Author: News Desk

തിരുവനന്തപുരം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 8 ന് മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിതീവ്ര മഴ. ഇത് വളരെ അപകടകരമായ അളവിലുള്ള മഴയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രവചിച്ച ജില്ലകൾ 2020 ഓഗസ്റ്റ് 4 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 2020 ഓഗസ്റ്റ് 5 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 2020 ഓഗസ്റ്റ് 6 : എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 2020 ഓഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 2020 ഓഗസ്റ്റ് 8 : കോട്ടയം,…

Read More

ഹൈദരാബാദ്: തെലങ്കാനയിലെ സിപിഎം നേതാവും മുന്‍ എം എല്‍എയുമായ സുന്നം രാജയ്യ കൊറോണ ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ വിജയവാഡയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Read More

മനാമ: റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ  പ്രതിനിധിയുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രഖ്യാപിച്ച ‘ ഫിനാ ഖൈർ’ പദ്ധതിയുടെ ഭാഗമായി കാപിറ്റൽ ഗവർണർണറേറ്റിന്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ചു നടപ്പാക്കുന്ന പെരുന്നാൾ കിറ്റുകൾ ഫ്രന്‍റ്സ്  സോഷ്യൽ അസോസിയേഷനു  കൈമാറി. ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ്‌ യാഖൂബ് ലോറിയിൽ നിന്നും പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ഏറ്റുവാങ്ങി. ദിശ സെന്റര് ഡയറക്ടർ അബ്ദുൽ ഹഖ്  സന്നിഹിതനായിരുന്നു. അർഹരായ നിരവധി  ആളുകൾക്ക് വിതരണം ചെയ്തതായി  അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .

Read More

മനാമ: 2020 ഓഗസ്റ്റ് 3 ന് നടത്തിയ 7,656 കോവിഡ് -19 പരിശോധനകളിൽ 299 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 121 പേർ പ്രവാസി തൊഴിലാളികളാണ്. 178 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. കോവിഡിൽ നിന്ന് പുതുതായി 341 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ 39,007 പേർ രോഗമുക്തി നേടി. നിലവിൽ 48 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,678 കേസുകളിൽ 2,630 കേസുകളുടെ നില തൃപ്തികരമാണ്. ഇതുവരെ രാജ്യത്ത് ആകെ 150 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 8,50,648 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Read More

മനാമ: ഡോക്ടർമാർ, നഴ്‌സുമാർ, പിന്തുണാ സേവനങ്ങൾ, മറ്റ് പ്രത്യേക സേവനങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടുള്ള കൂടുതൽ പരിശീലന സെഷനുകളും വർക്ക് ഷോപ്പുകളും ആരോഗ്യ മന്ത്രാലയം നടത്തി. രോഗികളുടെയും സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സേവനങ്ങൾ വികസിപ്പിക്കുന്നതിനും കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് രാജ്യം സ്വീകരിക്കുന്ന മുൻകരുതൽ നടപടികളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ താൽപ്പര്യത്തിന് അനുസൃതമായാണ് കോഴ്സുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിച്ചിട്ടുള്ളത്. അണുബാധ നിയന്ത്രണം, കൊറോണ വൈറസ് തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, ചികിത്സയിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗ്ഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശീലനം. സജീവമോ സംശയാസ്പദമോ ആയ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ, അതുപോലെ തന്നെ വൈറസ് ബാധിക്കുന്നതിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവയ്ക്കായും പരിശീലനം നടന്നു. ആരോഗ്യ മന്ത്രാലയം വിവിധ ആരോഗ്യ പരിപാലന വകുപ്പുകൾക്കായാണ് പരിശീലന സെഷനുകൾ നടത്തിയത്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.…

