Author: News Desk

വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്രയ്ക്ക് തുടക്കമായി. പദ്ധതിയില്‍ ഭാഗമായുളള ആദ്യ കരാര്‍ ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുമായി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി,സെക്രട്ടറി ഇൻ ചാർജ് എ വി അമലിന് കൈമാറി. ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെ വിദേശത്ത് മികച്ച നൈപുണ്യമുളള നിരവധി തൊഴില്‍ മേഖലകളില്‍ (പ്ലംബിങ്, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍ തുടങ്ങി) നിരവധി ഒഴിവുകളുണ്ട്. ഇത്തരം സാധ്യതകള്‍ പ്രയേജനപ്പെടുത്തുന്നതിനായുളള നൈപുണ്യ വികസന പരിശീലനത്തിനും പദ്ധതി സഹായകരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അര്‍ഹരായ എല്ലാവരേയും പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും, ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കെ സി സജീവ് തൈക്കാടും വ്യക്തമാക്കി. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ഡയറക്ടർ മാരായ എ നാസറുദ്ധീൻ, ആർ…

Read More

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്. കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1572.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 672.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.

Read More

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ തീരത്ത് വടക്കന്‍ കടലിൽ ഇംഗ്ലണ്ട് തീരത്ത് ചരക്കു കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് വന്‍ അപകടം. മുപ്പത് പേര്‍ അപകടത്തില്‍പ്പെട്ടതായി സൂചന. കപ്പലുകള്‍ കൂട്ടിയിടിച്ച് കത്തി അമരുകയായിരുന്നു. ഇവരില്‍ ഭൂരിപക്ഷം പേരെയും തീ പടര്‍ന്ന കപ്പലില്‍ നിന്ന് കരയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. യുഎസ് കമ്പനിയുടെ സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന ടാങ്കറും പോര്‍ച്ചുഗലിന്റെ സോളോംഗഎന്ന ചരക്ക് കപ്പലുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂട്ടിയിടി നടന്ന പ്രദേശം തിരക്കേറിയ കപ്പല്‍ പാതയാണ്. ബ്രിട്ടന്റെ വടക്കുകിഴക്കന്‍ തീരത്തുള്ള തുറമുഖങ്ങളില്‍ നിന്ന് നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി എന്നിവിടങ്ങളിലേക്ക് ഗതാഗതം നടക്കുന്ന പാതയിലാണ് അപകടം. റിപ്പോർട്ട്: തീർത്ഥ അരവിന്ദ്

Read More

ആലപ്പുഴ: പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തിനായി വെട്ടിമരിക്കാനായി പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോ​ഗ്യരായ ആരുമില്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സ്ഥാനമോഹികളായ നേതാക്കള്‍ പാര്‍ട്ടില്‍ ഒരുപാടുണ്ട്. പിണറായി വിജയന്‍ ശക്തനായ ഭരണാധികാരിയും ശക്തനായ നേതാവുമാണ്. സംസ്ഥാന സമ്മേളന ചര്‍ച്ചയിലൊന്നും ആരും പിണറായിയെ തൊട്ടില്ലല്ലോ?, ആരും അദ്ദേഹത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. പുറത്തു നിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ സമ്മേളനത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പിണറായിയെ വാഴ്ത്തുകയും പുകഴ്ത്തുകയുമാണ് ചെയ്തത്. അത് പിണറായി വിജയന്റെ നേതൃപാടവമാണ്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒരു പള്ളിയില്‍ 16 പട്ടക്കാര്‍ ആകരുത്. ഒരു പള്ളിയില്‍ ഒരു പട്ടക്കാരന്‍ മതി. 16 പട്ടക്കാരായാല്‍ ഈ 16 പട്ടക്കാരും തമ്മില്‍ ദിവസവും അടിയായിരിക്കും ഉണ്ടാകുക. പിണറായി വിജയന്‍…

Read More

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറൽ പാർട്ടി അം​ഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാർണി പ്രധാനമന്ത്രിയായി എത്തുന്നത്. രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയായാണ് കാർണി ചുതലയേൽക്കുക. ലിബറൽ പാർട്ടിയിലെ 86 ശതമാനം പേരും കാർണിയെ പിന്തുണച്ചു. 131,674 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാർണി ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിന്റേയും ബാങ്ക് ഓഫ് കാനഡയുടേയും മുൻ ​ഗവർണറായിരുന്നു. പൊതുസമ്മതി ഇടിഞ്ഞതോടെയാണ് ജസ്റ്റിൻ ട്രൂഡോ ഇക്കഴിഞ്ഞ ജനുവരിയിൽ രാജി പ്രഖ്യാപിച്ചത്. കടുത്ത ട്രംപ് വിമർശകൻ കൂടിയാണ് കാർണി എന്നതു ശ്രദ്ധേയമാണ്. കാനഡ- അമേരിക്ക വ്യാപര തർക്കവും രൂക്ഷമാണ്. അതിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. അമേരിക്കക്കെതിരായ തീരുവ നടപടികൾ തുടരുമെന്നു തന്നെ അദ്ദേഹം പ്രതികരിച്ചു കഴിഞ്ഞു.

