Author: newadmin3 newadmin3

ന്യൂഡല്‍ഹി: 11-കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയില്‍വേ ജീവനക്കാരനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന് അടിച്ചുകൊന്നു. ബറൂണി-ന്യൂഡല്‍ഹി ഹംസഫര്‍ എക്‌സ്പ്രസിലെ തേര്‍ഡ് എസി കോച്ചില്‍ ബുധനാഴ്ചയാണ് സംഭവം. റെയില്‍വേ ഡി ഗ്രൂപ്പ് ജീവനക്കാരനായ പ്രശാന്ത് കുമാറിനെയാണ് അടിച്ചുകൊലപ്പെടുത്തിയത്. ഹംസഫര്‍ എക്‌സ്പ്രസില്‍ ബിഹാറിലെ സിവാനില്‍നിന്നാണ് പെണ്‍കുട്ടിയുടെ കുടുംബം കയറിയത്. രാത്രി 11.30 ഓടെ പ്രശാന്ത് കുമാര്‍ തന്റെ സീറ്റില്‍ 11-കാരിയെ ഇരുത്തി. ഇതിനിടെ അമ്മ ശൗചാലയത്തിൽ പോയപ്പോള്‍ പെണ്‍കുട്ടിയെ പ്രശാന്ത് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് ആരോപണം. ശൗചാലയത്തിൽനിന്ന് അമ്മ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി ഓടിപ്പോയി കെട്ടിപ്പിടിക്കുകയും കരയുകയും സംഭവം പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ ഭര്‍ത്താവിനെയും മറ്റു ബന്ധുക്കളേയും മറ്റു യാത്രക്കാരേയും വിവരമറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ട്രെയിന്‍ ലഖ്നൗവിലെ ഐഷ്ബാഗ് ജങ്ഷനില്‍ എത്തിയപ്പോള്‍ പ്രകോപിതരായ യാത്രക്കാരും കുടുംബാംഗങ്ങളും പ്രശാന്ത് കുമാറിനെ പിടികൂടി. കോച്ചിന്റെ വാതിലിനടുത്തുള്ള ഭാഗത്തേക്ക് കൊണ്ടുപോയി, ഒന്നര മണിക്കൂര്‍ അകലെയുള്ള കാണ്‍പുര്‍ സെന്‍ട്രലില്‍ ട്രെയിന്‍ എത്തുന്നതുവരെ മര്‍ദിച്ചു. വ്യാഴാഴ്ച…

Read More

കോഴിക്കോട്: ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഉള്ള‌്യേരി മലബാർ മെഡിക്കൽ കോളേജ് അധികൃതർ. ബിപി അനിയന്ത്രിതമായി വർദ്ധിച്ചത് തിരിച്ചടിയായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നാണ് കുഞ്ഞിന്റെ അമ്മ എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35) മരിച്ചത്.വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു കുഞ്ഞ് മരിച്ചത്. ഇരുവരുടെയും മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയ്‌ക്കെതിരെ കുടുംബം അത്തോളി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രസവത്തിനായി അശ്വതിയെ ഈ മാസം ഏഴിനാണ് ആശുപത്രിയിലെത്തിച്ചത്. വേദന വരാത്തതിനാൽ മരുന്ന്‌വച്ചു,​ പക്ഷെ മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്‌ചയും മരുന്നുവച്ചു. ഉച്ചയോടെ വേദനതുടങ്ങി. രാത്രിയിൽ കലശലായ വേദന വന്നതോടെ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടു. പക്ഷെ സാധാരണ പ്രസവം നടക്കുമെന്ന് പറഞ്ഞ് ‌ഡോക്‌ടർ ആവശ്യം തള്ളി. വേദന കാരണം അശ്വതി ഉറക്കെ കരഞ്ഞത് പുറത്തുനിന്നവർ വരെ കേട്ടിരുന്നതായാണ് വിവരം. അൽപനേരത്തിനകം ആശുപത്രി അധികൃതർ അശ്വതിയെ സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്നത് കണ്ട ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ്…

Read More

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ തീരുമാനം. 52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കുമെന്നും ഈടായി നല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം രൂപയാണ് ബാങ്ക് നല്‍കിയത്. ദുരന്ത ബാധിതര്‍ക്ക് ധനസഹായമായി ബാങ്ക് ജീവനക്കാരില്‍ നിന്ന് ഒരു ദിവസത്തെ വേതനം സമാഹരിച്ച് നല്‍കും.

