Author: News Desk

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. പാലക്കാട് കരിമ്പ സ്വദേശി വിഷ്ണുരാജ്(29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരിശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. രണ്ട് മാസമായി സ്പെഷ്യൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നത്. ബെം​ഗളൂരുവിൽ നിന്നും ഇയാൾ ലഹരിമരുന്ന് എത്തിക്കാറുണ്ട്. കോഴിക്കോട് ടൗൺ,എൻ ഐ ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലും മറ്റുമായി വിപുലമായ തോതിലാണ് വിൽപന നടത്തുന്നത്. രണ്ടു പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവർ പിടിയിലായ ഡോക്ടർക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നവരാണ്. വിഷ്ണുരാജിനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

Read More

കൊച്ചി: വ്യാജ ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും കേള്‍ക്കണം. പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും നിര്‍ദേശം. നിരപരാധികള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ സുപ്രധാന ഉത്തരവ്. കൃത്യമായി ജോലി ചെയ്യാത്തതിനെ തുടര്‍ന്ന് പരാതിക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ഇതിനു പിന്നാലെ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇവര്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തൊഴിലുടമ കോടതിയെ സമീപിക്കുകയും ഇതുമായി ബന്ധപ്പെട്ട ഓഡിയോ അടക്കം കോടതി മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തു. കാര്യം ബോധ്യപ്പെട്ട കോടതി തൊഴിലുടമയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിനിടയിലാണ് സുപ്രധാനമായ പരാമര്‍ശം നടത്തുന്നത്. ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ…

Read More

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ച അവസാനിച്ചു. കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നൽകി.മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും യോഗത്തിൽ നേതൃത്വം വ്യക്തമാക്കി. കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യം ഉള്‍പ്പെടെ യോഗത്തിൽ ചര്‍ച്ചയായില്ല. നേതൃമാറ്റം ചര്‍ച്ചയായില്ല. കെ സുധാകരൻ തന്നെ കെപിസിസി അധ്യക്ഷനായി തൽക്കാലം തുടരും. കെപിസിസി തലത്തിൽ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളിൽ മാത്രം പുനസംഘടന നടത്താനും യോഗത്തിൽ തീരുമാനിച്ചു. തനിക്കും വിഡി സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ യോഗത്തിൽ പറഞ്ഞു. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയതെന്ന് കെ സുധാകരൻ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ വികാരാധീനനായാണ് സുധാകരൻ സംസാരിച്ചത്. നേതൃതലത്തിൽ തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നുവെന്നും താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ലെന്നും സുധാകരൻ തുറന്നടിച്ചു. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണത്തെ ശരിവെയ്ക്കും…

Read More

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ മദ്രസയില്‍ ജുമ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്തൂൻഖ്വ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്. മദ്രസയുടെ പ്രധാനഹാളിലായിരുന്നു സ്‌ഫോടനം നടന്നത്. മതപുരോഹിതന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ചാവേറാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല. 1947ല്‍ മതപണ്ഡിതന്‍ മൗലാന അബ്ദുല്‍ ഹഖ് ഹഖാനി സ്ഥാപിച്ച മദ്രസയിലാണ് സ്ഫോടനം നടന്നത്. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ വധത്തില്‍ (ഡിസംബര്‍ 27, 2007) ഈ മദ്രസയിലെ ഏതാനും വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന് അക്കാലത്ത് ആരോപണമുയര്‍ന്നിരുന്നു. അക്കാലം മുതല്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മദ്രസ പ്രവര്‍ത്തിക്കുന്നത്. അതിനിടെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ചാമ്പ്യൻ ട്രോഫിയുടെ വേദികളിലൊന്ന് പാകിസ്താൻ ആയതിനാൽ സ്ഫോടന വിവരം അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അപലപിച്ചു. എത്ര ഭയപ്പെടുത്താല്‍ ശ്രമിച്ചാലും തീവ്രവാദത്തിനെതിരേയുള്ള പോരാട്ടം പാകിസ്താന്‍ അവസാനിപ്പിക്കുകയില്ല. ഇക്കൂട്ടരെ ഉന്മൂലനം ചെയ്യാതെ…

Read More

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺ​ഗ്രസ് എംപി ഇസ്ഹാൻ ജഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാർ എന്നും പയറ്റിയത്. 2002 ൽ ഗുജറാത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജഫ്രിയുൾപ്പെടെ 69 പേരാണ് വെന്തുമരിച്ചതെന്നും പിണറായി വിജയൻ കുറിച്ചു. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്. വംശഹത്യയ്ക്കു നേതൃത്വം നൽകിയവർക്കെതിരെ ഏഹ്സാൻ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നു. സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തുപകരുന്നതാണ് ഏഹ്സാന്റേയും സാകിയയുടേയും ജീവിതം. ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനത്തിൽ ഇരുവരുടെയും പോരാട്ടവീര്യത്തിനു മുന്നിൽ സ്മരണാഞ്ജലികളർപ്പിക്കുന്നുവെന്നും പിണറായി കുറിച്ചു.

