- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
മനാമ: കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഗ്രാൻഡ് ഫിനാലെ ആഗസ്ത് 16 ന് കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും . ജൂലൈ 21 ന് ആരംഭിച്ച ക്യാമ്പിൽ 6 മുതൽ 14 വയസ്സ് വരെയുള്ള നിരവധി കുട്ടികൾ ആണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത് . ആക്ടിവിറ്റികൾ കലാപ്രകടങ്ങളും, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ലൈഫ് സ്കിൽ ട്രെയിനിങ്, ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, ഗെയിംസ്, മാഗസിൻ റിലീസ് തുടങ്ങി നിരവധി പ്രവർത്തങ്ങൾ കാമ്പിന്റെ ഭാഗമായി നടന്നു. വ്യക്തിത്വ വികസനം, നേതൃപാടവം, ലൈഫ് സ്കിൽസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഫ്യൂചർ വേൾഡ്, എൻട്രപ്രണർഷിപ്പ്, കരിയർ തുടങ്ങി വിവിധ വിഷയങ്ങളിൽ ട്രെയിനിംഗ് സെഷനുകൾ നടന്നു. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തിയ പ്രശസ്ത ലൈഫ് സ്കിൽ ട്രൈനെർമാരായ നബീൽ പാലത്തും യഹ്‌യ മുബാറക്കും ആണ്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗം; ഹര്‍ജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആര്‍എസ് ശശി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും. ലോകായുക്തയിലെ പരാതിക്കാരന്‍കൂടിയാണ് ശശികുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനെയും ഒന്നാം പിണറായി സര്‍ക്കാരിലെ 17 മന്ത്രിമാരെയും ചീഫ് സെക്രട്ടറിയേയും എതിര്‍കക്ഷികളാക്കി വാദംകേള്‍ക്കാന്‍ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ജനുവരിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാന്‍ കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിമാരായിരുന്ന മാത്യു ടി തോമസ്, കെ രാജു, ടി പി രാമകൃഷ്ണന്‍ ഇപ്പോഴത്തെ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നോട്ടീസ് കൈപ്പറ്റാത്തതുകൊണ്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചിരുന്നു. എന്നാല്‍ കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇവര്‍ നാലു പേരും നോട്ടീസ് കൈപ്പറ്റിയതായി കണക്കാക്കി ഹര്‍ജിയില്‍ വാദം കേള്‍ക്കുവാന്‍ ഇന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
കോഴിക്കോട്: അബുദാബി ശക്തി സാഹിത്യ പുരസ്‌കാരം ദേശാഭിമാനി മുന്‍ ചീഫ് ന്യൂസ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പി.പി. അബൂബക്കറിന്. ചിന്ത ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി ചരിത്രം’ എന്ന ഗവേഷണ ഗ്രന്ഥത്തിനാണ് പ്രത്യേക പുരസ്‌കാരം. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 25ന് ചെങ്ങന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സമ്മാനിക്കും. മികച്ച മാധ്യമപഠനമെന്ന് വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ദേശാഭിമാനിയുടെ എട്ടുപതിറ്റാണ്ടിലേറെ നീണ്ട ചരിത്രം സമഗ്രമായി ഈ കൃതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയാണ് അബൂബക്കർ. ബഹ്റൈനിൽ ദേശാഭിമാനി എഡിഷൻ തുടങ്ങിയ കാലത്ത് അവിടെയും ജോലി ചെയ്തിരുന്നു. ഭാര്യ: ടി. റസിയ (റിട്ട. ഇന്ത്യന്‍ ബാങ്ക് ഓഫീസര്‍). മക്കള്‍: നീതു, ഡോ. നൂറ. മരുമക്കൾ : ഡോ. കെ.വി ഷാനവാസ് (യു. എസ്), നബീൽ അഹമ്മദ് .
റീ-ബില്‍ഡ് വയനാട്: നോര്‍ക്ക റൂട്ട്സ് സ്വരൂപിച്ച 28 ലക്ഷം (28,72,757) രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി.
