Author: News Desk

തൃശൂർ: തൃശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി വെക്കാൻ ശ്രമം നടന്നത്. ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.

Read More

കൊല്ലം: കൊല്ലം കടയ്ക്കലിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ അഞ്ച് കോടി രൂപയോളം വിലവരുന്ന പാൻമസാലയും കഞ്ചാവും പിടികൂടി. ബെംഗളൂരുവിൽനിന്നെത്തിയ ചരക്കുവാഹനത്തിൽനിന്നാണ് ഇന്നലെ രാത്രി പത്തരയോടെ ലഹരിവസ്തുക്കൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. വാഹനമോടിച്ച മലപ്പുറം മഞ്ചേരി സ്വദേശി ബഷീർ എന്നയാളാണ് പിടിയിലായത്. https://youtube.com/shorts/5fRvIut2JQ4 പ്രാഥമിക പരിശോധനയിൽ പാൻമസാലയെന്ന് കണ്ടെത്തിയ പാക്കറ്റുകളിൽ രാസലഹരിവസ്തുക്കൾ ഉണ്ടോ എന്ന് വിശദമായി പരിശോധിക്കും. ലഹരിവസ്തുക്കൾ കൊണ്ടുവന്ന വാഹനം കസ്റ്റഡിയിലെടുത്തു.

Read More

ദില്ലി: തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ദില്ലി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാള്‍ ധ്യാനം തുടങ്ങി. ഇന്നു മുതൽ മാർച്ച് 15 വരെയാണ് ദിവസമാണ് ധ്യാനം. പഞ്ചാബിലെ ഹോഷിയാർ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് 10 ദിവസത്തെ കെജ്രിവാളിന്‍റെ ധ്യാനം നടക്കുക. കെജ്രിവാളിന്‍റെ ധ്യാനത്തെ കോണ്‍ഗ്രസും ബി ജെ പിയും രൂക്ഷമായി വിമര്‍ശിച്ചു. പൊതു ജനത്തിന്‍റെ പണം പഞ്ചാബ് സര്‍ക്കാര്‍ കെജ്രിവാളിന്‍റെ ധ്യാനത്തിനായി ധൂര്‍ത്തടിക്കുകയാണെന്ന് ബി ജെ പി ദില്ലി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ കുറ്റപ്പെടുത്തി. സുരക്ഷാ വാഹനങ്ങൾ, ആംബുലൻസ്, ഫയർ എൻജിൻ തുടങ്ങി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കേജ്‍രിവാൾ പഞ്ചാബിലെത്തിയതെന്ന് ബി ജെ പി കുറ്റപ്പെടുത്തി. സാധാരണക്കാരനെ പോലെ സഞ്ചരിച്ചിരുന്ന കെജ്രിവാൾ ഇപ്പോൾ മഹാരാജാവിനെ പോലെയാണ് സഞ്ചരിക്കുന്നതെന്നാണ് ദില്ലി മന്ത്രിയും ബി ജെ പി നേതാവുമായ മഞ്ജീന്ദർ സിങ് സിർസ വിമർശിച്ചത്. കെജ്രിവാളിന്‍റെ അകമ്പടി വാഹനവ്യൂഹത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്…

Read More

കോട്ടയം: ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടി.കോന്നി സ്വദേശി രതീഷ് കുമാറി (37)ന്റെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് കവറുകളിലായി 18 ഗ്രാമോളം വരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. കോന്നി വി കോട്ടയം മാളികപ്പുറം ക്ഷേത്ര ഉത്സവത്തിനിടെ പരസ്പരം ഉന്തും തള്ളും ഉണ്ടായി പ്രശ്നം സൃഷ്ടിച്ചതിനാണ് ഇയാളെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Read More

കണ്ണൂർ: കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ വൈകിട്ടോടെയായിരുന്നു മയക്കുവെടി വെച്ച് പിടികൂടിയിരുന്നത്. ആനയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആറളം വളയഞ്ചാലിലെ ആർആർടി ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. രാത്രി 9 മണിയോടെയാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. കീഴ്താടിയെല്ലിന് ​ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു കുട്ടിയാനയെ കണ്ടെത്തിയത്. ഡോ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയെ പിടികൂടി വിദ​ഗ്ധ ചികിത്സ നൽകാനായിരുന്നു വനംവകുപ്പിന്റെ ​തീരുമാനം. എന്നാൽ നേരത്തെ തന്നെ പിടികൂടിയാൽ തന്നെ കുട്ടിയാന അതിജീവിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ​ഗ്ദ ചികിത്സക്കായി വനയനാട്ടിലേക്ക് മാറ്റാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. ഇതിനിടെയാണ് കുട്ടിയാന ചരിഞ്ഞത്. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനം വകുപ്പിന്റെ വാഹനത്തിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. റോഡിൽനിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിക്കുകയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തീവ്ര ശ്രമം നടത്തിയിരുന്നു. തുടർന്നാണ്…

