- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
- ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു
- ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി സ്വർണ്ണ മെഡലുകൾ നേടി
- ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
Author: News Desk
റിപ്പോർട്ട്: വി. അബ്ദുൽ മജീദ് തിരുവനന്തപുരം: സമരതീക്ഷ്ണമായ ഗതകാല കേരളത്തിൻ്റെ അടയാളമായ ജീവിതത്തിന് അന്ത്യമായി. സി.പി.എം. സ്ഥാപക നേതാക്കളിലൊരാളും മുൻ കേരള മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു.ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതമുണ്ടായി നില ഗുരുതരമായതിനെ തുടർന്ന് ജൂൺ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷനായി. 1923 ഒക്‌ടോബർ 20ന് പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വി.എസ്. 1940 മുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. സി.പി.ഐ. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്‌ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി.…
മനാമ: മനാമയിലെ ഉമ്മുൽ ഹസം മേൽപ്പാലത്തിലെ വിപുലീകരണ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിൽനിന്ന് ഷെയ്ഖ് ജബീർ അൽ അഹമ്മദ് അൽ സുബ ഹൈവേയിലേക്ക് സിത്ര ഏരിയ വഴി ഇടതുവശത്തേക്ക് പോകുന്ന സ്ലോ ലെയ്ൻ ജൂലൈ 17 മുതൽ 20 വരെ അടച്ചിടുമെന്നും ഗതാഗതത്തിനായി ഒരു ലെയ്ൻ അനുവദിക്കുമെന്നും മരാമത്ത് മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
മനാമ: ബഹ്റൈനിൽ 2025 ജൂൺ 29 മുതൽ ജൂലൈ 12 വരെയുള്ള കാലയളവിൽ തൊഴിലിടങ്ങളിൽ 1,167 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ഇതിന്റെ ഫലമായി 19 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 242 നിയമലംഘകരായ വിദേശ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സാധിച്ചു. നിരീക്ഷിച്ച ലംഘനങ്ങൾ സംബന്ധിച്ച് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. ദേശീയത, പാസ്‌പോർട്ട്‌സ്, റെസിഡൻസ് അഫയേഴ്‌സ്, ആഭ്യന്തര മന്ത്രാലയം, പോലീസ് ഡയറക്ടറേറ്റ്, കോസ്റ്റ് ഗാർഡ്, വ്യവസായ വാണിജ്യ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയാണ് പരിശോധനയിൽ പങ്കെടുത്ത മറ്റു സർക്കാർ വകുപ്പുകൾ.
സ്‌കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
കണ്ണൂര്‍: സ്‌കൂള്‍ സമയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസവും മതവുമായി കൂട്ടി കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ നിയമത്തിന് അനുസരിച്ചാണ് സര്‍ക്കാര്‍ സ്‌കൂളിലെ പഠന സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. സമസ്തയ്ക്ക് ഈ കാര്യത്തില്‍ അവരുടെ അഭിപ്രായം പറയാം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ശിവന്‍കുട്ടി പറഞ്ഞു. ഈ വിഷയം സംസാരിക്കുന്നതിനായി സമസ്തയുടെ നേതാവായ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. സ്‌കൂള്‍ സമയമാറ്റത്തിലുള്ള ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്. സമസ്തയെ ഈ കാര്യത്തില്‍ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
