Author: News Desk

മലപ്പുറം: സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. ഇന്നലെ നടന്ന സംഭവത്തിൽ പരാതി നൽകാനായി മലപ്പുറത്ത് എത്തിയ അബ്ദുൾ ലത്തീഫ് താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു കുഴഞ്ഞുവീണ് മരിച്ചത്. മരണകാരണം മർദനം തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നിലവിൽ മോർച്ചറിയിലാണ് മൃതദേഹമുള്ളത്. വടക്കേ മണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് 2 സ്ത്രീകളെ സവാരിക്കായി കയറ്റി എന്ന കുറ്റത്തിനാണ് ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദിച്ചത്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കൊണ്ടു പോകുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ബസ് ജീവനക്കാരുടെ മർദനം. ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ ബസ് ഒരു കിലോമീറ്റർ കഴിഞ്ഞതിന് ശേഷം ഓട്ടോറിക്ഷയ്ക്ക് കുറുകെ ബസ് നിർത്തുകയും. ഡ്രൈവറും ക്ളീനറും ഇറങ്ങിവന്ന് അബ്ദുല്‍ ലത്തീഫിനെ മർദിക്കുകയുമായിരുന്നു. ലത്തീഫിന്റെ നെഞ്ചിൽ ചവിട്ടുകയും, ബലം പ്രയോഗിച്ച് 2 ബസ് ജീവനക്കാർ തള്ളി മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.…

Read More

കണ്ണൂർ: നാറാത്തെ ആളൊഴിഞ്ഞ വീട്ടിൽ രാത്രി നടന്ന പരിശോധനയിൽ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ ലഹരിയുമായി എക്സൈസ് അറസ്റ്റ് ചെയ്തു. 17 ഗ്രാം എംഡിഎംഎ, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം എൽഎസ്‌ഡി സ്റ്റാമ്പ്, 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ യുവാക്കളിൽ നിന്ന് പിടികൂടി. എക്സൈസിന്റെ സ്പെഷ്യൽ സ്ക്വോഡ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. പിന്നാലെ പ്രതികളുമായി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ യുവാക്കളെ സംഘടിച്ചെത്തിയ നാട്ടുകാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പ്രതികളെ എക്സൈസുകാർക്ക് ഇവിടെ നിന്ന് കൊണ്ടുപോകാൻ സാധിച്ചത്.

Read More

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ലണ്ടൻ സന്ദർശനം തടസ്സപ്പെടുത്താൻ ഖാലിസ്ഥാൻ തീവ്രവാദികളുടെ ഒരു സംഘം ശ്രമിച്ച സംഭവത്തെ യുണൈറ്റഡ് കിംഗ്ഡം അപലപിച്ചു. ബുധനാഴ്ച നടന്ന പ്രതിഷേധമാണ് സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങി. ബുധനാഴ്ച, ഒരു ചർച്ചയ്ക്ക് ശേഷം ജയ്ശങ്കർ ചാത്തം ഹൗസ് വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരാൾ അദ്ദേഹത്തിന്റെ കാറിലേക്ക് ഓടിക്കയറി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറി. പൊതുപരിപാടികളെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് യുകെയുടെ വിദേശകാര്യ, കോമൺ‌വെൽത്ത്, വികസന ഓഫീസ് (എഫ്‌സി‌ഡി‌ഒ) പറഞ്ഞു. “വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദർശന വേളയിൽ ഇന്നലെ ചാത്തം ഹൗസിന് പുറത്ത് നടന്ന സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം യുകെ ഉയർത്തിപ്പിടിക്കുമ്പോൾ, പൊതു പരിപാടികളെ ഭീഷണിപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ തടസ്സപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമവും പൂർണ്ണമായും അംഗീകരിക്കാനാവില്ല,” വ്യാഴാഴ്ച പുറത്തിറക്കിയ എഫ്‌സിഡിഒ പ്രസ്താവനയിൽ പറഞ്ഞു. മെട്രോപൊളിറ്റൻ പോലീസ് സ്ഥിതിഗതികൾ പരിഹരിക്കാൻ വേഗത്തിൽ പ്രവർത്തിച്ചു. “ഞങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകൾക്ക് അനുസൃതമായി,…

