- ഒമാനിൽ നിന്ന് സൗദിയിലെ ‘ഊട്ടി’യിലേക്ക് ‘സലാം എയർ’ സർവിസിന് തുടക്കം
- ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, ‘രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും’ ഇനി അൽ ഖോർ പാർക്കിൽ
- പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
- വിജയത്തിളക്കത്തിലും ഗ്രൂപ്പ് പോര്; കൊച്ചിയില്‍ മേയര്‍ ആയില്ല, ചരടുവലികള്‍ ശക്തം
- ജോലിയില്‍നിന്ന് പിരിച്ചുവിട്ട യൂറോപ്യന്‍ റേഡിയോളജിസ്റ്റിന് 38,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- കോടതി നിര്‍ദേശിച്ചാല്‍ സ്വര്‍ണക്കൊള്ള അന്വേഷിക്കാം; സിബിഐ ഹൈക്കോടതിയില്‍
- വിമാനത്താവളത്തില്‍ കവര്‍ച്ച: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിചാരണ ആരംഭിച്ചു
- 87 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
Author: News Desk
പരപ്പനങ്ങാടിയിൽ നാട്ടുകാർ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷം; നിരവധി പേർക്ക് പരിക്ക്
മലപ്പുറം: പരപ്പനങ്ങാടിയിൽ നാട്ടുകാർ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്.ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി 8ന് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന ഒരു യുവാവ് നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. ഇതു സംബന്ധിച്ചു വിവരങ്ങൾ ചോദിച്ചറിയാനെത്തിയ നാട്ടുകാരും യുവാവിനെ അനുകൂലിക്കുന്നവരും തമ്മിൽ തർക്കമുണ്ടായി. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.ഉടൻ തന്നെ എത്തിയ പോലീസ് സമാധാന ശ്രമങ്ങൾ നടത്തുകയും തടിച്ചുകൂടിയ ആളുകളെ മാറ്റുകയും ചെയ്തു. ഇന്നലെ രാവിലെ ഇവിടെ നേരിയ വാക്കുതർക്കമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായിരുന്നു രാത്രിയിലെ സംഘർഷം. നാട്ടുകാരായ കെ.സി. ഷാജഹാൻ, എ.പി. ഉമ്മർ, വി.പി. ഫൈസൽ, എം.പി. ബഷീർ, വി.പി. ഫിറോസ്, ആർ.പി. യൂസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡിംഗ് ചാംപ്യൻ തൂങ്ങിമരിച്ച നിലയിൽ.കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തു. യാസിർ ജില്ലാ – സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പുകളിൽ വിജയിയായിട്ടുണ്ട്.
മനാമ: ഓട്ടിസം സ്പെക്ടർ ഡിസോർഡർ ഉള്ള വ്യക്തികളുടെ അവകാശങ്ങൾ വർധിപ്പിക്കാനും മികച്ച അന്താരാഷ്ട്ര രീതികളും മാനദണ്ഡങ്ങളും അനുസരിച്ച് അവരുടെ അവകാശങ്ങൾ ന്യായമായും തുല്യമായും വിനിയോഗിക്കാനാവുന്ന അന്തരീക്ഷം ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട് ബഹ്റൈൻ ഏപ്രിൽ രണ്ടിന് ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു.ഈ വിഷയത്തിൽ സർക്കാർ, പൊതുസമൂഹം, സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ രാജ്യത്തിന് മികച്ച അനുഭവ പരിചയമുണ്ടെന്ന് ബഹ്‌റൈൻ അസോസിയേഷൻ ഫോർ ചിൽഡ്രൻസ് വിത്ത് ബിഹേവിയറൽ ആൻ്റ് കമ്യൂണിക്കേഷൻ ഡിഫിക്കൽറ്റീസിൻ്റെ ചെയർപേഴ്സൺ ഡോ. ഷെയ്ഖ റാനിയ ബിൻത് അലി അൽ ഖലീഫ പറഞ്ഞു. 2024 മാർച്ചിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് ഈ വിഭാഗത്തിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,662 ആണ്.ഓട്ടിസം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും ബഹ്‌റൈൻ സമഗ്രമായ സമീപനമാണ് സ്വീകരിച്ചുപോരുന്നത്. സ്കൂളുകളിൽ വിദ്യാഭ്യാസ സംയോജന പരിപാടികൾ നടപ്പിലാക്കൽ, വിവിധ മേഖലകളിൽ അവരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള പരിശീലന- പുനരധിവാസ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും…
