- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന 78-ാംമത് സ്വാതന്ത്ര്യ ദിനാഘോഷപരിപാടി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് കെപിസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. രാജ്യം വികസനത്തിലേക്ക് പോകുന്നതിന് തടസ്സം നില്‍ക്കുന്നത് നരേന്ദ്രമോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളും ഭരണക്രമങ്ങളുമാണെന്ന് കെ.സുധാകരന്‍ കുറ്റപ്പെടുത്തി.സാമുദായിക ധ്രൂവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇത് നാടിന്റെ വികസനത്തെ പിന്നോട്ടടിക്കും.മതനിരപേക്ഷതയെയും ബഹുസ്വരതയെയും തകര്‍ത്ത് ഏകാധിപത്യ നടപടികളിലൂടെ നിയമനിര്‍മ്മാണം നടത്തുന്നു.രാജ്യത്തെ ജനാധിപത്യ-മതേതതര വിശ്വാസികള്‍ ഒറ്റക്കെട്ടായി അതിനെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ അഹിംസാ മാര്‍ഗത്തിലൂടെ ബ്രട്ടീഷ് സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തി ഇന്ത്യ നേടിയ സ്വാതന്ത്ര്യ സമര പോരാട്ടം ലോകചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസമാണെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ , കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി , കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍, ടി.യു.രാധാകൃഷ്ണന്‍, കെ.ജയന്ത്, ജി.എസ്.ബാബു, മരിയാപുരം ശ്രീകുമാര്‍, ജി.സുബോധന്‍,…
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല. മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകു. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണ്. ഇതിനായി ജാതീയതയും വര്‍ഗീയതയും ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
അസാദ്ധ്യമെന്ന് കരുതിയതെല്ലാം സാദ്ധ്യമാക്കി; 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും: പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് നീണ്ട പരിശ്രമം ആവശ്യമാണെന്നും ഭരണ സംവിധാനം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെട്ടവരെ വേദനയോടെ ഓർക്കുന്നുവെന്നും രാജ്യം അവരുടെ കുടുംബത്തിനൊപ്പമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഇന്ത്യൻ സൈന്യത്തെ ശത്രുക്കൾക്ക് ഭയമാണ്. ഉത്പാദന മേഖലയുടെ ഹബ്ബായി രാജ്യം മാറി. 140 കോടി ജനങ്ങൾക്ക് പലതും നേടാൻ കഴിയും. നിശ്ചയദാർഢ്യം കൊണ്ട് രാജ്യം അത് നേടും. രാജ്യ പുരോഗതിക്കായി ഒന്നിച്ച് നിൽക്കണം.’- അദ്ദേഹം പറഞ്ഞു. ഭരണനേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. ആവശ്യക്കാരന്റെ വാതിൽക്കൽ സർക്കാരുണ്ട്. എല്ലാ മേഖലയിലും ആത്മനിർഭർ ഭാരത്…
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 3 മലയാളികള്‍ക്ക് അംഗീകാരം
ദില്ലി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. മൂന്ന് മലയാളികളാണ് പൊലീസിന് മെഡലിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസിന് മെഡലിന് എസ്പിജിയിൽ നിന്ന് മലയാളിയും അർഹനായി. കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജിഎസ്ഒ പ്രദീപ് കുമാർ ശ്രീനിവാസാനാണ് പൊലീസിന് മെഡലിന് ആർഹനായത്. തിരുവനന്തപുരം കവലൂർ സ്വദേശിയാണ് പ്രദീപ് കുമാർ. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി പൊലീസിന് മെഡലിന് സിബിഐയിൽ നിന്ന് മലയാളി ഉദ്യോഗസ്ഥനും ആർഹനായി. നിലവിൽ സിബിഐ എസ് പിയായി സേവനം അനുഷ്ഠിക്കുന്ന കെ പ്രദീപ് കുമാറിനാണ് അംഗീകാരം . ജമ്മുവിലെ സിബിഐ യൂണിറ്റിലാണ് ജോലി ചെയ്യുന്നത്. അതേസമയം, ദില്ലി പൊലീസ് എസ് ഐ ഷാജഹാൻ എസ് വിശിഷ്‍ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായി. തിരുവനന്തപുരം കോവളം സ്വദേശിയായ ഷാജഹാൻ 1987 ലാണ് ദില്ലി പൊലീസിൽ ചേർന്നത്. ദില്ലി പൊലീസിൽ ലൈസൻസിംഗ് യൂണിറ്റിലാണ് ഷാജഹാന്‍റെ നിലവിലെ പോസ്റ്റിംഗ്.
