്പ​യി​ൻ. ദാ​ന​മാ​ളി​ൽ ന​ട​ന്ന ലു​ലു ബാ​ക്ക് ടു ​സ്കൂ​ൾ കാ​ർ​ണി​വ​ൽ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്, ട്രാ​ഫി​ക് അ​വ​യ​ർ​നെ​സ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് മേ​ധാ​വി മേ​ജ​ർ ഖാ​ലി​ദ് മു​ബാ​റ​ക്ക് ബു​ഖാ​യി​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് കാ​മ്പ​യി​നാ​യി എ​ത്തി​യ​ത്. ബ​ഹ്‌​റൈ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ജു​മ​യാ​ണ് കാ​ർ​ണി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ ചി​ത്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളു​ടെ വി​വ​ര​ണ​ങ്ങ​ൾ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ച്ചു.

Read More