Author: News Desk

പൊങ്കാല അടുപ്പുകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. അടുപ്പുകള്‍ ക്രമീകരിക്കുമ്പോള്‍ ഭക്തജനങ്ങള്‍ മുഖാമുഖമായി നില്‍ക്കുന്ന രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കണം കുട്ടികളെ ഒരു കാരണവശാലും പൊങ്കാല അടുപ്പിന് സമീപം നില്‍ക്കാന്‍ അനുവദിക്കരുത്. പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പൊങ്കാലയിടുന്നവര്‍ സാരിത്തുമ്പുകളും ഷാളും അയഞ്ഞ വസ്ത്രങ്ങളും ശരീരത്തോട് ചേര്‍ത്ത് ചുറ്റിവയ്ക്കണം. അടുത്തുള്ള അടുപ്പില്‍ നിന്നും വസ്ത്രങ്ങളിലേക്കു തീ പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. അത്യാവശ്യ ഘട്ടത്തില്‍ തീ അണയ്ക്കുന്നതിനായി അല്‍പ്പം വെള്ളം അടുത്ത് തന്നെ കരുതുക. തങ്ങളുടെ അടുപ്പില്‍ നിന്നും തീ പുറത്തേയ്ക്ക് പടരുന്നില്ല എന്നത് എല്ലാവരും ഉറപ്പാക്കണം. വൈദ്യുതി പോസ്റ്റ്, പെട്രോള്‍ പമ്പുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ തുടങ്ങിയവയ്ക്ക് സമീപത്ത് അടുപ്പ് കത്തിക്കരുത്. പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂര്‍ണമായി അണഞ്ഞെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം സ്ഥാനം വിട്ട് പോകണം. പൊള്ളലേറ്റാല്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കുക. സമീപത്തുള്ള പോലീസിന്‍റെയോ വോളണ്ടിയര്‍മാരുടെയോ സഹായം തേടുക. ആവശ്യമെങ്കില്‍, വൈദ്യസഹായം തേടുക.…

Read More

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഗാന്ധിജിയാണ് യഥാര്‍ത്ഥ വിശ്വപൗരനെന്ന് സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും രണ്ട് രാജ്യത്ത് അംബാസിഡര്‍ ആയാല്‍ വിശ്വപൗരനെന്ന് വിളിക്കുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍. ജവഹര്‍ലാല്‍ നെഹ്റു വിശ്വപൗരന്‍ ആയിരുന്നു. രാഷ്ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാന്‍ കഴിയില്ല എന്നതാണ് അവസ്ഥയെന്നും സുധാകരന്‍ പറഞ്ഞു. ചരിത്രം വിസ്മരിക്കാനുള്ളതെന്ന ചിന്ത കേരളത്തിലും നിരവധി പേരെ സ്വാധിനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സനാതന ധര്‍മം എന്ന് കേട്ടാല്‍ ആര്‍എസ്എസ് അല്ല. മാറ്റമില്ലാത്ത ധര്‍മങ്ങളാണ് സനാതന ധര്‍മ്മത്തിന്റെ കാഴ്ചപ്പാടെന്നും സുധാകരന്‍ പറഞ്ഞു. അതസേമയം പരിപാടിയില്‍ പങ്കെടുത്ത ജി സുധാകരനേയും സിപിഐ നേതാവ് സി ദിവാകരനേയും പുകഴ്ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. കേരളത്തിന്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് ജി സുധാകരന്‍. സി ദിവാകരന്‍ നിയമസഭയില്‍ ഉപദേശം നല്‍കിയ…

Read More

മലപ്പുറം: കോട്ടക്കലിൽ ജൂനിയർ വിദ്യാർത്ഥികളെ ആക്രമിക്കാൻ തയ്യാറായി സംഘടിച്ച സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 18 വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ജൂനിയർ വിദ്യാർത്ഥികൾ കോളേജ് വിട്ട് വരുന്ന വഴിയായ പുത്തൂർ ബൈപ്പാസിൽ കാറിലും ബൈക്കിലുമായെത്തി ആക്രമിക്കാൻ നിൽക്കുകയായിരുന്നു. ഇവർ ഉപയോഗിച്ച അഞ്ച് ബൈക്കുകളും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ രക്ഷിതാക്കൾ എത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങളും ഫോണും കോടതിയിൽ ഹാജരാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.

