Author: News Desk

കോഴിക്കോട് : മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ നാളെ മുതൽ റംസാൻ വ്രതം ആരംഭിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും കാപ്പാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാ‍ർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതം ആരംഭിച്ചിരുന്നു. ഈ വർഷം ഗൾഫ് രാജ്യങ്ങളിൽ ഒരുമിച്ചാണ് റംസാൻ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് ഇന്ന് വ്രതാനുഷ്ഠാനം ആരംഭിച്ചത്. ഉത്തരേന്ത്യയിലും നാളെയാണ് റംസാൻ ഒന്ന്.

Read More

പാലക്കാട്: ഒറ്റപ്പാലത്ത് ക്ളാസ് മുറിയിൽ സഹപാഠിയുടെ ആക്രമണത്തിൽ ഐടിഐ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. സ്വകാര്യ ഐടിഐ വിദ്യാർത്ഥി സാജനാണ് (20) ക്രൂരമർദ്ദനമേറ്റത്. ആക്രമണത്തിൽ സാജന്റെ മൂക്കിന്റെ എല്ല് പൊട്ടി. വിദ്യാർത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 19നാണ് സംഭവം നടന്നത്. മൂക്കിലെ പൊട്ടലിന് പുറമെ സാജന്റെ ഇടതുകണ്ണിന്റെ താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോറിനെതിരെ (20) പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കിഷോർ യാതൊരു പ്രകോപനവുമില്ലാതെ സാജനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. കിഷോറിനെ കസ്റ്റഡിയിലെടുത്തതിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഒറ്റപ്പാലം പൊലീസ് പറഞ്ഞു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സീറ്റിലിരിക്കുമ്പോൾ ആക്രമിക്കുകയായിരുന്നുവെന്നാണ് മകൻ പറഞ്ഞതെന്ന് സാജന്റെ അമ്മ സിന്ധു പറഞ്ഞു. മകന് മൂന്ന് സ്റ്റിച്ച് ഉണ്ട്. മകന്റെ നില ഗുരുതരമാണ്. മൂക്കിന്റെ പാലം വളഞ്ഞു. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇതിന് മുൻപും കിഷോർ ആക്രമിച്ചതായി മകൻ പറഞ്ഞുവെന്നും പുറത്തുപറഞ്ഞാൽ ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സിന്ധു വെളിപ്പെടുത്തി.

Read More

ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്‌ഫോടനത്തില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. മൃതദേഹത്തില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്‍.ഐ.എ. സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു സാബു ജോണ്‍ എന്നാണ് വിവരം. ഒരു മാസം മുന്‍പാണ് ദിണ്ടിഗലിലേക്ക് പോയത്. ഒരാഴ്ചയായി ഇദ്ദേഹത്തെ ഫോണില്‍ ലഭ്യമായിരുന്നില്ല. സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില്‍ മൃതദേഹവും സമീപത്ത് സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന്, വിവരം ദിണ്ടിഗല്‍ താലൂക്ക് പോലീസിനെ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എ പ്രദീപ് സംഭവസ്ഥലം…