Read More

മനാമ: റോഡിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്ന ഡ്രൈവർമാരെ ബഹുമാനിക്കുന്നതിനായി ജനറൽ ട്രാഫിക് വകുപ്പ്  കാമ്പയിൻ സംഘടിപ്പിച്ചു. റോഡ് ഉപയോക്താക്കളുമായുള്ള കമ്മ്യൂണിറ്റി പങ്കാളിത്തത്തെ പിന്തുണയ്‌ക്കുന്നതിനും അനുയോജ്യമായ ഡ്രൈവർമാരെ അഭിനന്ദിക്കുന്നതിനും അവരെ സമൂഹത്തിൽ ഒരു മാതൃകയായി ഉയർത്തിക്കാട്ടുന്നതിനും ട്രാഫിക് കാമ്പെയ്ൻ ലക്ഷ്യമിടുന്നു. സുരക്ഷാ നിരക്ക് ഉയർത്തുന്നതിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ജനറൽ ട്രാഫിക് വകുപ്പ് പോസിറ്റീവ് സംരംഭങ്ങൾ തുടർച്ചയായി നടപ്പാക്കുന്നു. “താങ്ക് യൂ” സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

Read More

കാബൂൾ : അഫ്ഗാനിലെ ജയിലിൽ ചാവേർ ആക്രമണം നടത്തിയത് കാസർഗോഡുകാരനായ കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണെന്ന് ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇജാസിന്റെ ഭാര്യ റാഹില നിലവിൽ അഫ്ഗാൻ എജൻസികളുടെ കസ്റ്റഡിയിലാണ്. പൊലീസും അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയത്. പത്ത് ഐഎസ് ഭീകരരെയാണ് അഫ്ഗാൻ സൈന്യം വധിച്ചത്. ഇതിൽ ഒരാൾ ഇജാസാണെന്നാണ് ‌റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ ജയിലിന് മുന്നില്‍ ഒരു കാര്‍ പൊട്ടിത്തെറിച്ചതോടെയാണ് ആക്രമണങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപത്തൊൻപതോളം പേർ കൊല്ലപ്പെടുകയും, 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More

രാമക്ഷേത്ര ഭൂമിപൂജയ്ക്ക് ആശംസയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ഭൂമി പൂജ ദേശീയ ഐക്യത്തിനും, സാഹോദര്യത്തിനും, സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന്‍റെയും സീതയുെടയും രാമായണത്തിന്‍റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങള്‍ ഉണ്ടെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്‍റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. ആഘോഷങ്ങള്‍ക്ക് തുടക്കമായി അയോധ്യ നഗരം ഇന്ന് വൈകീട്ട് ദീപാലംകൃതമാകും. കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാവലയത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വഴികളും അയോധ്യയിലേയ്ക്ക്. എല്ലാ കണ്ണുകളും സരയൂ നദിക്കരയിലേയ്ക്ക്. തിങ്കളാഴ്ച്ച രാവിലെ ഗൗരി ഗണേശ പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. നാളെ ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയ്ക്കുള്ള 40 കിലോ വെളളി ശില പാകി ക്ഷേത്ര നിർമാണത്തിന് തുടക്കമിടും. വേദിയിൽ പ്രധാനമന്ത്രിയെക്കൂടാതെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര…

Read More

എറണാകുളം: ഈ കൊറോണക്കാലത്തു ഷൂട്ടിംഗ് ആരംഭിച്ച് അവസാനിച്ച ലോകത്തിലെ തന്നെ ഒരേയൊരു ചിത്രമാണ് ഷൈന്‍ ടോം ചാക്കോ നായകനാകുന്ന സിനിമ ‘ലവ് ‘ .കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 22 നാണു ആരംഭിച്ചത്. ജൂലൈ 15 ന് ചിത്രീകരണം അവസാനിക്കുകയും ചെയ്തു. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് അഞ്ചാം പാതിരയുടെ നിര്‍മാതാവ് ആഷിഖ് ഉസ്മാനാണ്.രജിഷ വിജയന്‍ നായികയാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്. വീണ നന്ദകുമാര്‍, ജോണി ആന്റണി, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രം ഓ ടി ടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. റിപ്പോർട്ട് – കൃഷ്ണപ്രസാദ്‌

Read More