Read More

കോഴിക്കോട്: കാലു തല്ലിയൊടിക്കാന്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് അക്രമികള്‍ ചുങ്കം സ്വദേശിയുടെ വാഹനം കത്തിച്ചത് ആളുമാറി. കാല് തല്ലിയൊടിക്കാനുള്ള കൊട്ടേഷന് പകരമായി അക്രമികള്‍ വാഹനം കത്തിച്ചുവെന്ന് കൊട്ടേഷന്‍ നല്‍കിയയാളെ അറിയിച്ചപ്പോഴാണ് വാഹനം മാറിപ്പോയ കാര്യം വ്യക്തമാകുന്നത്. സംഭവത്തില്‍ കൊട്ടേഷന്‍ നല്‍കിയയാളേയും ഏറ്റെടുത്തവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കം സ്വദേശിയും ടൂവീലര്‍ വര്‍ക്ക് ഷോപ്പ് ഉടമയുമായ റിധുവിന്റെ കാലു തല്ലി ഒടിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ഫറോക്ക് കോളേജ് കരുമകന്‍ കാവിന് സമീപം നടുവിലക്കണ്ടിയില്‍ ലിന്‍സിത്ത് ശ്രീനിവാസനേയും കൊട്ടേഷന്‍ ഏറ്റെടുത്ത സംഘത്തില്‍ പെട്ട കുരിക്കത്തൂര്‍ സ്വദേശി ജിതിന്‍ റൊസാരിയോയേയും ഫറോക്ക് എസിപി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്‌ക്വാഡും ഫറോക്ക് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് ടി എസ് സബ് ഇന്‍സ്‌പെക്ടര്‍ ലതീഷ് , എന്നിവരും ചേര്‍ന്ന് പിടികൂടി. റിധുവിന്റെ കൂട്ടുകാരന്റെ അയല്‍വാസിയായ ലിന്‍സിതിന്റെ അച്ഛനുമായി റിധുവും, കൂട്ടുകാരനും വഴക്കിട്ടത്തിലുള്ള വിരോധം കാരണമാണ് കൊട്ടെഷന്‍ കൊടുത്തതെന്ന് ലിന്‍സിത് പോലീസിന് മൊഴി കൊടുത്തു. കൊട്ടെഷന്‍ ഏറ്റെടുത്ത…

Read More

മനാമ: തംകീൻ്റെ ( ലേബർ ഫണ്ട്) പിന്തുണയോടെ സ്റ്റാർട്ടപ്പ് ബഹ്റൈൻ സംഘടിപ്പിക്കുന്ന സംരംഭകത്വ പ്രദർശന പരിപാടിയായ സ്റ്റാർട്ടപ്പ് ബഹ്‌റൈൻ പിച്ചിൻ്റെ പുതിയ പതിപ്പിന് തുടക്കമായി.തംകീനു പുറമെ വ്യവസായികൾ, വ്യവസായ- വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെൻ്റ് ബോർഡ്, ബഹ്റൈൻ ഡവലപ്മെൻ്റ് ബാങ്ക് എന്നിവരുടെയും കൂടെ സഹകരണത്തോടെയാണ് പരിപാടി.ബീകോ കാപ്പിറ്റൽ വി.സി. നിക്ഷേപ പങ്കാളി ക്രിസ്റ്റഫർ ഡിക്സ്, സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് റീജ്യണൽ ഡയറക്ടർ ഉസാമ സവാദി, സുഹൈൽ വെഞ്ചേഴ്സ് പ്രിൻസിപ്പൽ അയാത്ത് അൽ സബാഹ് , മുലൈക്കത്ത് അസോഷ്യറ്റ് ഡയറക്ടർ ലെയ്ത്ത് അൽ ഖലീലി എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് പരിപാടി വിലയിരുത്തുന്നത്. ബഹ്റൈൻ സ്റ്റാർട്ടപ്പുകളുടെ ഏറെ വൈവിധ്യങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്.

Read More

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ യാത്രാ വിലക്ക് അടുത്ത ആഴ്ച ആദ്യം തന്നെ പ്രാബല്യത്തിൽ വന്നേക്കാമെന്ന് റിപ്പോർട്ട്.. പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ആദ്യ കാലയളവിൽ അദ്ദേഹം നടപ്പിലാക്കിയ വിവാദപരമായ “മുസ്ലീം നിരോധനത്തെ” അനുസ്മരിപ്പിക്കുന്നതാണ് ഈ നയമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം, ട്രംപ് അധികാരമേറ്റെടുത്ത ആദ്യ ദിവസം ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ നിന്നാണ് പുതിയ നിയന്ത്രണങ്ങൾ ഉണ്ടായത്. വിദേശ പൗരന്മാരുടെ കർശനമായ സുരക്ഷാ അവലോകനം ഈ ഉത്തരവ് പ്രകാരം നിർബന്ധമാക്കുന്നു. കൂടാതെ ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയും ഉൾപ്പെടുത്തി. പട്ടികയിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉൾപ്പെടുന്നുവെന്നും മറ്റ് രാജ്യങ്ങളും ചേർക്കപ്പെടാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ട്രംപ് ഭരണകൂടം ഈ നീക്കത്തെ സുരക്ഷയെ സംബന്ധിക്കുന്നതാണെന്ന് വിശദീകരിക്കുമ്പോൾ, അമേരിക്കൻ സേനയ്‌ക്കൊപ്പം ജീവൻ പണയപ്പെടുത്തിയ അഫ്ഗാൻ സഖ്യകക്ഷികളോടുള്ള ഹൃദയശൂന്യമായ വഞ്ചനയായി വിമർശകർ കുറ്റപ്പെടുത്തി. പുനരധിവാസ സ്‌ക്രീനിംഗുകൾ…