Read More

മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്ററിന്റെ ജനറൽ ബോഡി മീറ്റിംഗ് സിഞ്ചിലെ ലോറൽ അക്കാദമിയിൽ വെച്ച് അംഗങ്ങളുടെ സാനിധ്യത്തിൽ ചേർന്നു. കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് മുൻ പ്രസിഡന്റ് ഫിറോസ് തിരുവത്ര അവതരിപ്പിച്ചു. തുടർന്നു പുതിയ ഇരുപത്തി ഒന്നംഗ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത ഭാരവാഹികൾ പ്രസിഡന്റ് ഷുഹൈബ്, ജനറൽ സെക്രട്ടറി സജീർ, ട്രഷറർ വിജയൻ വൈസ് പ്രസിഡന്റുമാർ ഷാജഹാൻ റിവർ വെസ്റ്റ്, സിറാജ് തിരുവത്ര ജോയിന്റ് സെക്രട്ടറിമാർ നിഷിൽ, ജാഫർ ഗ്ലോബൽ കൺവീനർ യൂസഫ് പിവി, മെമ്പർഷിപ് സെക്രട്ടറി ശാഹുൽ പാലക്കൽ, റാഫി ചാവക്കാട് ഇവന്റ് കോ ഓർഡിനേറ്റർ സമദ് ചാവക്കാട്, ഗണേഷ് സ്പോർട്സ് വിങ് കൺവീനർ ഹിഷാം, റാഫി ഗുരുവായൂർ ജോബ്‌സെൽ കൺവീനർ നൗഷാദ് അമാനത്, ഷെഫീഖ് അവിയൂർ വിജയൻ ജനറൽ ബോഡിയിൽ പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിൻറെ പേര് പറയാതെ പരാമർശം നടത്തി മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്‍റെ മികവ് ഈ ഘട്ടത്തിൽ ഓർക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. പക്ഷേ, വ്യക്തിപരമായ ദൗർബല്യത്തിന്‍റെ പേരിൽ അദ്ദേഹം വലിയ വേട്ടയാടൽ നേരിടേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാർട്ടപ്പ് മേഖലയിൽ 2023-2024 കാലഘട്ടത്തിൽ കേരളത്തിൽ 254 ശതമാനം വളർച്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ദേശീയ ശരാശരി 44 ശതമാനമായിരിക്കെയാണ് കേരളത്തിന്‍റെ ഈ നേട്ടം. ഇത് ഒരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍ എന്തൊരു പുകിലാണ് ഉണ്ടായതെന്നും ശശി തരൂരുമായി ബന്ധപ്പെട്ട വിവാദം സൂചിപ്പിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.

Read More

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണം ദുഃഖകരമെന്ന് കോഴിക്കോട് ഡിഡിഇ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ) സി മനോജ്‌ കുമാർ. കുട്ടികൾ തമ്മിൽ സാധാരണ പോലെ ഉണ്ടായ സംഘർഷമല്ല ഉണ്ടായത്. കരുതിക്കൂട്ടിയുണ്ടാക്കിയതാണ്. കുട്ടികൾ സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ ട്യൂഷൻ സെന്ററിൽ പരിപാടി സംഘടിപ്പിച്ചതിനെ കുറിച്ച് ഗൗരവതരമായ രീതിയിൽ അന്വേഷണം നടത്തും. ആയുധം ഉപയോഗച്ചു കൊണ്ടുള്ള ആക്രമണം ഗൗരവമായിട്ടാണ് കാണുന്നത്. ഭീകരമായ ആക്രമണം തന്നെ മുഹമ്മദ് ഷഹബാസിന് നേരിടേണ്ടി വന്നു. ട്യൂഷൻ സെന്ററിൽ സർക്കാർ സ്കൂൾ അധ്യാപകർ പഠിപ്പിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും ട്യൂഷൻ സെന്ററുകളുടെ മേൽ പൊതു വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് നിയന്ത്രണമില്ല. ജെ ജെ ബോർഡിന്റെ നിരീക്ഷണം കൂടി വന്ന ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഷഹബാസിനെ…

Read More

കൊച്ചി: സഹപാഠികളുടെ ക്രൂരമായ നായ്ക്കുരണ പൊടി പ്രയോഗത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദുരിത ജീവിതം. കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ബോർഡ് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണ് കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ വിദ്യാർഥിനി. സംഭവദിവസം നായ്ക്കുരണം ദേഹത്ത് വീണ് ചൊറിച്ചിൽ സഹിക്കാനാവാതെ ബാത്റൂമിൽ നിന്ന് താൻ കരയുമ്പോൾ സഹപാഠികൾ പുറത്ത് നിന്ന് ചിരിക്കുകയായിരുന്നുവെന്ന് വേദനയോടെ ഓർത്തെടുക്കുകയാണ് പെൺകുട്ടി. സ്വകാര്യ ഭാഗങ്ങളി‍ൽ വരെ ചൊറിച്ചിലും അസ്വസ്ഥതയും മൂലം കടുത്ത ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലൂടെയാണ് ഈ പെൺകുട്ടി കടന്നു പോകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ദിവസങ്ങളോളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈ പെൺകുട്ടി. മോഡൽ എക്സാം പോലും കുട്ടിക്ക് എഴുതാനായില്ല. ഇതു ചെയ്ത വിദ്യാർഥിനികളുടെ പേരിൽ സ്കൂൾ അധികൃതരോ, പോലീസോ കൃത്യമായ നടപടി സ്വീകരിക്കാത്തത് പെൺകുട്ടിക്കും കുടുംബത്തിനും പ്രയാസം ഇരട്ടിയാക്കി. മൂത്രാശയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഏറെ ബുദ്ധിമുട്ടിലായ പെൺകുട്ടിയെ, ഹാജരില്ലെങ്കിൽ പരീക്ഷയെഴുതാനാവില്ലെന്നു പറഞ്ഞ് നിർബന്ധിച്ച് ക്ലാസിലിരുത്താനുള്ള ശ്രമം…

