Author: News Desk

ആലപ്പുഴ: പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തിനായി വെട്ടിമരിക്കാനായി പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോ​ഗ്യരായ ആരുമില്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സ്ഥാനമോഹികളായ നേതാക്കള്‍ പാര്‍ട്ടില്‍ ഒരുപാടുണ്ട്. പിണറായി വിജയന്‍ ശക്തനായ ഭരണാധികാരിയും ശക്തനായ നേതാവുമാണ്. സംസ്ഥാന സമ്മേളന ചര്‍ച്ചയിലൊന്നും ആരും പിണറായിയെ തൊട്ടില്ലല്ലോ?, ആരും അദ്ദേഹത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. പുറത്തു നിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ സമ്മേളനത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പിണറായിയെ വാഴ്ത്തുകയും പുകഴ്ത്തുകയുമാണ് ചെയ്തത്. അത് പിണറായി വിജയന്റെ നേതൃപാടവമാണ്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒരു പള്ളിയില്‍ 16 പട്ടക്കാര്‍ ആകരുത്. ഒരു പള്ളിയില്‍ ഒരു പട്ടക്കാരന്‍ മതി. 16 പട്ടക്കാരായാല്‍ ഈ 16 പട്ടക്കാരും തമ്മില്‍ ദിവസവും അടിയായിരിക്കും ഉണ്ടാകുക. പിണറായി വിജയന്‍…

Read More

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറൽ പാർട്ടി അം​ഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാർണി പ്രധാനമന്ത്രിയായി എത്തുന്നത്. രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയായാണ് കാർണി ചുതലയേൽക്കുക. ലിബറൽ പാർട്ടിയിലെ 86 ശതമാനം പേരും കാർണിയെ പിന്തുണച്ചു. 131,674 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാർണി ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിന്റേയും ബാങ്ക് ഓഫ് കാനഡയുടേയും മുൻ ​ഗവർണറായിരുന്നു. പൊതുസമ്മതി ഇടിഞ്ഞതോടെയാണ് ജസ്റ്റിൻ ട്രൂഡോ ഇക്കഴിഞ്ഞ ജനുവരിയിൽ രാജി പ്രഖ്യാപിച്ചത്. കടുത്ത ട്രംപ് വിമർശകൻ കൂടിയാണ് കാർണി എന്നതു ശ്രദ്ധേയമാണ്. കാനഡ- അമേരിക്ക വ്യാപര തർക്കവും രൂക്ഷമാണ്. അതിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. അമേരിക്കക്കെതിരായ തീരുവ നടപടികൾ തുടരുമെന്നു തന്നെ അദ്ദേഹം പ്രതികരിച്ചു കഴിഞ്ഞു.

Read More

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായത്. നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സുമായ പുറത്താവാതെ നിന്ന മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍…

Read More

തിരുവനന്തപുരം: ‘ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കൽപ്പറ്റ പഴയ ബസ്സ്റ്റാന്‍റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. സോബിൻ കുര്യാക്കോസ് (24 വയസ്), മുഹമ്മദ് അസനുൽ ഷാദുലി (23 വയസ്), അബ്ദുൽ മുഹമ്മദ് ആഷിഖ് (22 വയസ്) എന്നിവരാണ് പിടിയിലായത്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉമ്മർ വി എ, പ്രിവന്‍റീവ് ഓഫീസർ ലത്തീഫ് കെ എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി സി, വിഷ്ണു കെ കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ കെ വി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. കണ്ണൂർ ആനപ്പന്തിയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 1.612 ഗ്രാം എംഡിഎംഎയുമായി…

Read More

കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചത്. ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയിൽ സംഭവം ഉണ്ടായത്. താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷാനിദ് മുമ്പും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് ലഹരി കേസുകൾ ഉണ്ടെന്നും പൊലീസ്…

Read More

മനാമ: ഇൻ്റഗ്രേറ്റഡ് ലീഡർഷിപ്പ് ഫോറം അന്തർദ്ദേശീയ വനിതാദിനാചരണം ശ്രദ്ധേയമായി. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റ് ഹാളിൽ നടന്ന പരിപാടി ബഹ്റൈൻ മുൻ പാർലമെൻറ് അംഗം ഡോക്ടർ മസുമാ ഹസ്സൻ എ റഹീം ഉദ്ഘാടനം ചെയ്തു. വനിതാദിനത്തിൽ പങ്കെടുത്ത എല്ലാം വനിതകൾക്കും ഒരു റോസാപുഷ്പം നൽകി പരസ്പരം സ്വീകരിച്ച ചടങ്ങ് തുല്യതയുടെ , പാരസ്പര്യത്തിൻ്റെ വേറിട്ട അനുഭവമായതായി മുഖ്യാതിഥി അഭിപ്രായപ്പെട്ടു. ഇക്കോ ലാബ് പ്രതിനിധി നസീമാ മിയ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് രണ്ട് വേറിട്ട വനിതകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.അദ്ധ്യാപികയും ലിറ്റിൽ സ്റ്റെപ്പ് ടൈനി യുടെ ഉടമസ്ഥയുമായ ജെംഷ്‌ന, സാധാരണക്കാരിയും സാമൂഹ്യ പ്രതിബദ്ധതയും കൈമുതലായ ട്രീസ എല്ലിയെയും ചടങ്ങിൽ മുഖ്യാതിഥി പൊന്നാടയും മൊമൻ്റോയും നൽകി ആദരിച്ചു. ഡോക്ടർ ഷെമിലി പി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , സുമിത്ര പ്രവീൺ, അഞ്ജു സന്തോഷ്, ഷെറീൻ ഷൗക്കത്ത് അലി, രമ സന്തോഷ്, ജമീല എ ആർ, റെജീന ഇസ്മയിൽ, അലിൻ ജോഷി,…