Read More

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച മിൻഹാജ് ഒടുവിൽ സിപിഎമ്മിൽ ചേർന്നു. അൻവറിന്‍റെ തൃണമൂൽ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ട് എന്ന് ആരോപിച്ചാണ് മിൻഹാജ് ഇടതുചേരിയിലെത്തിയത്. തൃണമൂലിന്‍റെ എല്ലാ സ്ഥാനവും രാജിവെച്ചതായും മിൻഹാജ് പ്രഖ്യാപിച്ചു. മിൻഹാജിനെ സിപിഎം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച ശേഷമാണ് മിൻഹാജും പിവി അൻവറിനെ പാലക്കാട് പിന്തുണച്ചവരും പാർട്ടി വിടുന്നത്. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റര്‍ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചുകൊണ്ടാണ് മിൻഹാജ് സിപിഎമ്മിൽ ചേരുന്നത്. നേരത്തെ ഡിഎംകെ പാലക്കാട് ജില്ലാ പ്രസിഡന്‍റായിരുന്നു. കൂടുതൽ പ്രവർത്തകരും സിപിഎമ്മിൽ വരുമെന്നും ഇനിയുള്ള കാലം സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും തൃണമൂൽ പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടത്തുമെന്നും സ്ഥനമാനങ്ങൾക്കല്ല സി പി എമ്മിലെത്തിയതെന്നും മിൻഹാജ് പറഞ്ഞു. മിൻഹാജിനെ സി പി എം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. മിൻഹാജിനെ പാർട്ടി പരിഗണിക്കും. ഉചിതമായ രീതിയിൽ പാർട്ടി…

Read More

കൊച്ചി: ആദ്യ സിനിമാ നിർമ്മാണത്തിലെ പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് യുവ സംവിധായകൻ അനുറാം .താൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ‘മറുവശം’ നിർമ്മിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങളാണ് അനുറാം തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെക്കാലത്ത് സിനിമ തീയേറ്ററിൽ റിലീസ് ചെയ്യുക വലിയ ചിലവേറിയതും, നിർമ്മാതാവ് സ്വയം ചെയ്യേണ്ടി വരുന്നതുമായ ഹിമാലയൻ ടാസ്ക്കാണ്. ഇതിനിടയിൽ പ്രതീക്ഷകളും, പ്രാർത്ഥനകളുമായി എന്റെ സിനിമ മറുവശം മാർച്ച് 7ന് ഷൂ സ്ട്രിങ് ബഡ്ജറ്റിൽ തിയേറ്ററിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. എന്റെ തന്നെ ഉടമസ്ഥതയിലുള്ള റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിലാണ് മറുവശം എത്തുന്നത്. കല്യാണിസം, ദം , ആഴം, കള്ളം, എന്നീ ചിത്രങ്ങൾക്ക് ശേഷം ഞാൻ ഒരുക്കുന്ന ചിത്രമാണ് മറുവശം.നല്ലൊരു ബഡ്ജറ്റിൽ തുടങ്ങാനാഗ്രഹിച്ച ചിത്രമായിരുന്നു. പക്ഷേ അവസാനം പ്രൊഡ്യൂസർ പിന്മാറിയപ്പോൾ സുഹൃത്തുക്കൾ സഹായിച്ച് സിനിമ ഭംഗിയായിചെയ്തു.അ നുറാം പറയുന്നു.എന്നാൽ ചിത്രം പൂർത്തിയാക്കിയപ്പോൾ നിർണായക സ്ഥലത്ത് കഥാഗതിക്കനുസരിച്ച് ഇടയ്ക്ക് വന്നുപോകുന്ന വയലൻസ് മൂലം സെൻസർ ബോർഡ് എ- സർട്ടിഫിക്കറ്റ് നൽകി. അത്…