മനാമ: കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി തുടർച്ചയായി ക്യാമ്പുകളിൽ ഭക്ഷണം നൽകി വന്നിരുന്നതിൻറെ ഭാഗമായി റമദാൻ കാലയളവിൽ സൽമാബാദ് ഏരിയായിൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് നൽകി.കാരുണ്യ വെൽഫെയർ ഫോറം മാതൃകയായി.150 പരം സാധാരണക്കാരായ സഹോദരങ്ങൾ വസിക്കുന്ന ക്യാമ്പിൽ നൽകിയ വിരുന്നിൽ കാരുണ്യ വെൽഫെയർ ഫോറം പ്രസിഡണ്ട് മോനി ഒടിക്കണ്ടത്തിൽ ഉദ്ഘാടനം നടത്തി. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ ആന്റണി പൗലോസ്,ബിജു ജോർജ് എന്നിവരോടൊപ്പം സെക്രട്ടറി സജി ജേക്കബ്,ജനറൽ കൺവീനർ റെനിശ് റെജി തോമസ്, ട്രഷറർ ലെജിൻ വർഗീസ്,അസിസ്റ്റന്റ് സെക്രട്ടറിഷഹീൻ അലി,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർസ്് കാത്തു സച്ചിൻ ദേവ്, സുജ മോനി ,തോമസ് ജോൺ ,സതീശൻ നായർ,അഭിഷേക്,ഷമീർ എന്നിവർ പങ്കെടുത്തു.കാരുണ്യ വെൽഫെയർ ഫോറത്തിന്റെ അംഗങ്ങൾ Hunger free expatriates എന്ന ആപ്പ്ത വാക്യവുമായി താഴ്ന്ന വരുമാന കാരുടെയും വേതനം ലഭിക്കാവുന്നവരുടെയും ഇടയിൽ നടത്തിവരുന്ന സേവനം വീണ്ടും തുടരുമെന്ന് പ്രസിഡണ്ട് മോനി ഒടിക്കണ്ടത്തിൽ പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ജനറൽ കൺവീനർ റെനീഷ് റെജി തോമസ് നന്ദി…
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച്ച നടക്കും
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച്ച നടക്കും. 2025-2027 വർഷത്തേക്കുള്ള കമ്മിറ്റിയാണ് വെള്ളിയാഴ്ച്ച സ്ഥാനമേൽക്കുന്നത്. അദ്ലിയ കാൾട്ടൻ ഹോട്ടലിൽ വെച്ച് വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങിൽ പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും വിദ്യാർത്ഥികളെയും ആദരിക്കും. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രവികുമാർ ജെയിൻ, ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബ്രോഡൻ കോൺട്രാക്ടിങ് എം. ഡി ഡോ. കെ. എസ് മേനോൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സിസ്കോഡ് ഡയറക്ടർ സജിൻ ഹെൻട്രി, ഡോ.പ്രവീൺ(റോയൽ ബഹ്‌റൈൻ ഹോസ്പിറ്റൽ) യൂണിഗാർഡ് ഡയറക്ടർ സുജ ജെപി മേനോൻ, അമോഹ ഗ്രൂപ്പ് സിഇഒ ഖിളർമുഹമ്മദ്, ഐപോയന്റ് ജനറൽ മാനേജർ അരുൾദാസ് എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഓണ്‍ലൈന്‍ മരുന്ന് വില്പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു
തിരുവനന്തപുരം: അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചു. അനധികൃത മരുന്നുകള്‍ക്കെതിരെ കേരളം വലിയ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓണ്‍ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം തടയാനായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ ശരീര സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊന്നും തന്നെ മെഡിക്കല്‍ ഷോപ്പുകള്‍…
മലപ്പുറം: പച്ചക്കറി കടയില്‍നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകള്‍, 3 തിരകള്‍, തിരയുടെ 2 കവറുകള്‍ എന്നിവയാണു കണ്ടെത്തിയത്. ഒരു തോക്ക് കടയില്‍നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തില്‍നിന്നുമാണു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍മല സ്വദേശി ഷറഫുദീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെട്ടത്തൂര്‍ ജങ്ഷനിലെ കടയില്‍ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തില്‍ മേലാറ്റൂര്‍ പൊലീസാണ് പരിശോധന നടത്തിയത്.