തിരുവനന്തപുരം: റീ-ബില്‍ഡ് വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നോര്‍ക്കാ റൂട്ട്സ് ആദ്യഘട്ടത്തില്‍ സ്വരൂപിച്ച 28 ലക്ഷം (28,72,757) രൂപയുടെ ചെക്കുകള്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരിയും ചേര്‍ന്നാണ് ചെക്കുകള്‍ കൈമാറിയത്. നോര്‍ക്ക റൂട്ട്സിന്റെയും ജീവനക്കാരുടെ വിഹിതവും ചേർത്ത് സ്വരൂപിച്ച 25 ലക്ഷം രൂപ, നോര്‍ക്കാ റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 50,000 രൂപ, ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ഒരു ലക്ഷം രൂപ, ബംഗലൂരിലെ പ്രവാസികളായ മനോജ്.കെ.വിശ്വനാഥന്റെയും കുടുംബത്തിന്റെയും 1,17,257 രൂപ, അന്തോണി സ്വാമിയുടേയും കുടുംബത്തിന്റെയും 1,05,500 രൂപ ഉള്‍പ്പെടെയുളള ചെക്കുകളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. വയനാടിനു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് https://donation.cmdrf.kerala.gov.in/ എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് സംഭാവനകള്‍ നല്‍കാവുന്നതാണ്.
തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15 രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ്, കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനം ഉണ്ടായിരിക്കും.
കൊച്ചി: സി.എം.ആർ.എൽ– എക്സാലോജിക് മാസപ്പടി കേസിനു പിന്നാലെ കരിമണൽ ഖനന വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷോൺ ജോർജിന്റെ ഹർജി. ദുരന്തനിവാരണത്തിന്റെ മറവിൽ തോട്ടപ്പള്ളിയിലും തീരദേശത്തും നടത്തുന്നത് അനധികൃത ഖനനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഖനനം സംബന്ധിച്ച് സി.ബി.ഐ, എൻ.ഐ.എ. അന്വേഷണം വേണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയുടെ മുന്നിലെ മണൽ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ ആണവധാതുക്കളടങ്ങിയ കരിമണൽ കടത്തുകയാണെന്നാണ് ഷോൺ ജോർജിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. കമ്പനിയിൽ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ടെന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയതിനു ശേഷവും മണൽക്കടത്ത് നിർബാധം തുടരുകയാണെന്ന് ഷോൺ ഹർജിയിൽ പറയുന്നു. കുട്ടനാടിനെ പ്രളയത്തിൽനിന്ന് രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖം തുറന്നു കിടക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിലാണ് കാലാകാലങ്ങളായി ഇവിടെ കൊള്ള നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കെൽട്രോണുമായി സഹകരിച്ച് വിവിധ നൈപുണ്യ വികസന ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തുടങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പ് വെച്ചു . ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു,വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി, രാജീവ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ. ജഗതി രാജ് വി പി എന്നിവരുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ മാനേജിങ് ഡയറക്ടർ റിട്ടയേർഡ് വൈസ് അഡ്മിറൽ ശ്രീകുമാർ നായരും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരനുമാണ് ധാരണ പത്രം ഒപ്പുവെച്ചത്. വിഞ്ജാന സമൂഹമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മികച്ച സംഭാവനയാണ് നൽകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു യോഗത്തിൽ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കടക്കം നൈപുണ്യ വികസനം നൽകാൻ സർവകലാശാലക്ക് കഴിയുന്നു. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളടക്കം നിലവിൽ വരുന്ന സാഹചര്യത്തിൽ…