Read More

തിരുവനന്തപുരം: സംസ്ഥാനതലത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര നടപടികൾ സ്വീകരിക്കാൻ എഡിജിപി മനോജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകൾ ഉർജ്ജിതമാക്കും. മുൻപ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും ഒളിത്താവങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തും. കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകൾ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കും അതുപോലെതന്നെ ഹോട്ടലുകൾ/ റിസോർട്ടുകൾ എന്നിവിടങ്ങളിലെ എല്ലാ ഡിജെ പാർട്ടികളും കർശന നിരീക്ഷണത്തിനു വിധേയമാക്കും. ഇങ്ങനെയുള്ള മിക്ക സ്ഥലങ്ങളിലും മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കണ്ടുവരുന്നുണ്ട്. വാണിജ്യ ഇടത്തരം കേസുകളുടെ വിചാരണ ജില്ലാ പോലീസ് മേധാവികൾ രണ്ടാഴ്ചയിലൊരിക്കൽ അവലോകനം നടത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് തടയിടാനായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കും. റെയിൽവേ പോലീസ് സൂപ്രണ്ടിന്റെ ഏകോപനത്തിലാണ് ഇത് ചെയ്യുന്നത്. മയക്കുമരുന്ന് കണ്ടെത്തുന്നതിന് പ്ലാറ്റ്ഫോമുകളിൽ സ്നിഫർ നായ്ക്കളെ നിയോഗിക്കും. സൈബർ ഡോം ടീമും എസ്എസ്‌ബിയിലെ ടെക്‌നിക്കൽ ഇൻ്റലിജൻസ്…

Read More

മലപ്പുറം: കഞ്ചാവ് ലഹരിയില്‍ അങ്ങാടിയിലിറങ്ങി പതിനഞ്ചുകാരന്റെ പരാക്രമം. വെട്ടുകത്തിയുമായിട്ടാണ് കുട്ടി തെരുവിലിറങ്ങി പരാക്രമം കാണിച്ചത്. മലപ്പുറം ചേകന്നൂര്‍ അങ്ങാടിയിലാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ ലഹരിയില്‍ തെരുവിലിറങ്ങുകയും സമീപത്തെ ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ നിന്ന് വെട്ടുകത്തി കൈക്കലാക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുട്ടിയെ പിടികൂടി പൊന്നാനി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 തോടെയാണ് സംഭവം നടന്നത്. ആനക്കര സ്‌ക്കൂളിന് സമീപത്തെ പൂരത്തിന് പങ്കെടുക്കാന്‍ എത്തിയ യുവാക്കള്‍ തമ്മില്‍ ചേകന്നൂര്‍ അങ്ങാടി ഭാഗത്ത് വെച്ച് വാക്ക് തര്‍ക്കവും കയ്യാങ്കളിയും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പതിനഞ്ചുകാരന്റെ പരാക്രമം. അടുത്തകാലത്തായി കേരളത്തില്‍ സ്‌കൂള്‍ കു്ട്ടികള്‍ അസാധാരണമായി പെരുമാറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. കുട്ടികള്‍ തമ്മിലുള്ള ചെറിയ വഴക്കുകള്‍ പോലും മാരകായുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും കൊലപാതകത്തിലേക്ക് എത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ലഹരിയുടെ ഉപയോഗം തന്നെയാണ് ചേകന്നൂര്‍ അങ്ങാടിയിലേയും പ്രധാന വില്ലന്‍. സംസ്ഥാനത്ത് ഇത്തരത്തില്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗവും തുടര്‍ന്നുള്ള ഭീതിപരത്തുന്ന പെരുമാറ്റവും ചെറുക്കാന്‍ വിവിധ…

