Author: newadmin3 newadmin3

മനാമ: കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് മനാമയിൽ നിര്യാതനായി. ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തിൽ (37) ആണ് മരിച്ചത്. അഞ്ചുവർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്നു. മനാമ, പാക്കിസ്ഥാൻ പള്ളിക്ക് സമീപം സിരിയാനി ഹോട്ടൽ റോഡിലാണ് താമസിച്ചിരുന്നത്. സഹോദരൻ ഷമീറും സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തുകയാണ്. തിങ്കളാഴ്ച രാവിലെ മുറിടിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഭാര്യ: ഫസീല. മകൻ: ഒന്നാംക്ലാസ് വിദ്യാർഥി ബാസിൽ. സജീർ അടുത്തമാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. മതേദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി മയ്യത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

Read More

മലപ്പുറം: സംസ്ഥാന ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരായ പോരാട്ടത്തിന് താൽക്കാലിക വിരാമം കുറിച്ച് പി.വി. അൻവർ എം.എൽ.എ. എ.ഡി.ജി.പി. എം.ആർ.അജിത്‌കുമാറിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരായ പരസ്യ പ്രസ്താവനകൾ താൽക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.പാർട്ടിയിൽ പൂർണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. പോലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്. അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല, പിന്നോട്ടുമില്ല. കുറ്റാരോപിതർ തൽസ്ഥാനത്ത്‌ തുടരുന്നതിനോട്‌ അന്നും ഇന്നും വിയോജിപ്പുണ്ടെന്നും അൻവർ പറഞ്ഞു.

Read More

ബംഗളൂരു: കോഴിക്കോട് സ്വദേശി അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് അസ്ഥി കണ്ടെത്തി. ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ ഗംഗാവലി പുഴയുടെ തീരത്തു നിന്നാണ് അസ്ഥി കണ്ടെത്തിയത്. കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി. അസ്ഥി മനുഷ്യന്റേതാണെന്നാണ് സംശയിക്കുന്നത്. ഷിരൂരില്‍ പ്രാദേശിവ മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാപെയും സംഘവും തിരച്ചില്‍ അവസാനിപ്പിച്ച് വൈകിട്ടോടെ മടങ്ങിയിരുന്നു. എന്നാല്‍ മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം ദൗതത്തില്‍ ചേരാനായി നാളെ റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ ഷിരൂരില്‍ എത്തും. നേരത്തെ സ്പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ സഹായങ്ങള്‍ക്കായാണ് വരുന്നത്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ കടുത്ത വിമർശനമുയർത്തിയതിന് പിന്നാലെ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും സിപിഎം ആവശ്യപ്പെട്ടു. പിവി അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. പ്രസ്താവനയുടെ പൂർണരൂപംനിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്‌. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ…

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ, സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സംരക്ഷണ ക്യമ്പയിന്റെ ഭാഗമായി അദില്യ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു, ഐ.വൈ.സി.സി യുടെ 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്യാണിത്.2024 സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 8 മുതൽ നടക്കുന്ന ക്യാമ്പിൽ ” ടോട്ടൽ കൊളസ്‌ട്രോൾ, കിഡ്നി ഫങ്ഷൻ , ബ്ലഡ്‌ പ്രഷർ, ബ്ലഡ് ഷുഗർ, ലിവർ ഫങ്ഷൻ, യൂറിക് ആസിഡ്, ബോഡി മാസ് ഇൻടെക്സ് തുടങ്ങിയ ടെസ്റ്റുകളും സൗജന്യ ഡോക്‌ടർ കൺസൽട്ടേഷനും ലഭ്യമാണ്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും 36008770, 37509203, 37073177,38285008 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