Read More

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായത്. നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സുമായ പുറത്താവാതെ നിന്ന മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍…

Read More

തിരുവനന്തപുരം: ‘ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കൽപ്പറ്റ പഴയ ബസ്സ്റ്റാന്‍റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. സോബിൻ കുര്യാക്കോസ് (24 വയസ്), മുഹമ്മദ് അസനുൽ ഷാദുലി (23 വയസ്), അബ്ദുൽ മുഹമ്മദ് ആഷിഖ് (22 വയസ്) എന്നിവരാണ് പിടിയിലായത്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉമ്മർ വി എ, പ്രിവന്‍റീവ് ഓഫീസർ ലത്തീഫ് കെ എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി സി, വിഷ്ണു കെ കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ കെ വി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. കണ്ണൂർ ആനപ്പന്തിയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 1.612 ഗ്രാം എംഡിഎംഎയുമായി…

Read More

കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചത്. ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയിൽ സംഭവം ഉണ്ടായത്. താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷാനിദ് മുമ്പും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് ലഹരി കേസുകൾ ഉണ്ടെന്നും പൊലീസ്…

Read More

മനാമ: ഇൻ്റഗ്രേറ്റഡ് ലീഡർഷിപ്പ് ഫോറം അന്തർദ്ദേശീയ വനിതാദിനാചരണം ശ്രദ്ധേയമായി. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റ് ഹാളിൽ നടന്ന പരിപാടി ബഹ്റൈൻ മുൻ പാർലമെൻറ് അംഗം ഡോക്ടർ മസുമാ ഹസ്സൻ എ റഹീം ഉദ്ഘാടനം ചെയ്തു. വനിതാദിനത്തിൽ പങ്കെടുത്ത എല്ലാം വനിതകൾക്കും ഒരു റോസാപുഷ്പം നൽകി പരസ്പരം സ്വീകരിച്ച ചടങ്ങ് തുല്യതയുടെ , പാരസ്പര്യത്തിൻ്റെ വേറിട്ട അനുഭവമായതായി മുഖ്യാതിഥി അഭിപ്രായപ്പെട്ടു. ഇക്കോ ലാബ് പ്രതിനിധി നസീമാ മിയ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് രണ്ട് വേറിട്ട വനിതകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.അദ്ധ്യാപികയും ലിറ്റിൽ സ്റ്റെപ്പ് ടൈനി യുടെ ഉടമസ്ഥയുമായ ജെംഷ്‌ന, സാധാരണക്കാരിയും സാമൂഹ്യ പ്രതിബദ്ധതയും കൈമുതലായ ട്രീസ എല്ലിയെയും ചടങ്ങിൽ മുഖ്യാതിഥി പൊന്നാടയും മൊമൻ്റോയും നൽകി ആദരിച്ചു. ഡോക്ടർ ഷെമിലി പി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , സുമിത്ര പ്രവീൺ, അഞ്ജു സന്തോഷ്, ഷെറീൻ ഷൗക്കത്ത് അലി, രമ സന്തോഷ്, ജമീല എ ആർ, റെജീന ഇസ്മയിൽ, അലിൻ ജോഷി,…

Read More

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെയും അൽ ഫദ്‌ല, അൽ റുമൈഹി, അൽ ബുഐനൈൻ, അൽ കാബി കുടുംബങ്ങളുടെയും റമദാൻ മജ്‌ലിസുകൾ സന്ദർശിച്ചു. റോയൽ കോർട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കിരീടാവകാശിയോടൊപ്പം ഉണ്ടായിരുന്നു. റമദാൻ മജ്‌ലിസുകളിൽ പ്രതിഫലിക്കുന്ന ബഹ്‌റൈന്റെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളുടെ പ്രാധാന്യം കിരീടാവകാശി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെയും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യങ്ങളുടെയും തെളിവാണിത്. ഭാവിയിലെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി വികസനം തുടരുന്നതിനൊപ്പം പൂർവ്വികരിൽ…

Read More