Read More

കോഴിക്കോട്: കായികതാരത്തിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പരിശീലകൻ പോലീസ് പിടിയിൽ. ടോമി ചെറിയാനെയാണ് കോഴിക്കോട് തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകനാണ് ടോമി ചെറിയാൻ. പുതുതായി സ്പോട്സ് അക്കാദമി ആരംഭിച്ചിരുന്നു. വിദ്യാർത്ഥിനിയെ അഡ്മിഷൻ എടുക്കാൻ വേണ്ടി നിരന്തരമായി സമ്മർദ്ദം ചെലുത്തി. എന്നാൽ ഇതിന് വഴങ്ങാതെ വന്നപ്പോൾ വിദ്യാർത്ഥിനിയേയും വിദ്യാർത്ഥിനിയുടെ അമ്മയേയും നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുട്ടിയുടെ നഗ്നചിത്രം തന്റെ കൈയിലാണെന്നും ഇതുപ്രചരിപ്പിക്കുമെന്നും ടോമി ചെറിയാൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തിരുവമ്പാടി പോലീസിന്റെ കസ്റ്റഡിയിലാണ് ടോമി ചെറിയാൻ. മുക്കത്തെ പ്രധാനപ്പെട്ട സ്കൂളിൽ കായിക അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് അവിടെ നിന്ന് റിട്ടയർമെന്റ് വാങ്ങി പുതുതായി ഒരു അക്കാദമി തുടങ്ങുകയായിരുന്നു. ഈ അക്കാദമിയിലേക്ക് പെൺകുട്ടിയെ എത്തിക്കാൻ വേണ്ടിയായിരുന്നു വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം.

Read More

കോട്ടയം: വിദ്വേഷ പരാമർശക്കേസിൽ ബി.ജെ.പി. നേതാവ് പി.സി. ജോർജിന് ജാമ്യം. ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ അത്യന്തംവിദ്വേഷപരമായ പരാമർശത്തിന്റെ പേരിലായിരുന്നു പിസി ജോർജിനെതിരേ കേസെടുത്തത്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചതിരിക്കുന്നത്. പിസി ജോർജിന്റെ ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് കോടതി ജാമ്യം പരിഗണിച്ചത്. ആഞ്ജിയോ ഗ്രാം ഉൾപ്പെടെയുള്ളവ ചെയ്യേണ്ടതുണ്ട് എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം കോടതിയിൽ എത്തിയിരുന്നു. ഇത് കോടതി പരിഗണിച്ചു. പോലീസ് റിപ്പോർട്ടും കോടതി പരിഗണിച്ചു. കേസ് നടപടിക്രമങ്ങളടക്കം പൂർത്തിയായതാണ്. മൊഴി രേഖപ്പെടുത്തി, തെളിവുകളടക്കം ശേഖരിച്ചു.. അതുകൊണ്ട് തന്നെ ജാമ്യം നൽകേണ്ടത് എതിർക്കേണ്ടതില്ല എന്നായിരുന്നു കോടതി നിരീക്ഷണം. അൽപ്പസമയത്തിനകം ജാമ്യ ഉത്തരവ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പാല സബ് ജയിലിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പിസി ജോർജ് നിലവിൽ റിമാൻഡിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പിസി ജോർജ് ഉച്ചയോടെ പുറത്തിറങ്ങുമെന്നാണ് വിവരം.

Read More

കൊച്ചി: കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിനാണ് തീ പിടിച്ചത്. സൾഫർ പ്ലാൻറ് കൺവെയർ ബെൽറ്റിനാണ് ആദ്യം തീപിടിച്ചത്. മട്ടാഞ്ചേരി നിന്നുള്ള 4 യൂണിറ്റ് ഫയർഫോഴ്സും കൊച്ചിൻ ഷിപ്പിയാർഡിലെ ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ ശ്രമം നടത്തുന്നത്. ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. സർഫർ കയറ്റുന്ന കൺവെയർ ബെൽറ്റിനാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൾഫർ വീര്യം കൂടിയ വാതകമായതിനാൽ ശ്വാസ തടസ്സമടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, അതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. കൺവയർ ബൽറ്റിലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. തീപിടിത്തത്തിന്റെ ആദ്യ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. അതേസമയം, കായലിലെ വെള്ളക്കുറവ് നേവിക്കും കോസ്റ്റുകാർഡിനും സ്ഥലത്തെത്താൻ തടസം സൃഷ്ടിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ വെല്ലിങ്ടൺ ഐലൻഡിലേക്ക് തീ നിയന്ത്രണ വിധേയമാക്കാനായി എത്തും.

Read More