Read More

മലപ്പുറം: താനൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. ഗോവയില്‍നിന്ന് കര്‍ണാടക വഴി തൃശ്ശൂരിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 10,000 ലിറ്റര്‍ സ്പിരിറ്റാണ് താനൂര്‍ പുത്തന്‍ത്തെരുവില്‍വെച്ച് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ വലപ്പാട് സ്വദേശികളായ സജീവ്(42), മനോജ്(46) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മുന്നൂറോളം കന്നാസുകളിലായാണ് ലോറിയില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇതിന് മുകളിലാക്കി മൈദ ചാക്കുകളും നിരത്തിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനൂരില്‍വെച്ച് മലപ്പുറം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റും തിരൂര്‍ എക്‌സൈസും ചേര്‍ന്ന് ലോറി തടഞ്ഞത്. തുടര്‍ന്ന് ലോറിയില്‍ നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് നിറച്ച കന്നാസുകള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Read More

മലപ്പുറം: കരുവരക്കുണ്ടിൽ കടുവയെ കണ്ടെന്ന തരത്തിൽ പ്രചരിച്ച വീഡിയോ പഴയതാണെന്ന് വനംവകുപ്പ്. പഴയ വീഡിയോ എഡിറ്റ് ചെയ്ത് യുവാവ് പ്രചരിപ്പിക്കുകയായിരുന്നുെവെന്ന് വനംവകുപ്പ് വ്യക്തമാക്കി. വ്യാജമായി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ ജെറിൻ എന്ന യുവാവിനെതിരെ വനംവകുപ്പ് കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകി. ജനങ്ങളിൽ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വച്ച് തെറ്റായ ദൃശ്യം പ്രചരിപ്പിച്ചെന്നാണ് പരാതി. പഴയ വീഡിയോ പുതിയതെന്ന രീതിയിൽ പ്രചരിപ്പിച്ചെന്ന് ജെറിനും വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചായാണ് വിവരം. മലപ്പുറം കരുവാരക്കുണ്ട് ജനവാസ മേഖലയിൽ കടുവയിറങ്ങിയെന്ന തരത്തിലാണ് രാവിലെ വീഡിയോ പ്രചരിച്ചത്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ മുന്നിൽ യുവാവ് അകപ്പെട്ടെന്ന രീതിയിലായിരുന്നു പ്രചാരണം. കരുവാരക്കുണ്ട് ചേരി സി.ടി,​സി എസ്റ്രേറ്റിന് സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിൻ ആണ് രാത്രിയിൽ കടുവയ്ക്ക് മുന്നിൽപ്പെട്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിന് സമീപം കാടുമൂടിക്കിടക്കുന്ന റബർതോട്ടത്തിൽ വഴിയോട് ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ജെറിൻ പ്രചരിപ്പിച്ച വീഡിയോ…

Read More

കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകർക്ക് സസ്പെൻ്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. അധ്യാപികയായ ആർ എസ് രാജിയെയാണ് സ്ഥലം മാറ്റിയത്. കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയിൽ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുന്നത്. ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നത് പെൺകുട്ടിക്കും കുടുംബത്തിനും തീരാനോവുണ്ടാക്കിയിരിക്കുകയാണ്. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെയും ഡിഇഒ, എഇഒ ഓഫിസിലെയും ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചു. ശരീരത്ത് ചൊറിച്ചിൽ സഹിക്കാൻ പറ്റാതായപ്പോൾ എന്താണ് ഇതെന്ന് താൻ ചോദിച്ചെന്നും പിന്നീട് വാഷ് റൂമിലേക്ക് ഓടിപ്പോയെന്നുമാണ് പെണ്‍കുട്ടി…

Read More

കൽപ്പറ്റ: വയനാട് മാനന്തവാടി അഞ്ചാംമെെലിൽ സ്കൂൾ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ പടിയ്ക്ക് സമീപം അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് ഒരു വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്.മർദിക്കുന്നത് ക്യാമറിയിൽ പകർത്തിയ വിദ്യാർത്ഥി പറയുന്നതും വീഡിയോയിൽ കേൾക്കാം. മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും കഴുത്തിൽ പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘നമ്മുടെ പയ്യൻമാരെ നീ ഇനി തൊടുമോ’യെന്ന് ചോദിച്ചാണ് വിദ്യാർത്ഥിയെ മർദിക്കുന്നത്. പിന്നാലെ അടിനിർത്താൻ ഒരു കുട്ടി ആവശ്യപ്പെടുന്നതും ഇവർ പിരിഞ്ഞുപോകുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാൽ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു.

Read More