Author: News Desk

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി നൽകും. ഇക്കാര്യം ബാങ്ക് അധികൃതർ അർജുന്റെ കുടുംബത്തെ അറിയിച്ചു. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇപ്പോൾ താൽക്കാലികമായാണ് നിയമനം നൽകുന്നത്. പിന്നീട് സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് സ്ഥിരപ്പെടുത്തും. അതേസമയം, അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ എല്ലാ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം കുടുംബത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം അർജുന്റെ വീട് സന്ദർശിക്കവെ കുടുംബം നൽകിയ നിവേദനത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടി ജില്ലാ കലക്ടർ അർജുന്റെ വീട് സന്ദർശിച്ച് കൈമാറി. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി. തിരച്ചിൽ പുനരാരംഭിക്കണമെന്ന് കർണാടക ഹൈക്കോടതി നിർദേശം നൽകിയിട്ടും മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്.

Read More

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വയനാട് ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയാറാക്കിയത്. ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിനു ശേഷം കാണാതായ 138 പേരെ ഉള്‍പ്പെടുത്തിയാണ് പട്ടിക. ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക തുടങ്ങിയ രേഖകള്‍ ഇതിനായി പരിശോധിച്ചു. ഗ്രാമപഞ്ചായത്ത്, ഐ.സി.ഡി.എസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബര്‍ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകളുമായി ഒത്തുനോക്കിയ ശേഷമാണ് കാണാതായവരുടെ പട്ടിക തയാറാക്കിയത്. വോട്ടര്‍പട്ടികയിലെയും റേഷന്‍ കാര്‍ഡുകളിലെയും ആളുകളില്‍നിന്ന് നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആശുപത്രികളിലും മറ്റും കഴിയുന്നവരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്ത ശേഷമാണ് കാണാതായവരുടെ പട്ടിക തയാറാക്കിയത്. കാണാതായവരുടെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തില്‍…

Read More

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരന്‍ (86) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ശുചിമുറിയില്‍ വീണ് പരിക്കേറ്റ നിലയില്‍ കരുണാകരനെ കണ്ടെത്തുന്നത്. ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തലയില്‍ വടി കൊണ്ടുള്ള അടിയേറ്റതാണ് മരണ കാരണമെന്ന് കണ്ടെത്തി. സഹതടവുകാരന്‍ വേലായുധന്‍ വടികൊണ്ട് കരുണാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read More

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് വി ഡി സതീശൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. മുന്‍ മുഖ്യമന്ത്രി എകെ ആന്റണി അമ്പതിനായിരം രൂപ സംഭാവന നല്‍കിയിരുന്നു. നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുമായി ബന്ധപ്പെട്ട് നേരത്തെ കെ സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന വിവാദമായിരുന്നു. എന്നാൽ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നൽകിയാൽ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടിരുന്നു.

Read More

ഒറ്റപ്പാലം(പാലക്കാട്): പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 62-കാരന്‍ അറസ്റ്റില്‍. പാലപ്പുറം മധുരക്കാരന്‍ വീട്ടില്‍ ബാലകുമാരനാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. രണ്ടാഴ്ചയ്ക്കിടെ പലതവണ അതിക്രമത്തിന് ഇരയായെന്നു കാട്ടിയുള്ള കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ബാലകുമാരനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അജീഷ്, എം. സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Read More

പത്തനംതിട്ട: കെെകൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ്‌ എൻജിനിയർ പിടിയിൽ. കരാ‍റുകാരനിൽ നിന്ന് കെെകൂലി വാങ്ങുന്നതിനിടെയാണ് എൻജിനീയർ പിടിയിലായത്. പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കെെക്കൂലി വാങ്ങിയത്.അസിസ്റ്റന്റ്‌ എൻജിനിയർ വിജിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 37,000 രൂപയാണ് കെെക്കൂലിയായി വാങ്ങിയത്. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം.