ദില്ലി: യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. മാപ്പ് നൽകുന്നതിന് കുടുംബം ഇതുവരെ സമ്മതിച്ചിട്ടില്ല. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചൂ; കാന്തപുരം
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ച യെമനില്‍ പുരോഗമിക്കുകയാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ മാത്രമേ നീക്കം വിജയിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യെമനില്‍ ഒരു പെണ്‍കുട്ടിയെ തൂക്കിക്കൊല്ലാന്‍ തീരമാനിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെങ്കിലും അവിടുത്തെ പണ്ഡിതന്‍മാരുമായി ബന്ധപ്പെട്ടതായി കാന്തപുരം പറഞ്ഞു. ‘ഇസ്ലാമില്‍ കൊല്ലുന്നതിന് പകരം ചില പ്രായശ്ചിത്തങ്ങള്‍ ചെയ്യാന്‍ മതം അനുവദിക്കുന്നുണ്ട്. അക്കാര്യം അവിടെയുള്ളയുള്ള ആളുകളെ ബന്ധപ്പെട്ട് ജഡ്ജിമാരോടും കുടുംബങ്ങളോട് സംസാരിക്കുകയും ചെയ്തു. അതിന്റെ ചര്‍ച്ച അവിടെ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ടയാളുടെ കുടുബക്കാര്‍ മുഴുവന്‍ സമ്മതിക്കാതെ വിട്ടുകൊടുക്കാന്‍ കോടതിക്ക് അധികാരമില്ല. വീട്ടുകാര്‍ മുഴുവന്‍ സമ്മതിക്കുന്നതിനായുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. നിമിഷയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം ഇതുവരെ യമന്റെ ചുമതലയുള്ള സൗദി എംബസിയോ ഇന്ത്യൻ വിദേശ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല. വധശിക്ഷാ തീയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി പ്രോസിക്യൂഷൻ മേധാവിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. യമനിൽ…
‘അപമാനം നേരിടാത്തവര്‍ക്ക് അത് മനസിലാകില്ല’; പട്ടിക ജാതി വിഭാഗങ്ങള്‍ ഇപ്പോഴും വിവേചനം നേരിടുന്നു എന്ന് ഹൈക്കോടതി
കൊച്ചി: ഭരണ ഘടനയിലും നിയമങ്ങളിലും വ്യവസ്ഥകള്‍ ഉണ്ടായിട്ടും രാജ്യത്ത് ജാതിയുടെ പേരിലുള്ള വിവേചനങ്ങളും ബഹിഷ്‌കരണങ്ങളും ഇന്നും തുടരുന്നെന്ന് കേരള ഹൈക്കോടതി. അസിസ്റ്റന്റ് പ്രൊഫസറെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി കോട്ടയം കീഴൂരിലെ ഡിബി കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സി കെ കുസുമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. എസ്സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം പോലുള്ള നിയമങ്ങളും, ഭരണഘടനയിലെ വ്യവസ്ഥകളും നിലനില്‍മ്പോഴും രാജ്യത്ത് പട്ടികജാതി സമൂഹങ്ങള്‍ വിവേചനവും ബഹിഷ്‌കരണവും നേരിടുന്നത് തടയാന്‍ കഴിയുന്നില്ല എന്നായിരുന്നു ജ. വി ജി അരുണിന്റെ പരാമര്‍ശം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി വ്യവസ്ഥയില്‍ വേരൂന്നിയ അപരിഷ്‌കൃത നിലപാടുകള്‍ ഇന്നും തുടരുന്നു. മാറ്റി നിര്‍ത്തല്‍ തൊട്ടുകൂടായ്മ, അക്രമം തുടങ്ങിയ അവഹേളനങ്ങള്‍ ഇന്ത്യയിലെ പട്ടികജാതിക്കാര്‍ കാലങ്ങളായി നേരിട്ടിട്ടുണ്ട്. വിഭവങ്ങള്‍, ഭൂമി, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവ സ്വന്തമാക്കാനുള്ള അവസരം പരിമിതപ്പെടുത്തിയിരുന്നു. ഈ വിവേചനങ്ങളില്‍ പലതും ഇന്നും തുടരുന്നു. പിതൃത്വത്തിന്റെ പേരില്‍ തന്നെ അപമാനിക്കുക…
വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ; ജെയിംസ് കൂടൽ