കോഴിക്കോട്: വിലങ്ങാട്ടും സമീപ ഗ്രാമപഞ്ചായത്തുകളിലും ഉരുൾപൊട്ടൽ ബാധിച്ച കെട്ടിടങ്ങളുടെ ദ്രുതഗതിയിലുള്ള ആവാസയോഗ്യതാ പരിശോധനയ്ക്കായി നാല് പ്രത്യേക സംഘങ്ങളെ ജില്ലാ കലക്ടർ നിയമിച്ചു. ഉരുൾപൊട്ടൽ ബാധിത മേഖലയിലെ ഓരോ വീടും മറ്റു കെട്ടിടവും സംഘം പരിശോധിക്കും. തറയുടെ ഉറപ്പ്, ചുമരിന്റെ ബലം, മേൽക്കൂര എന്നിവ പരിശോധിച്ചു കെട്ടിടത്തിന്റെ സ്ട്രക്ചറൽ അസസ്മെന്റ് നടത്തും. ഉരുൾപൊട്ടലിൽ ഒഴുകിവന്ന ഉരുളൻ കല്ലുകളും ചെളിയും മണ്ണും ചേർന്നടിഞ്ഞ അവശിഷ്ടം കെട്ടിടങ്ങൾക്ക് ഭീഷണിയാണോ എന്നത് പരിശോധിക്കും. ദുരന്തമേഖലയിൽ ഇടിച്ചു നിരപ്പാക്കേണ്ട കെട്ടിടങ്ങളുടെ (അപകട ഭീഷണി ഉയർത്തുന്നതും ഭാഗികമായി തകർന്നതും) എണ്ണവും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളും (ജൈവ മാലിന്യങ്ങൾ, കിണർ വെള്ളം മലിനമായത്) സംഘം പരിശോധിക്കും. ഓരോ സംഘത്തിലും ആറു പേർ വീതമാണുള്ളത്. ഇതിൽ ജിയോളജിസ്റ്റ്, ഗ്രാമപഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്തിലെ എൻജിനീയർ, ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ, പി.ഡബ്ല്യു.ഡി (കെട്ടിട വിഭാഗം) ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്നു. ഓഗസ്റ്റ് 15ന് ഇവർ പരിശോധന തുടങ്ങും. ഓഗസ്റ്റ് 19നകം പരിശോധന പൂർത്തിയാക്കി സംഘങ്ങൾ വടകര…
സിപിഎമ്മും ബിജെപിയും ബംഗാളില്‍ ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാക്കാന്‍ ശ്രമിക്കുന്നു; മമത
കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിനുപകരം, സിപിഐഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണ്. ഇവിടെ ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്. ബംഗാളില്‍ അധികാരം പിടിക്കാനാണ് സിപിഎമ്മും ബിജെപിയും ബംഗ്ലാദേശിലേത് പോലുള്ള പ്രതിഷേധങ്ങള്‍ നടത്താന്‍ തുനിയുന്നത്. എന്നാൽ തനിക്ക് അധികാരത്തോടുള്ള അത്യാർത്തിയില്ല. രാത്രി മുഴുവൻ താൻ കേസ് നിരീക്ഷിച്ചുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടൻ പോലീസ് കമ്മിഷണറുമായും യുവതിയുടെ മാതാപിതാക്കളുമായും സംസാരിച്ചുവെന്നും മമത പറഞ്ഞു. എന്ത് നടപടിയാണ് തങ്ങൾ സ്വീകരിക്കാത്തതെന്നും അവർ ചോദിച്ചു. അന്വേഷണം വേഗത്തിൽ ആരംഭിക്കുകയും 12 മണിക്കൂറിനുള്ളിൽ ആദ്യ അറസ്റ്റ് നടക്കുകയും ചെയ്തു. ഏത് അന്വേഷണത്തിനും സമയം നൽകേണ്ടതുണ്ട്. ഞായറാഴ്ച വരെ സമയപരിധി നിശ്ചയിച്ചിരുന്നു. കൃത്യമായ അന്വേഷണമില്ലാതെ ആർക്കെതിരെയും നടപടിയെടുക്കാനാകില്ല. ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുമെന്നും സിബിഐയുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തൊട്ടാകെ പൊതുവിദ്യാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 53,261 സീറ്റുകളെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മലപ്പുറം ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 2,497 സീറ്റുകള്‍ ആണ്. സയന്‍സ് കോംബിനേഷനുകളിലാണ് മലപ്പുറത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് ഉള്‍പ്പെടെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് 120 താല്‍ക്കാലിക ബാച്ചുകളിലായി 7,200 സീറ്റുകളാണ് കൂടുതലായി അനുവദിച്ചിരുന്നത്. സംസ്ഥാന തലത്തില്‍ ഇതുവരെ ആകെ 3,88,626 വിദ്യാർഥികള്‍ പ്രവേശനം നേടി. 