Read More

കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച എഎസ്‌ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയിൽ നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാൾ വാങ്ങിയിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷനിൽ പരാതിക്കാരി ഒരു കേസ് നൽകിയിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയായതിനാൽ എഎസ്‌ഐ ബിജുവിനോടാണ് കാര്യങ്ങൾ സംസാരിച്ചത്. ഇതിനിടെ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി കോട്ടയം വിജിലൻസ് ഓഫീസിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. വിജിലൻസ് സംഘത്തിന്റെ നിർദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലിൽ എത്തണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടലിൽ എത്തിയപ്പോഴാണ് വിജിലൻസ് പിടികൂടിയത്.

Read More

കോഴിക്കോട്: താമരശ്ശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ചതിന് പിന്നാലെ അഞ്ച് വിദ്യാർഥികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇവരെ ജുവനൈല്‍ ജസ്റ്റിസിന് മുൻപിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇത് തെളിയിക്കുന്ന രീതിയിൽ കുട്ടികൾ തമ്മിലുള്ള വാട്സാപ്പ്, ഇൻസ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ചെവിയുടേയും കണ്ണിന്റേയും ഭാ​ഗത്തും തലയ്ക്കും ഷഹബാസിന് ​ഗുരുതര പരിക്ക് ഉണ്ടായിരുന്നു എന്നാണ് ഡോക്ടർമാരിൽ നിന്നും ലഭിക്കുന്ന വിവരം. പുറമെ കാണുന്ന പരിക്ക് ഇല്ലെങ്കിലും ആന്തരികക്ഷതമാണ് മരണ കാരണമെന്നാണ് സൂചന. ഷഹബാസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. അൽപ്പ സമയത്തിനകം പോസ്റ്റ് മോർട്ടം നടപടികൾ തുടങ്ങും. എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്‌. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് എന്ന സ്വകാര്യ…

Read More

മനാമ: ബഹ്‌റൈൻ ലോകത്തിന്റെ വേദനയായി അതി ഗുരുതരാവസ്ഥയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യത്തിനുവേണ്ടി ബഹറിൻ എ കെ സി സി പ്രാർത്ഥന യജ്ഞം നടത്തി. മേജർ ആർച്ച് ബിഷപ്പ് റാഫേൽത്തട്ടിൽ പിതാവിന്റെ പ്രത്യേക ആഹ്വാന പ്രകാരമാണ് പ്രാർത്ഥന സംഘടിപ്പിച്ചത്. പ്രാർത്ഥനകൾക്ക് ജോജി കുരിയൻ, ലിവിൻ ജിബി, മെയ്മോൾ വർഗീസ് എന്നിവർ നേതൃത്വം നൽകി. പ്രസിഡണ്ട് ചാൾസ് ആലുക്ക, ജീവൻ ചാക്കോ, പോളി വിതയത്തിൽ, ജസ്റ്റിൻ എന്നിവർ മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രത്യേക ആമുഖ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.തുടർന്നുള്ള സ്നേഹവിരുന്നിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ജോൺ ആലപാട്ട്, ജൻസൻ, ബൈജു എന്നിവർ നേതൃത്വം നൽകി.ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു.

Read More