Read More

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെയും അൽ ഫദ്‌ല, അൽ റുമൈഹി, അൽ ബുഐനൈൻ, അൽ കാബി കുടുംബങ്ങളുടെയും റമദാൻ മജ്‌ലിസുകൾ സന്ദർശിച്ചു. റോയൽ കോർട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കിരീടാവകാശിയോടൊപ്പം ഉണ്ടായിരുന്നു. റമദാൻ മജ്‌ലിസുകളിൽ പ്രതിഫലിക്കുന്ന ബഹ്‌റൈന്റെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളുടെ പ്രാധാന്യം കിരീടാവകാശി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെയും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യങ്ങളുടെയും തെളിവാണിത്. ഭാവിയിലെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി വികസനം തുടരുന്നതിനൊപ്പം പൂർവ്വികരിൽ…

Read More

മനാമ: ബഹ്റൈനിലെ ഭാരതി അസോസിയേഷൻ, ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് ഇന്ത്യൻ ക്ലബ് ഇൻഡോർ ഓഡിറ്റോറിയത്തിൽ ഗ്രാൻ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സമൂഹത്തിൻ്റെ വിവിധ തുറകളിൽപെട്ട 450ലധികം ആളുകൾ പങ്കെടുത്തു.ഇന്ത്യൻ ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോസഫ് ജോയ് സ്വാഗത പ്രസംഗം നടത്തി. ഭാരതി അസോസിയേഷൻ പ്രസിഡന്റ് വല്ലം ബഷീർ, ഡിസ്കവർ ഇസ്ലാം സൊസൈറ്റിയെ പ്രതിനിധീകരിച്ച് അൻവർദീൻ എന്നിവർ പ്രഭാഷണം നടത്തി. ഭാരതി അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൾ ഖയ്യൂം നന്ദി പറഞ്ഞു.തമിഴ്‌നാട്ടിൽ ഇഫ്താർ വിരുന്നിൽ വിളമ്പുന്ന പരമ്പരാഗത കഞ്ഞിയായ ‘നോമ്പു കഞ്ഞി’ വിരുന്നിൽ ഉൾപ്പെടുത്തിയിരുന്നു.

Read More

മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ 07/03/2025 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് KCA ഹാൾ മനാമ സഗയ്യയിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ബഹ്റൈനിലെ ജീവകാരുണ്യ,രാഷ്ട്രീയ,സാംസ്കാരിക, രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. അഷ്റഫ് കുന്നത് പറമ്പിലിന്റെ അധ്യക്ഷതയിൽ ഉബൈദ് ദാരിമി ഉദ്ഘാടനവും റമളാൻ സദ്ദേശ പ്രഭാഷണവും നിർവ്വഹിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരികളായ ഷമീർ Dal AI shifa, വാഹിദ് ബിയ്യാത്തിൽ, അഷ്റഫ് പൂക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട്സം സാരിച്ചു.സെക്രട്ടറി P.മുജിബ് റഹ്മാൻ സ്വാഗതവും അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു. ഇബ്രാഹിം പാറപ്പുറം,റമീസ്,ഇസ്മായിൽ,മമ്മുക്കുട്ടി, സതീശൻ, ഇബാഹിം,താജുദ്ധീൻ, ശ്രീനിവാസൻ,മുസ്തഫ അക്ബർ, റിയാസുദ്ധീൻ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Read More

കൊല്ലം: എല്ലാവര്‍ക്കും സൗജന്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള രേഖയില്‍ നിര്‍ദേശിക്കുന്നു. സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് തുടരണോയെന്ന് പുനര്‍ വിചിന്തനം നടത്തണം. ജനങ്ങളെ വരുമാനത്തിന് അനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി ഫീസ് ഈടാക്കുന്നത് പരിശോധിക്കണമെന്നും നവകേരളത്തിനായുള്ള പുതുവഴി നയരേഖ നിര്‍ദേശിക്കുന്നു. ജനങ്ങളെ വരുമാനത്തിനനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ച് ഫീസ് ഈടാക്കുന്നത് പരിശോധിക്കണം. ഇതിനായി ഫീസ് ഘടന രൂപപ്പെടുത്തുന്നത് ചര്‍ച്ചചെയ്യണം. വര്‍ഷങ്ങളായി നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടില്ലാത്ത നിരവധി മേഖലകളുണ്ട്. ഈ മേഖലകളില്‍ വിഭവ സമാഹരണത്തെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കണം. വിവിധ മേഖലകളില്‍ നിന്ന് പാട്ടക്കുടിശ്ശിക പിരിക്കണം. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളെ സര്‍ക്കാര്‍ സംവിധാനവുമായി സംയോജിപ്പിക്കുന്നതും പരിഗണിക്കണം. പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം അവസാനിപ്പിക്കണം. ഇവ സ്വകാര്യ-പൊതു-പങ്കാളിത്തത്തില്‍ (പിപിപി) സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തണം. ഇതിനായി വ്യക്തമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടണമെന്നും നവകേരള രേഖ നിര്‍ദ്ദേശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്,…

Read More