Read More

മനാമ: ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) സംഘടിപ്പിച്ച ഐ.ടി.യു. ഡിജിറ്റൽ സ്കിൽ ഫോറം സമാപിച്ചു.ലോകമെമ്പാടുമുള്ള ഡിജിറ്റൽ കഴിവുകളെ വികാസത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഫോറം സംഘടിപ്പിച്ചത്. പ്രധാന വ്യവസായ പ്രമുഖരും വിദഗ്ധരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡിജിറ്റൽ പരിവർത്തനം, ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ നൈപുണ്യ വിടവ്, ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള ദേശീയ സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.ഡിജിറ്റൽ മേഖലയിൽ മുന്നേറ്റം നിലനിർത്തുന്നതിലുള്ള ബഹ്‌റൈൻ്റെ പ്രതിബദ്ധതയെ ടി.ആർ.എ. ജനറൽ ഡയറക്ടർ ഫിലിപ്പ് മാർനിക് തൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ പബ്ലിക് സ്പീക്കിംഗ് ക്ലബ്ബായ ഫാല്‍ക്കണ്‍ ടോസ്റ്റ്മാസ്റ്റര്‍സിന്റെ 22-ാം വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 22ന് ഫെഡറേഷന്‍ ഓഫ് ജനറല്‍ ട്രേഡ് യൂണിയന്‍സ് ബില്‍ഡിംഗിലെ ആദില്യ ഇവന്റ്‌സ് ഹാളില്‍ നടക്കും. വൈകീട്ട് 7 മണിക്കാരംഭിക്കുന്ന ആഘോഷപരിപാടിയില്‍ ഡി.ടി.എം. മുഹമ്മദ് അലി ഷുക്രി മുഖ്യപ്രഭാഷണം നടത്തും. ‘നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങള്‍’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച, മികച്ച അംഗങ്ങളെ ആദരിക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങ് തുടങ്ങിയ പരിപാടികളുണ്ടാകും.കൂടുതല്‍ വിവരങ്ങള്‍ക്ക് കമാല്‍ മൊഹിയുദ്ദീനുമായി (38815222) ബന്ധപ്പെടാവുന്നതാണ്.

Read More

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റുകൊണ്ടും പന്തു കൊണ്ടും തിളങ്ങിയ അശ്വിനാണ് ഇന്ത്യന്‍ വിജയശില്‍പ്പി. 280 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 51 റണ്‍സിന്‍രെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് രണ്ടാമിന്നിങ്‌സില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നേടി. സ്പിന്നര്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങില്‍ സെഞ്ച്വറി നേടിയ അശ്വിനാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത്. അശ്വിനാണ് കളിയിലെ താരം. 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ മാത്രമാണ് ബംഗ്ലാ നിരയില്‍ പൊരുതിയത്.

Read More

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ ഫെഡറേഷനും അറബ് ലോകവും തമ്മില്‍ ഒരു സ്ഥിരം വനിതാ സംവാദ ഫോറം സ്ഥാപിക്കണമെന്ന് ബഹ്‌റൈന്‍ ശൂറ കൗണ്‍സിലിന്റെ രണ്ടാം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഡോ. ജഹാദ് അബ്ദുല്ല അല്‍ ഫദേല്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന യൂറോ-ഏഷ്യന്‍ വനിതാ പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് അനുഭവങ്ങള്‍ കൈമാറാനും സാമ്പത്തിക ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഇങ്ങനെ ഒരു ഫോറം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.സര്‍ക്കാര്‍, പാര്‍ലമെന്ററി, സ്വകാര്യ, അക്കാദമിക് സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് കാര്‍ഷിക, പാരിസ്ഥിതിക നവീകരണത്തിനായി ഒരു ഫണ്ട് രൂപീകരിക്കുകയും വേണം. പരിസ്ഥിതി സൗഹൃദ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ കേന്ദ്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുള്‍പ്പെടെ പരിസ്ഥിതി സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്ന നൂതന പദ്ധതികള്‍ക്ക് ഈ ഫണ്ട് വഴി ധനസഹായവും പിന്തുണയും നല്‍കാം.…

Read More

മനാമ: സഖാവ് സിതറാം യച്ചൂരി അനുസ്മരണ പരിപാടി നടത്തി. ശ്രീജിഷ് വടകര അധ്യക്ഷത വഹിച്ച പരിപാടിയിൽ ആം ആത്മി നേതാവും സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷന്റെ ജനറൽ സെക്രട്ടറിയുമായ അഷ്‌കർ പുഴിത്തല അനുസ്മരണ പ്രഭാഷണവും, കെ.എം.സി.സി സെൻട്രൽ മാർക്കറ്റ് ഏരിയാ പ്രസിഡന്റ് സലാം മമ്പാട്ട് മൂല, OICC നേതാവ് ചന്ദ്രൻ വളയം എന്നിവർ സംസാരിച്ചു. പ്രകാശൻ മയ്യിൽ സ്വാഗതവും, റമീസ് ഹൈവേ നന്ദിയും അറിയിച്ചു.

Read More