Read More

തൃശ്ശൂര്‍: അങ്കമാലിയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു. അങ്കമാലി വേങ്ങൂര്‍ സ്വദേശി വിജയമ്മയാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അങ്കമാലി നഗരസഭ കൗണ്‍സിലറായ എ.വി. രഘുവിന്റെ അമ്മയാണ് വിജയമ്മ. ഇന്ന്(ബുധനാഴ്ച്ച) ഉച്ചയ്ക്ക് ശേഷം അങ്കമാലിയില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. വൈകിട്ട് നാലുമണിയോടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ട തുണികള്‍ എടുക്കാനായി പുറത്തേക്കിറങ്ങിയതായിരുന്നു വിജയമ്മ. അപ്പോഴാണ് മിന്നലേല്‍ക്കുന്നത്. തുടര്‍ന്ന് അടുത്തുള്ള ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

മനാമ: തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ മനാമ കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. പ്രസിഡണ്ട് വി.പി.ഷംസു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക കേരള സഭാംഗവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ സുബൈര്‍ കണ്ണൂര്‍, റഷീദ് മാഹി, ടി.എം.സി.എ രക്ഷാധികളായ ഫുവാദ്.കെപി, സാദിഖ് കുഞ്ഞിനെല്ലി,സ്പോര്‍ട് സെക്രട്ടറി ജാവേദ് ടി.സിഎ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .പ്രമുഖപ്രഭാഷകന്‍ അബ്ദുറഹിമാന്‍ ചീക്കോട് റമദാന്‍ സന്ദേശം നല്‍കി. ടി.എം.സി.എ സെക്രട്ടറി നവാസ് തലശ്ശേരി സ്വാഗതവും ട്രഷറര്‍ അഫ്സല്‍ നന്ദിയും പറഞ്ഞു. ടി.എം.സിഎ ഭാരവാഹികളായ ഫിറോസ് മാഹി,ഷമീം കാത്താണ്ടി,ഫിറോസ്.വികെ, ബിനിയാമിന്‍,നസീബ്,റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Read More

തിരുവനന്തപുരം: ട്രാന്‍‍സ്ഫോര്‍‍‍‍‍മറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, പോസ്റ്റുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഫ്യൂസ് യൂണിറ്റുകള്‍ എന്നിവയില്‍ നിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ. ഒരു കാരണവശാലും ട്രാന്‍‍സ്ഫോര്‍‍‍‍‍മര്‍‍ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുത്. കൂടാതെ വൈദ്യുതി പോസ്റ്റിന് ചുവട്ടില്‍ പൊങ്കാലയിടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ട്രാന്‍‍സ്ഫോര്‍‍‍‍‍മറുകള്‍, വൈദ്യുതി പോസ്റ്റുകള്‍‍ എന്നിവയുടെ ചുവട്ടില്‍‍ ചപ്പുചവറുകള്‍‍ കൂട്ടിയിടരുത്. ഗുണനിലവാരമുള്ള വയറുകള്‍‍, സ്വിച്ച് ബോര്‍‍ഡുകള്‍‍ എന്നിവ ഉപയോഗിച്ചു മാത്രമേ വൈദ്യുതി കണക്ഷനെടുക്കാവൂ. വൈദ്യുതി ദീപാലങ്കാരങ്ങള്‍‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അംഗീകരിച്ച കോണ്‍‍ട്രാക്റ്റര്‍മാരെ മാത്രം ഉപയോഗിച്ച് നിര്‍‍വ്വഹിക്കേണ്ടതാണ്. ലൈറ്റുകള്‍, ദീപാലങ്കാരങ്ങള്‍‍ തുടങ്ങിയവ പൊതുജനങ്ങള്‍‍ക്ക് കയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കുക. ഗേറ്റുകള്‍‍, ഇരുമ്പ് തൂണുകള്‍‍, ഗ്രില്ലുകള്‍‍, ലോഹ ബോര്‍ഡുകള്‍‍ എന്നിവയില്‍ സ്പര്‍ശിക്കുംവിധം വൈദ്യുതി ദീപാലങ്കാരങ്ങള്‍‍ നടത്തുവാന്‍‍ പാടില്ല. വൈദ്യുതി പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനര്‍, പരസ്യബോര്‍ഡുകള്‍‍ തുടങ്ങിയവ സ്ഥാപിക്കരുത്. ഇന്‍‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകള്‍‍ ഉപയോഗിക്കരുത്. വൈദ്യുതി പോസ്റ്റുകളില്‍‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാന്‍‍ പാടില്ലെന്നും പൊങ്കാല…