തിരുവനന്തപുരം: ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജ മദ്യത്തിന്റെ ഉത്പാദനം, കടത്ത്, വിൽപന, മയക്ക് മരുന്നുകളുടെ കടത്ത്, വിൽപന, ഉത്പാദനം എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 20 വരെ സ്‌പെഷൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടപ്പാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. ബാർ, ഹോട്ടലുകൾ/ബിയർ ആൻഡ് വൈൻ പാർലറുകൾ/ആയുർവേദ വൈദ്യശാലകൾ, കള്ള് ഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു. ജില്ലയെ രണ്ടു മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിർത്തികളിലൂടെയുള്ള സ്പിരിറ്റ്, വ്യാജമദ്യം/മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയും ബോർഡർ പട്രോളിങും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വ്യാജമദ്യ ഉത്പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈൻ/അരിഷ്ടം നിർമാണം, വിതരണം തുടങ്ങിയ അബ്കാരി…
മനാമ: അറ്റകുറ്റപ്പണികൾക്കായി ബഹ്റൈനിലെ രണ്ട് പ്രധാന പാതകൾ ഏതാനും ദിവസങ്ങളിൽ അടച്ചിടും. ഈസ ബിൻ സൽമാൻ ഹൈവേ(ബഹ്‌റൈൻ മാപ്പ് ഫ്‌ളൈഓവർ)യുടെ ഒരു വരിയാണ് അടച്ചിടുന്നതിലൊന്ന്. അതേസമയം, രണ്ട് പാതകളിലൂടെ ഗതാഗതത്തിന് അനുമതിയുണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 15 വ്യാഴാഴ്ച രാത്രി 11 മുതൽ ഓഗസ്റ്റ് 18 ഞായർ വൈകുന്നേരം 5 വരെയാണ് ഈ പാത അടച്ചിടുന്നത്. അവന്യൂ 35നും റോഡ് 4745നുമിടയിലുള്ള ജനാബിയ ഹൈവേയുടെ ബുദായയിലേക്ക് വടക്കോട്ടുള്ള ഒരു വരിയാണ് അടയ്ക്കുന്ന മറ്റൊന്ന്. ഒരു വരിയിലൂടെ ഗതാഗതത്തിന് അനുമതിയുണ്ടാകും. ഓഗസ്റ്റ് 15 വ്യാഴാഴ്ച രാത്രി 11 മുതൽ ഓഗസ്റ്റ് 18 ഞായർ രാവിലെ 5 വരെയാണ് ഈ പാതയും അടച്ചിടുന്നത്. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.
മനാമ: ചൈനയിലെ ഷെങ്ചോവിൽ നടന്ന ബ്രേവ് സി.എഫ് 84ൽ ബ്രേവ് കോമ്പാറ്റ് ഫെഡറേഷന് വിജയം. ഏഷ്യൻ ആധിപത്യത്തിനായുള്ള പോരാട്ടത്തിൽ ബ്രേവ് സി.എഫ് പോരാളികൾ വെ.എഫ്.യു ഫൈറ്റേഴ്സിനെതിരെ 5-1ന് വിജയം നേടി. ബഹ്റൈനിൽ തുടക്കമിട്ട കായിക മാമാങ്കം ലോകത്തിലെ നിരവധി രാജ്യങ്ങളിൽ ടൂർണമെന്റ് നടത്തിക്കഴിഞ്ഞു. ബ്രേവ് സി.എഫിന് ആതിഥേയത്വം വഹിക്കുന്ന 33ാമത്തെ രാജ്യമാണ് ചൈന. പ്രധാന ഇനത്തിൽ ബിഡ്സിന ഗവഷെലിഷ്വിലി ഇറാസിൽ ഷുകതേവിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വിജയം നേടി. രണ്ടാം മത്സരത്തിൽ വെ.എഫ്. യൂന്‍ ഏക വിജയം നൽകി യാങ് വൈക്കാങ് മുഹമ്മദ് അൽസമീരയെ തോൽപിച്ചു. സ്ലോവേനിയ, മൗറീഷ്യസ്, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നടന്ന ഇവന്റുകൾക്കുശേഷം ഈ വർഷം നടന്ന നാലാമത്തെ ഇവന്റായിരുന്നു ഷെങ്ചോ ബ്രേവ് സി.എഫ് 84. ബ്രേവ് സി.എഫ് 85 ആഗസ്റ്റ് 18ന് ലാഹോറിൽ നടക്കും.