Read More

കല്‍പറ്റ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയെന്ന കേസില്‍ പ്രതി ചേര്‍ത്തയാളെ കോടതി വെറുതെ വിട്ടു. മാടക്കര രതീഷ് എന്നയാളെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് സുല്‍ത്താന്‍ ബത്തേരി അസി. സെഷന്‍സ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2023 ഒക്ടാബര്‍ മുപ്പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. നെന്‍മേനി പഞ്ചായത്തിലുള്‍പ്പെട്ട പൊന്നം കൊല്ലി എന്ന സ്ഥലത്ത് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് മോട്ടോര്‍ ബൈക്കുകളും അടുത്തുള്ള കടയും തീവെച്ച് നശിപ്പിച്ചു എന്നാരോപിച്ച് അമ്പലവയല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ അഭിഭാഷകരായ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. സുലൈമാന്‍ വി.കെ, അസിസ്റ്റന്റ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. ക്രിസ്റ്റഫര്‍ ജോസ് എന്നിവര്‍ ഹാജരായി.

Read More

ഹരിപ്പാട്: അനധികൃതമായി സൂക്ഷിച്ച 20 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുമാരപുരം താമല്ലാക്കൽ മീനാട്ട് പറമ്പിൽ പ്രസാദ് (48) ആണ് എക്സൈസുകാരുടെ പിടിയിലായത്. വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഇയാൾ ചാരായം നിർമിച്ചിരുന്നത്. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം ആർ സുരേഷ്, കെ ഐ ആന്റണി, ജി അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.യു ഷിബു, ജോർജ്ജ് പൈ, ഡ്രൈവർ കെ പി ബിജു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയെ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്‌ലി ജോസ് (12 )-ന് വേണ്ടിതിരച്ചിൽ തുടരുകയാണ്. കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ച് മണിയോടെയാണ് ജിയോ തോമസ് (10) എന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്ലി ജോസ് സെക്രട്ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. കുട്ടിക്കായി അഞ്ചുതെങ്ങ് പോലീസ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Read More

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ജെ.എൻ.യുവിലെത്തിച്ചു. യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട സർവകലാശാലയിൽ അവസാനമായി അദ്ദേഹമെത്തിയപ്പോൾ അന്തരീക്ഷം ലാൽ സലാം വിളികളാൽ മുഖരിതമായി. കനത്ത മഴയെയും അവ​ഗണിച്ച് വിദ്യാർഥികളും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് അന്തിമോപചാരമർപ്പിക്കുന്നതിനായി സർവകലാശാലയിലെത്തിച്ചത്. പാർട്ടി നേതാക്കൾ എയിംസിൽനിന്ന് യെച്ചൂരിയുടെ മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി. വസന്ത് കുഞ്ചിലെ വീട്ടിലിലേക്ക് കൊണ്ടുപോകുംവഴിയാണ് ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ അൽപസമയം പൊതു ദർശനത്തിന് വെച്ചത്. എംഎ വിദ്യഭ്യാസത്തിനായി ജെ.എൻ.യുവിലെത്തിയപ്പോഴായിരുന്നു യെച്ചൂരി എസ്എഫ്ഐയിലൂടെ ഇടത് രാഷ്ട്രീയത്തിലേക്കെത്തുന്നത്. മൂന്ന് വർഷം അദ്ദേഹം തുടർച്ചയായി വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജെ.എൻ.യുവിൽ നിന്നുയർന്ന പ്രതിഷേധ സ്വരങ്ങൾക്ക് നേതൃനിരയിൽ അദ്ദേഹവുമുണ്ടായിരുന്നു. ജെ.എൻ.യുവിലെ പൊതുദർശനത്തിന് ശേഷം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. രാത്രി മുഴുവൻ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ യച്ചൂരിയുടെ മൃതദേഹം സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. തുടർന്ന്…