Read More

തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരി കടത്ത് തടയാനായി ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി റെയിൽ പൊലീസ്. ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായാണ് പാഴ്സലുകളും ലഗേജുകളും റെയിൽവേ പൊലീസും ആര്‍പിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും. പരിശോധന ഊര്‍ജിതമാക്കിയതോടെ ട്രെയിനിൽ കടത്താൻ 168 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ ലഹരിക്കടത്ത് സംഘങ്ങള്‍ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ്. കഞ്ചാവ് കെട്ടിരിക്കുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ കയറ്റി അയക്കുന്നവര്‍ ഇടനിലക്കാര്‍ക്ക് കൈമാറും. ഇടനിലക്കാര്‍ സ്റ്റേഷനുകളിൽ നിന്ന് ഇത് പുറത്തേയ്ക്ക് കടത്തും. ഇത് തടയാനാണ് പൊലീസും ആർപിഎഫും എക്സൈസും ചേർന്നുള്ള പരിശോധകള്‍ എല്ലാ സ്റ്റേഷനുകളിലും ശക്തമാക്കിയത്. ട്രെയിൻ വഴി ലഹരി കടത്തിയ കേസുകളിലെ പ്രതികളുടെ ചിത്രങ്ങളടങ്ങിയ ഫയൽ റെയിൽവേ പൊലീസ് തയ്യാറാക്കി. ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് കൈമാറിയിട്ടുണ്ട്. ലഹരിക്കടത്ത് സംഘത്തിലുള്ളവരുട മൊബൈൽ ടവര്‍ ലൊക്കേഷൻ പിന്തുടര്‍ന്നുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് റെയിൽവേ എസ്പി അരുണ്‍ ബി കൃഷ്ണ അറിയിച്ചു. അന്തര്‍ സംസ്ഥാന ബസുകള്‍…

Read More

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തിപരമായ പരാമർശം പങ്കുവച്ചെന്ന് ആരോപിച്ച് മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ. ഇന്നു പുലർച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് മാധ്യമപ്രവർത്തക രേവതി പൊഗദാദന്തയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രേവന്ത് റെഡ്ഡിക്കെതിരെ പൾസ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയാണ് വിവാദമായത്. രേവതിയുടെ യുട്യൂബ് ചാനലിന്റെ ഓഫിസ് പൊലീസ് സീൽ ചെയ്തതായാണ് വിവരം. ഇവരുടെയും ഭർത്താവിന്റെയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് കൈക്കലാക്കി. പൊലീസ് പുലർച്ചെ നാലോടെ വീട്ടിലെത്തിയ വിഡിയോയും രേവതി പങ്കുവച്ചിട്ടുണ്ട്. രേവതിയുടെ ചാനലിൽ ഒരു വയോധികൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. സംസ്ഥാനത്ത് അരങ്ങേറുന്ന വിവിധ വിഷയങ്ങളിലുള്ള തന്റെ പ്രതിഷേധമാണ് അയാൾ വിഡിയോയിൽ പറയുന്നത്. കോൺഗ്രസ് നേതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Read More