1,92,542 വിദ്യാർഥികള്‍ സയന്‍സ് കോംബിനേഷനിലും 1,13,832 വിദ്യാർഥികള്‍ കൊമേഴ്സ് കോംബിനേഷനിലും 82,252 വിദ്യാർഥികള്‍ ഹ്യുമാനിറ്റീസ് കോംബിനേഷനിലും ആണ് പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയില്‍ 3,04,955 വിദ്യാർഥികളും എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ 21,347 വിദ്യാർഥികളും മാനേജ്മെന്റ് ക്വാട്ടയില്‍ 35,052 വിദ്യാർഥികളും പട്ടികവർഗ വികസനവകുപ്പിന്റെ കീഴിലുള്ള മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ 944 വിദ്യാർഥികളും അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 26,328…
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ആലങ്ങാട് ബിനാനിപുരം കൊച്ചേരിക്ക ഭാഗം കൊടുവഴങ്ങ കൊട്ടുപുരയ്ക്കൽ വീട്ടിൽ ബേബി എന്ന ശ്രീജിത്തി (29)നെയാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ.സുരേഷ് തടവും പിഴയും വിധിച്ചത്. 2021 നവംബർ മുതൽ 2022 ജനുവരി വരെയുള്ള കാലഘട്ടത്തിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പല തവണ ലൈംഗികമായി ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് ബിനാനിപുരം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റം ചെയ്തു എന്ന് കോടതി കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വര്‍ഷവും 3 മാസവും അധിക തടവ് അനുഭവിക്കണം.…
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; പീക്ക് ടൈമില്‍ വൈദ്യുതി ഉപഭോഗം കുറയക്കണം; കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് പീക് ടൈമില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. പീക്ക് ടൈമില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ പൊതുജനം സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിച്ചതും ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് പ്രതിസന്ധിക്ക് കാരണം. വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്.
‘കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി, നാരീശക്തി ഇന്ത്യയുടെ സമ്പത്ത്’; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
ദില്ലി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവർ പറഞ്ഞു. എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്സ് വേദിയിൽ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തെ അഭിനന്ദിക്കുന്നു. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ദ്രൗപദി മുർമു ആഹ്വാനം ചെയ്തു.