മനാമ: വേൾഡ് മലയാളി കൗൺസിൽ, പകരം വയ്ക്കാനില്ലാത്ത ലോക മലയാളികളുടെ ആഗോള കൂട്ടായ്മ. ഒത്തു ചേർന്നും കരംപിടിച്ചും മലയാളികൾക്ക് അഭിമാനമായി മാറിയ സംഘടന. മറ്റു സംഘടനകൾക്കും മാതൃകയും പ്രചോദനവുമായി മാറിയ പാരമ്പര്യത്തിന്റെ തഴക്കമുണ്ട് വേൾഡ് മലയാളി കൗൺസിലിന്. പ്രൊഫഷണൽ രംഗത്തെ വികസനം, കരിയറിലെ പുരോഗതി, സാങ്കേതിക മുന്നേറ്റം എന്നിവയ്ക്കായി യുവാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ സംഘടനയിലെ മുതിർന്ന തലമുറ സദാസന്നദ്ധരാണെന്നതും എടുത്തുപറയേണ്ടതാണ്. വലിയ പാരമ്പര്യമുണ്ട് ഈ മഹത് സംഘടനയ്ക്ക്. 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ തുടക്കം. ടി.എൻ ശേഷൻ, ഡോ.ബാബു പോൾ, കെ.പി. പി നമ്പ്യാർ, ഡോ. ജോർജ് സുദർശൻ, ലേഖ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരുടെ നേതൃത്വമാണ് ഈ സംഘടനയെ വളർത്തിയത്. എന്നാൽ ഇപ്പോൾ ഗ്രൂപ്പുകൾ ചേർന്നുള്ള ചേരിതിരിവ് എന്തിനുവേണ്ടി എന്ന് ഇനിയും വ്യക്തമാകുന്നില്ല. വ്യത്യസ്ത പ്രായത്തിലുള്ള മലയാളികൾ അണിനിരന്നുകൊണ്ട് അറിവും ആശയങ്ങളും പങ്കെടുന്നതിന് ഇതിനോളം നല്ലൊരു വേദി കണ്ടിട്ടുമില്ല. പക്ഷേ കക്ഷിരാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോര് എന്ന പോലെ ഇപ്പോൾ…
കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു
മനാമ: കനത്ത വേനൽ ചൂടിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയറിൻറെ ജനസേവന വിഭാഗമായ വെൽകെയർ പഴവർഗ്ഗങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് വെൽകെയറിൻറെ നേതൃത്വത്തിൽ പ്രവാസി ആശ്വാസ് എന്ന പേരിൽ മുൻകാലങ്ങളിൽ എന്ന പോലെ വിതരണം ചെയ്തത്. വ്യത്യസ്ത സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് വെൽകെയർ ഗഫൂൾ, മനാമ, സൽമാനിയ എന്നീ വ്യത്യസ്ത പ്രദേശങ്ങളിൽ പഴക്കിറ്റുകൾ നൽകിയത്. ചൂട് മൂലം ദാഹം കൂടുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്ന തൊഴിലാളികൾക്ക് വെൽകെയർ സേവനം വലിയ ആശ്വാസമായി. വെൽകെയർ കോഡിനേറ്റർമാരായ ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും വെൽകെയർ പഴക്കിറ്റുകളുടെ വിതരണം തുടരുമെന്ന് വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം പറഞ്ഞു.
മനാമ: അൽ ഫുർഖാൻ സെന്റർ പഠന ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഫുർഖാൻ ഹാളിൽ വെച്ച് സംഘടിപ്പിച്ച പഠന ക്യാമ്പിൽ വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ മുഹറം നാം അറിയേണ്ടത് എന്ന വിഷയം അജ്‌മൽ മദനി അൽകോബാറും തസ്കിയത്ത് ചിന്തകൾ അബ്ദുൽ ലത്വീഫ് അഹ്‌മദും അവതരിപ്പിച്ചു. സൂംബ വിവാദം ഒരു വിശകലനം എന്ന ചച്ചാ സെഷൻ മൂസാ സുല്ലമി നിയന്ത്രിച്ചു. അൽ ഫുർഖാൻ സെന്റർ മലയാളം ഡിവിഷൻ പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി ആമുഖവും ട്രാഷറർ നൗഷാദ് പിപി സ്കൈ സമാപനവും നടത്തി. പഠന ക്യാമ്പിനും തുടർന്ന് നടന്ന ഇഫ്താറിനും അബ്ദുസ്സലാം ബേപ്പൂർ, ബഷീർ മദനി, മുജീബു റഹ്മാൻ എടച്ചേരി, അനൂപ് തിരൂർ, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഷാനിദ്, ഇഖ്‌ബാൽ കാഞ്ഞങ്ങാട്, മുബാറക് വികെ, ഹിഷാം കെ ഹമദ്, മുസ്‌ഫിർ മൂസ, മായൻ കോയിലാണ്ടി, യൂസുഫ് കെപി, അബ്ദുല്ല പുതിയങ്ങാടി, സമീൽ പി, നസീഫ് ടിപി,…
