- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
ഡല്‍ഹി : അറ്റോമിക് എനര്‍ജി കമ്മീഷന്‍ മുന്‍ ചെയര്‍മാനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. ശേഖര്‍ ബസു കോവിഡ് ബാധിച്ച് മരിച്ചു. കൊറോണ വൈറസ് ബാധിതനായ ശേഖര്‍ ബസു കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 68 വയസ്സായിരുന്നു. കോവിഡിന് പുറമെ, വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4.50 ഓടെയായിരുന്നു അന്ത്യം. 2014 ല്‍ രാജ്യം പത്മശ്രീ നല്‍കി ശേഖര്‍ ബസുവിനെ ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്തിന്റെ റിയാക്ടര്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് ശേഖര്‍ ബസുവാണ്.
തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കൊവിഡ് പരിശോധന നടത്തിയ കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെയും കോൺഗ്രസിനെയും പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി. ‘ചായ കുടിച്ചാല്‍ കാശ് അണ്ണന്‍ തരും കൊവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും വിലാസവും വേറെ അണ്ണന്‍ തരും. ഹാഷ്ടാഗ് കൊവിഡ് സ്‌പ്രെഡിംഗ് യൂണിയന്‍’- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അതിനിടെ ആൾമാറാട്ടം നടത്തി കോവിഡ് ടെസ്റ്റ് നടത്തിയ അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു. പകർച്ച വ്യാധി നിരോധന നിയമം, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പോത്തൻക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായരുടെ പരാതിയിലാണ് കേസെടുത്തത്. ഇന്നലെയാണ് കെ.എം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി ആള്‍മാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയത്. സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്. എം കെ അബിയെന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്. പരിശോധന നടത്തിയ അബിയെ കൊവിഡ് സ്ഥിരീകരിച്ച…
തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസെടുത്തു. പോത്തൻകോട് പോലീസ് കേസെടുത്തത് ആൾമാറാട്ടം നടത്തിയെന്ന പരാതിയെ തുടർന്ന്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തു. അഭിജിത് നിയമ ലംഘനം നടത്തിയതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കോവിദഃ പരിശോധനയ്‌ക്കെത്തിയപ്പോൾ പേരും മേൽവിലാസവും മറച്ചുവച്ചു എന്നാണ് കേസ്.
ശിവശങ്കരനെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്യുന്നു; സ്വപ്നയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ഇത് മുന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വപ്നയെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനായി സ്വപ്ന സുരേഷിനെയും എന്‍ ഐ എ ഓഫീസില്‍ എത്തിച്ചു. ഇന്നത്തെ ചോദ്യം ചെയ്യൽ സ്വപ്നയുടെ ഫോണില്‍ നിന്ന് കിട്ടിയ ഡിജിറ്റൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വപ്നയുടെ നശിപ്പിക്കപ്പെട്ട ഫോണിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ വീണ്ടെടുത്തിരുന്നു.
2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറി സ്ക്രീനിംഗ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിനു വിധേയമാക്കിയ ശേഷമാണ് സ്ക്രീനിംഗ് തുടങ്ങിയത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്‍ൈറന്‍ കാലാവധി 7 ദിവസമാക്കി നിജപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ക്വാറന്‍ൈറനില്‍ കഴിയുകയായിരുന്ന ജൂറി ചെയര്‍മാന്‍ മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍.ഭൂമിനാഥനും സ്ക്രീനിംഗിന് എത്തിയത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍മോഹന്‍, സൗണ്ട് എഞ്ചിനിയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍. ജൂറി രണ്ടു സബ് കമ്മിറ്റികളായി തിരിഞ്ഞാണ് സിനിമകള്‍ കാണുന്നത്. കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമു കാര്യാട്ട് സ്ക്രീനിലും എല്‍.വി പ്രസാദ് തിയേറ്ററിലും സെപ്റ്റംബര്‍ 23ന്…
തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോത്ഘാടനം ഇന്ന് മുഖ്യമന്ത്രിനിര്‍വഹിക്കും. രാവിലെ 11.30 ഓണ്‍ലൈനായാണ് ഉദ്ഘാടനം. സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന 29 സ്ഥലങ്ങളിലും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങളുകളില്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ കല്ലിടല്‍ ചടങ്ങ് നടത്തും. 14 ജില്ലകളിലും പുതിയ ഭവനസമുച്ചയങ്ങള്‍ ഉയരുന്നുണ്ട്. 1285 കുടുംബങ്ങള്‍ക്കാണ് ഈ സമുച്ചയങ്ങളിലൂടെ വീട് ലഭിക്കുക. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 101 ഭവന സമുച്ചയങ്ങള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കോവിഡ് ടെസ്റ്റ് നടത്തിയെന്നു ആരോപണമുയർന്ന കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെതിരെ പോലീസ് കേസ് എടുത്തേക്കും. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ അഡ്രസിലും കെ എം അഭി എന്ന പേരിലുമാണ് അഭിജിത്ത് പരിശോധന നടത്തിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് നടപടിയെടുക്കണമെന്ന പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുക. അതേസമയം താന്‍ പരിശോധന നടത്തിയെന്നും പരിശോധനയ്ക്ക് നല്‍കിയ വിലാസത്തില്‍ തന്നെയാണ് താന്‍ ക്വറന്റൈന്‍ ഇരിക്കുന്നതെന്നുമാണ് അഭിജിത്ത് മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ വ്യാജ പേര് നല്‍കിയതിനെ കുറിച്ച് അഭിജിത് കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. അഭിജിത്തുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളോട് സെന്സേഷണലാകാതിരിക്കാനാണ് അങ്ങനെ പേര് മാറ്റിയത് എന്ന ഗുരുതരമായ പരാമർശവും അദ്ദേഹം നടത്തുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ കെ എം അഭിജിതിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലടക്കം നിരവധി സമരങ്ങള്‍ നടന്നിരുന്നു. നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ അഭിജിത്ത് സമ്പര്‍ക്കത്തില്‍ വരികയും ചെയ്തിരുന്നു. എന്നിട്ടും…
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,688 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 57,32,518 പേരാണ്. 1,152 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 91,173 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.59 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,030 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഇതുവരെ ആകെ 46,74,987 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 81.55 ശതമാനമായി. നിലവിൽ രാജ്യത്ത് 9,66,358 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 16.86 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 11,56,569 പേർക്കാണ് പരിശോധന നടത്തിയത്.
മനാമ: ബഹ്‌റൈനിൽ പുതുതായി 612 കോവിഡ് കേസുകളും 750 രോഗമുക്തിയും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 111 പ്രവാസി തൊഴിലാളികളാണ് രോഗബാധിതരായിട്ടുള്ളത്. 497 പുതിയ കേസുകൾ സമ്പർക്കം മൂലവും 4പേർ യാത്രാസംബന്ധവുമായാണ് രോഗബാധിതരായത്. ബഹ്‌റൈനിലെ ആകെ കോവിഡ് ബാധിതർ 67,014 പേരാണ്. നിലവിൽ രാജ്യത്ത് 6,666 പേരാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. ഇവരിൽ 54 പേരുടെ നില ഗുരുതരവും 6,612 പേരുടെ നില തൃപ്തികരവുമാണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗമുക്തി നേടിയവർ 60,117 പേരാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് 231 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,997 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതുവരെ ആകെ 13,66,396 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്‌കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക … * വിജയലക്ഷ്‌മിയെന്ന സിൽക്ക് സ്മിതയുടെ പ്രത്യേകതയും 24 മത് ചരമ വാർഷികവും. * ജോസ് കെ. മാണി LDF-ലേക്കോ? * അഴിക്കോട് രാഘവൻറെ രക്തസാക്ഷിദിനത്തിൽ മകൾ സുധ അഴിക്കോടുമായി അഭിമുഖം. * വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ രാജ്യസഭാ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പാസ്സാക്കി. * ഇന്ത്യയിൽ പ്രതിപക്ഷത്തിനെ അംഗീകരിക്കാത്ത സംസ്കാരമോ – കാരശ്ശേരി മാഷ് പ്രതികരിക്കുന്നു. * കോവിഡ് വ്യാപനം തടയാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. * രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെതെന്തിന് ? https://youtu.be/py9sT2QvGoE