മനാമ: കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ ഖാദർ ബഹ്റൈനിൽ നിര്യാതനായി. സനദിനെ സ്വദേശി പൗരന്റെ വീട്ടിൽ ജോലി ചെയ്തു വരുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
മനാമ: കെ സി എ ബഹറിനിലാദ്യമായി 40 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടി മാസ്റ്റേഴ്സ് 6 എ സൈഡ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ടു ടീമുകൾപങ്കെടുത്ത ടൂർണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ, കെ സി എ ടീം റിഫ സ്റ്റാർസ് ടീമിനെതീരെ തുടർച്ചയായ രണ്ടു സെറ്റുകൾക്ക് വിജയിച്ചു ടൂർണമെന്റിൽ ജേതാക്കളായി. സ്കോർ : 25-16, 25-18 ബെസ്റ്റ് അറ്റാക്കറായി കെസിഎ ടീമിന്റെ റെയ്സൺ മാത്യുവിനെയും ബെസ്റ്റ് സെറ്ററായി കെസി എ ടീമിന്റെ അനൂപിനെയും തെരഞ്ഞെടുത്തു. മോസ്റ്റ് ഡിസിപ്ലിൻ പ്ലെയർ അവാർഡിന് റിഫാ സ്റ്റാർസിന്റെ അബ്ദുൽ റഹ്മാനും പ്ലെയർ ഓഫ്ദിടൂർണമെന്റ് അവാർഡിന് റിഫ സ്റ്റാർസ് ടീമിന്റെ ഷാഫി പട്ടായിയും അർഹനായി. ടൂർണ്ണമെന്റ് ചെയർമാൻ റെയിസൺ മാത്യു, കൺവീനർ ജയകുമാർ, കോഡിനേറ്റർ അനൂപ്, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ലോൻജ് സെക്രട്ടറി ജിൻസ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ റോയ് സി ആന്റണി, റോയ് ജോസഫ്, ജോബി ജോർജ്, സിജി ഫിലിപ്പ്, വിനോദ് ഡാനിയൽ,…
മധുര: സി പി ഐ എം 24-ാം പാർട്ടി കോൺഗ്രസിന് ചരിത്രഭൂമിയായ മധുരയിൽ ഉജ്വല തുടക്കം. പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന് ആയിരങ്ങളെ സാക്ഷി നിർത്തി ബിമൽ ബസു രക്ത പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ തുടങ്ങിയത്. ബി ജെ പിയും ആർ എസ് എസും അടക്കമുള്ള വർഗീയശക്തികൾക്കെതിരെയും കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെയും കൂടുതൽ ചെറുത്തു നിൽപ്പിനും അതി രൂക്ഷ പ്രക്ഷോഭങ്ങൾക്കും പ്രചാരണങ്ങൾക്കുമുള്ള ആഹ്വാനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഇടതുപക്ഷ ഐക്യത്തിനും മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച പ്രവർത്തനങ്ങൾക്കും സമ്മേളനം ആഹ്വാനം ചെയ്തു. പൊളിറ്റ്ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കരാട്ട് പാർട്ടി കോൺഗ്രസ് ഉദ് ഘാടനം ചെയ്തു. പി ബി അംഗം മണിക് സർക്കാർ അധ്യക്ഷനായി. CPI ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സീതാറാം യെച്ചൂരിക്കും കോടിയേരി ബാലകൃഷ്ണനും ബുദ്ധദേബ് ഭട്ടാചാര്യക്കും എൻ ശങ്കരയ്യക്കും സ്മരണാഞ്ജലി അർപ്പിച്ചാണ്…