Read More

കാസർകോട്: നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽനിന്ന് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു.പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിനി വിദ്യയ്ക്കാണ് (46) പാമ്പുകടിയേറ്റത്. ഉടൻ തന്നെ നീലേശ്വരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. വിഷപ്പാമ്പല്ലെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങളായി അടഞ്ഞുകിടന്ന ക്ലാസ് മുറി ഓണാഘോഷ പരിപാടികൾക്കായി ഇന്നു രാവിലെ 10ന് തുറന്നപ്പോഴാണ് സംഭവം.

Read More

ആലപ്പുഴ∙ സുഭദ്ര കൊലക്കേസിൽ അറസ്റ്റിലായ ദമ്പതികളുടെ സുഹൃത്തിനും കൃത്യത്തിൽ പങ്ക്. മാത്യൂസിന്റെ സുഹൃത്ത് റൈനോൾഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാത്യൂസ്, ശർമിള, റൈനോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് 4 മുതലുള്ള വിവിധ ദിവസങ്ങളിലായി ഉറക്കഗുളികയും മറ്റും നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കുറച്ചു കുറച്ചായി മോഷ്ടിക്കുകയായിരുന്നു. ഓഗസ്റ്റ് 7ന് രാവിലെ സ്വർണാഭരണങ്ങൾ കുറഞ്ഞതു ശ്രദ്ധയിൽപ്പെട്ട സുഭദ്ര തിരികെ തരണമെന്നും പൊലീസിൽ പരാതിപ്പെടും എന്നും പറഞ്ഞു. ഇതോടെയാണ് ഏഴിന് പകൽ സുഭദ്രയെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിടിവലിക്കിടെയേറ്റ മർദനത്തിലാണു വാരിയെല്ലുകൾ ഒടിഞ്ഞത്. തുടർന്നു മാലിന്യം കുഴിച്ചുമൂടാൻ എന്ന പേരിൽ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിക്കുകയായിരുന്നു. രാത്രി ഈ കുഴിയിലാണ് സുഭദ്രയെ മറവ് ചെയ്തത്.

Read More

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അഞ്ചരമാസം ജയിലിൽ കഴിഞ്ഞ ഡൽഹി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പുറത്തിറങ്ങി. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജ്‌രിവാളിന്റെ മോചനം. ഡൽഹിയിലെ കനത്ത മഴയെ അവഗണിച്ച് ഒട്ടേറെ ആം ആദ്മി പാർട്ടി പ്രവർത്തകരാണ് കേജ്‌രിവാളിനെ സ്വീകരിക്കാൻ തിഹാർ ജയിലിനു പുറത്തു കാത്തുനിന്നത്. ജയിലിനു പുറത്ത് പ്രവർത്തകർ വൻ സ്വീകരണം സംഘടിപ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംപി സഞ്ജയ് സിങ് തുടങ്ങിയവർ കേജ്‌രിവാളിനെ സ്വീകരിക്കാനെത്തിയിരുന്നു. തന്റെ ധൈര്യമിപ്പോൾ നൂറുമടങ്ങു വർധിച്ചുവെന്നു ജയിൽമോചിതനായ ശേഷം അരവിന്ദ് കേ‌ജ്‌രിവാൾ പറഞ്ഞു. ജയിലിനു പുറത്തു തന്നെ സ്വീകരിക്കാനെത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘ഈ കനത്ത മഴയിലും നിങ്ങൾ ഇത്രയും പേർ ഇവിടെ വന്നു. അതിന് എല്ലാവരോടും നന്ദി. എന്റെ ജീവിതം ഈ രാജ്യത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടിരുന്നു. ഈ ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. എന്നാൽ…

Read More