Read More

മലപ്പുറം: തിരൂരിൽ മോഷ്ടിച്ച സ്വർണ്ണാഭരണം വിഴുങ്ങിയ യുവതി പിടിയിൽ. നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗത്തെയാണ് (48) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. പള്ളിയിൽവെച്ച് കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് പ്രതി മോഷ്ടിച്ചത്. തിരൂർ പാൻബസാറിലെ പള്ളിയിൽ നമസ്‌കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്ടിക്കപ്പെട്ടത്. വിവരം അറിഞ്ഞ തിരൂർ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വർണം മോഷ്ടിച്ചതിനെക്കുറിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോൾ എടുത്തിട്ടില്ലെന്നാണ് യുവതി പറഞ്ഞത്. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ്, എക്സ്‌റേ എടുത്തു പരിശോധിച്ചു. ഡോക്ടർ യുവതിയുടെ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ സി ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തിൽ എസ് ഐ ആർ പി സുജിത്ത്, എ എസ് ഐ ഹൈമാവതി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ ജിനേഷ് എന്നിവർ…

Read More

കണ്ണൂര്‍: പോക്‌സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കണ്ണൂര്‍ ടെലി കമ്യൂണിക്കേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുല്‍ റസാഖിനെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യ നല്‍കിയ പീഡന കേസില്‍ അബ്ദുല്‍ റസാഖ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഇതിനിടയിലാണ് പോക്‌സോ കേസില്‍ ഇയാള്‍ പിടിയിലായത്.

Read More

തിരുവനന്തപുരം: കേരളത്തിൽ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍. എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ് ഉണ്ടാവില്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നിർബന്ധമാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കായിരിക്കും നിര്‍ബന്ധമാക്കുക. 2026-27 അദ്ധ്യയന വർഷത്തില്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കാനാണ് തീരുമാനം. വിദ്യാഭാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതു മൂലവും ഓള്‍ പാസ് മൂലവും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈ പരാതി പരിഹരിക്കാനുളള നടപടികളുടെ ഭാഗമായാണ് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുന്നത്. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകളില്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ പിന്നോക്കം പോകുന്നുവെന്ന ആരോപണം വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

Read More

മ​നാ​മ: ബ​ഹ്​​റൈ​ൻ പ്ര​വാ​സിയായിരുന്ന കോ​ഴി​ക്കോ​ട്​ മേ​പ്പ​യ്യൂ​ർ മ​ക്കാ​ട്ട്​ മീ​ത്ത​ൽ നൗ​ഷാ​ദ്​ (55) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ല​മാ​യി ബ​ഹ്​​റൈ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്. ഫ്ര​ന്‍റ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ്​ സ​മീ​റ നൗ​ഷാ​ദാ​ണ്​ ഭാ​ര്യ. ഏ​ക മ​ക​ൾ സ​ബ്​​നാ ബി​ൻ​ത്​ നൗ​ഷാ​ദ്​ നാ​ട്ടി​ൽ വി​ദ്യ​ർ​ഥി​നി​യാ​ണ്. പി​താ​വ്​ പ​രേ​ത​നാ​യ സൂ​പ്പി കെ.​കെ, മാ​താ​വ്​ ആ​യി​ശ, സ​ഹോ​ദ​ര​ങ്ങ​ൾ: മ​ജീ​ദ്(​മ​സ്ക​ത്ത്) ല​തീ​ഫ്, ഖ​ദീ​ജ, ജ​മീ​ല, പ​രേ​ത​യാ​യ സു​ബൈ​ദ, സൗ​ദമ​ക്കാ​ട്ട് മീ​ത്ത​ൽ നൗ​ഷാ​ദി​ന്‍റെ വേ​ർ​പാ​ടി​ൽ ഫ്ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. നാ​ട്ടി​ലു​ള​ള ഫ്ര​ന്‍റ്​​സ്​ പ്ര​സി​ഡ​ന്‍റ്​ സു​ബൈ​ർ എം.​എം, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ ന​ദ്​​വി, എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗം അ​ബ്ബാ​സ്​ മ​ല​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്ര​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ സം​ഘം ഖ​ബ​റ​ട​ക്ക ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Read More