- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
തിരുവനന്തപുരം: തുച്ഛമായ വേതനം കൂട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശവർക്കർക്ക് ഇരുട്ടടിയായി ജപ്തി നോട്ടീസും. പാലോട് സ്വദേശി അനിത കുമാരിക്കാണ് 7 ദിവസത്തിനകം വായ്പ തിരിച്ചടച്ചില്ലെങ്കിൽ വീട് നഷ്ടമാകുക. രണ്ട് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയായതോടെയാണ് കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയത്.നാടിന്‍റെ ആരോഗ്യവും സൗഖ്യവും അന്വേഷിച്ചിറങ്ങി വൈകിട്ട് തിരിച്ചെത്താൻ അനിത കുമാരിക്ക് നാളിതുവരെ വീടുണ്ടായിരുന്നു. തുച്ഛമായ വരുമാനമാണെങ്കിലും അടച്ചുറപ്പുള്ള വീട് മാത്രമായിരുന്നു ആശ്വാസം. ഇനി കയറി ചെല്ലാൻ വീട് ഉണ്ടാകുമോ എന്ന് അനിത കുമാരിക്ക് ഉറപ്പില്ല. ഒരാഴ്ച കഴിഞ്ഞാൽ അനിതകുമാരിയുടെ വീട് കേരള ബാങ്ക് ജപ്തി ചെയ്യും. 2021 ൽ എടുത്ത രണ്ട് ലക്ഷം രൂപയുടെ വായ്പയും പലിശയും എല്ലാം ചേർത്ത് രണ്ട് ലക്ഷത്തി എൺപതിരണ്ടായിരം രൂപ ആയിരിക്കുകയായി. കേരളബാങ്കിലെ വായ്പമാത്രമല്ല, കാർഷിക വികസനബാങ്കിൽ നിന്നെടുത്ത വായ്പയും മുടങ്ങി. ഗൾഫിൽ നിർമ്മാണ ജോലിക്ക് പോയ ഭർത്താവിൻ്റെ വരുമാനവും തികയുന്നില്ല. മൂന്ന് മക്കളിൽ ഒരാൾക്ക് കാൻസർ രോഗവുമുണ്ട്. ദുരിതക്കടലിൽ നിന്നാണ്…
കളമശ്ശേരി പോളിടെക്നിക്കിലേക്ക് ലഹരിയെത്തിച്ച രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലേക്ക് ലഹരിയെത്തിച്ച രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ക്യാമ്പസില്‍ ലഹരി എത്തിച്ചതെന്നാണ് ഇരുവരുടെയും മൊഴി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ വന്‍തോതില്‍ ലഹരി എത്തുമെന്ന സൂചനയുമായി പ്രിൻസിപ്പാൾ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയെതെന്ന വിവരവും ഇന്ന് പുറത്തു വന്നു. പ്രിൻസിപ്പാൾ പൊലീസിന് നൽകിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിർണായകമായത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്.…
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. ദുഷ്ടബുദ്ധികളുടെ തലയില്‍ ഉദിച്ച സമരമാണതെന്നും അതിന് രാഷ്ട്രീയ ഉദ്ദേശ്യമാണ് ഉള്ളതെന്നും മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം സമരത്തില്‍നിന്ന് പിന്മാറാന്‍ ആശാ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അവരെ തെറ്റിദ്ധരിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കൊണ്ടുവന്നിരുത്തി അനാവശ്യമായ സമരമുണ്ടാക്കി ആ സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണ്. അതുകൊണ്ട് എത്രും പെട്ടെന്ന് അവര്‍ ചെയ്യേണ്ടത് ഈ സമരം അവസാനിപ്പിക്കുകയാണ്. സമരത്തിന് ഞങ്ങള്‍ എതിരൊന്നുമല്ല. ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയലക്ഷ്യത്തോടുകൂടി ചിലരുടെ ബുദ്ധിയില്‍നിന്ന് ഉദിച്ചുവന്നതാണ്. ആ സമരത്തെ ഞങ്ങള്‍ക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല, ഇ.പി. ജയരാജന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരുമാസം പിന്നിട്ട ആശാ പ്രവര്‍ത്തകരുടെ സമരത്തിനെതിരെ നേരത്തെ സിപിഎം നേതാവ് എളമരം കരീം, സിഐടിയു നേതാവ് പി.പി. പ്രേമ, കെ.എന്‍. ഗോപിനാഥന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.
നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; റെയ്ഡ് ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണവും വില്‍പനയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതി നിര്‍ദേശം. വാണിജ്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇടയ്ക്കിടെ പരിശോധന നടത്തണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. ചട്ടപ്രകാരം റജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാണമോ വില്‍പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് മലിനീകരണ ബോര്‍ഡ് മൂന്നു മാസത്തിനകം വികസിപ്പിക്കണം. ചട്ടപ്രകാരം റജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണു കോടതി ഉത്തരവ്. ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസ് സമുച്ചയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തിയറ്ററുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇടയ്ക്കിടെ സ്‌ക്വാഡ് പരിശോധന നടത്തി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പന തടയാന്‍ ചില്ലറ വില്‍പനക്കാരുടെ ഉള്‍പ്പെടെ യോഗം വിളിച്ചുകൂട്ടിയും മറ്റു പ്രചാരണ മാര്‍ഗങ്ങള്‍ അവലംബിച്ചും…
കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര്‍ ബിന്ദു; പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
തൃശൂര്‍: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. തനിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ യൂണിയന്‍ ഭാരവാഹി കേസില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു. കളമശേരി പോളിടെക്‌നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോളിടെക്‌നിക് അധികൃതര്‍ നടപടി സ്വീകരിച്ചു. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളായ അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കോളജ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരടങ്ങുന്ന സമിതി അന്വേഷണം നടത്തുമെന്നാണ് അറിയിപ്പ്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക്, ഡാന്‍സാഫ്, പൊലീസ് സംഘം റെയ്ഡ് നടത്തിയത്. രാത്രി ഒമ്പതു മണിക്ക് തുടങ്ങിയ പരിശോധന ഏഴുമണിക്കൂറോളം നീണ്ടു. രണ്ടു കിലോ കഞ്ചാവ്,…
കണ്ണൂർ: തളിപ്പറമ്പിൽ പോക്‌സോ കേസിൽ യുവതി അറസ്റ്റിലായി. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറയുന്നത്. തലശേരി സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്റ്റ് ചെയ്‌തത്. സ്‌നേഹ മെർലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുമ്പ് ഒരു അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ എസ്‌ഐക്കെതിരെ കേസ്. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോത്തന്‍കോട് സ്വദേശി ഷായ്‌ക്കെതിരെ വട്ടപ്പാറ പോലീസ് കേസെടുത്തത്. 2019-ല്‍ വട്ടപ്പാറ സ്റ്റേഷന്‍ എഎസ്‌ഐ ആയിരുന്ന ഷാ നിലവില്‍ പത്തനംതിട്ടയില്‍ ഗ്രേഡ് എസ്‌ഐ ആണ്. 2019-ല്‍ അപകടം നടന്നതായി 161/19 എന്ന നമ്പരില്‍ വ്യാജമായി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ്എച്ച്ഒയുടെ വ്യാജ ഒപ്പിട്ട് കോടതിയില്‍ രേഖകളും സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച് ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടത്. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
കഞ്ചാവ് വേട്ട: ‘പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുണ്ട്, ആരെയുംകുടുക്കിയതല്ല’; എസ്എഫ് ഐ ആരോപണം തള്ളി പൊലീസ്
തിരുവനന്തപുരം: കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ കുടുക്കിയെന്ന എസ് എഫ് ഐ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായവർ കേസിൽ പങ്കുള്ളവർ തന്നെയാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും തൃക്കാക്കര എസിപി ബേബി വിശദീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ മറ്റു കുട്ടികളും ഉണ്ടായിരുന്നു. എന്നാൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. നിലവിൽ പിടിയിലായവർക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്. പൂർവ്വ വിദ്യാർത്ഥികൾക്ക് അടക്കം കേസിൽ പങ്കുണ്ടെന്നും കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും പൊലീസ് അറിയിച്ചു. കളമശേരി പോളീടെക്നിക്ക് ഹോസ്റ്റൽ അരിച്ചു പെറുക്കിയുള്ള പരിശോധകൾക്കൊടുവിലാണ് മൂന്ന് വിദ്യാർത്ഥകളെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ് എഫ് ഐ നേതാവും പോളിടെക്നിക്ക് യൂണിയൻ ജനറൽ സെക്രട്ടറിയുമായ കരുനാഗപള്ളി സ്വദേശി അഭിരാജ്, അഭിരാജിന്റെ മുറിയിൽ താമസിക്കുന്ന ആദിത്യൻ, താഴെ നിലയിൽ താമസിക്കുന്ന ആകാശ് എന്നിവരാണ് പിടിയിലയത്. അഭിരാജിന്റെയും ആദിത്യന്റെയും മുറിയിൽ നിന്ന് 9.70 ഗ്രാം കഞ്ചാവും ആകാശിന്റ മുറിയിൽ നിന്ന് രണ്ട്…
കൊല്ലം: ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. കൊല്ലം ചവറയിൽ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയിൽ. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമായിരുന്നു. ഗ്രാമ മേഖലയിൽ വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരത്തെ മൊത്തവിതരണക്കാരനിൽ നിന്നാണ് പ്രതി എംഡിഎംഎ വാങ്ങിയത്. ഇയാളെക്കുറിച്ചും സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു.
രാജസ്ഥാൻ: ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന 25 വയസ്സുകാരനായ ഹന്‍സ്‌രാജ് മീണയാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അശോക്, ബബ്ലു, കലുറാം എന്നിവര്‍ ഹന്‍സ്രാജിനെ ആക്രമിച്ചത്. ഹന്‍സ്‌രാജ് നിറം പുരട്ടാന്‍ വിസമ്മതിച്ചതോടെ മൂന്നംഗ സംഘം അദ്ദേഹത്തെ ചവിട്ടുകയും ബെല്‍ട്ട് ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് എഎസ്പി ദിനേശ് അഗര്‍വാള്‍ പറഞ്ഞു. അതിന് ശേഷം കൂട്ടത്തിലൊരാള്‍ അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നും വ്യക്തമാക്കി. സംഭവത്തില്‍ രോക്ഷാകുലരായ ഗ്രാമവാസികള്‍ ഹന്‍സ്‌രാജിന്റെ മൃതദേഹവുമായി പ്രതിഷേധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