Read More

കണ്ണൂർ: കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതിനായി ടാസ്ക് ഫോഴ്സിന് രൂപം നൽകും. മൊകേരി പഞ്ചായത്ത് ഹാളിൽ കെ.പി മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ കാട്ടുപന്നികൾക്കായി വ്യാപകമായി തിരച്ചിൽ നടത്തുകയും ആവശ്യമെങ്കിൽ വെടിവെക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. കാട്ടുപന്നിയെ വെടിവെക്കുന്നത്തിനുള്ള ഉത്തരവ് പുതുക്കുന്നതിനുള്ള അവകാശം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കുണ്ടെന്നും ഡ്രൈവിൽ ജനകീയ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമത്തിൽ ഉണ്ടായ കൃഷിനാശം വിലയിരുത്തി ജില്ലാ കൃഷി ഓഫീസർ ഒരാഴ്ചയ്ക്കകം വനംവകുപ്പിന് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നഷ്ടപരിഹാര തുക സംബന്ധിച്ച കാര്യങ്ങളിൽ തുടർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മരണമടഞ്ഞ ശ്രീധരൻ്റെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു പിന്തുടർച്ചാവകാശ…

Read More

കൊച്ചി: ഫ്ലക്സ് ബോർഡ്, കൊടി തോരണങ്ങൾ ഉപയോ​ഗിക്കുന്നതിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി സിം​ഗിൾ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ടൂറിസത്തിന്റെ അടിസ്ഥാന ഘടകം ശുചിത്വമാണ്. അതു രാഷ്ട്രീയ പാർട്ടികൾക്കു മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാർട്ടികൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്. നിയമത്തിനു മുകളിലാണ് തങ്ങൾ എന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കരുതുന്നത്. ആ വിശ്വാസത്തിനു സർക്കാർ കുട പിടിക്കുകയാണ്. നിയമവിരുദ്ധമായി ഫ്ലക്സുകളും കൊടി തോരണങ്ങളും നിരന്തരം ഉയരുകയാണ്. സർക്കാരുമായി ബന്ധമുള്ള വിഭാ​ഗങ്ങളാണ് ഇതിനു പിന്നിലെന്നു വിമർശനമുണ്ട്. സർക്കാരിന്റെ ഉത്തരവുകൾ സർക്കാർ പോലും നടപ്പാക്കുന്നില്ല. കോടതി കുറ്റപ്പെടുത്തി. നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ചിലർ. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ടു പോകാനാകില്ല. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്നു സർക്കാർ അം​ഗീകരിക്കുമോയെന്നും കോടതി ചോദിച്ചു.…

Read More

കോടഞ്ചേരി: കോഴിക്കോട് നിന്നും കാണാതായ വയോധികയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. കോടഞ്ചേരി വലിയകൊല്ലി സ്വദേശിനിയായ മംഗലം വീട്ടില്‍ ജാനുവിനെയാണ് മാര്‍ച്ച് ഒന്ന് മുതല്‍ കാണാതായത്. 75കാരിയായ ജാനുവമ്മക്കായി ആറാം ദിവസവും തെരച്ചില്‍ ഊര്‍ജ്ജിതമാ്. അതേസമയം കാണാതായ സമയത്ത് ജാനു ധരിച്ചിരുന്ന വസ്ത്രം സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെത്തിയതായി തെരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഒന്നാം തീയ്യതി മുതല്‍ തന്നെ ഇവര്‍ക്കായുള്ള അന്വേഷണം നടന്നുവരുന്നുണ്ടെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിരുന്നില്ല. വാര്‍ഡ് അംഗം ചാള്‍സ് തയ്യിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പൊട്ടന്‍കോട് പള്ളിക്കുന്നേല്‍ മലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. കോടഞ്ചേരി പൊലീസിന് പുറമേ അഗ്നിരക്ഷാ സേന, ടാസ്‌ക് ഫോഴ്‌സ്, എന്റെ മുക്കം സന്നദ്ധ സേന എന്നിവരും തെരച്ചിലില്‍ പങ്കാളികളാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തുന്നുണ്ട്. നാളെ മുതല്‍ കൂടുതല്‍ മേഖലകളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: ആശ വര്‍ക്കേഴ്‌സിന്റെ സമരപ്പന്തലില്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പ്പാളില്‍ പൊലീസ് അഴിച്ചുമാറ്റുകയായിരുന്നു. ടാര്‍പ്പാളിന്‍ തലയിലൂടെ മൂടി മഴ നനയാതിരിക്കാനും പൊലീസ് അനുവദിച്ചില്ല. നടപ്പാക്കുന്നത് കോടതി ഉത്തരവെന്നാണ് പൊലീസിന്റെ വാദം. നഗരത്തില്‍ അര്‍ധരാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ നിന്ന് രക്ഷനേടാനാണ് ആശാവര്‍ക്കേഴ്സ് ടാര്‍പ്പാളിന്‍ കെട്ടിയത്. ഇതാണ് അഴിച്ചു മാറ്റിയത്. ഇതിനു പിന്നാലെയാണ് സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശ വര്‍ക്കേഴ്‌സിന് കുടകളും റെയ്ന്‍കോട്ടുകളും വാങ്ങി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു കെ എന്‍ ഗോപിനാഥിന്റെ പരാമര്‍ശം. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്ന് അറിയില്ലെന്നായിരുന്നു പരാമര്‍ശം. സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാന്‍ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടു കൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തില്‍…

Read More