Author: News Desk

കല്‍പ്പറ്റ: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് ഇന്നലെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. വയനാട് സ്വദേശിയായ യുവതിയെ പറ്റിച്ചാണ് അർച്ചന പണം തട്ടിയെടുത്തത്. എറണാംകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും അര്‍ച്ചന തങ്കച്ചനെതിരെ സമാന കേസുള്ളതായി പൊലീസ് പറഞ്ഞു. 2023 ഫെബ്രുവരി മാസത്തിലാണ് സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയില്‍ നിന്നും കാനഡയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് മൂന്നര ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഇടപ്പള്ളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത്, ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അർച്ചന കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് പരികയാണെന്നും പൊലീസ് അറിയിച്ചു.

Read More

തിരുവനന്തപുരം: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടി. പൂരം നടത്തിപ്പില്‍ പാളിച്ചകള്‍ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍, ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വങ്ങള്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുത്തു. പൂരത്തിന് മൂന്‍പ് സുരക്ഷ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ലെന്നും ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൂരം എക്‌സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അദ്ദേഹം ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീര്‍പ്പ് വ്യവസ്ഥ കൊച്ചില്‍ ദേവസ്വം…

Read More

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പിടിയില്‍. വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് മലപ്പുറം പൊലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ജുനൈദ് സമൂഹമാധ്യമത്തിലൂടെ യുവതിയുമായി പരിചയപ്പെടുകയും, ആ ബന്ധം പ്രണയത്തിലേക്കെത്തുകയുമായിരുന്നു. വിവാഹ വാഗ്ദാനം നൽകി 2 വർഷത്തോളം ലോഡ്ജുകളിലും ഹോട്ടലുകളുമെത്തിച്ച് പീഡ‍ിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഹോട്ടലുകളില്‍ വെച്ച് ജുനൈദ് യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയിരുന്നു. സമൂഹമാധ്യമം വഴി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പരാതി നൽകിയ വിവരം അറിഞ്ഞതോടെ, ജുനൈദ് വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തി. ഈ വിവരം അറിഞ്ഞ മലപ്പുറം പൊലീസ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന്‍റെ പരിസരത്ത് വച്ചാണ് വലയിലാക്കിയത്. ജുനൈദിനെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ പി. വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

ഉത്തരാഖണ്ഡ്: ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മന ഗ്രാമത്തിനടുത്തുള്ള ഉയർന്ന ഉയരത്തിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലാണ് അപകടമുണ്ടായത്. 55 തൊഴിലാളികളിൽ 50 പേരെയാണ് ഇതുവരെ രക്ഷിക്കാനായത്. ഇതിൽ നാല്പേർ മരിച്ചതായാണ് റിപ്പോർട്ട്. അവശേഷിക്കുന്ന അഞ്ചുപേർക്കായി തിരച്ചിൽ തുടരുകയാണ്. “കാലാവസ്ഥയിൽ നേരിയ ശമനം ഉണ്ടായതോടെ, ഇന്ത്യൻ സൈന്യം വാടകയ്‌ക്കെടുത്ത സിവിൽ ഹെലികോപ്റ്ററുകൾ വഴി പരിക്കേറ്റ മൂന്ന് പേരെ മനയിൽ നിന്ന് ജോഷിമഠിലേക്ക് തീവ്രപരിചരണത്തിനായി മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധ ഏജൻസികളുമായി സഹകരിച്ച് ലഭ്യമായ എല്ലാ ഉപകരണങ്ങളും ഉദ്യോഗസ്ഥരും വിന്യസിച്ചിട്ടുണ്ട്.” ഇന്ത്യൻ സൈന്യം എക്‌സിൽ പോസ്റ്റ് ചെയ്തു. രാത്രിയായതോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചു, കനത്ത മഞ്ഞുവീഴ്ചയും കൂടുതൽ ഹിമപാത ഭീഷണിയും കാരണം ശേഷിക്കുന്ന തൊഴിലാളികളെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി. ബാക്കിയുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ ദുഷ്‌കരമാകുമെന്ന് സമ്മതിച്ച ഉത്തരാഖണ്ഡ് ദുരന്ത നിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ, ഹിമപാതമുണ്ടായ സ്ഥലത്തിന് സമീപം ഏഴ് അടി മഞ്ഞ് ഉണ്ടായിരുന്നതിനാൽ ദൗത്യം കൂടുതൽ വെല്ലുവിളി നിറഞ്ഞതായി പരാമർശിച്ചു. ഇന്തോ-ടിബറ്റൻ…

Read More

ഇടുക്കി: ഡ്രെെ ഡേയിൽ അനധികൃതമായി മദ്യം വിറ്റ കേസിൽ ഇടുക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സെെസ് പിടിയിൽ. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോറിക്ഷ ഡ്രെെവറുമായ പ്രവീൺ കുര്യാക്കോസാണ് എക്സെെസ് പിടിയിലായത്. ഇയാളുടെ കെെയിൽ നിന്ന് ഒമ്പത് ലിറ്റർ മദ്യം കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. പിന്നാലെ സിപിഎം പ്രവീൺ കുര്യാക്കോസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.

Read More

തിരുവനന്തപുരം: പത്തു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂഷൻ അധ്യാപകനു പത്തുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ.‌ മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ‌ ദേവദാസിനെയാണ് (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. പിഴ‌ത്തുക കുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ പഠിപ്പിക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് ദേവദാസ് കടന്നുപിടിക്കുകയായിരുന്നു. ക്ലാസിൽ മറ്റു കുട്ടികൾ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഭയന്ന കുട്ടി ഇതേക്കുറിച്ച് പുറത്ത് ആരോടും പറഞ്ഞില്ല. പിന്നീട് കുട്ടി ട്യൂഷൻ ക്ലാസിൽ പോകാൻ വിസമ്മതിച്ചതോടെ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് വീട്ടുകാരോട് സംഭവം പറഞ്ഞത്. വീട്ടുകാർ വിവരം ട്യൂഷൻ സെന്ററിന്റെ പ്രിൻസിപ്പലിനെ അറിയിച്ചു. തുടർന്ന് പ്രിൻസിപ്പലും വീട്ടുകാരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.…

Read More

കോഴിക്കോട് : മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ നാളെ മുതൽ റംസാൻ വ്രതം ആരംഭിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും കാപ്പാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാ‍ർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതം ആരംഭിച്ചിരുന്നു. ഈ വർഷം ഗൾഫ് രാജ്യങ്ങളിൽ ഒരുമിച്ചാണ് റംസാൻ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് ഇന്ന് വ്രതാനുഷ്ഠാനം ആരംഭിച്ചത്. ഉത്തരേന്ത്യയിലും നാളെയാണ് റംസാൻ ഒന്ന്.

Read More

പാലക്കാട്: ഒറ്റപ്പാലത്ത് ക്ളാസ് മുറിയിൽ സഹപാഠിയുടെ ആക്രമണത്തിൽ ഐടിഐ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. സ്വകാര്യ ഐടിഐ വിദ്യാർത്ഥി സാജനാണ് (20) ക്രൂരമർദ്ദനമേറ്റത്. ആക്രമണത്തിൽ സാജന്റെ മൂക്കിന്റെ എല്ല് പൊട്ടി. വിദ്യാർത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 19നാണ് സംഭവം നടന്നത്. മൂക്കിലെ പൊട്ടലിന് പുറമെ സാജന്റെ ഇടതുകണ്ണിന്റെ താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോറിനെതിരെ (20) പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കിഷോർ യാതൊരു പ്രകോപനവുമില്ലാതെ സാജനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. കിഷോറിനെ കസ്റ്റഡിയിലെടുത്തതിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഒറ്റപ്പാലം പൊലീസ് പറഞ്ഞു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സീറ്റിലിരിക്കുമ്പോൾ ആക്രമിക്കുകയായിരുന്നുവെന്നാണ് മകൻ പറഞ്ഞതെന്ന് സാജന്റെ അമ്മ സിന്ധു പറഞ്ഞു. മകന് മൂന്ന് സ്റ്റിച്ച് ഉണ്ട്. മകന്റെ നില ഗുരുതരമാണ്. മൂക്കിന്റെ പാലം വളഞ്ഞു. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇതിന് മുൻപും കിഷോർ ആക്രമിച്ചതായി മകൻ പറഞ്ഞുവെന്നും പുറത്തുപറഞ്ഞാൽ ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സിന്ധു വെളിപ്പെടുത്തി.

Read More

ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്‌ഫോടനത്തില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. മൃതദേഹത്തില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്‍.ഐ.എ. സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു സാബു ജോണ്‍ എന്നാണ് വിവരം. ഒരു മാസം മുന്‍പാണ് ദിണ്ടിഗലിലേക്ക് പോയത്. ഒരാഴ്ചയായി ഇദ്ദേഹത്തെ ഫോണില്‍ ലഭ്യമായിരുന്നില്ല. സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില്‍ മൃതദേഹവും സമീപത്ത് സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന്, വിവരം ദിണ്ടിഗല്‍ താലൂക്ക് പോലീസിനെ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എ പ്രദീപ് സംഭവസ്ഥലം…

Read More

മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്ററിന്റെ ജനറൽ ബോഡി മീറ്റിംഗ് സിഞ്ചിലെ ലോറൽ അക്കാദമിയിൽ വെച്ച് അംഗങ്ങളുടെ സാനിധ്യത്തിൽ ചേർന്നു. കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് മുൻ പ്രസിഡന്റ് ഫിറോസ് തിരുവത്ര അവതരിപ്പിച്ചു. തുടർന്നു പുതിയ ഇരുപത്തി ഒന്നംഗ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത ഭാരവാഹികൾ പ്രസിഡന്റ് ഷുഹൈബ്, ജനറൽ സെക്രട്ടറി സജീർ, ട്രഷറർ വിജയൻ വൈസ് പ്രസിഡന്റുമാർ ഷാജഹാൻ റിവർ വെസ്റ്റ്, സിറാജ് തിരുവത്ര ജോയിന്റ് സെക്രട്ടറിമാർ നിഷിൽ, ജാഫർ ഗ്ലോബൽ കൺവീനർ യൂസഫ് പിവി, മെമ്പർഷിപ് സെക്രട്ടറി ശാഹുൽ പാലക്കൽ, റാഫി ചാവക്കാട് ഇവന്റ് കോ ഓർഡിനേറ്റർ സമദ് ചാവക്കാട്, ഗണേഷ് സ്പോർട്സ് വിങ് കൺവീനർ ഹിഷാം, റാഫി ഗുരുവായൂർ ജോബ്‌സെൽ കൺവീനർ നൗഷാദ് അമാനത്, ഷെഫീഖ് അവിയൂർ വിജയൻ ജനറൽ ബോഡിയിൽ പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

Read More